വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഏറ്റവും ചെങ്കുത്തായ തെരുവീഥി”?

“ഏറ്റവും ചെങ്കുത്തായ തെരുവീഥി”?

“ഏറ്റവും ചെങ്കു​ത്തായ തെരു​വീ​ഥി”?

◼ന്യൂസിലൻഡിലെ ഡുനേ​ഡി​നിൽ ഉള്ള ബാൾഡ്വിൻ തെരു​വീ​ഥി​യെ അസാധാ​ര​ണ​മാ​ക്കു​ന്നത്‌ എന്താണ്‌? ലോക​ത്തി​ലെ ഏറ്റവും ചെങ്കു​ത്തായ തെരു​വീ​ഥി​യാണ്‌ ഇതെന്ന്‌ ഡുനേ​ഡിൻ അവകാ​ശ​പ്പെ​ടു​ന്നു. ഈ അവകാ​ശ​വാ​ദം ചോദ്യം ചെയ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഒരു കാര്യം ഉറപ്പാണ്‌: ബാൾഡ്വിൻ തെരു​വീ​ഥി അസാധാ​ര​ണ​മാം​വി​ധം ചെങ്കു​ത്താണ്‌.

പ്രസി​ദ്ധ​മാ​യ ഈ തെരു​വീ​ഥി ലോക​ത്തി​ന്റെ നാനാ​ഭാ​ഗത്തു നിന്നു​മുള്ള സന്ദർശ​ക​രു​ടെ പ്രിയ​പ്പെട്ട വിനോദ സഞ്ചാര കേന്ദ്ര​മാ​യി മാറി​യി​രി​ക്കു​ന്നു. ഇതിന്റെ മുകളിൽ എത്തി​പ്പെ​ടു​ന്ന​തിന്‌ നിങ്ങൾ ഒരു പർവതാ​രോ​ഹ​ക​നൊ​ന്നും ആയിരി​ക്കേ​ണ്ട​തില്ല. ഈ തെരു​വീ​ഥി​യു​ടെ നീളം 359 മീറ്ററാണ്‌. ഈ വഴിയ​ത്ര​യും നിങ്ങൾക്കു നടന്നെ​ത്താൻ കഴിയും. എന്നാൽ മോ​ട്ടോർ വാഹന​ങ്ങ​ളിൽ ഇതുവഴി സഞ്ചരി​ക്കു​ന്ന​തി​നെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്നു.

ഞങ്ങളോ​ടൊ​പ്പം കൂടി​ക്കോ​ളൂ

നല്ല തെളിഞ്ഞ ദിവസം. ഞാനും രണ്ടു സുഹൃ​ത്തു​ക്ക​ളും കൂടി ഞങ്ങളുടെ മുന്നിൽ ഉയരങ്ങ​ളി​ലേക്കു നീണ്ടു​കി​ട​ക്കുന്ന തെരു​വീ​ഥി ഒന്ന്‌ ആകമാനം വീക്ഷിച്ചു. യാത്ര പുറ​പ്പെട്ട്‌ അധികം കഴിഞ്ഞില്ല, അപ്പോ​ഴേ​ക്കും ഞങ്ങൾ കിതയ്‌ക്കാൻ തുടങ്ങി. മാത്രമല്ല, ബാലൻസു കിട്ടാൻ ഞങ്ങൾക്ക്‌ മുന്നോട്ട്‌ ആഞ്ഞു നടക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. “ഇത്‌ ഒരു കോൺക്രീ​റ്റു ഭിത്തി​യിൽ കയറു​ന്ന​തു​പോ​ലെ​യാണ്‌,” ആരോ കിതച്ചു​കൊ​ണ്ടു പറഞ്ഞു. തക്കസമ​യ​ത്താണ്‌ വിശ്ര​മി​ക്കാൻ പറ്റിയ ഒരു ബഞ്ച്‌ ഞങ്ങളുടെ കണ്ണിൽപ്പെ​ട്ടത്‌.

ഞങ്ങൾ കയറ്റം തുടർന്നു. അധികം താമസി​യാ​തെ മുകളിൽ എത്തി, ഞങ്ങൾക്കു വലിയ ആശ്വാസം തോന്നി. അവിടെ, വിശാ​ല​മായ പ്രകൃ​തി​ദൃ​ശ്യം ഞങ്ങളുടെ കണ്ണിനു വിരു​ന്നേകി. മീതെ കുടനി​വർത്തി നിൽക്കുന്ന നീലാ​കാ​ശം. താഴെ വൃത്തി​യാ​യി പരിപാ​ലി​ച്ചി​രി​ക്കുന്ന നിരനി​ര​യാ​യുള്ള വീടു​ക​ളും ഉദ്യാ​ന​ങ്ങ​ളും. പരവതാ​നി വിരി​ക്കുന്ന പുൽമേ​ടു​കൾ. അവയ്‌ക്ക്‌ അതിരി​ടുന്ന കടും പച്ചനി​റ​മുള്ള കുറ്റി​ക്കാ​ടു​കൾ ചക്രവാ​ളത്തെ ചുംബി​ച്ചു​നി​ന്നു.

ഞങ്ങളുടെ നടത്തം മറ്റാരു​ടെ​യും റെക്കോർഡു​കൾ ഒന്നും ഭേദി​ച്ചില്ല കേട്ടോ. താഴെ വന്ന ശേഷം ഞങ്ങളുടെ ജയിച്ച​ട​ക്ക​ലി​ന്റെ ഒരു ചിത്രം എടുക്കാ​നും “ലോക​ത്തി​ലെ ഏറ്റവും ചെങ്കു​ത്തായ തെരു​വീ​ഥി”യെ കീഴട​ക്കി​യ​താ​യി അവകാ​ശ​പ്പെ​ടു​ന്ന​വർക്കു നഗരം നൽകുന്ന സർട്ടി​ഫി​ക്കറ്റ്‌ വാങ്ങു​ന്ന​തി​നു​മാ​യി ഞങ്ങൾ നിന്നു.—സംഭാവന ചെയ്യ​പ്പെ​ട്ടത്‌. (g03 5/22)