വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

മുറി​ക്കു​ള്ളിൽ വളർത്തുന്ന ചെടി​ക​ളു​ടെ മൂല്യം

“സ്‌കൂ​ളി​ലെ ക്ലാസ്‌ മുറി​ക​ളിൽ ചെടികൾ ഉണ്ടായി​രു​ന്നെ​ങ്കിൽ ആയിര​ക്ക​ണ​ക്കി​നു കുട്ടികൾ ഉയർന്ന മാർക്കു കരസ്ഥമാ​ക്കു​മാ​യി​രു​ന്നു” എന്ന്‌ ഗവേഷകർ പറഞ്ഞതാ​യി ലണ്ടന്റെ ദ ടൈംസ്‌ പറയുന്നു. കുട്ടികൾ തിങ്ങി​നി​റ​ഞ്ഞി​രി​ക്കു​ന്ന​തും ആവശ്യ​ത്തി​നു ജനാലകൾ ഇല്ലാത്ത​തു​മായ ക്ലാസ്‌മു​റി​ക​ളിൽ കാർബൺ ഡയോ​ക്‌​സൈ​ഡി​ന്റെ അളവ്‌ അനുവ​ദ​നീ​യ​മാ​യ​തി​ലും 500 ശതമാനം കൂടുതൽ ആണെന്ന്‌ റീഡിങ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ പ്രൊ​ഫ​സ​റായ ഡെറിക്‌ ക്ലമന്റ്‌സ്‌-ക്രൂമെ കണ്ടെത്തി. അത്‌ കുട്ടി​ക​ളു​ടെ ഏകാ​ഗ്ര​തയെ നശിപ്പി​ക്കു​ക​യും അവരുടെ പുരോ​ഗ​തി​ക്കു തടസ്സമാ​വു​ക​യും ചെയ്യു​ന്ന​താ​യും അദ്ദേഹം മനസ്സി​ലാ​ക്കി. ഓഫീസ്‌ കെട്ടി​ട​ങ്ങ​ളി​ലുള്ള ജീവന​ക്കാ​രു​ടെ ശരാശരി എണ്ണത്തിന്റെ അഞ്ചു മടങ്ങാണ്‌ ക്ലാസ്‌ മുറി​ക​ളിൽ കുട്ടി​ക​ളു​ടെ എണ്ണം. ജോലി​ക്കാ​രെ​യും അവരുടെ ഉത്‌പാ​ദ​ന​ക്ഷ​മ​ത​യെ​യും ബാധി​ക്കു​ന്ന​താ​യി അറിയ​പ്പെ​ടുന്ന മേൽപ്പറഞ്ഞ അവസ്ഥ “സിക്ക്‌ ബിൽഡിങ്‌ സിൻ​ഡ്രോം” എന്ന പേരി​ലാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ഇതി​നോ​ടു ചേർച്ച​യിൽ, സ്‌കൂ​ളി​ലെ ഈ അവസ്ഥയെ പ്രൊ​ഫസർ ഡെറിക്‌ ‘സിക്ക്‌ ക്ലാസ്‌റൂം സിൻ​ഡ്രോം’ എന്നു വിളിച്ചു. മുറി​ക​ളി​ലെ വായു മെച്ച​പ്പെ​ടു​ത്താൻ ഏതുതരം ചെടി​ക​ളാണ്‌ ഉപയോ​ഗി​ക്കാ​വു​ന്നത്‌? സ്‌​പൈഡർ ചെടി​ക​ളാണ്‌ ഏറ്റവും ഫലപ്രദം എന്ന്‌ ഐക്യ​നാ​ടു​ക​ളിൽ നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. ഡ്രാഗൻ ചെടികൾ, ഐവി, റബ്ബർ ചെടികൾ, പീസ്‌ ലില്ലി, യൂക്കാസ്‌ എന്നിവ​യും വായു​മ​ലി​നീ​കരണ ഘടകങ്ങളെ നീക്കം ചെയ്യാൻ വളരെ നല്ലതാണ്‌. വീടി​നു​ള്ളിൽ വളർത്തുന്ന ഇത്തരം ചെടികൾ കാർബൺ ഡയോ​ക്‌​സൈ​ഡി​നെ ഓക്‌സി​ജൻ ആക്കി മാറ്റി​ക്കൊണ്ട്‌ അതിന്റെ അളവു കുറയ്‌ക്കു​ന്നു. (g03 6/08)

കൊച്ചു സ്വേച്ഛാ​ധി​പ​തി​കൾ ആയിരി​ക്കാൻ പരിശീ​ല​നം

“കുട്ടി​ക​ളാണ്‌ വീടു ഭരിക്കു​ന്നത്‌!” പോളീഷ്‌ വാരി​ക​യായ വ്‌​പ്രോസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. “കൂടു​ത​ലും അവർക്കു​വേ​ണ്ടി​യാ​ണു നാം വിലകൂ​ടിയ വസ്‌ത്ര​ങ്ങ​ളും, സൗന്ദര്യ​വർധക വസ്‌തു​ക്ക​ളും, നവീന ഉപകര​ണ​ങ്ങ​ളു​മൊ​ക്കെ വാങ്ങു​ന്നത്‌. താഴ്‌ന്ന വരുമാ​ന​ക്കാ​രും ഇടത്തട്ടു​കാ​രും വീട്ടു​ചെ​ല​വു​കൾക്കാ​യി നീക്കി​വെ​ച്ചി​രി​ക്കുന്ന പണത്തിന്റെ 80 ശതമാ​ന​വും ചെലവാ​ക്കു​ന്നത്‌ കൗമാ​ര​പ്രാ​യ​ക്കാർക്കു​വേ​ണ്ടി​യാണ്‌.” മാതാ​പി​താ​ക്കൾക്കാ​യുള്ള വാഴ്‌സോ സർവക​ലാ​ശാ​ല​യി​ലെ, മൗഗോർഷാ​റ്റാ റിം​കെ​വി​ച്ചി​ന്റെ ഗവേഷണ റിപ്പോർട്ട്‌, കുട്ടി​ക​ളി​ലെ സ്വേച്ഛാ​ധി​പത്യ പെരു​മാ​റ്റ​ത്തി​ന്റെ ലക്ഷണങ്ങൾ ചൂണ്ടി​ക്കാ​ണി​ക്കു​ക​യു​ണ്ടാ​യി. ഉദാഹ​ര​ണ​ത്തിന്‌, മാതാ​പി​താ​ക്ക​ളോട്‌ നന്ദിയു​ള്ളവർ ആയിരി​ക്കു​ന്ന​തി​നു പകരം, “അവർ കൂടുതൽ ആവശ്യങ്ങൾ ഉന്നയി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു, തങ്ങൾക്കു ലഭിക്കു​ന്ന​വ​യി​ലൊ​ന്നും അവർ സന്തുഷ്ടരല്ല, അവർ വഴക്കാ​ളി​ക​ളാണ്‌, മറ്റുള്ള​വ​രോട്‌ അവർക്ക്‌ ഒരു പരിഗ​ണ​ന​യു​മില്ല.” റിം​കെ​വിച്ച്‌ ഇപ്രകാ​രം പറയുന്നു: “കുട്ടി​കളെ വളർത്തുന്ന കാര്യ​ത്തിൽ നാം ഗുരു​ത​ര​മായ പിശകു വരുത്തു​ന്നു, തീരെ ചെറിയ കുട്ടി​ക​ളെ​പ്പോ​ലും നമ്മൾ തന്നിഷ്ട​ത്തി​നു വിടു​ക​യാണ്‌.” മനശ്ശാ​സ്‌ത്ര​ജ്ഞ​രു​ടെ പോളീഷ്‌ സംഘടന ഇപ്രകാ​രം പറയുന്നു. കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ഒരു കുട്ടി തനിക്കുള്ള പരിധി​കൾ അംഗീ​ക​രി​ക്കു​ന്നത്‌ ഒരു വയസ്സി​നും നാലു വയസ്സി​നും ഇടയ്‌ക്ക്‌ അവന്റെ കാര്യ​ത്തിൽ വെച്ചി​രുന്ന പരിധി​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌. . . . കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ എല്ലാ പ്രതി​ഷേ​ധ​ങ്ങൾക്കും മുട്ടാ​ള​ത്ത​ര​ങ്ങൾക്കും വഴങ്ങു​ക​യാ​ണെ​ങ്കിൽ നാം കുറെ സ്വേച്ഛാ​ധി​പ​തി​ക​ളെ​യാ​യി​രി​ക്കും വളർത്തിവിടുന്നത്‌.”(g03 6/22)

“മരണാ​നന്തര” അനുഭ​വ​ങ്ങളെ കുറിച്ച്‌ പുതിയ വിവരങ്ങൾ

സ്വിസ്സ്‌ നാഡീ​ശാ​സ്‌ത്രജ്ഞർ, ഒരു സ്‌ത്രീ​യു​ടെ അപസ്‌മാര ആഘാത​ത്തി​ന്റെ ഉത്ഭവം കണ്ടുപി​ടി​ക്കാൻ ഇലക്‌​ട്രോ​ഡു​കൾ ഉപയോ​ഗി​ച്ച​പ്പോൾ ആ സ്‌ത്രീക്ക്‌ യാദൃ​ശ്ചി​ക​മാ​യി, ‘മരണാ​ന​ന്തരം ഉണ്ടാകുന്ന അനുഭവം’ എന്നു വിളി​ക്കുന്ന പ്രതി​ഭാ​സം അനുഭ​വ​പ്പെ​ട്ടെന്ന്‌ ജർമൻ സയൻസ്‌ ന്യൂസ്‌ സർവീസ്‌ ആയ ബിൽറ്റ്‌ ഡേർ വിസൻഷാ​ഫ്‌റ്റ്‌-ഓൺലൈൻ പറയുന്നു. ഓരോ തവണയും തലച്ചോ​റി​ന്റെ വലത്തെ കോർട്ട​ക്‌സ്‌ ഉത്തേജി​പ്പി​ക്ക​പ്പെ​ട്ട​പ്പോൾ, താൻ ശരീരം വിട്ടു​പോ​കു​ന്ന​താ​യും എന്നിട്ട്‌ മുകളിൽനി​ന്നു സ്വന്ത ജഡശരീ​രത്തെ കാണു​ന്ന​താ​യും തോന്നി​യെന്ന്‌ ആ സ്‌ത്രീ റിപ്പോർട്ടു ചെയ്‌തു. കാഴ്‌ച​യും സംവേ​ദ​ക​ത്വ​വും തമ്മിൽ ബന്ധിപ്പി​ക്കു​ന്നത്‌ തലച്ചോ​റി​ന്റെ വലത്തെ കോർട്ട​ക്‌സ്‌ ആണെന്നു കാണ​പ്പെ​ടു​ന്നു. “ഇലക്‌​ട്രോ​ഡു​കൾകൊണ്ട്‌ ഉത്തേജി​പ്പി​ക്ക​പ്പെ​ട്ട​പ്പോൾ രോഗി​യിൽ ഈ പ്രതി​പ്ര​വർത്ത​ന​ത്തി​നു തടസ്സം നേരി​ട്ട​തി​നാൽ ശരീര​ത്തി​നു സംവേ​ദ​ക​ത്വം നഷ്ടപ്പെ​ട്ടെന്നു തോന്നു​ന്നു” എന്ന്‌ ബിൽറ്റ്‌ ഡേർ വിസൻഷാ​ഫ്‌റ്റ്‌ പറയുന്നു. ഇത്തരം ‘മരണാ​നന്തര അനുഭ​വങ്ങൾ’ “ശരീര​ത്തിൽ നിന്നും വേറിട്ട ആത്മാവ്‌ എന്ന ഊഹാ​പോ​ഹം മിക്ക​പ്പോ​ഴും വളർത്തി​യി​ട്ടുണ്ട്‌.” (g03 6/08)

പരിഷ്‌ക​രിച്ച ജപമാല

“റോമൻ കത്തോ​ലിക്ക സഭയിലെ ഭക്തർ 500 വർഷമാ​യി മന്ത്രം പോലെ ഉരുവി​ടുന്ന ജപമാണ്‌ സ്വർഗ​സ്ഥ​നായ പിതാ​വും, നന്മനിറഞ്ഞ മറിയ​വും. യേശു​വി​ന്റെ​യും അമ്മയു​ടെ​യും ജീവി​ത​ത്തി​ലെ 15 സുപ്ര​ധാന സംഭവ​ങ്ങ​ളോട്‌ അഥവാ ‘ദിവ്യ​സാ​ര​ങ്ങ​ളോട്‌’ ഉള്ള ബന്ധത്തിൽ ധ്യാനി​ക്കു​ന്ന​തി​നുള്ള പ്രോ​ത്സാ​ഹ​ന​മാ​യാണ്‌ ഈ ജപം​ചൊ​ല്ലൽ രൂപകൽപ്പന ചെയ്‌തത്‌” എന്ന്‌ ന്യൂസ്‌ വീക്ക്‌ റിപ്പോർട്ടു ചെയ്യുന്നു. “കഴിഞ്ഞ ഒക്ടോ​ബ​റിൽ നിലവി​ലുള്ള കൊന്ത​യോ​ടു നാലാ​മ​തൊ​രു പരിവൃ​ത്തി കൂടി കൂട്ടി​ക്കൊണ്ട്‌ ജോൺ പോൾ രണ്ടാമൻ പാപ്പാ ഒരു അപ്പൊ​സ്‌ത​ലിക ലേഖനം പുറത്തി​റക്കി. സ്‌നാ​പനം മുതൽ ഒടുവി​ലത്തെ അത്താഴം വരെയുള്ള യേശു​വി​ന്റെ ശൂശ്രൂ​ഷയെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണിത്‌. “രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ തന്റെ ‘പ്രിയ​പ്പെട്ട’ കൊന്ത ചൊല്ല​ലി​നു നഷ്ടപ്പെട്ട ജനപ്രീ​തി വീണ്ടെ​ടു​ക്കുക എന്നതാണ്‌ പാപ്പാ​യു​ടെ ലക്ഷ്യം” എന്നു മാസിക കൂട്ടി​ച്ചേർക്കു​ന്നു. “പാപ്പാ ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്ന​തി​ന്റെ ഉദ്ദേശ്യം, കത്തോ​ലി​ക്കർ മാത്രം അനുവർത്തി​ച്ചു വരുന്ന ഈ ആചാര​ത്തി​ലൂ​ടെ, യേശു​വിന്‌ മറിയ​യോ​ടുള്ള—കൊന്ത എന്നു പറയു​മ്പോൾ മുന്നിൽ തെളി​യുന്ന രൂപം—ബന്ധത്തിൽ കൂടുതൽ ഊന്നൽ കൊടു​ക്കുക എന്നതാണ്‌.” “പൗരസ്‌ത്യ മതങ്ങളു​ടെ ധ്യാന​രീ​തി​കൾ ക്രിസ്‌ത്യാ​നി​ത്വ​ത്തെ സ്വാധീ​നി​ച്ചി​രി​ക്കുന്ന” ഈ കാലഘ​ട്ട​ത്തിൽ ഇതു കത്തോ​ലി​ക്കരെ ധ്യാന​ശീ​ലം വളർത്തി​യെ​ടു​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കും എന്നു പാപ്പാ പ്രത്യാ​ശി​ക്കു​ന്നു. (g03 6/08)

വിവാഹം കലക്കൽ ഏജൻസി​കൾ

ജപ്പാനിൽ അസന്തു​ഷ്ട​രായ ദമ്പതികൾ തങ്ങളുടെ വിവാ​ഹ​ബന്ധം തകർക്കാ​നാ​യി ചില ഏജൻസി​കൾക്കു പണം നൽകുന്നു എന്ന്‌ ടോക്കി​യോ​യു​ടെ ഐഎച്ച്‌റ്റി ആസാഹി ഷിംബൂൻ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. ഒരു ഭർത്താ​വി​നു ഭാര്യയെ ഉപേക്ഷി​ക്കണം എന്നിരി​ക്കട്ടെ, എന്നാൽ വിവാ​ഹ​മോ​ച​ന​ത്തി​നു മതിയായ കാരണ​മൊട്ട്‌ ഇല്ലതാ​നും. അപ്പോൾ അയാൾ ‘വിവാഹം കലക്കൽ’ ഏജൻസിക്ക്‌ പണം നൽകുന്നു. ഏജൻസി, സുമു​ഖ​നായ ഒരു പുരു​ഷനെ ആവശ്യ​ക്കാ​രന്റെ ഭാര്യ​യു​ടെ അടു​ത്തേക്കു വിടും, “യാദൃ​ശ്ചി​ക​മാ​യി” അവളെ കാണു​ന്ന​തി​നും അവളു​മാ​യി ഒരു പ്രണയ​ബന്ധം തുടങ്ങു​ന്ന​തി​നും വേണ്ടി. അധികം താമസി​യാ​തെ ഭാര്യ വിവാ​ഹ​മോ​ച​ന​ത്തി​നു സമ്മതി​ക്കും. ദൗത്യം പൂർത്തി​യാ​യാൽ വാടക-കാമുകൻ സ്ഥലം വിടും. ഇനി ഭാര്യ​യ്‌ക്ക്‌ ഭർത്താ​വി​നെ​യാണ്‌ ഒഴിവാ​ക്കേ​ണ്ട​തെ​ങ്കി​ലോ? ഏജൻസി, സുന്ദരി​യായ ഒരു യുവതി​യെ അയയ്‌ക്കും. അവൾ അയാളെ കിടപ്പ​റ​യി​ലേക്കു വശീക​രി​ച്ചു​വ​രു​ത്തും. 24-കാരി​യായ ഒരു യുവതി പറയു​ന്നത്‌ അവൾ സമീപി​ക്കുന്ന പുരു​ഷ​ന്മാ​രിൽ മിക്കവ​രും “ഒഴിഞ്ഞു​മാ​റാ​റില്ല” എന്നാണ്‌. “ഇക്കാര്യ​ത്തിൽ ഞാൻ 85 മുതൽ 90 വരെ ശതമാനം വിജയി​ക്കാ​റുണ്ട്‌,” അവൾ പറയുന്നു. അഞ്ചിൽ മൂന്നു തവണയും പരാജ​യ​പ്പെ​ടുന്ന തൊഴി​ലാ​ളി​കളെ ഇത്തരം ഒരു ഏജൻസി​യു​ടെ പ്രസി​ഡന്റ്‌ പിരി​ച്ചു​വി​ടു​ന്ന​താ​യി പത്രം പറയുന്നു. “അവർ വിജയി​ച്ചേ മതിയാ​കൂ, ഇതു ബിസി​ന​സ്സാണ്‌” എന്ന്‌ അയാൾ പറഞ്ഞു. (g03 6/22)

കുട്ടികൾ തെരു​വി​ലാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

“വീട്ടിലെ അക്രമ​മാണ്‌ കുട്ടി​ക​ളും കൗമാ​ര​പ്രാ​യ​ക്കാ​രും വീടു​വിട്ട്‌ തെരു​വി​നെ അഭയം പ്രാപി​ക്കു​ന്ന​തി​ന്റെ മുഖ്യ​കാ​രണം” എന്ന്‌ ബ്രസീൽ വർത്തമാ​ന​പ​ത്ര​മായ ഓ എസ്റ്റാഡോ ഡെ സൗങ്‌ പൗലൂ പറയുന്നു. റിയോ ഡി ജനീ​റോ​യി​ലെ, കുട്ടി​ക​ളെ​യും കൗമാ​ര​പ്രാ​യ​ക്കാ​രെ​യും സംരക്ഷി​ക്കുന്ന ഒരു സ്ഥാപന​ത്തിൽ പാർപ്പി​ച്ചി​രി​ക്കുന്ന 1,000 തെരുവു കുട്ടി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ നടത്തിയ സർവേ വെളി​പ്പെ​ടു​ത്തു​ന്നത്‌ അവരിൽ 39 ശതമാ​ന​വും ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​കു​ക​യോ വീട്ടിലെ അക്രമ​രം​ഗങ്ങൾ നേരിട്ടു കാണു​ക​യോ ചെയ്‌തി​ട്ടുണ്ട്‌ എന്നാണ്‌. “ഈ കുട്ടികൾ അന്തസ്സായ ഒരു ചുറ്റു​പാ​ടി​നാ​യുള്ള അന്വേ​ഷ​ണ​ത്തി​ലാണ്‌. അത്‌ തെരു​വിൽ കണ്ടെത്താ​നാ​കും എന്ന്‌ അവർ വെറുതേ മോഹി​ക്കു​ന്നു” എന്ന്‌ സാമൂ​ഹി​ക​ശാ​സ്‌ത്ര​ജ്ഞ​യായ ലെനി ഷ്‌മി​റ്റ്‌സ്‌ പറയുന്നു. ഈ കുട്ടി​ക​ളിൽ 34 ശതമാ​ന​വും താണതരം ജോലി​കൾ ചെയ്യാ​നോ ഭിക്ഷ യാചി​ക്കാ​നോ ആണ്‌ തെരു​വി​ലെ​ത്തി​യത്‌. മറ്റൊരു 10 ശതമാനം തെരു​വിൽ എത്തി​പ്പെ​ട്ടത്‌ മയക്കു​മ​രു​ന്നു​ക​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌. 14 ശതമാനം പേർ തങ്ങൾ സ്വന്ത ഇഷ്ടപ്ര​കാ​രം വന്നതാണ്‌ എന്നു പറയു​ന്നു​ണ്ടെ​ങ്കി​ലും ഗവേഷ​ക​രു​ടെ അഭി​പ്രാ​യ​ത്തിൽ അതിന്റെ പിന്നിലെ യഥാർഥ കാരണം ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം​പോ​ലുള്ള സംഗതി​ക​ളാണ്‌. ഏതാണ്ട്‌ 71 ശതമാ​ന​വും മറ്റു തെരു​വു​കു​ട്ടി​ക​ളോ​ടൊ​പ്പം ആണ്‌ ജീവി​ച്ചത്‌. “തെരു​വു​കു​ട്ടി​കളെ സഹോ​ദ​ര​ന്മാ​രും അമ്മാവ​ന്മാ​രും അച്ഛന്മാ​രും അമ്മമാ​രും ഒക്കെയാ​യി കരുതി​ക്കൊണ്ട്‌ അവർ തെരു​വിൽ തങ്ങളു​ടേ​തായ ചില കുടും​ബ​ബ​ന്ധ​ങ്ങൾക്കു രൂപം നൽകി” എന്ന്‌ ഷ്‌മി​റ്റ്‌സ്‌ പറയുന്നു. (g03 6/22)

പ്ലാസ്റ്റിക്‌ കറൻസി

പ്ലാസ്റ്റിക്‌ കറൻസി​കൾ ഉപയോ​ഗി​ക്കുന്ന രാജ്യ​ങ്ങ​ളു​ടെ പട്ടിക​യിൽ 2002 ഒക്ടോ​ബ​റിൽ മെക്‌സി​ക്കോ​യും പേർ ചാർത്തി. പടിപ​ടി​യാ​യി, കടലാസു നോട്ടു​ക​ളു​ടെ സ്ഥാനം പ്ലാസ്റ്റിക്‌ നോട്ടു​കൾ കീഴട​ക്കു​ക​യാണ്‌. ഓസ്‌​ട്രേ​ലിയ, ബ്രസീൽ, ന്യൂസി​ലൻഡ്‌, റൊ​മേ​നിയ എന്നീ രാജ്യങ്ങൾ ഇപ്പോൾത്തന്നെ പ്ലാസ്റ്റിക്‌ കറൻസി​കൾ ഉപയോ​ഗി​ച്ചു തുടങ്ങി എന്ന്‌ എൽ യൂണി​വേ​ഴ്‌സൽ വർത്തമാ​ന​പ​ത്രം പറയുന്നു. കടലാസു നോട്ടു​കൾക്കു നാം ചൈനാ​ക്കാ​രോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ ഈ പുതിയ നോട്ടു​കൾക്കുള്ള പോളി​മെ​റു​കൾ വികസി​പ്പി​ച്ചെ​ടു​ത്തത്‌ ഓസ്‌​ട്രേ​ലി​യ​ക്കാ​രാണ്‌ എന്ന്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. പ്ലാസ്റ്റിക്‌ നോട്ടു​കൾക്ക്‌ പല പ്രയോ​ജ​നങ്ങൾ ഉണ്ട്‌. കൂടുതൽ വൃത്തി​യു​ള്ള​താ​യി​രി​ക്കും എന്നതി​ലു​പരി “അവയ്‌ക്ക്‌ കടലാസു നോട്ടു​ക​ളു​ടെ നാലി​രട്ടി ആയുസ്സുണ്ട്‌, നിത്യോ​പ​യോ​ഗ​ത്തി​നു പറ്റിയ​താണ്‌, . . . ഇതിന്റെ വ്യാജ​നോ​ട്ടു​കൾ ഉണ്ടാക്കാൻ ബുദ്ധി​മു​ട്ടാണ്‌, ഉപയോ​ഗ​കാ​ലം കഴിയു​മ്പോൾ പുനഃ​സം​സ്‌ക​രണം നടത്താ​നും കഴിയും.” (g03 6/22)