വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയറ്‌ രക്ഷിച്ചേ!

വയറ്‌ രക്ഷിച്ചേ!

വയറ്‌ രക്ഷിച്ചേ!

ഒട്ടും വേഗത്തി​ലല്ല അവന്റെ സഞ്ചാരം. പലരു​ടെ​യും നോട്ട​ത്തിൽ ആൾ തീരെ സുന്ദര​നു​മല്ല. എന്നാൽ അവന്റെ വയറ്‌, അത്‌ അപാരം തന്നെ! ആരാണവൻ? മറ്റാരു​മല്ല, മുള്ളൻ പഫർ മത്സ്യം. ബലൂൺ മത്സ്യം എന്നും അതിനു പേരുണ്ട്‌. ആപത്‌സൂ​ചന ഉണ്ടായാൽ ഈ ജീവി​യു​ടെ “രൂപം പാടേ മാറും” എന്ന്‌ നാച്ചുറൽ ഹിസ്റ്ററി മാസിക പറയുന്നു. 50 സെന്റി​മീ​റ്റ​റോ​ളം നീളം വരുന്ന അതിന്റെ ദേഹം വീർക്കു​ക​യും “മത്സ്യം സാധാ​ര​ണ​യി​ലും മൂന്നി​രട്ടി വലുപ്പം വെക്കു​ക​യും ചെയ്യും. കട്ടിയുള്ള ഒരു പന്തു​പോ​ലെ ആയിത്തീ​രുന്ന മത്സ്യം മുള്ളു​കൊ​ണ്ടുള്ള ഒരു പടച്ചട്ട​യും അണിഞ്ഞി​ട്ടു​ണ്ടാ​കും—ഇത്‌ നീന്താൻ അനു​യോ​ജ്യ​മായ രൂപഘ​ട​ന​യ​ല്ലെ​ങ്കി​ലും അക്രമി​കളെ തുരത്താൻ പറ്റിയ ഒന്നാണ്‌.”

വയറി​നു​ള്ളിൽ വെള്ളം കയറ്റി​യാണ്‌ മത്സ്യം വീർക്കു​ന്നത്‌. വയറ്‌ സാധാ​ര​ണ​യി​ലും നൂറി​ര​ട്ടി​യോ​ളം വികസി​ക്കും! വളരെ ലളിത​വും സമർഥ​വു​മായ രീതി​യിൽ ഈ അത്ഭുതം സാധ്യ​മാ​ക്കു​ന്നത്‌ പഫർ മത്സ്യത്തി​ന്റെ ദേഹത്തെ മടക്കു​ക​ളാണ്‌.

മടക്കു​ക​ളു​ടെ ഉള്ളിൽ മടക്കുകൾ—ഇതാണ്‌ അവയുടെ വയറിന്റെ ഘടന, നാച്ചുറൽ ഹിസ്റ്ററി വിശദീ​ക​രി​ക്കു​ന്നു. ഏറ്റവും വലിയ മടക്കു​കൾക്ക്‌ ഏകദേശം മൂന്നു മില്ലി​മീ​റ്റർ വീതി വരും. “അവയോ​രോ​ന്നി​ലും കുറെ കൂടി ചെറിയ മടക്കുകൾ കാണും. ആ മടക്കു​ക​ളു​ടെ ഉള്ളിൽ അതി​നെ​ക്കാൾ വലുപ്പം കുറഞ്ഞ മടക്കുകൾ. അങ്ങനെ മടക്കു​ക​ളു​ടെ വലുപ്പം കുറഞ്ഞു കുറഞ്ഞ്‌ ഒടുവിൽ സൂക്ഷ്‌മ​ദർശി​നി​യി​ലൂ​ടെ നോക്കി​യാൽ മാത്രം കാണാ​വു​ന്നവ വരെ​യെ​ത്തും” എന്ന്‌ ലേഖനം പറയുന്നു.

പഫർ മത്സ്യത്തി​ന്റെ വയറ്‌ വീർക്കു​ന്ന​തോ​ടൊ​പ്പം രണ്ടു പാളി​ക​ളുള്ള അതിന്റെ തൊലി​യും വികസി​ക്കേ​ണ്ട​തുണ്ട്‌. ഇതിനു സഹായി​ക്കുന്ന രണ്ടു സംവി​ധാ​ന​ങ്ങ​ളാണ്‌ ഉള്ളത്‌. തൊലി​യു​ടെ ഉള്ളിലെ പാളി​യിൽ വയറിൽ ഉള്ളതു​പോ​ലെ മടക്കുകൾ ഉണ്ട്‌. പുറം​പാ​ളി ആണെങ്കിൽ ഇലാസ്‌തി​കത ഉള്ളതാണ്‌. പഫർ പൂർവ​രൂ​പം കൈവ​രി​ക്കു​മ്പോൾ തൊലി​യിൽ ചുളി​വു​കൾ വീണ്‌ അതിന്റെ ജലസഞ്ചാ​രം തടസ്സ​പ്പെ​ടാ​തി​രി​ക്കാൻ ഇലാസ്‌തി​ക​ത​യുള്ള ഈ ആവരണം സഹായി​ക്കു​ന്നു.

എന്നാൽ ഇരപി​ടി​യ​ന്മാ​രെ വിരട്ടി​യോ​ടി​ക്കാൻ പഫർ ദേഹം വീർപ്പി​ക്കുക മാത്രമല്ല ചെയ്യു​ന്നത്‌. തൊലി വികസി​ക്കു​ന്ന​തോ​ടെ ഈ വിരു​ത​ന്മാ​രു​ടെ ദേഹത്തെ മുള്ളുകൾ നിവർന്നു​നിൽക്കു​ക​യും ചെയ്യും. അതു​കൊണ്ട്‌ സ്‌നോർക്ക​ലി​ങ്ങിൽ (പ്രാണ​വാ​യു ലഭിക്കാൻ ഉതകുന്ന ഒരു ഉപകര​ണ​ത്തി​ന്റെ സഹായ​ത്തോ​ടെ വെള്ളത്തി​ന​ടി​യിൽ നീന്തൽ) ഏർപ്പെ​ടു​മ്പോ​ഴോ മറ്റോ ഒരു പഫർ മത്സ്യത്തെ കാണാ​നി​ട​യാ​യാൽ അതിനെ തൊട്ടു​നോ​ക്കാൻ ഒരു​മ്പെ​ട്ടേ​ക്ക​രു​തേ! മത്സ്യത്തി​ന്റെ വായും അപകട​ക​ര​മാണ്‌; ഒറ്റ കടിക്ക്‌ പല്ല്‌ മാംസം തുളച്ച്‌ അസ്ഥിവരെ എത്തും!

തന്റെ സൃഷ്ടി​ക്രി​യ​കളെ കുറിച്ചു ദൈവം ഇയ്യോ​ബി​നെ ചോദ്യം ചെയ്‌ത​പ്പോൾ ഇയ്യോബ്‌ മറുപടി പറഞ്ഞു: “നിനക്കു സകലവും കഴിയു​മെ​ന്നും നിന്റെ ഉദ്ദേശ​മൊ​ന്നും അസാദ്ധ്യ​മ​ല്ലെ​ന്നും ഞാൻ അറിയു​ന്നു.” (ഇയ്യോബ്‌ 42:2) മുള്ളു​ക​ളുള്ള തടിച്ചു​രുണ്ട കൊച്ചു പഫർ മത്സ്യങ്ങൾ നീന്തൽമ​ത്സ​ര​ങ്ങൾക്കോ സൗന്ദര്യ​മ​ത്സ​ര​ങ്ങൾക്കോ പോയാൽ വിജയി​ക്കു​ക​യി​ല്ലാ​യി​രി​ക്കാം. എന്നാൽ അവയും ദൈവ​ത്തി​ന്റെ സർഗാ​ത്മ​ക​ത​യ്‌ക്കും ജ്ഞാനത്തി​നും മതിയായ സാക്ഷ്യം നൽകുന്നു.—റോമർ 1:20. (g03 3/22)

[24-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ: Photo by John E. Randall; താഴെ: © Jeff Rotman