‘അത് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി’
‘അത് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി’
നിങ്ങൾക്ക് ദൈവവുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ എങ്ങനെ കഴിയും? യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം ഇക്കാര്യത്തിൽ അനേകരെ സഹായിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഏതാണ്ട് 25 വർഷമായി യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുന്ന ഒരു സ്ത്രീ ഇപ്രകാരം പറയുന്നു: “ഇത് അതിവിശിഷ്ടമായ ഒരു പുസ്തകമാണ്.” അവർ ഇങ്ങനെ തുടരുന്നു: “അതിലെ വിവരങ്ങൾ എന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങി, മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത തരം തീക്ഷ്ണത യഹോവയെ പ്രതി എനിക്കുണ്ടായി. അത് യഹോവയോടും എന്റെ ഭർത്താവിനോടും സഭയോടും എന്നെ ഒന്നുകൂടി അടുപ്പിച്ചു.”
യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിന് നിങ്ങളെയും സഹായിക്കാൻ കഴിയും. അതിന്റെ ആമുഖം ഇപ്രകാരം പറയുന്നു: “ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന, ദൈവത്തിന്റെ ഗുണങ്ങളെയും പ്രവർത്തന രീതികളെയും കുറിച്ചു പഠിക്കേണ്ടത് അതിപ്രധാനമാണ്. യഹോവ തന്റെ ഓരോ ഗുണവും പ്രകടിപ്പിക്കുന്ന രീതിയെ കുറിച്ചു വിചിന്തനം ചെയ്യുന്നതും യേശുക്രിസ്തു അവയെ പൂർണമായ അളവിൽ എങ്ങനെ പ്രതിഫലിപ്പിച്ചു എന്നു കാണുന്നതും ആ ഗുണങ്ങൾ നാം എങ്ങനെ നട്ടുവളർത്തണം എന്നു മനസ്സിലാക്കുന്നതും ദൈവവുമായി നമ്മെ അടുപ്പിക്കും.”
യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. (g03 3/22)
□ യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: