വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തീയ ഐക്യം എല്ലാ കാര്യത്തിലുമുള്ള സമാനതയെ അർഥമാക്കുന്നുണ്ടോ?

ക്രിസ്‌തീയ ഐക്യം എല്ലാ കാര്യത്തിലുമുള്ള സമാനതയെ അർഥമാക്കുന്നുണ്ടോ?

ബൈബി​ളി​ന്റെ വീക്ഷണം

ക്രിസ്‌തീയ ഐക്യം എല്ലാ കാര്യ​ത്തി​ലു​മുള്ള സമാന​തയെ അർഥമാ​ക്കു​ന്നു​ണ്ടോ?

അനൈ​ക്യം ഇന്നത്തെ മതത്തിന്റെ വിശേ​ഷ​ത​യാ​ണെന്നു തോന്നു​ന്നു. ഒരേ പള്ളിയിൽ കൂടി​വ​രുന്ന ആളുകൾതന്നെ ഉപദേ​ശ​ത്തി​ന്റെ​യും നടത്തയു​ടെ​യും കാര്യ​ത്തിൽ തികച്ചും വ്യത്യ​സ്‌ത​ങ്ങ​ളായ വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്തി​യേ​ക്കാം. ഒരു എഴുത്തു​കാ​രി അതിനെ കുറിച്ച്‌ ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “ഒരേ ദൈവ​ത്തിൽ വിശ്വ​സി​ക്കുന്ന രണ്ടു വ്യക്തി​കളെ പോലും കണ്ടെത്തുക ബുദ്ധി​മു​ട്ടാണ്‌. ഇക്കാലത്ത്‌, ഓരോ മനുഷ്യ​നും അവന്റേ​തായ സ്വന്തം ദൈവ​ശാ​സ്‌ത്രം ഉള്ളതായി തോന്നു​ന്നു.”

ഇതിനു നേർ വിപരീ​ത​മാ​യി, “ഒന്നു തന്നേ സംസാ​രി​ക്ക​യും” “ഏകമന​സ്സി​ലും ഏകാഭി​പ്രാ​യ​ത്തി​ലും [“ഒരേ ചിന്താ​ഗ​തി​യി​ലും,” NW] യോജി​ച്ചി​രി​ക്ക​യും” വേണം എന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ കൊരി​ന്ത്യ ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു. (1 കൊരി​ന്ത്യർ 1:10) ഇന്നു ചിലർ പൗലൊ​സി​ന്റെ ആ ബുദ്ധി​യു​പ​ദേ​ശത്തെ വിമർശി​ക്കു​ന്നു. ‘ആളുകൾ വ്യത്യ​സ്‌ത​രാണ്‌. ക്രിസ്‌ത്യാ​നി​ക​ളെ​ല്ലാം ഒരു​പോ​ലെ ചിന്തി​ക്കണം അല്ലെങ്കിൽ പ്രവർത്തി​ക്കണം എന്നു ശഠിക്കു​ന്നത്‌ തെറ്റാണ്‌’ എന്നൊ​ക്കെ​യാണ്‌ അവരുടെ വാദം. എന്നാൽ അനുസ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾ യന്ത്രമ​നു​ഷ്യ​നെ​പ്പോ​ലെ ആയിരി​ക്ക​ണ​മെ​ന്നാ​ണോ പൗലൊസ്‌ ഉദ്ദേശി​ച്ചത്‌? ബൈബിൾ വ്യക്തി​പ​ര​മായ സ്വാത​ന്ത്ര്യം അനുവ​ദി​ക്കു​ന്നു​ണ്ടോ?

ഐക്യം, സർവസ​മാ​നത അല്ല

“ന്യായ​വി​ചാര പ്രാപ്‌തി” ഉപയോ​ഗി​ച്ചു​കൊണ്ട്‌ ദൈവത്തെ സേവി​ക്കാൻ തന്റെ മറ്റൊരു ലേഖന​ത്തിൽ പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (റോമർ 12:1, NW) ആ സ്ഥിതിക്ക്‌ അവൻ ഒരിക്ക​ലും കൊരി​ന്ത്യ സഭയിലെ അംഗങ്ങളെ ചിന്താ​പ്രാ​പ്‌തി​യി​ല്ലാ​തെ യാന്ത്രി​ക​മാ​യി പ്രവർത്തി​ക്കു​ന്ന​വ​രാ​യി​രി​ക്കാൻ ഉദ്‌ബോ​ധി​പ്പി​ക്കു​മാ​യി​രു​ന്നില്ല. എന്നാൽ ‘ഏകമന​സ്സി​ലും ഒരേ ചിന്താ​ഗ​തി​യി​ലും യോജി​ച്ചി​രി​ക്ക​ണ​മെന്ന്‌’ അവൻ അവരോ​ടു പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? കൊരി​ന്തി​ലെ സഭ ഗുരു​ത​ര​മായ ഒരു പ്രശ്‌നത്തെ നേരി​ടു​ക​യാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ പൗലൊസ്‌ അവർക്ക്‌ ഈ ബുദ്ധി​യു​പ​ദേശം നൽകി​യത്‌. കക്ഷിപി​രി​വു​കൾ രൂപം​കൊ​ണ്ടി​രു​ന്നു. ചിലർ അപ്പൊ​ല്ലോ​സി​നെ തങ്ങളുടെ നേതാ​വാ​യി വീക്ഷി​ച്ച​പ്പോൾ മറ്റുചി​ലർ പൗലൊ​സി​നെ​യും വേറെ ചിലർ പത്രൊ​സി​നെ​യും തങ്ങളുടെ നേതാ​വാ​യി കണ്ടു. ക്രിസ്‌തു​വി​നെ മാത്രം സ്വീക​രി​ച്ചി​രു​ന്ന​വ​രും ഉണ്ടായി​രു​ന്നു. അത്തരം അനൈ​ക്യം ഒരു നിസ്സാര സംഗതി ആയിരു​ന്നില്ല. കാരണം അത്‌ സഭയുടെ സമാധാ​ന​ത്തി​നു ഭീഷണി ഉയർത്തി.

എഫെ​സൊ​സി​ലെ ക്രിസ്‌ത്യാ​നി​കളെ താൻ പിന്നീട്‌ ഉദ്‌ബോ​ധി​പ്പി​ച്ച​തു​പോ​ലെ കൊരി​ന്ത്യ​രും “ആത്മാവി​ന്റെ ഐക്യത സമാധാ​ന​ബ​ന്ധ​ത്തിൽ കാപ്പാൻ” പൗലൊസ്‌ ആഗ്രഹി​ച്ചു. (എഫെസ്യർ 4:3) ഛിദ്രിച്ച കൂട്ടങ്ങ​ളോ വിഭാ​ഗ​ങ്ങ​ളോ ആയി വിഭജി​ത​രാ​യി​രി​ക്കാ​തെ യേശു​ക്രി​സ്‌തു​വി​നെ ഐക്യ​ത്തിൽ അനുഗ​മി​ക്കാൻ അവൻ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ വിധത്തിൽ അവർ ഉദ്ദേശ്യ​ത്തിൽ സമാധാ​ന​പ​ര​മാ​യി ഏകീകൃ​ത​രാ​യി​രി​ക്കു​മാ​യി​രു​ന്നു. (യോഹ​ന്നാൻ 17:23) അതു​കൊണ്ട്‌ കൊരി​ന്ത്യർക്കുള്ള പൗലൊ​സി​ന്റെ ബുദ്ധി​യു​പ​ദേശം അവരുടെ ചിന്താ​ഗ​തി​യെ യഥാസ്ഥാ​ന​പ്പെ​ടു​ത്താ​നും ഐക്യം—സർവസ​മാ​നത അല്ല—ഉന്നമി​പ്പി​ക്കാ​നും ഉതകി.—2 കൊരി​ന്ത്യർ 13:9, 11.

ഉപദേ​ശ​പ​ര​മാ​യ കാര്യ​ങ്ങ​ളി​ലും ഐക്യം പ്രധാ​ന​മാണ്‌. “ദൈവ​വും പിതാ​വു​മാ​യവൻ ഒരുവൻ” മാത്രം ഉള്ളതു​പോ​ലെ യഥാർഥ​ത്തിൽ ‘വിശ്വാ​സ​വും ഒന്നേ’ ഉള്ളു എന്ന്‌ യേശു​വി​ന്റെ കാൽച്ചു​വ​ടു​കൾ പിന്തു​ട​രു​ന്നവർ തിരി​ച്ച​റി​യു​ന്നു. (എഫെസ്യർ 4:1-6) അതു​കൊണ്ട്‌ ദൈവം, തന്നെയും തന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ തന്റെ വചനത്തിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സത്യത്തി​നു ചേർച്ച​യി​ലാണ്‌ തങ്ങളുടെ വിശ്വാ​സം എന്ന്‌ ക്രിസ്‌ത്യാ​നി​കൾ ഉറപ്പു​വ​രു​ത്തു​ന്നു. ദൈവം ആരാണ്‌, അവൻ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു എന്നീ കാര്യങ്ങൾ സംബന്ധിച്ച തങ്ങളുടെ വിശ്വാ​സ​ത്തിൽ അവർ ഏകീകൃ​ത​രാണ്‌. കൂടാതെ, ദൈവ​വ​ച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന വ്യക്തമായ ധാർമിക നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ അവർ ജീവിതം നയിക്കു​ക​യും ചെയ്യുന്നു. (1 കൊരി​ന്ത്യർ 6:9-11) ഈ വിധത്തിൽ ക്രിസ്‌ത്യാ​നി​കൾ ഉപദേ​ശ​ത്തി​ന്റെ​യും ധാർമി​ക​നി​ല​വാ​ര​ങ്ങ​ളു​ടെ​യും കാര്യ​ത്തിൽ ഏകീകൃ​ത​രാ​യി നില​കൊ​ള്ളു​ന്നു.

വീക്ഷണ​ങ്ങ​ളി​ലെ വ്യത്യാ​സങ്ങൾ കൈകാ​ര്യം ചെയ്യൽ

എന്നാൽ അതിന്റെ അർഥം, ജീവി​ത​ത്തി​ലെ എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും എങ്ങനെ ചിന്തി​ക്കണം, എന്തു ചെയ്യണം എന്ന്‌ ഓരോ ക്രിസ്‌ത്യാ​നി​യോ​ടും കൃത്യ​മാ​യി പറയുന്നു എന്നല്ല. മിക്ക കാര്യ​ങ്ങ​ളി​ലും വ്യക്തി​പ​ര​മായ തിര​ഞ്ഞെ​ടുപ്പ്‌ ഉൾപ്പെ​ടു​ന്നു. ഒരു ഉദാഹ​രണം പരിചി​ന്തി​ക്കുക. ഒരു ക്ഷേത്ര​ത്തിൽനിന്ന്‌ കൊണ്ടു​വ​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള മാംസം തിന്നു​ന്ന​തി​നെ കുറിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ കൊരി​ന്ത്യ ക്രിസ്‌ത്യാ​നി​ക​ളിൽ പലർക്കും സംശയങ്ങൾ ഉണ്ടായി​രു​ന്നു. ഈ മാംസ​ത്തി​ന്റെ ഓഹരി ഭക്ഷിക്കു​ന്നത്‌ വ്യാജാ​രാ​ധ​ന​യു​ടേ​തായ ഒരു ക്രിയ​യിൽ ഏർപ്പെ​ടു​ന്ന​തി​നു തുല്യ​മാ​കു​മെന്ന്‌ ചിലർ ഉറച്ചു വിശ്വ​സി​ച്ചു. അതേസ​മയം, മാംസം എവി​ടെ​നി​ന്നു​ള്ള​താണ്‌ എന്നതിന്‌ പ്രസക്തി​യില്ല എന്നായി​രു​ന്നു വേറെ ചിലരു​ടെ പക്ഷം. സൂക്ഷിച്ചു കൈകാ​ര്യം ചെയ്യേ​ണ്ടി​യി​രുന്ന ഈ പ്രശ്‌ന​ത്തോ​ടുള്ള ബന്ധത്തിൽ, എന്തു ചെയ്യണം എന്ന്‌ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറയുന്ന ഒരു നിയമം പൗലൊസ്‌ ഉണ്ടാക്കി​യില്ല. പകരം, ഇക്കാര്യ​ത്തിൽ ആളുകൾ വ്യത്യസ്‌ത തീരു​മാ​നങ്ങൾ എടുക്കാൻ ഇടയുണ്ട്‌ എന്ന്‌ അവൻ സമ്മതിച്ചു. a1 കൊരി​ന്ത്യർ 8:4-13.

ഇന്ന്‌ തൊഴിൽ, ആരോ​ഗ്യം, വിനോ​ദം തുടങ്ങിയ വ്യക്തി​പ​ര​മായ തിര​ഞ്ഞെ​ടുപ്പ്‌ ഉൾപ്പെ​ടുന്ന സംഗതി​ക​ളിൽ ക്രിസ്‌ത്യാ​നി​കൾ സഹവി​ശ്വാ​സി​ക​ളു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ തീരു​മാ​നങ്ങൾ എടു​ത്തേ​ക്കാം. അത്‌ ചിലരെ അസ്വസ്ഥ​രാ​ക്കി​യേ​ക്കാം. വീക്ഷണ​ങ്ങ​ളി​ലെ വ്യത്യാ​സങ്ങൾ സഭയിൽ കലഹമോ ഭിന്നി​പ്പോ ഉണ്ടാകു​ന്ന​തിന്‌ ഇടയാ​ക്കു​മോ എന്നായി​രി​ക്കാം അവർ ചിന്തി​ക്കു​ന്നത്‌. എന്നാൽ, അങ്ങനെ സംഭവി​ക്കേണ്ട കാര്യ​മില്ല. ഈ ദൃഷ്ടാന്തം പരിചി​ന്തി​ക്കുക: സംഗീ​ത​ജ്ഞർക്ക്‌ സംഗീതം രചിക്കു​ന്ന​തിന്‌ ലഭ്യമാ​യി​രി​ക്കുന്ന സ്വരങ്ങ​ളു​ടെ എണ്ണം പരിമി​ത​മാണ്‌. എങ്കിലും പരിമി​ത​മായ ആ സ്വരങ്ങൾ കൊണ്ട്‌ ശ്രുതി​മ​ധു​ര​മായ എത്ര സംഗീ​തങ്ങൾ വേണ​മെ​ങ്കി​ലും രചിക്കാൻ കഴിയും. സമാന​മാ​യി, ക്രിസ്‌ത്യാ​നി​കൾ ദൈവിക തത്ത്വങ്ങ​ളു​ടെ അതിർവ​ര​മ്പു​കൾക്കു​ള്ളിൽ നിന്നു​കൊണ്ട്‌ വ്യക്തി​പ​ര​മായ തീരു​മാ​നങ്ങൾ എടുക്കു​മ്പോൾത്തന്നെ, അത്തരത്തി​ലുള്ള ചില തീരു​മാ​ന​ങ്ങ​ളു​ടെ കാര്യ​ത്തിൽ അവർക്ക്‌ ഒരു അളവോ​ളം തിര​ഞ്ഞെ​ടു​പ്പു സ്വാത​ന്ത്ര്യം ഉണ്ട്‌.

വ്യക്തി​പ​ര​മാ​യ തീരു​മാ​ന​ങ്ങളെ മാനി​ക്ക​വേ​തന്നെ ക്രിസ്‌തീയ ഐക്യം കാത്തു​സൂ​ക്ഷി​ക്കാൻ എങ്ങനെ സാധി​ക്കും? ഇതിനുള്ള താക്കോൽ സ്‌നേ​ഹ​മാണ്‌. ദൈവ​ത്തോ​ടുള്ള സ്‌നേഹം അവന്റെ കൽപ്പന​കൾക്ക്‌ മനസ്സോ​ടെ കീഴ്‌പെ​ടാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു. (1 യോഹ​ന്നാൻ 5:3) സഹമനു​ഷ്യ​നോ​ടുള്ള സ്‌നേഹം വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ മനസ്സാ​ക്ഷി​പൂർവ​ക​മായ തീരു​മാ​നങ്ങൾ എടുക്കാ​നുള്ള മറ്റുള്ള​വ​രു​ടെ അവകാ​ശ​ങ്ങളെ മാനി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു. (റോമർ 14:3, 4; ഗലാത്യർ 5:13) ഉപദേ​ശ​പ​ര​മായ ഒരു കാര്യ​ത്തിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘ​ത്തി​ന്റെ അധികാ​ര​ത്തി​നു കീഴ്‌പെ​ട്ട​പ്പോൾ പൗലൊസ്‌ ഇക്കാര്യ​ത്തിൽ ഒരു നല്ല മാതൃക വെച്ചു. (മത്തായി 24:45-47; പ്രവൃ​ത്തി​കൾ 15:1, 2) ഒപ്പംതന്നെ, വ്യക്തി​പ​ര​മായ തീരു​മാ​ന​ത്തി​നു വിട്ടു​ത​ന്നി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ സഹക്രി​സ്‌ത്യാ​നി​ക​ളു​ടെ മനസ്സാ​ക്ഷി​യെ ആദരി​ക്കാൻ അവൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു.—1 കൊരി​ന്ത്യർ 10:25-33.

ബൈബിൾ തത്ത്വങ്ങൾക്കു വിരു​ദ്ധ​മ​ല്ലാ​ത്തി​ട​ത്തോ​ളം, മനസ്സാ​ക്ഷി​പൂർവ​ക​മായ ഒരു തീരു​മാ​നം എടുക്കു​ന്ന​തി​ന്റെ പേരിൽ ആരെയും കുറ്റം​വി​ധി​ക്കാൻ പാടില്ല എന്നു വ്യക്തം. (യാക്കോബ്‌ 4:12) അതേസ​മ​യം​തന്നെ, വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷിക്ക്‌ ഹാനി സംഭവി​ക്കാ​നോ സഭയുടെ ഐക്യം നശിക്കാ​നോ ഇടയാ​ക്കി​ക്കൊണ്ട്‌ തങ്ങളുടെ വ്യക്തി​പ​ര​മായ അവകാ​ശ​ങ്ങ​ളിൽ കടിച്ചു​തൂ​ങ്ങു​ക​യില്ല. ദൈവ​വ​ചനം വ്യക്തമാ​യി വിലക്കുന്ന ഒരു കാര്യം ചെയ്യാ​നുള്ള സ്വാത​ന്ത്ര്യം തങ്ങൾക്കു​ണ്ടെന്ന്‌ അവർ അവകാ​ശ​പ്പെ​ടു​ക​യും ചെയ്യില്ല. (റോമർ 15:1; 2 പത്രൊസ്‌ 2:1, 19) ദൈവ​ത്തോ​ടുള്ള സ്‌നേഹം നമ്മുടെ മനസ്സാ​ക്ഷി​യെ ദൈവ​ത്തി​ന്റെ ചിന്താ​ഗ​തി​ക്കു ചേർച്ച​യിൽ കൊണ്ടു​വ​രാൻ നമ്മെ പ്രേരി​പ്പി​ക്കണം. ഇത്‌, സഹവി​ശ്വാ​സി​ക​ളു​മാ​യി ഐക്യ​ത്തിൽ നിലനിൽക്കാൻ നമ്മെ സഹായി​ക്കും.—എബ്രായർ 5:14. (g03 5/08)

[അടിക്കു​റിപ്പ്‌]

a ഉദാഹരണത്തിന്‌, ക്രിസ്‌ത്യാ​നി​കൾ ആയിത്തീ​രു​ന്ന​തി​നു മുമ്പ്‌ വിഗ്ര​ഹാ​രാ​ധ​ന​യിൽ ഏർപ്പെ​ട്ടി​രുന്ന ചിലർ, ആ മാംസം തിന്നു​ന്ന​തി​നെ ഒരു ആരാധനാ ക്രിയ​യിൽ ഏർപ്പെ​ടു​ന്ന​താ​യി​ത്തന്നെ കണക്കാ​ക്കാൻ സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇനിയും, ആത്മീയ​മാ​യി അത്ര ശക്തരല്ലാത്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ തെറ്റായ ധാരണ ലഭിക്കാ​നും അവർ ഇടറാ​നും ഇടയു​ണ്ടാ​യി​രു​ന്നു എന്നതാ​യി​രു​ന്നു മറ്റൊരു ഉത്‌കണ്‌ഠ.