വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്നും ജീവിക്കുന്ന കെട്ടുകഥ

ഇന്നും ജീവിക്കുന്ന കെട്ടുകഥ

ഇന്നും ജീവി​ക്കുന്ന കെട്ടുകഥ

ഫ്രാൻസിലെ ഉണരുക! ലേഖകൻ

ലോക​മെ​മ്പാ​ടു​മുള്ള കുട്ടി​ക​ളു​ടെ ആരാധ്യ​പു​രു​ഷ​നാണ്‌ അദ്ദേഹം. അടുത്ത​കാ​ലത്ത്‌, ഫ്രഞ്ച്‌ തപാൽവ​കു​പ്പിന്‌ അദ്ദേഹ​ത്തി​ന്റെ പേരി​ലുള്ള 8 ലക്ഷത്തോ​ളം കത്തുകൾ കിട്ടി. അവയിൽ അധിക​വും മൂന്നി​നും എട്ടിനും ഇടയ്‌ക്കു പ്രായ​മുള്ള കുട്ടി​ക​ളു​ടേത്‌ ആയിരു​ന്നു. ആരാണ്‌ ഇദ്ദേഹം? പഞ്ഞി​ക്കെ​ട്ടു​പോ​ലുള്ള വെളുത്ത താടി​യുള്ള, വെള്ള​രോ​മം​കൊ​ണ്ടു തൊങ്ങൽതീർത്ത ചുവന്ന കുപ്പായം അണിഞ്ഞ പ്രസന്ന​വ​ദ​ന​നായ ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പൻ (സാന്റാ​ക്ലോസ്‌). ആഘോ​ഷ​ങ്ങ​ളു​ടെ ആകർഷ​ണീ​യ​ത​ക​ളിൽ ഏറ്റവും ജനപ്രീ​തി​യാർജിച്ച ഒരു കഥാപാ​ത്രം. ആകട്ടെ, ഇങ്ങനെ​യൊ​രാ​ളു​ടെ കോലം കത്തിക്കു​ന്ന​തി​നെ പറ്റി നിങ്ങൾക്കു ചിന്തി​ക്കാൻ കഴിയു​മോ? എന്നാൽ 50-ലധികം വർഷം മുമ്പ്‌ ഫ്രാൻസി​ലെ ഡിഷോ​ണിൽ അതുത​ന്നെ​യാ​ണു സംഭവി​ച്ചത്‌. 1951, ഡിസംബർ 23-ന്‌ ഏതാണ്ട്‌ 250 കുട്ടി​ക​ളു​ടെ കൺമു​ന്നിൽവെച്ച്‌ ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പനെ “വധിച്ചു.”

“പുരോ​ഹി​ത​ന്മാ​രു​ടെ സമ്മത​ത്തോ​ടെ​യാണ്‌ അതു ചെയ്‌തത്‌” എന്ന്‌ വർത്തമാ​ന​പ​ത്ര​മായ ഫ്രാൻസ്‌-സ്വർ റിപ്പോർട്ടു ചെയ്‌തു. എന്തായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ പേരി​ലുള്ള കുറ്റം? “അവർ ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പനെ, അതി​ക്ര​മി​ച്ചു സ്ഥാനം കൈയ​ട​ക്കു​ന്ന​വ​നും പാഷണ്ഡി​യും” ആയി കുറ്റം വിധിച്ചു. മാത്രമല്ല, അദ്ദേഹം “ക്രിസ്‌തു​മ​സ്സിന്‌ പുറജാ​തീയ പരി​വേഷം നൽകി” എന്നും അവർ ആരോ​പി​ച്ചു. ഈ വധനിർവ​ഹണം ഒരു “പ്രതീ​കാ​ത്മക നടപടി” ആയിരു​ന്നു എന്ന്‌ ഒരു അറിയി​പ്പി​ലൂ​ടെ പ്രഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. “കുട്ടി​ക​ളിൽ മതവി​കാ​രങ്ങൾ ഉണർത്താൻ കള്ളക്കഥ​കൾക്കാ​വില്ല. പ്രബോ​ധനം നൽകാ​നുള്ള മാർഗ​വും അതല്ല.”

ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പ​നു​മാ​യി ബന്ധപ്പെട്ട ആചാരങ്ങൾ, ക്രിസ്‌തു​വി​ന്റെ ജനനത്തി​ന്റെ “യഥാർഥ ക്രിസ്‌തീയ അർഥ”ത്തിൽനിന്ന്‌ ആളുകളെ അകറ്റി​ക്ക​ള​യു​ന്ന​താ​യി ചില പുരോ​ഹി​ത​ന്മാർക്കു തോന്നി. ലെറ്റെൻ മോ​ഡേ​ണി​ന്റെ (മോഡേൺ ടൈംസ്‌), 1952 മാർച്ച്‌ ലക്കത്തിൽ, നരവം​ശ​ശാ​സ്‌ത്ര​ജ്ഞ​നായ ക്ലോഡ്‌ ലെവി സ്‌​ട്രോസ്സ്‌ ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പ​നി​ലുള്ള വിശ്വാ​സത്തെ, “ആധുനിക ജനതകൾക്കി​ട​യിൽ പുറജാ​തീ​യത ഊട്ടി​വ​ളർത്തു​ന്ന​തി​നുള്ള ഫലഭൂ​യി​ഷ്‌ഠ​മായ ഒരു വിളനി​ലം” എന്നു വിളിച്ചു. ഈ വിശ്വാ​സത്തെ കുറ്റം വിധി​ച്ചതു നിമിത്തം സഭ നീതീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നും അദ്ദേഹം പ്രസ്‌താ​വി​ച്ചു. ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പന്റെ ഉത്ഭവം തേടി പുറ​കോ​ട്ടു ചെന്നാൽ സാറ്റർനേ​ലിയ രാജാ​വിൽ എത്തു​മെ​ന്നും ലെവി സ്‌​ട്രോസ്സ്‌ അഭി​പ്രാ​യ​പ്പെട്ടു. ഡിസംബർ 17 മുതൽ 24 വരെയുള്ള ദിവസ​ങ്ങ​ളിൽ പുരാതന റോമിൽ കൊണ്ടാ​ടി​യി​രുന്ന ഒരു മഹോ​ത്സ​വ​മാ​യി​രു​ന്നു സാറ്റർനേ​ലിയ. ഉത്സവവാ​ര​ത്തിൽ കെട്ടി​ടങ്ങൾ എല്ലാം പച്ചച്ചാർത്തു​കൊണ്ട്‌ അലങ്കരി​ക്കു​ക​യും സമ്മാനങ്ങൾ കൈമാ​റു​ക​യും ചെയ്യു​മാ​യി​രു​ന്നു. ക്രിസ്‌തു​മ​സ്സി​ന്റേ​തു​പോ​ലെ സാറ്റർനേ​ലി​യ​യു​ടെ​യും സവി​ശേ​ഷ​ത​യാ​യി​രു​ന്നു ആഘോ​ഷ​ത്തി​മിർപ്പ്‌.

ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പൻ എരിഞ്ഞ​ട​ങ്ങി​യിട്ട്‌ 50 വർഷങ്ങൾ പിന്നി​ട്ടി​രി​ക്കെ, ഫ്രാൻസി​ലെ കത്തോ​ലി​ക്കർ ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പനെ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? പുൽക്കൂ​ട്ടിൽ കിടക്കുന്ന യേശു​വി​നെ​പ്പോ​ലെ​തന്നെ റോമൻ സാറ്റർനേ​ലി​യ​യു​ടെ പേരു നിലനി​റു​ത്തി​പ്പോ​രുന്ന ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പ​നും ക്രിസ്‌തു​മ​സ്സി​ന്റെ ഒരു അവിഭാ​ജ്യ ഘടകമാണ്‌. ക്രിസ്‌തു​മ​സ്സിൽ നിന്നു ക്രിസ്‌തു​വി​നെ പുറന്ത​ള്ളുന്ന വാണി​ജ്യ​രം​ഗ​ത്തി​ന്റെ പ്രതീ​ക​മാണ്‌ സാന്റാ​ക്ലോസ്‌ എന്ന്‌ വല്ലപ്പോ​ഴു​മെ​ങ്ങാ​നും ഏതെങ്കി​ലും പുരോ​ഹി​തൻ അഭി​പ്രാ​യ​പ്പെ​ട്ടേ​ക്കാം. എന്നാൽ ക്രിസ്‌തു​മസ്സ്‌ അപ്പൂപ്പന്റെ പുറജാ​തീയ ഉത്ഭവം സംബന്ധിച്ച്‌ ഉളവാ​കുന്ന അസ്വാ​സ്ഥ്യ​ങ്ങൾ മിക്ക​പ്പോ​ഴും ജനസമ്മി​തി​യു​ടെ മുമ്പിൽ അലിഞ്ഞ്‌ ഇല്ലാതാ​കു​ന്നു. (g03 5/08)

[13-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

DR/© Cliché Bibliothèque nationale de France, Paris