വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ പരസ്യപ്രസംഗം കേൾക്കാനായി വരിക—“ഇന്ന്‌ ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത്‌ ആരാണ്‌?”

ഈ പരസ്യപ്രസംഗം കേൾക്കാനായി വരിക—“ഇന്ന്‌ ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത്‌ ആരാണ്‌?”

ഈ പരസ്യ​പ്ര​സം​ഗം കേൾക്കാ​നാ​യി വരിക“ഇന്ന്‌ ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​ന്നത്‌ ആരാണ്‌?”

ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കുക എന്ന ആശയം മതഭക്ത​രായ ആളുക​ളിൽ ചില​പ്പോൾ ചിന്താ​ക്കു​ഴപ്പം ഉളവാ​ക്കി​യേ​ക്കാം. ദൈവം ഈ പ്രപഞ്ച​ത്തി​ന്റെ സർവാ​ധി​കാ​രി​യല്ലേ? പിന്നെ എങ്ങനെ​യാണ്‌ വെറു​മൊ​രു മനുഷ്യന്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്താൻ കഴിയു​ന്നത്‌? എന്നാൽ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്താൻ കഴിയും, കാരണം ബൈബിൾ നമ്മോട്‌ ഇപ്രകാ​രം ആഹ്വാനം ചെയ്യുന്നു: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടു​പ്പിൻ.” (വെളി​പ്പാ​ടു 14:7) ഇതു ചെയ്യാൻ കഴിയുന്ന ഒരു മാർഗം ‘ദൈവ​ത്തി​ന്റെ വചനം കേട്ടു പ്രമാ​ണി​ക്കുക’ എന്നതാണ്‌. (ലൂക്കൊസ്‌ 11:28) അതേ, ബൈബിൾ പഠിക്കു​ക​യും അതിന്റെ തത്ത്വങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്യു​മ്പോൾ, ബൈബി​ളി​ന്റെ രചയി​താ​വായ യഹോ​വ​യാം ദൈവ​ത്തി​നു നാം ബഹുമാ​ന​വും മഹത്ത്വ​വും കരേറ്റു​ന്നു.

എന്നാൽ ഇന്ന്‌ ഇത്തരത്തിൽ ദൈവ​ത്തി​നു മഹത്ത്വം കരേറ്റു​ന്നത്‌ ആരാണ്‌? തങ്ങൾ മതഭക്ത​രാ​ണെന്ന്‌ കോടി​ക്ക​ണ​ക്കിന്‌ ആളുകൾ അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​ന്ന​തിൽ അതു മാത്ര​മാ​ണോ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? നമ്മുടെ ആരാധ​നാ​രീ​തി ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​ണെ​ന്നും അത്‌ അവനു മഹത്ത്വം കരേറ്റു​ന്നു എന്നും നമുക്ക്‌ എങ്ങനെ ഉറപ്പാ​ക്കാൻ കഴിയും? “ഇന്ന്‌ ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​ന്നത്‌ ആരാണ്‌?” എന്ന പ്രചോ​ദ​നാ​ത്മ​ക​മായ പരസ്യ​പ്ര​സം​ഗ​ത്തിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ ഉണ്ടായി​രി​ക്കും. ഈ മാസം ആരംഭി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഡിസ്‌ട്രിക്ട്‌ കൺ​വെൻ​ഷ​നിൽ ആയിരി​ക്കും പ്രസ്‌തുത പ്രസംഗം നടത്ത​പ്പെ​ടു​ന്നത്‌. ഇതു​പോ​ലുള്ള നൂറു​ക​ണ​ക്കി​നു കൺ​വെൻ​ഷ​നു​കൾ ലോക​മെ​മ്പാ​ടും നടത്ത​പ്പെ​ടു​ന്ന​താ​യി​രി​ക്കും. നിങ്ങളു​ടെ വീടി​ന​ടു​ത്തുള്ള കൺ​വെൻ​ഷൻ സ്ഥലം കണ്ടുപി​ടി​ക്കു​ന്ന​തിന്‌, നിങ്ങളു​ടെ പ്രദേ​ശത്തെ യഹോ​വ​യു​ടെ സാക്ഷി​കളെ സമീപി​ക്കു​ക​യോ ഈ മാസി​ക​യു​ടെ പ്രസാ​ധ​കർക്ക്‌ എഴുതു​ക​യോ ചെയ്യുക. ഉണരുക!യുടെ കൂട്ടു​മാ​സി​ക​യായ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 2003, മാർച്ച്‌ 1 ലക്കത്തിൽ, ഐക്യ​നാ​ടു​കൾ, കാനഡ, ബ്രിട്ടൻ, അയർലണ്ട്‌ എന്നിവി​ട​ങ്ങ​ളി​ലെ കൺ​വെൻ​ഷൻ സ്ഥലങ്ങളു​ടെ പട്ടിക കൊടു​ത്തി​രി​ക്കു​ന്നു. (g03 5/22)