വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

യുവജ​നങ്ങൾ ചോദി​ക്കു​ന്നു “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . മാതാ​പി​താ​ക്കൾ എന്നെ സ്‌നേ​ഹി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?” എന്ന ലേഖന​ത്തി​നു നന്ദി. (ഒക്‌ടോ​ബർ 8, 2002) എനിക്ക്‌ 16 വയസ്സുണ്ട്‌. നാലു വയസ്സിനു ശേഷം ഞാൻ എന്റെ പിതാ​വി​നെ കണ്ടിട്ടില്ല. ഈ ലേഖനം എന്റെ വികാ​ര​ങ്ങളെ അതേപടി പ്രതി​ഫ​ലി​പ്പി​ച്ചു. മാതാ​പി​താ​ക്ക​ളിൽനി​ന്നുള്ള അവഗണ​ന​യെ​ക്കാൾ വൈകാ​രിക വേദന ഉളവാ​ക്കുന്ന മറ്റൊരു സംഗതി​യില്ല എന്നത്‌ തികച്ചും സത്യമാണ്‌. തക്കസമ​യത്തെ ഈ ആത്മീയ ആഹാര​ത്തി​നു നന്ദി.

ജെ. ജെ., ഐക്യ​നാ​ടു​കൾ (g03 5/08)

പതിമൂ​ന്നു വർഷം വേർപി​രി​ഞ്ഞു​നി​ന്ന​തി​നു ശേഷം എന്റെ മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം നേടാൻ തീരു​മാ​നി​ച്ചു. ഈ സാഹച​ര്യം നിമിത്തം ഉണ്ടായ മാനസി​കാ​ഘാ​ത​വു​മാ​യി ദീർഘ​നാ​ളു​കൾക്കു മുമ്പേ ഞാൻ പൊരു​ത്ത​പ്പെട്ടു കഴിഞ്ഞു എന്നാണ്‌ ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ എനിക്ക്‌ ഇത്ര​ത്തോ​ളം വൈകാ​രിക വേദന അനുഭ​വ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ മനസ്സി​ലാ​യില്ല. എന്റെ തീവ്ര ദുഃഖ​ത്തി​ന്റെ കാരണം മനസ്സി​ലാ​ക്കി​യത്‌, പ്രാർഥ​ന​യിൽ ഈ പ്രത്യേക സംഗതി ഉൾപ്പെ​ടു​ത്തു​ന്ന​തി​നും ഈ ഭാരം യഹോ​വ​യു​ടെ​മേൽ ഇടുന്ന​തി​നും എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.

എം. ഡി., ഇറ്റലി (g03 5/08)

എനിക്ക്‌ ആറു വയസ്സു​ള്ള​പ്പോൾ അച്ഛൻ ഞങ്ങളെ ഉപേക്ഷി​ച്ചു​പോ​യി. അതിൽപ്പി​ന്നെ ഞാനും അച്ഛനും തമ്മിൽ കാര്യ​മായ സമ്പർക്ക​മൊ​ന്നും ഉണ്ടായി​ട്ടില്ല. വർഷങ്ങ​ളോ​ളം എനിക്കു കുറ്റ​ബോ​ധ​വു​മാ​യി മല്ലി​ടേ​ണ്ടി​വന്നു. തത്‌ഫ​ല​മാ​യി, എന്റെ വികാ​രങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ തക്കവണ്ണം ഒരു നല്ല ആശയവി​നി​മയം നടത്താൻ എനിക്കു കഴിഞ്ഞി​രു​ന്നില്ല. നിങ്ങളു​ടെ ലേഖന​ങ്ങ​ളി​ലെ അനുഭ​വങ്ങൾ എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു, ഇത്തരം അനുഭ​വങ്ങൾ ഉള്ളത്‌ എനിക്കു മാത്രമല്ല എന്നറി​യാൻ അവ എന്നെ സഹായി​ച്ചു. ഈ ലേഖന​ങ്ങ​ളിൽനി​ന്നു വായന​ക്കാ​രായ ഞങ്ങൾക്കു ലഭിക്കുന്ന പ്രയോ​ജ​ന​ങ്ങ​ളും അവയോ​ടുള്ള ഞങ്ങളുടെ നന്ദിയും ദയവായി കുറച്ചു​കാ​ണ​രുത്‌!

എ. എച്ച്‌., ഇംഗ്ലണ്ട്‌ (g03 5/08)

എനിക്കു 16 വയസ്സുണ്ട്‌. എന്റെ അച്ഛൻ അമ്മയു​മാ​യുള്ള വിവാ​ഹ​ബന്ധം വേർപ്പെ​ടു​ത്തി​യത്‌ അടുത്ത​കാ​ല​ത്താണ്‌. അനുജ​നും ചേച്ചി​യും ഞാനും ആകെ തകർന്നി​രി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ഈ ലേഖനം കിട്ടി​യ​പ്പോൾ ഞങ്ങൾക്കു​ണ്ടായ വികാരം പറഞ്ഞറി​യി​ക്കാ​നാ​വില്ല. ഇതു വായി​ക്കാൻ തുടങ്ങിയ നിമിഷം മുതൽ എന്റെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കാൻ തുടങ്ങി. എന്റെ ഉള്ളിലെ വികാ​രങ്ങൾ മുഴുവൻ അതിൽ പകർത്തി​യി​രി​ക്കു​ന്ന​താ​യി തോന്നി. അതിലെ വാക്കുകൾ ആർദ്ര​വും വാത്സല്യം നിറഞ്ഞ​തു​മാ​യി​രു​ന്നു. വായി​ക്കു​ന്തോ​റും അത്‌ എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. എന്റെ അച്ഛന്റെ സ്‌നേ​ഹ​ത്തി​നു ഞാൻ യഥാർഥ​ത്തിൽ യോഗ്യ​യാ​യി​രു​ന്നോ എന്നു പലതവണ ഞാൻ ചിന്തി​ച്ചി​ട്ടുണ്ട്‌. അതു​കൊ​ണ്ടാണ്‌ ഈ ലേഖനം വായി​ച്ച​പ്പോൾ എനിക്കു വളരെ ആശ്വാസം തോന്നി​യത്‌. എന്റെ അച്ഛൻ എന്നെ സ്‌നേ​ഹി​ക്കു​ന്നി​ല്ലെ​ങ്കി​ലും യഹോവ എല്ലായ്‌പോ​ഴും എന്നെ സ്‌നേ​ഹി​ക്കും എന്നറി​യു​ന്നത്‌ എനിക്ക്‌ ഒരുപാ​ടു സാന്ത്വ​ന​മേ​കു​ന്നു. യഹോവ ഒരു ദിവസം പെട്ടെന്ന്‌ എന്നെ ഉപേക്ഷി​ക്കും എന്നു വിചാ​രിച്ച്‌ എനിക്ക്‌ ആകുല​പ്പെ​ടേ​ണ്ട​തില്ല.

എ. എം., ഐക്യ​നാ​ടു​കൾ (g03 5/08)

ഞങ്ങളുടെ പിതാവ്‌ ഒരു മദ്യപാ​നി​യാ​യി​രു​ന്നു. അതു​കൊണ്ട്‌ അമ്മയ്‌ക്ക്‌ ഒരുപാ​ടു കഷ്ടം സഹി​ക്കേണ്ടി വന്നിട്ടുണ്ട്‌. കുട്ടി​ക​ളായ ഞങ്ങൾക്ക്‌ അധികം ശ്രദ്ധ​യൊ​ന്നും കിട്ടി​യി​രു​ന്നില്ല. വില​കെ​ട്ട​വ​ളാ​ണെന്ന തോന്നൽ എനിക്കു​ണ്ടാ​യി, മരിക്കാൻപോ​ലും ഞാൻ ആഗ്രഹി​ച്ചു. എന്നാൽ പ്രാർഥ​ന​യിൽ ഞാൻ സഹായ​ത്തി​നാ​യി യാചിച്ചു. ഈ ലേഖന​ത്തി​നു ഞാൻ വളരെ നന്ദിയു​ള്ള​വ​ളാണ്‌. ബൈബിൾ തത്ത്വങ്ങൾ പിൻപ​റ്റു​ന്ന​തി​ലൂ​ടെ ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ ആയിരി​ക്കു​ന്ന​വർക്കും സന്തോ​ഷ​ക​ര​വും വിജയ​പ്ര​ദ​വു​മായ ജീവിതം ആസ്വദി​ക്കാൻ കഴിയും എന്ന ആശയം തികച്ചും ആശ്വാ​സ​ക​ര​മാ​യി​രു​ന്നു. എനിക്കും സന്തോ​ഷ​വ​തി​യാ​യി​രി​ക്കാൻ കഴിയും എന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു!

എ. ഐ., ജപ്പാൻ (g03 5/08)

വാനില “വാനില—നീണ്ട ചരി​ത്ര​മുള്ള ഒരു സുഗന്ധ​വ്യ​ഞ്‌ജനം” എന്ന ലേഖനത്തെ കുറിച്ച്‌ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. (ഒക്‌ടോ​ബർ 8, 2002) വർഷങ്ങൾക്കു​മുമ്പ്‌ മെക്‌സി​ക്കോ​യിൽനി​ന്നുള്ള, വിഷാം​ശം അടങ്ങിയ ഒരുതരം വാനി​ലയെ കുറിച്ച്‌ ഒരു ലേഖനം ഞാൻ വായി​ക്കു​ക​യു​ണ്ടാ​യി. നിരവധി പേർ അതു വാങ്ങു​ന്നുണ്ട്‌, പക്ഷേ അതു വിഷാം​ശ​മു​ള്ള​താണ്‌ എന്നു തിരി​ച്ച​റി​യു​ന്നില്ല.

പി. ഡി., ഐക്യ​നാ​ടു​കൾ (g03 5/08)

“ഉണരുക!”യുടെ പ്രതി​ക​രണം: മെക്‌സി​ക്കോ​യി​ലും മറ്റുചില രാജ്യ​ങ്ങ​ളി​ലും ഉത്‌പാ​ദി​പ്പി​ക്കുന്ന ചില വാനി​ല​ക​ളിൽ ടോങ്കാ കുരു​വി​ന്റെ സത്ത്‌ അടങ്ങി​യി​ട്ടുണ്ട്‌. ഇതിൽ ഉയർന്ന അളവിൽ കൗമാ​റിൻ എന്ന രാസവ​സ്‌തു ഉണ്ട്‌. ഈ രാസവ​സ്‌തു വിഷാം​ശ​മു​ള്ളത്‌ ആയതി​നാൽ യു.എസ്‌. ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്‌മി​നി​സ്‌​ട്രേഷൻ ഇതു നിരോ​ധി​ച്ചി​രി​ക്കു​ന്നു. എന്നാൽ വാനി​ല​യിൽ കൗമാ​റിൻ അടങ്ങി​യി​ട്ടു​ണ്ടോ എന്ന്‌ കണ്ടോ മണത്തോ അറിയാൻ കഴിയാ​ത്ത​തി​നാൽ വിശ്വാ​സ​യോ​ഗ്യ​മായ ഉറവു​ക​ളിൽനി​ന്നു മാത്രമേ വാനില വാങ്ങാവൂ എന്ന്‌ ഉപഭോ​ക്താ​ക്കൾക്കു നിർദേശം നൽകി​യി​ട്ടുണ്ട്‌. കൂടാതെ, ശുദ്ധമായ വാനില സത്ത്‌ അതിന്റെ ഉത്‌പാ​ദന ചെലവു മൂലം വിലപി​ടി​പ്പു​ള്ള​തു​മാണ്‌. അതു​കൊണ്ട്‌ “വില​പേശി” “തീരെ കുറഞ്ഞ വിലയ്‌ക്ക്‌” വാനില കിട്ടു​ന്നെ​ങ്കിൽ സൂക്ഷി​ക്കുക.