വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാര്യങ്ങൾ എന്നെങ്കിലും മെച്ചപ്പെടുമോ?

കാര്യങ്ങൾ എന്നെങ്കിലും മെച്ചപ്പെടുമോ?

കാര്യങ്ങൾ എന്നെങ്കി​ലും മെച്ച​പ്പെ​ടു​മോ?

ലോകാ​രോ​ഗ്യ സംഘട​ന​യും ബന്ധപ്പെട്ട മറ്റു സംഘട​ന​ക​ളും ഇന്ന്‌ രോഗ നിരീക്ഷണ-നിയന്ത്രണ പരിപാ​ടി​കൾ നടത്തി​വ​രു​ന്നു. കീടങ്ങൾ മൂലമുള്ള രോഗ​സം​ക്ര​മ​ണത്തെ ചെറു​ക്കു​ന്ന​തി​നു പല സംഘട​ന​ക​ളും പ്രചാരണ പരിപാ​ടി​കൾ സംഘടി​പ്പി​ക്കു​ക​യും പുതിയ മരുന്നു​കളെ കുറി​ച്ചും രോഗ നിയ​ന്ത്ര​ണ​ത്തി​നുള്ള പുതിയ മാർഗ​ങ്ങളെ കുറി​ച്ചും ഉള്ള ഗവേഷ​ണത്തെ ഉന്നമി​പ്പി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. കൂടാതെ സ്വയം ബോധ​വ​ത്‌ക​രണം നടത്താ​നും സംരക്ഷി​ക്കാ​നും വ്യക്തി​കൾക്കും സമൂഹ​ത്തി​നും വളരെ കാര്യങ്ങൾ ചെയ്യാൻ കഴിയും. എങ്കിലും, വ്യക്തി​കളെ സംരക്ഷി​ക്കുക എന്നതും ലോക​ത്തെ​മ്പാ​ടും രോഗ നിയ​ന്ത്രണം സാധ്യ​മാ​ക്കുക എന്നതും വ്യത്യ​സ്‌ത​മായ കാര്യ​ങ്ങ​ളാണ്‌.

രോഗ നിയ​ന്ത്രണം വിജയ​പ്ര​ദ​മാ​ക്കു​ന്ന​തിന്‌ ആഗോ​ള​ത​ല​ത്തിൽ സഹകര​ണ​വും പരസ്‌പ​രാ​ശ്ര​യ​വും ഒഴിച്ചു​കൂ​ടാ​നാ​വാ​ത്ത​താ​ണെന്നു പല വിദഗ്‌ധ​രും വിശ്വ​സി​ക്കു​ന്നു. “ദ്രുത​ഗ​തി​യി​ലുള്ള ആഗോ​ള​വ​ത്‌ക​രണം, മനുഷ്യർ തമ്മിലുള്ള അകലം കുറച്ചി​രി​ക്കു​ന്ന​തി​നാൽ ഭൂമി​യി​ലെ​ങ്ങു​മുള്ള മനുഷ്യർ തങ്ങളുടെ അയൽപക്കം, പ്രവിശ്യ, രാജ്യം, ഭൗമാർധ​ഗോ​ളം എന്നിവയെ മാത്രം തങ്ങളുടെ പരിസ്ഥി​തി​മ​ണ്ഡ​ല​മാ​യി കരുതു​ന്നത്‌ ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌” എന്ന്‌ പുലി​റ്റ്‌സർ പുരസ്‌കാ​രം നേടിയ ലോറീ ഗാറെറ്റ്‌, വരാനി​രി​ക്കുന്ന മഹാമാ​രി—അസന്തു​ലി​ത​മായ ഒരു ലോക​ത്തിൽ പുതു​താ​യി ഉടലെ​ടു​ക്കുന്ന രോഗങ്ങൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ എഴുതു​ന്നു. “സൂക്ഷ്‌മാ​ണു​ക്കൾക്കും അവയെ സംക്ര​മി​പ്പി​ക്കുന്ന പ്രാണി​കൾക്കും മനുഷ്യൻ കെട്ടി​പ്പൊ​ക്കി​യി​രി​ക്കുന്ന കൃത്രിമ അതിർത്തി​കൾ ഒന്നും തിരി​ച്ച​റി​യാൻ കഴിയില്ല.” ഏതെങ്കി​ലും രോഗം ഒരു രാജ്യത്തു പൊട്ടി​പ്പു​റ​പ്പെ​ട്ടാൽ പെട്ടെ​ന്നു​തന്നെ അത്‌ അയൽരാ​ജ്യ​ങ്ങ​ളിൽ മാത്രമല്ല, മറിച്ച്‌ മുഴു​ലോ​ക​ത്തി​ലും ഭയാശങ്ക ഉണർത്തു​ന്നു.

ചില ഗവൺമെ​ന്റു​ക​ളും ജനങ്ങളും തങ്ങളുടെ രാജ്യ​ത്തി​നു പുറത്തു​നി​ന്നു വരുന്ന ഏത്‌ ഇടപെ​ട​ലു​ക​ളെ​യും—രോഗ​നി​യ​ന്ത്രണ പരിപാ​ടി​കളെ പോലും—സംശയ ദൃഷ്ടി​യോ​ടെ വീക്ഷി​ക്കു​ന്നു. അതുകൂ​ടാ​തെ, ഗവൺമെ​ന്റു​ക​ളു​ടെ പക്ഷത്തെ ദീർഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്‌മ​യും വാണി​ജ്യ​രം​ഗത്തെ അത്യാർത്തി​യും പലപ്പോ​ഴും ഏകീകൃ​ത​മായ അന്താരാ​ഷ്‌ട്ര ഉദ്യമ​ങ്ങൾക്കു വിഘാ​ത​മാ​കു​ന്നു. മനുഷ്യ​നും രോഗ​ങ്ങ​ളും തമ്മിലുള്ള പോരാ​ട്ട​ത്തിൽ സൂക്ഷ്‌മാ​ണു​ക്കൾ വിജയി​ക്കു​മോ? വിജയി​ക്കും എന്നാണ്‌ എഴുത്തു​കാ​ര​നായ യൂജിൻ ലിൻഡെൻ കരുതു​ന്നത്‌. അദ്ദേഹം പറയുന്നു: “വളരെ കുറച്ചു സമയമേ ശേഷി​ച്ചി​ട്ടു​ള്ളൂ.”

പ്രത്യാ​ശ​യ്‌ക്കുള്ള കാരണം

ശാസ്‌ത്ര സാങ്കേ​തിക പുരോ​ഗ​തി​കളെ ബഹുദൂ​രം പിന്നി​ലാ​ക്കി രോഗങ്ങൾ വളരെ മുന്നി​ലെ​ത്തി​യി​രി​ക്കു​ന്നു. മനുഷ്യ​ന്റെ ആരോ​ഗ്യ​ത്തി​നു ഭീഷണി ഉയർത്തുന്ന പല ഘടകങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌ കീടങ്ങൾ പരത്തുന്ന രോഗങ്ങൾ. എങ്കിലും പ്രത്യാ​ശ​യ്‌ക്കു വകയുണ്ട്‌. ജീവജാ​ലങ്ങൾ തമ്മിലുള്ള സങ്കീർണ​ബ​ന്ധ​ങ്ങളെ കുറിച്ചു മനസ്സി​ലാ​ക്കി തുടങ്ങി​യി​ട്ടേ ഉള്ളു എങ്കിലും ഭൂമിക്കു സ്വയം സൗഖ്യ​മാ​ക്കാ​നുള്ള ശക്തിയുണ്ട്‌ എന്ന വസ്‌തുത ശാസ്‌ത്ര​ജ്ഞ​ന്മാർ തിരി​ച്ച​റി​യു​ന്നുണ്ട്‌. പ്രകൃ​തി​യു​ടെ സന്തുലി​താ​വസ്ഥ പുനഃ​സ്ഥാ​പി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെ​യാ​ണു നമ്മുടെ ഗ്രഹം നിർമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, മുമ്പു വെട്ടി​ത്തെ​ളിച്ച പ്രദേ​ശങ്ങൾ വീണ്ടും വനങ്ങളാ​കു​ന്നു. കാലം കടന്നു പോകു​മ്പോൾ സൂക്ഷ്‌മാ​ണു​ക്ക​ളും കീടങ്ങ​ളും മൃഗങ്ങ​ളും തമ്മിലുള്ള ബന്ധം സമനി​ല​യിൽ വരുത്ത​പ്പെ​ടു​ന്നു.

ഏറെ പ്രധാ​ന​മാ​യി, പ്രകൃ​തി​യു​ടെ സങ്കീർണ​മായ രൂപകൽപ്പന ഒരു സ്രഷ്ടാ​വി​ലേക്ക്‌, ഭൂമി​യി​ലെ പ്രവർത്തന സംവി​ധാ​ന​ങ്ങൾക്ക്‌ ആരംഭം കുറിച്ച ഒരു ദൈവ​ത്തി​ലേക്ക്‌ വിരൽ ചൂണ്ടുന്നു. ഭൂമി​യു​ടെ സൃഷ്ടിക്കു പിന്നിൽ ഉന്നതമായ ഒരു ബുദ്ധി​ശക്തി പ്രവർത്തി​ച്ചി​ട്ടുണ്ട്‌ എന്നു പല ശാസ്‌ത്ര​ജ്ഞ​ന്മാ​രും സമ്മതി​ക്കു​ന്നു. അതേ, ചിന്തി​ക്കുന്ന ഒരു വ്യക്തിക്ക്‌ ഒരിക്ക​ലും ഒരു ദൈവ​ത്തി​ന്റെ അസ്‌തി​ത്വ​ത്തെ നിരാ​ക​രി​ക്കാ​നാ​വില്ല. സ്രഷ്ടാ​വായ യഹോ​വ​യാം ദൈവത്തെ, സർവശ​ക്ത​നും സ്‌നേ​ഹ​വാ​നും ആയി ബൈബിൾ വർണി​ക്കു​ന്നു. അവൻ നമ്മുടെ സന്തുഷ്ടി​യിൽ ആഴമായ താത്‌പ​ര്യ​മു​ള്ള​വ​നാണ്‌.

ആദ്യ മനുഷ്യ​ന്റെ മനഃപൂർവ പാപത്താ​ലാണ്‌ മനുഷ്യർക്ക്‌ അപൂർണ​ത​യും രോഗ​വും മരണവും കൈമാ​റി കിട്ടി​യി​രി​ക്കു​ന്നത്‌ എന്നും ബൈബിൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. എന്നാൽ നാം അനന്തമാ​യി കഷ്ടപ്പാട്‌ അനുഭ​വി​ക്കാൻ വിധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നാണോ അതിന്റെ അർഥം? ഒരിക്ക​ലു​മല്ല! ഈ ഭൂമി​യിൽ വലുതും ചെറു​തു​മായ ജീവജാ​ല​ങ്ങ​ളോ​ടൊ​പ്പം മനുഷ്യ​നു സുഖമാ​യി ജീവി​ക്കാൻ തക്കവണ്ണം ഇവിടം ഒരു പറുദീസ ആക്കണം എന്നാണ്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം. ഒരു ജീവി​യും, അവ വലിയ കാട്ടു​മൃ​ഗ​ങ്ങ​ളോ ചെറിയ കീടങ്ങ​ളോ ആയി​ക്കൊ​ള്ളട്ടെ മനുഷ്യ​നു മേലാൽ അപകട​കാ​രി​കൾ ആയിരി​ക്കു​ക​യി​ല്ലാത്ത ഒരു ലോകത്തെ കുറിച്ചു ബൈബിൾ മുൻകൂ​ട്ടി പറയുന്നു.—യെശയ്യാ​വു 11:6-9.

അത്തരം ഒരു അവസ്ഥ പരിപാ​ലി​ച്ചു കൊണ്ടു​പോ​കു​ന്ന​തിൽ സാമൂ​ഹി​ക​മാ​യും പരിസ്ഥി​തി​പ​ര​മാ​യും മനുഷ്യ​നു തീർച്ച​യാ​യും ഒരു പങ്കു വഹിക്കാ​നു​ണ്ടാ​യി​രി​ക്കും. ഭൂമിയെ ‘കാപ്പാൻ’ ആണ്‌ ദൈവം മനുഷ്യ​നോ​ടു കൽപ്പി​ച്ചത്‌. (ഉല്‌പത്തി 2:15) വരാനി​രി​ക്കുന്ന പറുദീ​സ​യിൽ സ്രഷ്ടാ​വി​ന്റെ നിർദേ​ശങ്ങൾ അനുസ​ര​ണ​പൂർവം പിൻപ​റ്റി​ക്കൊ​ണ്ടു മനുഷ്യൻ ആ വേല പൂർണ​മാ​യി നിറ​വേ​റ്റും. അതു​കൊണ്ട്‌, “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയി​ല്ലാ”ത്ത ആ കാലത്തി​നാ​യി നമുക്കു നോക്കി​പ്പാർത്തി​രി​ക്കാം.—യെശയ്യാ​വു 33:24. (g03 5/22)