വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിരഞ്ഞെടുപ്പ്‌ സ്വാതന്ത്ര്യം നാം എങ്ങനെ വിനിയോഗിക്കണം?

തിരഞ്ഞെടുപ്പ്‌ സ്വാതന്ത്ര്യം നാം എങ്ങനെ വിനിയോഗിക്കണം?

ബൈബി​ളി​ന്റെ വീക്ഷണം

തിര​ഞ്ഞെ​ടുപ്പ്‌ സ്വാത​ന്ത്ര്യം നാം എങ്ങനെ വിനി​യോ​ഗി​ക്കണം?

ദൈവം ആദ്യ മനുഷ്യ​രായ ആദാമി​നും ഹവ്വായ്‌ക്കും തിര​ഞ്ഞെ​ടു​പ്പു നടത്താ​നുള്ള പ്രാപ്‌തി നൽകി. ഏദെൻതോ​ട്ട​ത്തി​ന്റെ ചുമതല അവൻ ആദാമി​നെ ഏൽപ്പിച്ചു. ആദാം ചെയ്യേ​ണ്ടി​യി​രുന്ന കാര്യ​ങ്ങ​ളിൽ ജന്തുക്കൾക്കു പേരി​ടു​ന്നത്‌ ഉൾപ്പെ​ട്ടി​രു​ന്നു. (ഉല്‌പത്തി 2:15, 19) അതിലു​പ​രി​യാ​യി, ദൈവത്തെ അനുസ​രി​ക്ക​ണ​മോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​വും ആദാമി​നും ഹവ്വായ്‌ക്കും ഉണ്ടായി​രു​ന്നു.—ഉല്‌പത്തി 2:17, 18.

അന്നു മുതൽ, മനുഷ്യൻ അസംഖ്യം തീരു​മാ​നങ്ങൾ എടുത്തി​രി​ക്കു​ന്നു—അവയിൽ ചിലത്‌ നല്ലതും മറ്റു ചിലത്‌ അനുചി​ത​വും വേറെ ചിലത്‌ തികച്ചും ദ്രോ​ഹ​ക​ര​വു​മാ​യി​രു​ന്നു. മനുഷ്യൻ എടുത്ത ബുദ്ധി​ശൂ​ന്യ​മായ ചില തിര​ഞ്ഞെ​ടു​പ്പു​കൾ വിപത്‌ക​ര​മായ ഫലങ്ങൾ ഉളവാ​ക്കി​യി​രി​ക്കു​ന്നു. എന്നിട്ടും, തിര​ഞ്ഞെ​ടു​പ്പു നടത്താ​നുള്ള നമ്മുടെ അവകാ​ശ​ത്തിൽ ദൈവം ഒരിക്ക​ലും കൈക​ട​ത്തി​യി​ട്ടില്ല. സ്‌നേ​ഹ​വാ​നായ ഒരു പിതാ​വെന്ന നിലയിൽ ദൈവം, നല്ല തീരു​മാ​നങ്ങൾ എടുക്കു​ന്ന​തി​നുള്ള സഹായം ബൈബിൾ മുഖേന നമുക്ക്‌ നൽകുന്നു. തെറ്റായ തിര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ഭവിഷ്യ​ത്തു​കളെ കുറിച്ച്‌ അവൻ നമുക്ക്‌ മുന്നറി​യി​പ്പു നൽകു​ക​യും ചെയ്യുന്നു. നാം വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യു​മെന്ന്‌ ബൈബിൾ പറയുന്നു.—ഗലാത്യർ 6:7.

വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളി​ലെ തീരു​മാ​ന​ങ്ങൾ

ചില കാര്യ​ങ്ങ​ളിൽ നിയത​മായ മാർഗ​നിർദേശം നൽകി​ക്കൊണ്ട്‌ ദൈവം തന്റെ ഹിതം നമ്മെ വ്യക്തമാ​യി അറിയി​ക്കു​ന്നു. എന്നാൽ മിക്ക കാര്യ​ങ്ങ​ളി​ലും നമ്മുടെ വ്യക്തി​പ​ര​മായ എല്ലാ കാര്യാ​ദി​ക​ളെ​യും ഭരിക്കുന്ന നിയമങ്ങൾ ബൈബിൾ നൽകു​ന്നില്ല. പകരം, വ്യക്തി​ഗ​ത​മായ താത്‌പ​ര്യം അനുസ​രിച്ച്‌ പ്രവർത്തി​ക്കാൻ ആളുകളെ അനുവ​ദി​ക്കുന്ന തരത്തി​ലുള്ള മാർഗ​നിർദേശം അതു പ്രദാനം ചെയ്യുന്നു. ഉദാഹ​ര​ണ​മാ​യി, വിനോ​ദത്തെ കുറിച്ച്‌ അത്‌ എന്തു പറയു​ന്നു​വെന്നു ശ്രദ്ധി​ക്കുക.

തിരു​വെ​ഴു​ത്തു​കൾ യഹോ​വയെ “സന്തുഷ്ട​നായ ദൈവം” എന്നു വിളി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 1:11, NW) ‘ചിരി​പ്പാ​നുള്ള ഒരു കാല​ത്തെ​യും’ ‘നൃത്തം​ചെ​യ്‌വാ​നുള്ള ഒരു കാല​ത്തെ​യും’ കുറിച്ച്‌ അവന്റെ വചനം പ്രസ്‌താ​വി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 3:1, 4) ദാവീദ്‌ രാജാവ്‌ മറ്റുള്ള​വ​രു​ടെ ആസ്വാ​ദ​ന​ത്തി​നാ​യി സംഗീ​തോ​പ​ക​രണം വായി​ച്ചെന്നു ബൈബിൾ നമ്മോടു പറയുന്നു. (1 ശമൂവേൽ 16:16-18, 23) ഇനിയും, യേശു ഒരു വിവാ​ഹ​വി​രു​ന്നിൽ സംബന്ധി​ക്കു​ക​യും വെള്ളം വീഞ്ഞാ​ക്കി​ക്കൊണ്ട്‌ ആ സന്ദർഭത്തെ സവി​ശേ​ഷ​മാ​ക്കു​ക​യും ചെയ്‌തു.—യോഹ​ന്നാൻ 2:1-10.

എന്നിരു​ന്നാ​ലും, ബൈബിൾ ഉചിത​മാ​യി ഈ മുന്നറി​യി​പ്പു നൽകുന്നു: “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും.” (സദൃശ​വാ​ക്യ​ങ്ങൾ 13:20) ‘അസഭ്യ തമാശ​ക​ളും’ അധാർമിക പ്രവൃ​ത്തി​ക​ളും ദൈവത്തെ ദുഃഖി​പ്പി​ക്കു​ന്നു, അത്‌ അവനു​മാ​യുള്ള നമ്മുടെ ബന്ധത്തെ നശിപ്പി​ക്കു​ക​യും ചെയ്യുന്നു. (എഫെസ്യർ 5:3-5, NW) സാമൂ​ഹിക കൂടി​വ​ര​വു​ക​ളിൽ, നിയ​ന്ത്ര​ണ​മി​ല്ലാ​തെ ലഹരി​പാ​നീ​യങ്ങൾ ഉപയോ​ഗി​ക്കു​ന്നത്‌ ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങ​ളിൽ കലാശി​ച്ചേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 23:29-35; യെശയ്യാ​വു 5:11, 12) യഹോ​വ​യാം ദൈവം അക്രമ​ത്തെ​യും വെറു​ക്കു​ന്നു.—സങ്കീർത്തനം 11:5, NW; സദൃശ​വാ​ക്യ​ങ്ങൾ 3:31, NW.

വിനോ​ദം സംബന്ധിച്ച്‌ ദൈവ​ത്തി​ന്റെ വീക്ഷണം വെച്ചു​പു​ലർത്താൻ ഈ ബൈബിൾ വാക്യങ്ങൾ നമ്മെ സഹായി​ക്കു​ന്നു. തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തു​മ്പോൾ, ക്രിസ്‌ത്യാ​നി​കൾ ബൈബിൾ പറയു​ന്നത്‌ കണക്കി​ലെ​ടു​ക്കു​ന്നു. തീർച്ച​യാ​യും, നാമെ​ല്ലാം സ്വന്ത തിര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ നല്ലതോ മോശ​മോ ആയ അനന്തര​ഫ​ലങ്ങൾ അനുഭ​വി​ക്കും.—ഗലാത്യർ 6:7-10.

വസ്‌ത്ര​ധാ​ര​ണം, വിവാഹം, മാതാ​പി​താ​ക്കൾ എന്ന നിലയി​ലുള്ള ധർമം നിർവ​ഹി​ക്കൽ, ബിസി​നസ്‌ ഇടപാ​ടു​കൾ തുടങ്ങിയ കാര്യ​ങ്ങ​ളി​ലും ബൈബിൾ തത്ത്വങ്ങൾക്ക്‌ ചേർച്ച​യിൽ ജ്ഞാനപൂർവ​ക​മായ തീരു​മാ​നങ്ങൾ എടുക്കാൻ ക്രിസ്‌ത്യാ​നി​കൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു. തിരു​വെ​ഴു​ത്തു​ക​ളിൽ പ്രത്യേ​കം പരാമർശി​ച്ചി​ട്ടി​ല്ലാത്ത സംഗതി​കൾ ഇവയി​ലുൾപ്പെ​ടു​ന്നു. അവയുടെ കാര്യ​ത്തിൽ, മനസ്സാ​ക്ഷി​യു​ടെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​നങ്ങൾ എടുക്കാൻ തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ അവരെ സഹായി​ക്കു​ന്നു. (റോമർ 2:14, 15) ക്രിസ്‌ത്യാ​നി​കൾ തങ്ങൾ എടുക്കുന്ന വ്യക്തി​ഗ​ത​മായ എല്ലാ തീരു​മാ​ന​ങ്ങ​ളി​ലും പിൻവ​രുന്ന മാനദണ്ഡം പിൻപ​റ്റണം: “നിങ്ങൾ തിന്നാ​ലും കുടി​ച്ചാ​ലും എന്തു​ചെ​യ്‌താ​ലും എല്ലാം ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി ചെയ്‌വിൻ.”—1 കൊരി​ന്ത്യർ 10:31.

ഈ കാര്യ​ത്തിൽ, നാം ‘സ്വന്തകാ​ര്യം നോക്കുക’ എന്ന തത്ത്വവും പരിഗ​ണി​ക്കണം. (1 തെസ്സ​ലൊ​നീ​ക്യർ 4:12) ക്രിസ്‌ത്യാ​നി​കൾ ദൈ​വേ​ഷ്ട​ത്തി​നു വിരു​ദ്ധ​മ​ല്ലാത്ത ഒന്നില​ധി​കം തിര​ഞ്ഞെ​ടു​പ്പു​കളെ പലപ്പോ​ഴും അഭിമു​ഖീ​ക​രി​ക്കു​ന്നു. അതു​കൊണ്ട്‌, ഒരു ക്രിസ്‌ത്യാ​നി​യു​ടെ തിര​ഞ്ഞെ​ടുപ്പ്‌ മറ്റുള്ള​വ​രു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കാം. തന്റെ ദാസന്മാർ അന്യോ​ന്യം വിധി​ക്കു​ന്ന​താ​യി കണ്ടാൽ അത്‌ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തും. (യാക്കോബ്‌ 4:11, 12) ജ്ഞാനപൂർവ​ക​മായ ഈ ബുദ്ധി​യു​പ​ദേശം ബൈബിൾ നൽകുന്നു: ‘നിങ്ങളിൽ ആരും കഷ്ടം സഹി​ക്കേ​ണ്ടതു പരകാ​ര്യ​ത്തിൽ ഇടപെ​ടു​ന്ന​വ​നാ​യല്ല.’—1 പത്രൊസ്‌ 4:15.

ദൈവത്തെ സേവി​ക്കാ​നുള്ള തീരു​മാ​നം

ദൈവത്തെ അനുസ​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ ബൈബിൾ എടുത്തു​കാ​ട്ടു​ന്നു. എന്നിരു​ന്നാ​ലും, തന്നെ ആരാധി​ക്കാൻ ദൈവം ആളുകളെ നിർബ​ന്ധി​ക്കു​ന്നില്ല. പകരം, തന്റെ ആരാധ​ക​രാ​യി​ത്തീ​രാൻ അവൻ തന്റെ മനുഷ്യ സൃഷ്ടി​കളെ ക്ഷണിക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ബൈബിൾ ഇപ്രകാ​രം പറയുന്നു: “വരുവിൻ, നാം വണങ്ങി നമസ്‌ക​രിക്ക [“നമുക്ക്‌ ആരാധിച്ച്‌ കുമ്പി​ടാം,” ഓശാന ബൈബിൾ]; നമ്മെ നിർമ്മിച്ച യഹോ​വ​യു​ടെ മുമ്പിൽ മുട്ടു​കു​ത്തുക.”—സങ്കീർത്തനം 95:6.

പുരാതന ഇസ്രാ​യേ​ലിന്‌ അത്തര​മൊ​രു ക്ഷണം നൽക​പ്പെ​ടു​ക​യു​ണ്ടാ​യി. 3,500-ലധികം വർഷം മുമ്പ്‌ ലക്ഷക്കണ​ക്കിന്‌ വരുന്ന ഇസ്രാ​യേൽ ജനത സീനായി പർവത​ത്തിന്‌ മുമ്പാകെ കൂടി​വ​ന്ന​പ്പോൾ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ ഉൾക്കൊ​ണ്ടി​രുന്ന സത്യമത വ്യവസ്ഥയെ കുറിച്ച്‌ യഹോവ അവരെ അറിയി​ച്ചു. ഇപ്പോൾ അവർക്ക്‌ ഒരു തിര​ഞ്ഞെ​ടു​പ്പു നടത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു: അവർ ദൈവത്തെ സേവി​ക്കു​മോ ഇല്ലയോ? അവർ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌? ഐകക​ണ്‌ഠ്യേന അവർ ഇങ്ങനെ പറഞ്ഞു: “യഹോവ പറഞ്ഞ​തെ​ല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കം ഉള്ളവരാണ്‌. ഞങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കു​ക​യും ചെയ്യും” എന്ന്‌ അവർ പറഞ്ഞു. (പുറപ്പാ​ടു 24:7, NW) യഹോ​വയെ ആരാധി​ക്കാ​നുള്ള തീരു​മാ​നം അവർ സ്വയം എടുത്ത​താ​യി​രു​ന്നു.

ഒന്നാം നൂറ്റാ​ണ്ടിൽ യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്താ പ്രസം​ഗ​ത്തിന്‌ തുടക്കം​കു​റി​ച്ചു. (മത്തായി 4:17; 24:14) ആ വേലയിൽ ചേരാൻ അവൻ ഒരിക്ക​ലും ആരെയും നിർബ​ന്ധി​ച്ചില്ല. മറിച്ച്‌ അവൻ മറ്റുള്ള​വർക്ക്‌ ദയാപു​ര​സ്സ​ര​മായ ഈ ക്ഷണം നൽകി: “എന്നെ അനുഗ​മിക്ക.” (മർക്കൊസ്‌ 2:14; 10:21) അനേകർ അവന്റെ ക്ഷണം സ്വീക​രിച്ച്‌ അവനോ​ടൊ​പ്പം പ്രസം​ഗ​വേ​ല​യിൽ ഏർപ്പെട്ടു തുടങ്ങി. (ലൂക്കൊസ്‌ 10:1-9) കുറച്ചു​നാൾ കഴിഞ്ഞ്‌, ചിലർ യേശു​വി​നെ വിട്ടു​പോ​കാൻ തീരു​മാ​നി​ച്ചു. യൂദാ അവനെ ഒറ്റി​ക്കൊ​ടു​ക്കാ​നും. (യോഹ​ന്നാൻ 6:66; പ്രവൃ​ത്തി​കൾ 1:24) പിന്നീട്‌ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മേൽനോ​ട്ട​ത്തിൻകീ​ഴിൽ പിന്നെ​യും അനേകർ ശിഷ്യ​രാ​യി​ത്തീർന്നു. ആരെങ്കി​ലും വാൾ കാണിച്ചു ഭീഷണി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടല്ല മറിച്ച്‌, തങ്ങളുടെ ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗി​ച്ച​തു​കൊ​ണ്ടാണ്‌ അവർ ശിഷ്യ​രാ​യി​ത്തീർന്നത്‌. “ശരിയായ മനോ​നില”യുണ്ടാ​യി​രുന്ന അവർ “വിശ്വാ​സി​കൾ ആയിത്തീർന്നു.” (പ്രവൃ​ത്തി​കൾ 13:48, NW; 17:34) ഇക്കാല​ത്തും സത്യ​ക്രി​സ്‌ത്യാ​നി​കൾ മനസ്സോ​ടെ ദൈവ​വ​ചനം അനുസ​രി​ക്കു​ക​യും യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ പിൻപ​റ്റു​ക​യും ചെയ്യുന്നു.

വ്യക്തമാ​യും, തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താ​നുള്ള പ്രാപ്‌തി നാം വിനി​യോ​ഗി​ക്ക​ണ​മെന്നു ദൈവം ആഗ്രഹി​ക്കു​ന്നു. ജ്ഞാനപൂർവ​ക​മായ തീരു​മാ​നങ്ങൾ എടുക്കാൻ നമ്മെ സഹായി​ക്കുന്ന മാർഗ​നിർദേ​ശങ്ങൾ അവൻ ബൈബി​ളി​ലൂ​ടെ നമുക്കു നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (സങ്കീർത്തനം 25:12) വ്യക്തി​പ​ര​മായ തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​രുന്ന ഓരോ ക്രിസ്‌ത്യാ​നി​യും ദൈവിക തത്ത്വങ്ങൾ സശ്രദ്ധം പരി​ശോ​ധി​ക്കണം. ആ വിധത്തിൽ മാത്രമേ ദൈവ​ത്തിന്‌ ‘ന്യായ​ബോ​ധ​ത്തോ​ടു​കൂ​ടെ വിശുദ്ധ സേവനം അർപ്പി​ക്കാൻ’ നമുക്ക്‌ കഴിയൂ.—റോമർ 12:1, NW. (g03 3/8)