വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രമേഹമുള്ളവരെ ബൈബിളിനു സഹായിക്കാൻ കഴിയുന്ന വിധം

പ്രമേഹമുള്ളവരെ ബൈബിളിനു സഹായിക്കാൻ കഴിയുന്ന വിധം

പ്രമേ​ഹ​മു​ള്ള​വരെ ബൈബി​ളി​നു സഹായി​ക്കാൻ കഴിയുന്ന വിധം

പ്രമേ​ഹ​മു​ള്ള​വ​രു​ടെ ക്ഷേമത്തി​നും ആരോ​ഗ്യ​ത്തി​നും ആത്മനി​യ​ന്ത്ര​ണ​വും ശുഭാ​പ്‌തി​വി​ശ്വാ​സ​വും വിശേ​ഷാൽ അനിവാ​ര്യ​മാണ്‌. എന്നാൽ ഇത്തരം ഗുണങ്ങൾ വളർത്തി​യെ​ടു​ക്ക​ണ​മെ​ങ്കിൽ, അവർക്കു തുടർച്ച​യായ പിന്തുണ കൂടിയേ തീരൂ. അതു​കൊണ്ട്‌, കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. ‘ഒരു തവണ ഇതു കഴിച്ച​തു​കൊ​ണ്ടൊ​ന്നും കുഴപ്പ​മി​ല്ലെന്നേ’ എന്നു പറഞ്ഞ്‌ പ്രമേ​ഹ​രോ​ഗി​കൾക്ക്‌ കഴിക്കാൻ പാടി​ല്ലാത്ത ഭക്ഷണപ​ദാർഥങ്ങൾ കഴിക്കാൻ അവരെ പ്രലോ​ഭി​പ്പി​ക്ക​രുത്‌. “എന്റെ ഭാര്യ എന്നെ നന്നായി പിന്തു​ണ​യ്‌ക്കു​ന്നു” എന്നു ഹാരി പറയുന്നു. ഹാരിക്ക്‌ ഹൃ​ദ്രോ​ഗ​വും ടൈപ്പ്‌ 2 പ്രമേ​ഹ​വു​മുണ്ട്‌. “എനിക്കു കഴിക്കാൻ പാടി​ല്ലാത്ത ഭക്ഷണപ​ദാർഥങ്ങൾ ഒന്നും അവൾ വീട്ടിൽ വെച്ചേ​ക്കു​ക​യില്ല. എന്നാൽ മറ്റുചി​ലർക്ക്‌ അതു മനസ്സി​ലാ​കില്ല. ഒരാൾക്കു കഴിക്കാൻ പാടി​ല്ലാത്ത ഭക്ഷണസാ​ധ​നങ്ങൾ അയാൾക്കു ചുറ്റും ഇരുന്നു മറ്റുള്ളവർ കഴിക്കു​മ്പോൾ അയാൾക്ക്‌ അത്‌ എത്ര ബുദ്ധി​മുട്ട്‌ ഉളവാ​ക്കു​ന്നു എന്ന്‌ അവർക്ക്‌ അറിയില്ല.”

പ്രമേ​ഹ​മു​ള്ള ഒരു വ്യക്തി​യു​മാ​യി നിങ്ങൾക്കു നിരന്തരം ഇടപഴ​കേ​ണ്ട​തു​ണ്ടെ​ങ്കിൽ, പിൻവ​രുന്ന മനോ​ഹ​ര​മായ രണ്ടു ബൈബിൾ തത്ത്വങ്ങൾ മനസ്സിൽപ്പി​ടി​ക്കുക: “ഓരോ​രു​ത്തൻ സ്വന്ത ഗുണമല്ല, മററു​ള്ള​വന്റെ ഗുണം അന്വേ​ഷി​ക്കട്ടെ,” അതു​പോ​ലെ, “സ്‌നേഹം . . . സ്വാർത്ഥം അന്വേ​ഷി​ക്കു​ന്നില്ല.”—1 കൊരി​ന്ത്യർ 10:24; 13:4, 5.

പ്രമേഹം ഉണ്ടെങ്കി​ലും ഇല്ലെങ്കി​ലും തങ്ങളുടെ ആരോ​ഗ്യ​ത്തെ കുറിച്ചു ചിന്തയു​ള്ളവർ ഭക്ഷണകാ​ര്യ​ങ്ങൾക്കു കടിഞ്ഞാ​ണി​ടേ​ണ്ട​തുണ്ട്‌. ഇക്കാര്യ​ത്തിൽ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു. ആത്മനി​യ​ന്ത്രണം അഥവാ ഇന്ദ്രി​യ​ജയം വളർത്തേ​ണ്ട​തി​ന്റെ ആവശ്യം അതു ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ഗുണം ജീവി​ത​ത്തിൽ നട്ടുവ​ളർത്താൻ നിങ്ങൾ നിശ്ചയി​ച്ചി​രി​ക്കു​ന്നു​വോ? (ഗലാത്യർ 5:22, 23) ക്രിസ്‌തീയ അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റേ​തു​പോ​ലെ​യുള്ള ബൈബിൾ ദൃഷ്ടാ​ന്ത​ങ്ങ​ളിൽനി​ന്നു കൂടു​ത​ലായ സഹായം ലഭ്യമാണ്‌. പ്രമേ​ഹ​മുള്ള ഒരു സ്‌ത്രീ ഇങ്ങനെ പറയുന്നു: “അവന്‌ ജഡത്തിൽ സ്ഥിരമാ​യൊ​രു മുള്ള്‌ ഉണ്ടായി​രു​ന്നു. എന്നിട്ടും അവൻ ദൈവത്തെ വിശ്വ​സ്‌ത​ത​യോ​ടെ പൂർണ​മാ​യി സേവിച്ചു. അതു​കൊണ്ട്‌ എനിക്കും അതു കഴിയും!”

അതേ, തന്നെ​ക്കൊ​ണ്ടു മാറ്റാൻ കഴിയാത്ത ആ വ്യാധി​യെ പൗലൊസ്‌ മനസ്സു​കൊണ്ട്‌ അംഗീ​ക​രി​ച്ചു. ഒരു മിഷനറി എന്ന നിലയിൽ അളവറ്റ സന്തോഷം ആസ്വദി​ക്കു​ന്ന​തിന്‌ അത്‌ അവനൊ​രു തടസ്സമാ​യി​രു​ന്നു​മില്ല. (2 കൊരി​ന്ത്യർ 12:7-9) 18 വയസ്സു​കാ​ര​നായ ഡസ്റ്റിന്റെ കാര്യ​മോ? അവൻ ജന്മനാ അന്ധനാ​യി​രു​ന്നു. കൂടാതെ 12-ാം വയസ്സിൽ അവനു പ്രമേ​ഹ​വും പിടി​പെട്ടു. അവൻ എഴുതു​ന്നു: “ഈ ലോക​ത്തിൽ പരിപൂർണ​രാ​യി ആരും ഇല്ല എന്ന്‌ എനിക്ക​റി​യാം. ഞാൻ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​നു​വേണ്ടി നോക്കി​പ്പാർത്തി​രി​ക്കു​ന്നു, അവിടെ എനിക്കു പ്രമേ​ഹ​ത്തിൽനി​ന്നും വിടുതൽ ലഭിക്കും. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇതു താത്‌കാ​ലി​കം മാത്ര​മാണ്‌. പനി​യെ​യും ജലദോ​ഷ​ത്തെ​യും അപേക്ഷിച്ച്‌ ഈ രോഗം നീണ്ടു​നി​ന്നേ​ക്കാം, എന്നാലും കാലാ​ന്ത​ര​ത്തിൽ ഇത്‌ അവസാ​നി​ക്കു​ക​തന്നെ ചെയ്യും.”

മേൽവി​വ​രി​ച്ച പ്രകാരം ഡസ്റ്റിനു പറയാൻ കഴിഞ്ഞത്‌, ദൈവ​രാ​ജ്യ​ത്തിൻ കീഴിലെ ഭൗമിക പറുദീ​സ​യിൽ ആളുകൾക്കു പൂർണ ആരോ​ഗ്യം ആസ്വദി​ക്കാൻ കഴിയു​മെന്ന ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാശ അവന്റെ മനസ്സിൽ ഉണ്ടായി​രു​ന്ന​തി​നാ​ലാണ്‌. (വെളി​പ്പാ​ടു 21:3-5) ആ ദിവ്യ ഭരണത്തിൻ കീഴിൽ, “‘എനിക്കു ദീനം’ എന്നു യാതൊ​രു നിവാ​സി​യും പറകയില്ല” എന്നു ദൈവ​വ​ചനം വാഗ്‌ദാ​നം ചെയ്യുന്നു. (യെശയ്യാ​വു 33:24; മത്തായി 6:9, 10) ഈ ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശയെ കുറിച്ച്‌ കൂടുതൽ പഠിക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എങ്കിൽ നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​കളെ സമീപി​ക്കു​ക​യോ ഈ മാസി​ക​യു​ടെ അഞ്ചാം പേജിൽ കൊടു​ത്തി​രി​ക്കുന്ന ഉചിത​മായ മേൽവി​ലാ​സ​ത്തിൽ ഇതിന്റെ പ്രസാ​ധ​കർക്ക്‌ എഴുതു​ക​യോ ചെയ്യുക. (g03 5/08)

[12-ാം പേജിലെ ചിത്രം]

ആത്മനിയന്ത്രണവും ശുഭാ​പ്‌തി​വി​ശ്വാ​സ​വും അനിവാ​ര്യ​മാണ്‌