വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവ എന്റെ ആശ്വാസമാകുന്നു”

“യഹോവ എന്റെ ആശ്വാസമാകുന്നു”

“യഹോവ എന്റെ ആശ്വാ​സ​മാ​കു​ന്നു”

മുകളിൽ പറഞ്ഞ വാക്കുകൾ സ്വീഡ​നി​ലെ ചാൾസ്‌ ഒമ്പതാമൻ രാജാ​വി​ന്റെ ഔദ്യോ​ഗിക രാജകീയ മുദ്രാ​വാ​ക്യ​ത്തി​ന്റെ പരിഭാ​ഷ​യാണ്‌. ലത്തീൻ ഭാഷയിൽ അത്‌ ഇങ്ങനെ വായി​ക്കു​ന്നു: “യെഹോവ സോളാ​റ്റ്യും മെയും.” നാണയ​ങ്ങ​ളി​ലും മെഡലു​ക​ളി​ലും വ്യക്തി​പ​ര​മായ മുദ്രാ​വാ​ക്യ​ങ്ങ​ളി​ലും ദൈവ​നാ​മം എബ്രായ ലിപി​യി​ലോ ലത്തീൻ ലിപി​യി​ലോ പ്രദീ​പ്‌ത​മാ​ക്കി​യി​രുന്ന, 1560 മുതൽ 1697 വരെ സ്വീഡൻ ഭരിച്ച രാജാ​ക്ക​ന്മാ​രു​ടെ പരമ്പര​യി​ലെ ഒരു രാജാ​വാ​യി​രു​ന്നു അദ്ദേഹം. ചാൾസ്‌ ഒമ്പതാമൻ, യഹോ​വ​യു​ടെ രാജകീയ സാഹോ​ദര്യ സമിതി എന്ന ഒരു സംഘത്തി​നു രൂപം നൽകു​ക​യും ചെയ്‌തു. 1607-ൽ അദ്ദേഹ​ത്തി​ന്റെ കിരീ​ട​ധാ​രണ ചടങ്ങിൽ അദ്ദേഹം ധരിച്ചത്‌ ‘യഹോവ മാല’ എന്ന പേരിൽ അറിയ​പ്പെ​ട്ടി​രുന്ന ഒരു മാലയാ​യി​രു​ന്നു.

ഇങ്ങനെ​യെ​ല്ലാം ചെയ്യാൻ ഈ ചക്രവർത്തി​മാ​രെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? അക്കാലത്ത്‌ യൂറോ​പ്പിൽ പ്രചരി​ച്ചി​രുന്ന കാൽവി​നിസ്റ്റ്‌ പ്രസ്ഥാ​ന​വും ബൈബി​ളി​നോ​ടുള്ള ആദരവും ആണ്‌ അവരെ സ്വാധീ​നിച്ച ഘടകങ്ങൾ എന്നു പണ്ഡിത​ന്മാർ വിശ്വ​സി​ക്കു​ന്നു. നവോ​ത്ഥാന കാലഘ​ട്ട​ത്തി​ലെ വിദ്യാ​സ​മ്പ​ന്ന​രായ ചക്രവർത്തി​മാർ എന്ന നിലയിൽ തെളി​വ​നു​സ​രിച്ച്‌, യഹോ​വ​യെന്ന വ്യക്തി​പ​ര​മായ ദൈവ​നാ​മ​ത്തി​ന്റെ ലത്തീൻ പരിഭാഷ അവർക്കു പരിചി​ത​മാ​യി​രു​ന്നു. ബൈബി​ളി​ന്റെ മൂല എബ്രായ പാഠത്തിൽ ദൈവ​നാ​മം ആയിര​ക്ക​ണ​ക്കി​നു പ്രാവ​ശ്യം ഉണ്ടെന്ന്‌ നിസ്സം​ശ​യ​മാ​യും അവരിൽ ചിലർ തിരി​ച്ച​റി​ഞ്ഞു.

യൂറോ​പ്പി​ന്റെ പല ഭാഗങ്ങ​ളി​ലും 16, 17 നൂറ്റാ​ണ്ടു​ക​ളിൽ യഹോവ എന്ന നാമം നാണയ​ങ്ങ​ളി​ലും മെഡലു​ക​ളി​ലും പൊതു​കെ​ട്ടി​ട​ങ്ങ​ളി​ലും പള്ളിക​ളി​ലും കാണാ​മാ​യി​രു​ന്നു എന്നതിന്‌ വ്യക്തമായ തെളി​വു​ക​ളുണ്ട്‌. പുറപ്പാ​ടു 3:15-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ സ്വന്തം വാക്കുകൾ പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടു​ക​യും ആദരി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രു​ന്നു​വെന്ന്‌ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. അവിടെ നാം ഇങ്ങനെ വായി​ക്കു​ന്നു: ‘യഹോവ എന്നത്‌ എന്നേക്കും എന്റെ നാമം ആകുന്നു.’ (g03 6/22)

[13-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ രാജകീയ സാഹോ​ദര്യ സമിതി​യു​ടെ മാലയും പതക്കവും, 1606, സ്വർണം, ഇനാമൽ, സ്‌ഫടി​കം, രത്‌ന​ക്ക​ല്ലു​കൾ എന്നിവ​കൊണ്ട്‌ നിർമി​ച്ചത്‌

എറിക്‌ പതിന്നാ​ലാ​മൻ രാജാവ്‌ 1560-68

ചാൾസ്‌ ഒമ്പതാമൻ രാജാവ്‌ 1599-1611 (എറിക്‌ പതിന്നാ​ലാ​മന്റെ സഹോ​ദരൻ)

ഗുസ്‌താവുസ്‌ രണ്ടാമൻ അഡോൾഫ്‌ 1611-32 (ചാൾസ്‌ ഒമ്പതാ​മന്റെ പുത്രൻ)

ക്രിസ്റ്റീനാ രാജ്ഞി 1644-54 (ഗുസ്‌താ​വുസ്‌ രണ്ടാമൻ അഡോൾഫി​ന്റെ പുത്രി)

[കടപ്പാട്‌]

മാല: Livrustkammaren, Stockholm Sverige; നാണയങ്ങൾ: Kungl. Myntkabinettet, Sveriges Ekonomiska Museum