വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

പ്രസവാ​നന്തര വിഷാദം “പ്രസവാ​നന്തര വിഷാ​ദ​വു​മാ​യുള്ള പോരാ​ട്ട​ത്തിൽ ഞാൻ വിജയി​ച്ചു” (സെപ്‌റ്റം​ബർ 8, 2002) എന്ന ലേഖന​ത്തിന്‌ എന്റെ ഹൃദയം​ഗ​മ​മായ നന്ദി. ഒരു വർഷവും മൂന്നു​മാ​സ​വും മുമ്പാണ്‌ ഞാൻ പ്രസവി​ച്ചത്‌. പെട്ടെന്ന്‌, ഞാൻ തികച്ചും വ്യത്യ​സ്‌ത​യായ ഒരു വ്യക്തി​യാ​യി മാറി. എനിക്ക്‌ എന്താണു സംഭവി​ക്കു​ന്ന​തെന്ന്‌ എനിക്കു​തന്നെ മനസ്സി​ലാ​യില്ല. ചില​പ്പോ​ഴൊ​ക്കെ എന്റെ പെരു​മാ​റ്റം പ്രിയ​പ്പെ​ട്ട​വരെ മുറി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇപ്പോൾ അവസ്ഥ മെച്ച​പ്പെ​ടാൻ തുടങ്ങി​യി​രി​ക്കു​ന്നു. ഈ ലേഖനം എന്നെ സഹായി​ച്ചു.

എ. പി., റൊ​മേ​നിയ (g03 3/08)

ഈ ലേഖനം വായി​ച്ച​ശേഷം തനിക്ക്‌ ഈ രോഗ​മുള്ള വിവരം എന്റെ ബൈബിൾ വിദ്യാർഥി​നി തുറന്നു പറഞ്ഞു. ഇപ്പോൾ അവൾ എല്ലാ ആഴ്‌ച​യും ആശുപ​ത്രി​യിൽ പോകു​ന്നുണ്ട്‌, മരുന്നു കഴിക്കു​ന്ന​തു​മൂ​ലം അവളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ സന്തോ​ഷ​ത്തോ​ടെ ചെയ്യാൻ അവൾക്കു കഴിയു​ന്നു.

എ. എം., ജപ്പാൻ (g03 3/08)

ഈ ലേഖനം എന്റെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരമാ​യി​രു​ന്നു. പ്രിയ സഹോ​ദ​ര​ന്മാ​രേ, നിങ്ങളു​ടെ സഹോ​ദ​രി​മാ​രു​ടെ ആവശ്യങ്ങൾ നിങ്ങൾ എത്ര കൃത്യ​മാ​യി തിരി​ച്ച​റി​യു​ന്നു! ഈ ലേഖനം യഹോ​വ​യിൽ നിന്നും അവന്റെ സംഘട​ന​യിൽനി​ന്നും ലഭിച്ച വാത്സല്യം നിറഞ്ഞ ഒരു ആശ്ലേഷം​പോ​ലെ ആയിരു​ന്നു.

സി. ഡബ്ലിയു., ഐക്യ​നാ​ടു​കൾ (g03 3/08)

പ്രസവാ​നന്തര വിഷാ​ദ​ത്തിൽ നിന്നു ഞാൻ കരകയ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഈ ലേഖനം എന്നെ ശക്തീക​രി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. ഈ സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​യി​ട്ടുള്ള ഒരാൾക്കു മാത്രം മുഴു​വ​നാ​യി മനസ്സി​ലാ​ക്കാൻ കഴിയുന്ന വിശദീ​ക​ര​ണങ്ങൾ നിങ്ങൾ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. ഉണരുക!യുടെ ഈ ലക്കം ഞാൻ സൂക്ഷി​ച്ചു​വെ​ക്കും. എനിക്ക്‌ പ്രോ​ത്സാ​ഹനം വേണ്ടി​വ​രു​മ്പോ​ഴെ​ല്ലാം ഇതിലുള്ള സഹായ​ക​മായ നിർദേ​ശങ്ങൾ എടുത്തു നോക്കാ​മ​ല്ലോ.

ഇ. വി. എഫ്‌., ബ്രസീൽ (g03 3/08)

ഈ ലേഖനം പോലെ, എന്റെ ഹൃദയത്തെ സ്‌പർശിച്ച മറ്റൊരു ലേഖന​വും ഞാൻ ഒരിക്ക​ലും വായി​ച്ചി​ട്ടില്ല. എനിക്കു​ണ്ടായ പ്രസവാ​നന്തര വിഷാദം മൂലം എന്റെ വിവാഹം തകർന്നു. ആ അവസ്ഥയിൽനി​ന്നു പുറത്തു​ക​ട​ക്കാൻ എനിക്ക്‌ മൂന്നു വർഷം വേണ്ടി​വന്നു. എന്റെ മോൾക്ക്‌ ഇപ്പോൾ അഞ്ചു വയസ്സുണ്ട്‌. ഞാൻ അവളെ അതിയാ​യി സ്‌നേ​ഹി​ക്കു​ന്നു.

എ. ഒ., പോർട്ട​റി​ക്കോ (g03 3/08)

മൂന്നു മാസമാ​യി പ്രസവാ​നന്തര വിഷാ​ദ​വു​മാ​യി ഞാൻ മല്ലിടു​ക​യാ​യി​രു​ന്നു. ഏറ്റവും പുതിയ ഉണരുക!യിൽ ഈ വിഷയത്തെ കുറിച്ച്‌ ഒരു ലേഖനം ഉണ്ടെന്ന്‌ അറിഞ്ഞ​പ്പോൾ ഞാൻ പൊട്ടി​ക്ക​ര​ഞ്ഞു​പോ​യി. പ്രസവാ​നന്തര വിഷാ​ദത്തെ കുറിച്ച്‌ ഞാൻ വായി​ച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും നല്ല ലേഖന​മാ​യി​രു​ന്നു ഇത്‌. നമുക്കാ​യി ഇത്രമാ​ത്രം കരുതു​ന്ന​തിൽ യഹോ​വ​യോ​ടും അവന്റെ സംഘട​ന​യോ​ടും ഞാൻ അങ്ങേയറ്റം നന്ദിയു​ള്ള​വ​ളാണ്‌.

എ. എൽ., കാനഡ (g03 3/08)

തലമുടി “നിങ്ങൾ തലമു​ടി​യെ കുറിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നു​വോ?” (സെപ്‌റ്റം​ബർ 8, 2002) എന്ന ലേഖനം ഞാൻ ആസ്വദി​ച്ചു. 14 വർഷമാ​യി ഞാൻ ഒരു ബ്യൂട്ടീ​ഷ്യ​നാണ്‌. ആരോ​ഗ്യം കുറഞ്ഞ മുടി ചീകു​ന്നതു സംബന്ധി​ച്ചു നിങ്ങൾ പറഞ്ഞ രീതി​ത​ന്നെ​യാണ്‌ ഞങ്ങളും പിൻപ​റ്റു​ന്നത്‌. നിങ്ങളു​ടെ ലേഖനങ്ങൾ എത്ര വിദഗ്‌ധ​മാ​യി​ട്ടാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. എനിക്കു വളരെ മതിപ്പു​തോ​ന്നി.

കെ. കെ., ജപ്പാൻ (g03 4/08)

ഉണരുക!യുടെ ഉത്സാഹി​യായ ഒരു വായന​ക്കാ​ര​നെന്ന നിലയിൽ ഈ ലേഖന​ത്തോ​ടുള്ള എന്റെ വിലമ​തി​പ്പു പ്രകടി​പ്പി​ക്കാ​തി​രി​ക്കാൻ വയ്യാ. കൗമാ​ര​ത്തി​ന്റെ തുടക്ക​ത്തിൽത്തന്നെ എന്റെ മുടി നരയ്‌ക്കാൻ തുടങ്ങി. കൗമാര വർഷങ്ങ​ളു​ടെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും, ദൂരെ​നി​ന്നു നോക്കി​യാൽത്തന്നെ കാണത്ത​ക്ക​വി​ധം എന്റെ മുടി നരച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ഇത്‌ എനിക്കു വളരെ വിഷമം ഉണ്ടാക്കി. എന്നാൽ എന്റെ ശാരീ​രിക ആകാരം സംബന്ധിച്ച്‌ എളിമ​യുള്ള ഒരു വീക്ഷണം വെച്ചു​പു​ലർത്താ​നും ദൈവിക ഗുണങ്ങൾ വളർത്തി​യെ​ടു​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും ഈ ലേഖനം എന്നെ സഹായി​ച്ചു.

ഇ. ജെ., നൈജീ​രിയ (g03 4/08)

പ്രാർഥന “ബൈബി​ളി​ന്റെ വീക്ഷണം: ദൈവം കേൾക്കുന്ന പ്രാർഥ​നകൾ” (ഒക്‌ടോ​ബർ 8, 2002) എന്ന ലേഖന​ത്തിന്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കടുത്ത നിരാ​ശ​യി​ലാ​യി​രുന്ന ഒരു ദിവസ​മാണ്‌ ഞാൻ അതു വായി​ച്ചത്‌. യെശയ്യാ​വു 41:10-ലെ വാക്കുകൾ എന്നെ വളരെ ശക്തീക​രി​ച്ചു. യഹോവ എന്നെയും അതു​പോ​ലെ മറ്റുള്ള​വ​രെ​യും ബലപ്പെ​ടു​ത്തു​ന്ന​തിൽ ഞാൻ എത്ര സന്തോ​ഷി​ക്കു​ന്നു​വെ​ന്നോ! മാത്രമല്ല, അവൻ നമ്മുടെ പ്രാർഥ​നകൾ എല്ലാം കേൾക്കു​ന്നു, നമ്മുടെ ചിന്തകൾ പോലും! മതപര​മാ​യി വിഭജി​ത​മായ ഒരു കുടും​ബ​ത്തി​ലാണ്‌ 20 വർഷമാ​യി ഞാൻ താമസി​ക്കു​ന്നത്‌. അത്‌ അത്ര എളുപ്പമല്ല, മാത്ര​വു​മല്ല കഴിഞ്ഞ 30 വർഷമാ​യി എനിക്കു വിട്ടു​മാ​റാത്ത രോഗ​വു​മുണ്ട്‌. ഈ വിശിഷ്ട മാസി​ക​കൾക്കു നന്ദി. അവ എനിക്ക്‌ മുന്നോ​ട്ടു പോകാ​നുള്ള ശക്തി നൽകുന്നു.

ഡി. ജി., ജർമനി (g03 4/22)