വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മണ്ണിരകളുടെ മാസ്‌മര ലോകം

മണ്ണിരകളുടെ മാസ്‌മര ലോകം

മണ്ണിര​ക​ളു​ടെ മാസ്‌മര ലോകം

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

ഈജി​പ്‌തി​ലെ രാജ്ഞി​യാ​യി​രുന്ന ക്ലിയോ​പാ​ട്ര അവയെ വിശു​ദ്ധ​മെന്നു പ്രഖ്യാ​പി​ച്ചു. അരി​സ്റ്റോ​ട്ടിൽ അവയെ വിളി​ച്ചത്‌ ഭൂമി​യു​ടെ കുടൽമാല എന്നാണ്‌. ലോക​ച​രി​ത്ര​ത്തിൽ അവ പ്രധാ​ന​പ്പെട്ട ഒരു പങ്ക്‌ വഹിച്ച​താ​യി ചാൾസ്‌ ഡാർവിൻ വിശ്വ​സി​ച്ചു. പ്രശസ്‌ത​രായ ഈ ആളുക​ളു​ടെ പ്രശംസ പിടി​ച്ചു​പ​റ്റിയ ഈ ജീവി ഏതാണ്‌? സാധു​വായ മണ്ണിര.

നിങ്ങൾ കാണാൻ പോകു​ന്ന​തു​പോ​ലെ നമ്മുടെ ആദരവ്‌ അർഹി​ക്കുന്ന ഒരു ജീവി​യാണ്‌ മണ്ണിര. വഴുവ​ഴു​പ്പുള്ള ആ ശരീര​വും പുളഞ്ഞു പുളഞ്ഞുള്ള പോക്കും കണ്ടാൽ അറപ്പു തോന്നി​യേ​ക്കാം എന്നതു ശരിതന്നെ. എന്നാൽ ഈ പ്രത്യേ​ക​തകൾ പോലും, മണ്ണിരയെ അൽപ്പ​മൊന്ന്‌ അടുത്തു പരിച​യ​പ്പെട്ടു കഴിയു​മ്പോൾ നിങ്ങളിൽ വിസ്‌മയം ജനിപ്പി​ക്കും. മണ്ണിര​ക​ളു​ടെ മാസ്‌മര ലോക​ത്തേക്ക്‌ കടന്നു​ചെ​ല്ലാൻ കുനി​ഞ്ഞു​നിന്ന്‌ താഴെ കിടക്കുന്ന ഒരു മൺകട്ട​യോ പാതി​ദ്ര​വിച്ച ഇലകളു​ടെ പാളി​യോ ഒന്ന്‌ ഇളക്കി​മ​റി​ക്കു​കയേ വേണ്ടൂ.

ലഘുവായ മസ്‌തി​ഷ്‌കം, പക്ഷേ അത്ഭുത​പ്പെ​ടു​ത്തുന്ന കഴിവു​കൾ

മണ്ണിരയെ ഒന്ന്‌ അടുത്തു നിരീ​ക്ഷി​ക്കൂ. അതിന്റെ ശരീരം, വളയാ​കൃ​തി​യി​ലുള്ള ഖണ്ഡങ്ങളാൽ നിർമി​ത​മാ​ണെന്ന്‌ നിങ്ങൾക്കു മനസ്സി​ലാ​കും. അതു കണ്ടാൽ തീരെ ചെറിയ ഉഴുന്നു​വ​ടകൾ ഇടയ്‌ക്ക്‌ ഒട്ടും സ്ഥലം വിടാതെ ചേർത്തു വെച്ചി​രി​ക്കു​ന്ന​തു​പോ​ലെ തോന്നും. ഓരോ ഖണ്ഡത്തി​ലും രണ്ടു കൂട്ടം പേശി​ക​ളുണ്ട്‌. ത്വക്കിന്‌ തൊട്ടു​താ​ഴെ സ്ഥിതി​ചെ​യ്യുന്ന പേശി​ക​ളു​ടെ കൂട്ടം മണ്ണിര​യ്‌ക്കു ചുറ്റും ഒരു വളയം തീർക്കു​ന്നു. ഈ പാളിക്ക്‌ അടിയി​ലാ​യി കാണുന്ന രണ്ടാമത്തെ കൂട്ടം പേശികൾ മണ്ണിര​യു​ടെ ശരീര​ത്തിൽ നീളത്തിൽ വ്യാപി​ച്ചു​കി​ട​ക്കു​ന്നു. വിപരീ​ത​ദി​ശ​ക​ളിൽ സ്ഥിതി​ചെ​യ്യുന്ന ഈ പേശീ കൂട്ടങ്ങളെ വികസി​പ്പി​ക്കു​ക​യും സങ്കോ​ചി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌, അതായത്‌ ശരീര​മാ​സ​കലം വ്യാപി​ക്കുന്ന സങ്കോച-വികാസ തരംഗ​ത്താൽ ഖണ്ഡങ്ങൾ ഒന്നിനു പുറകെ ഒന്നായി ചലിപ്പി​ച്ചു​കൊണ്ട്‌ ആണ്‌ മണ്ണിര സഞ്ചരി​ക്കു​ന്നത്‌.

നിങ്ങൾ ഒരു മണ്ണിരയെ എടുത്തു കയ്യിൽ വെക്കു​ക​യാ​ണെ​ങ്കിൽ അതു കിടന്നു പുളയാൻ തുടങ്ങും എന്നതിനു സംശയ​മില്ല. അതിന്റെ ശരീര​ത്തിൽ നിറയെ സംവേദ അവയവങ്ങൾ ഉള്ളതി​നാ​ലാണ്‌—ഒരു ഖണ്ഡത്തിൽത്തന്നെ 1,900 എണ്ണം ഉണ്ടായി​രി​ക്കാം—അത്‌ ഈ രീതി​യിൽ പ്രതി​ക​രി​ക്കു​ന്നത്‌. ഈ ഗ്രാഹി​കൾ മണ്ണിര​യ്‌ക്ക്‌ സ്‌പർശ​ന​ശ​ക്തി​യും സ്വാദ​റി​യാ​നുള്ള കഴിവും പ്രകാശ സംവേദക പ്രാപ്‌തി​യും പ്രദാനം ചെയ്യുന്നു.

മണ്ണിര മണ്ണിൽ പിടി​മു​റു​ക്കു​ന്നത്‌ ശൂകങ്ങൾ (setae) എന്നു വിളി​ക്കുന്ന ചെറിയ രോമ​സ​മാ​ന​മായ ഉന്തിനിൽക്കുന്ന ഭാഗങ്ങ​ളു​ടെ സഹായ​ത്താ​ലാണ്‌. മണ്ണിര​യു​ടെ ഓരോ ശരീര​ഖ​ണ്ഡ​ത്തി​ലും ശൂകങ്ങ​ളു​ടെ ഗണങ്ങളുണ്ട്‌. ഇവ വള്ളത്തിന്റെ തുഴകൾ പോലെ വർത്തി​ക്കു​ന്നു. ശൂകങ്ങൾ മണ്ണി​ലേക്ക്‌ ആഴ്‌ത്തിയ ശേഷം മണ്ണിര വലിഞ്ഞു നീങ്ങുന്നു, പിന്നെ അവയെ മണ്ണിൽനി​ന്നു വലി​ച്ചെ​ടു​ക്കു​ന്നു. ഒരു സമയത്ത്‌ ഒരു ഗണം ശൂകങ്ങൾ ഉപയോ​ഗിച്ച്‌ അവയ്‌ക്ക്‌ മുമ്പോ​ട്ടോ പുറ​കോ​ട്ടോ “തുഴയാൻ” കഴിയും. ആപത്‌സൂ​ചന ഉണ്ടാകുന്ന പക്ഷം അവയ്‌ക്ക്‌ ശരീര​ത്തി​ന്റെ ഒരറ്റം നിലത്ത്‌ ഉറപ്പി​ച്ചിട്ട്‌ മറ്റേ അറ്റം പെട്ടെന്ന്‌ പുറ​കോ​ട്ടു വലിക്കാൻ കഴിയും. “തുഴക​ളു​ടെ ചലനങ്ങൾ” ഏകോ​പി​ക്കു​ന്ന​തി​ലുള്ള അവയുടെ പാടവം ഒളിമ്പിക്‌ വള്ളംക​ളി​ക്കാ​രിൽ പോലും അസൂയ ജനിപ്പി​ക്കാൻ പോന്ന​താണ്‌.

ഒരു പക്ഷി മണ്ണിര​യു​ടെ വാൽഭാ​ഗത്തെ ഖണ്ഡങ്ങൾ കൊത്തി​യെ​ടു​ത്താൽ ചില ഇനം മണ്ണിര​ക​ളിൽ അവ വീണ്ടും വളരും. എന്നാൽ നഷ്ടപ്പെട്ട എണ്ണത്തി​ലും കൂടുതൽ ഒരിക്ക​ലും വളരില്ല. ഓരോ ഖണ്ഡവും നേരിയ തോതിൽ വൈദ്യു​തി ഉത്‌പാ​ദി​പ്പി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. മുൻകൂ​ട്ടി നിശ്ചയി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പരമാ​വധി ചാർജ്‌ പുനരാർജി​ക്കു​ന്ന​തു​വ​രെയേ നഷ്ടപ്പെട്ട ഖണ്ഡങ്ങൾ വളരു​ന്നു​ള്ളൂ.

ആയിര​ക്ക​ണ​ക്കിന്‌ വരുന്ന സംവേദ അവയവ​ങ്ങ​ളും സങ്കീർണ​മായ പേശീ വ്യൂഹ​വു​മെ​ല്ലാം സെറി​ബ്രൽ ഗാങ്‌ഗ്ലി​യോ​ണു​മാ​യി ബന്ധിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. വായ്‌ സ്ഥിതി​ചെ​യ്യുന്ന ശരീരാ​ഗ്ര​ത്തിൽത്ത​ന്നെ​യാണ്‌ ഗാങ്‌ഗ്ലി​യോ​ണും സ്ഥിതി​ചെ​യ്യു​ന്നത്‌. ശാരീ​രി​ക​മായ കഴിവു​കൾക്കു പുറമേ, മണ്ണിര​കൾക്ക്‌ പരിമി​ത​മായ ഓർമ​ശക്തി ഉണ്ടെന്നും ആപത്ത്‌ ഒഴിവാ​ക്കു​ന്ന​തിന്‌ പഠിക്കാൻ പോലും കഴിയു​മെ​ന്നും പരീക്ഷ​ണങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു.

എന്തു​കൊ​ണ്ടാണ്‌ ഇത്ര വഴുവ​ഴുപ്പ്‌?

പലരി​ലും അറപ്പു​ള​വാ​ക്കുന്ന മണ്ണിര​യു​ടെ വഴുവ​ഴു​പ്പുള്ള ശരീ​രോ​പ​രി​ത​ല​മാണ്‌ ശ്വസി​ക്കു​ന്ന​തിന്‌ ഈ കൊച്ചു ജീവിയെ സഹായി​ക്കു​ന്നത്‌. മണ്ണിര​യു​ടെ ത്വക്കിൽ സുഷി​ര​ങ്ങ​ളുണ്ട്‌. ത്വക്കി​നോട്‌ ചേർന്നു സ്ഥിതി​ചെ​യ്യുന്ന രക്തക്കു​ഴ​ലു​കൾ വായു​വിൽ നിന്നോ ഓക്‌സി​ജൻ കലർന്ന വെള്ളത്തിൽ നിന്നോ ഓക്‌സി​ജൻ വലി​ച്ചെ​ടു​ക്കു​ക​യും അതോ​ടൊ​പ്പം കാർബൺ ഡൈ ഓക്‌​സൈഡ്‌ പുറന്ത​ള്ളു​ക​യും ചെയ്യുന്നു. ത്വക്ക്‌ നനവു​ള്ള​താ​ണെ​ങ്കിൽ മാത്രമേ ഈ വാതക വിനി​മയം നടക്കൂ. മണ്ണിര​യു​ടെ ത്വക്ക്‌ വരണ്ടു​പോ​കു​ന്നെ​ങ്കിൽ അത്‌ പ്രാണ​വാ​യു ലഭിക്കാ​തെ ചത്തു​പോ​കും.

ഇനിയും, കോരി​ച്ചൊ​രി​യുന്ന മഴയുടെ സമയത്ത്‌ മണ്ണിര അതിന്റെ മാളത്തിൽ കുടു​ങ്ങി​പ്പോ​കു​ന്നു എന്നിരി​ക്കട്ടെ. മാളത്തി​ലെ വെള്ളത്തിൽ അടങ്ങി​യി​രി​ക്കുന്ന ഓക്‌സി​ജൻ പെട്ടെന്നു തീർന്നു​പോ​കും. നല്ല ഒരു മഴ പെയ്‌തു കഴിഞ്ഞാ​ലു​ടനെ മണ്ണിരകൾ മണ്ണിന്റെ മുകൾപ്പ​ര​പ്പി​ലേക്ക്‌ ഇഴഞ്ഞെ​ത്തു​ന്ന​തി​ന്റെ ഒരു കാരണം ഇതാണ്‌. മാളത്തിൽനി​ന്നു പുറത്തു​വ​രു​ന്നി​ല്ലെ​ങ്കിൽ അവ പ്രാണ​വാ​യു കിട്ടാതെ ചത്തു​പോ​കും.

കാര്യ​ക്ഷ​മ​ത​യുള്ള ഉഴവു​കാർ വിഹരി​ക്കുന്ന ഒരു ഗ്രഹം

നമ്മുടെ ഗ്രഹത്തി​ലെ മണ്ണിൽ അനലിഡ ഫൈല​ത്തിൽപ്പെട്ട നൂറു​ക​ണ​ക്കിന്‌ ഇനം വിരക​ളുണ്ട്‌. അവയിൽ 200-ഓളം എണ്ണം മണ്ണിര​കു​ല​ത്തിൽ പെടുന്നു. വരൾച്ച​യും തണുപ്പും ഏറ്റവും കൂടു​ത​ലുള്ള ഇടങ്ങളിൽ ഒഴികെ മറ്റെല്ലാ ഭൂഭാ​ഗ​ങ്ങ​ളി​ലും അവയെ കാണാം. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ സാവന്ന​കൾക്കു കീഴെ ഒരു ചതുരശ്ര മീറ്ററിൽ 70 എണ്ണം എന്ന നിരക്കിൽ മാത്ര​മാണ്‌ അവ ഉള്ളതെ​ങ്കിൽ കാനഡ​യി​ലെ ഒരു വനപ്ര​ദേ​ശത്ത്‌ ഓരോ ചതുരശ്ര മീറ്ററി​ലും 700-ലേറെ എണ്ണത്തെ കാണാൻ കഴി​ഞ്ഞേ​ക്കും.

ന്യൂസി​ലൻഡിൽ മണ്ണിര​കളെ മൂന്ന്‌ അടിസ്ഥാന ഇനങ്ങളാ​യി തിരി​ച്ചി​രി​ക്കു​ന്നു. പെട്ടെന്നു പെരു​കു​ന്ന​തും ശീഘ്ര​ഗ​തി​യിൽ സഞ്ചരി​ക്കു​ന്ന​തും ഭൗമോ​പ​രി​ത​ല​ത്തി​ലെ അഴുകി​ക്കൊ​ണ്ടി​രി​ക്കുന്ന ജൈവ​പ​ദാർഥ​ങ്ങൾക്കി​ട​യിൽ ജീവി​ക്കു​ന്ന​തു​മായ മണ്ണിരകൾ ഉൾപ്പെ​ടു​ന്ന​താണ്‌ ആദ്യത്തെ ഇനം. ഏറ്റവും വ്യാപ​ക​മാ​യി കാണ​പ്പെ​ടുന്ന രണ്ടാമത്തെ ഇനം, മണ്ണിന്റെ മേൽപ്പാ​ളി​ക​ളി​ലൂ​ടെ തിരശ്ചീ​ന​മാ​യി മണ്ണു തുരന്നു നീങ്ങുന്ന മണ്ണിരകൾ അടങ്ങു​ന്ന​താണ്‌. മൂന്നാ​മത്തെ ഇനത്തിൽപ്പെട്ട മണ്ണിരകൾ മണ്ണി​ലേക്ക്‌ കുത്തനെ തുരന്നി​റ​ങ്ങു​ക​യും ഒരു മാളത്തിൽത്തന്നെ പല വർഷങ്ങൾ—ആയുഷ്‌കാ​ലം മുഴുവൻ—കഴിച്ചു​കൂ​ട്ടു​ക​യും ചെയ്‌തേ​ക്കാം. അങ്ങേയറ്റം പേശീ​ബ​ല​മുള്ള ഇവരാണ്‌ മണ്ണിര​ക​ളു​ടെ ലോക​ത്തി​ലെ കരുത്ത​ന്മാർ. ഇവയുടെ തലയ്‌ക്കു ചുറ്റും ശക്തമായ പേശീ വളയങ്ങൾ ഉണ്ട്‌. മണ്ണി​ലേക്കു തുരന്നി​റ​ങ്ങാൻ ഇവ സഹായി​ക്കു​ന്നു. ലോക​ത്തി​ലെ ഏറ്റവും വലിയ മണ്ണിര​ക​ളി​ലൊന്ന്‌ തെക്കൻ ഓസ്‌​ട്രേ​ലി​യ​യിൽ ആണുള്ളത്‌. ഈ ഭീമാ​കാ​രന്‌ 1.5 മീറ്ററി​ലേറെ നീളവും 500 ഗ്രാം തൂക്കവും കണ്ടേക്കാം.

ഭൗമോ​പ​രി​ത​ല​ത്തി​ലൂ​ടെ പുളഞ്ഞു​നീ​ങ്ങുന്ന മണ്ണിരകൾ കൊച്ച്‌ ഉഴവു​കാ​രെ പോലെ വർത്തി​ക്കു​ന്നു. ജന്തുക്ക​ളു​ടെ വിസർജ്യം, മണ്ണ്‌, അഴുകി​ക്കൊ​ണ്ടി​രി​ക്കുന്ന സസ്യപ​ദാർഥങ്ങൾ എന്നിവ തിന്നു​തിന്ന്‌ അവയി​ലൂ​ടെ തുരന്നി​റ​ങ്ങുന്ന മണ്ണിരകൾ കുരുപ്പ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു പദാർഥം വിസർജി​ക്കു​ന്നു. മണ്ണിര വൻതോ​തിൽ ഈ കുരുപ്പ ഉത്‌പാ​ദി​പ്പി​ക്കു​ന്നുണ്ട്‌. ഇംഗ്ലണ്ടി​ലെ പച്ചപ്പട്ടു​വി​രിച്ച വയലു​കൾക്കു കീഴിൽ പണി​യെ​ടു​ക്കുന്ന മണ്ണിരകൾ വർഷം​തോ​റും ഏക്കറിന്‌ ഏതാണ്ട്‌ എട്ടു ടൺ എന്ന നിരക്കിൽ കുരുപ്പ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നൈൽ താഴ്‌വ​ര​യി​ലെ മണ്ണിരകൾ അതി​നെ​ക്കാൾ മിടു​ക്ക​രാണ്‌. ഇവ ഒരു ഏക്കറിൽ 1,000 ടൺ വരെ കുരുപ്പ നിക്ഷേ​പി​ച്ചേ​ക്കാം. മണ്ണിരകൾ ഇങ്ങനെ മണ്ണ്‌ ഉഴുതു മറിക്കു​മ്പോൾ അത്‌ കൂടുതൽ വായു​സ​ഞ്ചാ​ര​വും നീർവാർച്ച​യു​മു​ള്ള​തും ഫലഭൂ​യി​ഷ്‌ഠ​വും ആയിത്തീ​രു​ന്നു.

മണ്ണിര​യു​ടെ ദഹനവ്യൂ​ഹം പോഷ​ക​ങ്ങളെ ചെടി​കൾക്ക്‌ വലി​ച്ചെ​ടു​ക്കാൻ കഴിയുന്ന രൂപത്തി​ലാ​ക്കി മാറ്റു​ന്ന​താ​യി ശാസ്‌ത്രജ്ഞർ കണ്ടുപി​ടി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ കുരു​പ്പ​യിൽ ചെടി​കൾക്ക്‌ ആവശ്യ​മായ ആഹാരം വലിയ തോതിൽ അടങ്ങി​യി​രി​ക്കു​ന്നു. അഴുകി​ക്കൊ​ണ്ടി​രി​ക്കുന്ന വിസർജ്യ​ങ്ങ​ളി​ലും സസ്യപ​ദാർഥ​ങ്ങ​ളി​ലും ഹാനി​ക​ര​മായ ധാരാളം സൂക്ഷ്‌മ​ജീ​വി​ക​ളുണ്ട്‌. മണ്ണിര​യു​ടെ അന്നപഥ​ത്തി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ അവയെ​ല്ലാം നശിക്കു​ന്നു. അങ്ങനെ, മണ്ണിരകൾ മണ്ണ്‌ ശുചി​യാ​ക്കു​ക​യും ചെയ്യുന്നു. പാഴ്‌വ​സ്‌തു​ക്കൾ അകത്താക്കി പോഷ​ക​സ​മ്പു​ഷ്ട​മായ ആഹാരം പുറത്തു​കൊ​ണ്ടു​വ​രുന്ന ഒന്നാന്ത​ര​മൊ​രു പുനഃ​സം​സ്‌കരണ യന്ത്രം.

മണ്ണിര​ക​ളു​ടെ പ്രാപ്‌തി ഉപയോ​ഗ​പ്പെ​ടു​ത്തൽ

മാലിന്യ നിർമാർജന വ്യവസാ​യം മണ്ണിര​യു​ടെ അസാമാ​ന്യ പുനഃ​സം​സ്‌കരണ പ്രാപ്‌തി ഉപയോ​ഗ​പ്പെ​ടു​ത്തി വരിക​യാണ്‌. ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു കമ്പനി, പല മാലിന്യ സംസ്‌കരണ ശാലക​ളി​ലാ​യി മൊത്തം 50 കോടി മണ്ണിര​കളെ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നുണ്ട്‌. പ്രത്യേ​ക​മാ​യി രൂപകൽപ്പന ചെയ്‌ത ഇടങ്ങളി​ലാണ്‌ മണ്ണിര​കളെ സൂക്ഷി​ക്കു​ന്നത്‌. ഇവയ്‌ക്ക്‌ ആഹാര​മാ​യി, പന്നിയു​ടെ​യോ മനുഷ്യ​ന്റെ​യോ വിസർജ്യം തുണ്ടു​ക​ളാ​ക്കിയ പാഴ്‌ക​ട​ലാ​സി​ന്റെ​യും മറ്റ്‌ ജൈവ​പ​ദാർഥ​ങ്ങ​ളു​ടെ​യും കൂടെ ചേർത്തു കൊടു​ക്കു​ന്നു. ഈ മണ്ണിരകൾ ദിവസ​വും അകത്താ​ക്കുന്ന ആഹാര​ത്തി​ന്റെ അളവ്‌ അവയുടെ ശരീര​ഭാ​ര​ത്തി​ന്റെ 50 ശതമാ​ന​ത്തി​നും 100 ശതമാ​ന​ത്തി​നും ഇടയിൽ വരും. ഇവ ഉത്‌പാ​ദി​പ്പി​ക്കുന്ന കുരുപ്പ, സസ്യങ്ങൾക്കുള്ള പോഷ​ക​സ​മൃ​ദ്ധ​മായ ആഹാരം എന്ന നിലയിൽ വ്യാപ​ക​മാ​യി വിറ്റഴി​ക്ക​പ്പെ​ടു​ന്നു.

ഭക്ഷ്യ ഉറവിടം എന്ന നിലയി​ലും മണ്ണിര​കളെ ഉപയോ​ഗി​ക്കുക സാധ്യ​മാ​ണെന്ന്‌ പഠനങ്ങൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. മാട്ടി​റ​ച്ചി​യിൽ അടങ്ങി​യി​രി​ക്കുന്ന പ്രയോ​ജ​ന​പ്ര​ദ​മായ അതേ അമിനോ അമ്ലങ്ങൾതന്നെ മണ്ണിര​യി​ലും ഉണ്ട്‌. ജലാംശം ഇല്ലാതെ തൂക്കു​മ്പോൾ മണ്ണിര​യിൽ 60 ശതമാനം മാംസ്യ​വും 10 ശതമാനം കൊഴു​പ്പും കൂടാതെ കാൽസ്യ​വും ഫോസ്‌ഫ​റ​സും അടങ്ങി​യി​രി​ക്കു​ന്നു. ഇപ്പോൾത്തന്നെ ചില രാജ്യ​ങ്ങ​ളിൽ ആളുകൾ മണ്ണിര​കൊണ്ട്‌ പൈ എന്ന പലഹാരം ഉണ്ടാക്കി കഴിക്കു​ന്നുണ്ട്‌. ലോക​ത്തി​ന്റെ മറ്റുചില ഭാഗങ്ങ​ളിൽ ആളുകൾ, വറുത്തും വേവി​ക്കാ​തെ പോലും അവയെ ഭക്ഷിക്കു​ന്നു.

മണ്ണിരകൾ ഒരിക്ക​ലും ലോക​ത്തി​ലെ ഏറ്റവും ജനപ്രീ​തി​യാർജിച്ച ജീവികൾ ആയിത്തീ​രി​ല്ലാ​യി​രി​ക്കാം. എങ്കിലും അവ ഇല്ലായി​രു​ന്നെ​ങ്കിൽ ലോകം തീർച്ച​യാ​യും വളരെ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അടുത്ത​തവണ നാട്ടിൻപു​റത്തെ പ്രശാ​ന്ത​മായ ഒരു പ്രകൃ​തി​ദൃ​ശ്യ​ത്തി​ന്റെ സൗന്ദര്യം നുകരു​മ്പോൾ നിങ്ങളു​ടെ കാൽക്കീ​ഴെ മണ്ണ്‌ ഉഴുതു​മ​റി​ക്കു​ക​യും അതിനെ വളക്കൂ​റു​ള്ള​താ​ക്കു​ക​യും ആ സുന്ദര​ദൃ​ശ്യ​ത്തി​ന്റെ മനോ​ഹാ​രിത മങ്ങാതെ സൂക്ഷി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തിരക്കിട്ട്‌ പണി​യെ​ടു​ക്കുന്ന മണ്ണിര​ക്കൂ​ട്ടത്തെ കുറിച്ച്‌ ഒരു നിമിഷം ചിന്തി​ക്കുക. (g03 5/08)

[22-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

മണ്ണിരയുടെ ഘടന

അധിചർമം

നീളത്തിൽകാണുന്ന പേശി

ശൂക പേശി

ശൂകങ്ങൾ

വർത്തുള പേശി

ബ്ലാഡർ

കുടൽ

നെർവ്‌ കോർഡ്‌

[കടപ്പാട്‌]

Lydekker

J. Soucie © BIODIDAC

[20-ാം പേജിലെ ചിത്രം]

മണ്ണിരകൾ അവയുടെ ശൂകങ്ങൾ ഉപയോ​ഗിച്ച്‌ മണ്ണിലൂ​ടെ “തുഴഞ്ഞു നീങ്ങുന്നു”

[21-ാം പേജിലെ ചിത്രം]

മണ്ണിരകൾ മണ്ണിനെ ഉഴുതു മറിച്ചു​കൊണ്ട്‌ അതിനെ കൂടുതൽ ഫലഭൂ​യി​ഷ്‌ഠ​മാ​ക്കു​ന്നു

[21-ാം പേജിലെ ചിത്രം]

ഭീമാകാരനായ ഗിപ്‌സ്‌ലാൻഡ്‌ മണ്ണിര, ഓസ്‌​ട്രേ​ലി​യ​യി​ലെ വംശനാ​ശ​ഭീ​ഷണി നേരി​ടുന്ന ഒരു ഇനമായ ഇത്‌ 1.5 മീറ്ററി​ലേറെ നീളം വെച്ചേ​ക്കാം

[കടപ്പാട്‌]

Courtesy Dr A. L. Yen

[22-ാം പേജിലെ ചിത്രം]

മണ്ണിരകൾ പാഴ്‌വ​സ്‌തു​ക്കളെ സസ്യങ്ങൾക്കുള്ള പോഷ​ക​സ​മൃ​ദ്ധ​മായ ആഹാര​മാ​ക്കി മാറ്റുന്നു