വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അശ്ലീലം ഇത്ര വ്യാപകം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അശ്ലീലം ഇത്ര വ്യാപകം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അശ്ലീലം ഇത്ര വ്യാപകം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ലൈം​ഗി​കാ​നു​ഭൂ​തി​കളെ ആളിക്ക​ത്തി​ക്കാ​നുള്ള ലക്ഷ്യത്തിൽ മെന​ഞ്ഞെ​ടു​ക്കുന്ന കാമോ​ദ്ദീ​പക വസ്‌തു​ക്കൾക്ക്‌ സഹസ്രാ​ബ്ദ​ങ്ങ​ളു​ടെ​തന്നെ ചരി​ത്ര​മുണ്ട്‌. എന്നാൽ അവ ഉത്‌പാ​ദി​പ്പി​ക്കുക എന്നത്‌ കാലഘ​ട്ട​ങ്ങ​ളോ​ളം ബുദ്ധി​മു​ട്ടുള്ള ഒരു ഏർപ്പാ​ടാ​യി​രു​ന്നതു നിമിത്തം പ്രധാ​ന​മാ​യും ധനാഢ്യർക്കും അധികാ​ര​ശ്രേ​ണി​യിൽ ഉള്ളവർക്കും മാത്ര​മാ​യി​രു​ന്നു അവ ലഭിച്ചി​രു​ന്നത്‌. അച്ചടി, ഛായാ​ഗ്ര​ഹണം, ചലച്ചി​ത്രങ്ങൾ എന്നിവ​യു​ടെ വരവോ​ടെ കഥയാകെ മാറി. അശ്ലീലം നിറഞ്ഞ കാര്യങ്ങൾ ഏതു സാധാ​ര​ണ​ക്കാ​ര​നും വാങ്ങാൻ കഴിയും​വി​ധം വ്യാപ​ക​മാ​യി.

വീഡി​യോ കാസെറ്റ്‌ റെക്കോർഡ​റു​ക​ളു​ടെ രംഗ​പ്ര​വേശം ഈ നീലത്ത​രം​ഗ​ത്തിന്‌ അസാമാ​ന്യ കുതിപ്പു നൽകി. സിനിമാ റീലു​ക​ളിൽനി​ന്നും പഴയ ഫോ​ട്ടോ​ക​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി വീഡി​യോ കാസെ​റ്റു​കൾ സൂക്ഷി​ക്കാ​നും പകർപ്പെ​ടു​ക്കാ​നും വിതരണം ചെയ്യാ​നും എളുപ്പ​മാ​യി​രു​ന്നു. വീടിന്റെ സ്വകാ​ര്യ​ത​യിൽ ഇരുന്നു കാണാം എന്ന മെച്ചവും അതിനു​ണ്ടാ​യി​രു​ന്നു. അടുത്ത​കാ​ലത്ത്‌, കേബിൾ ടിവി​യും ഇന്റർനെ​റ്റും ലോക​ത്തി​നു ചുറ്റും നൂലു​പാ​കി​യ​തോ​ടെ ഇന്ന്‌ അശ്ലീലം വിരൽത്തു​മ്പിൽ ലഭ്യമാണ്‌. വീഡി​യോ കടയുടെ നീലച്ചി​ത്ര വിഭാ​ഗ​ത്തിൽ ചുറ്റി​ത്തി​രി​യു​ന്നത്‌ പരിച​യ​ക്കാർ ആരെങ്കി​ലും കണ്ടാലോ എന്നു പേടി​ച്ചി​രുന്ന ഉപഭോ​ക്താ​വിന്‌, ഇന്ന്‌ “വീട്ടി​ലി​രുന്ന്‌ തന്റെ കേബിൾ സംവി​ധാ​ന​ത്തി​ലെ​യോ ഡയറക്ട്‌ ടിവി​യി​ലെ​യോ ഒരു ബട്ടണിൽ വിരല​മർത്തി​യാൽമതി നീലച്ചി​ത്ര​ങ്ങൾക്ക്‌ ഓർഡർ നൽകാൻ” എന്ന്‌ മാധ്യമ നിരൂ​പ​ക​നായ ഡെന്നിസ്‌ മേക്‌ ആൽപൈൻ പറയുന്നു. അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യ​ത്തിൽ അനായാ​സം ലഭ്യമായ ഇത്തരം സംവി​ധാ​നങ്ങൾ അശ്ലീലത്തെ “ജനപ്രി​യ​മാ​ക്കു​ന്ന​തിൽ” വഹിച്ചി​രി​ക്കുന്ന പങ്ക്‌ കുറ​ച്ചൊ​ന്നു​മല്ല.

അശ്ലീലം മുഖ്യ​ധാ​ര​യി​ലേക്ക്‌

അശ്ലീലം ഇന്ന്‌ മുഖ്യ​ധാ​ര​യി​ലേക്കു കടന്നു വന്നിരി​ക്കു​ന്ന​തി​നാൽ അതിനു​നേരെ പലർക്കും സമ്മിശ്ര വികാ​ര​ങ്ങ​ളാ​ണു​ള്ളത്‌. “ഓപ്പറ, ബാലേ നൃത്തങ്ങൾ, നാടകം, സംഗീതം മറ്റു സുകു​മാര കലകൾ എന്നിവ​യെ​ല്ലാം ഒത്തു​ചേർന്നാൽപ്പോ​ലും ചെലു​ത്താ​നാ​വാ​ത്തത്ര സ്വാധീ​ന​മാണ്‌ അതിന്‌ ഇപ്പോൾത്തന്നെ നമ്മുടെ സംസ്‌കാ​ര​ത്തി​ന്മേ​ലു​ള്ളത്‌” എന്ന്‌ ജെർമേയ്‌ൻ ഗ്രിർ എന്ന എഴുത്തു​കാ​രി പറയുന്നു. പല പ്രശസ്‌ത വ്യക്തി​ക​ളും അണിയുന്ന, അഭിസാ​രി​ക​കളെ അനുസ്‌മ​രി​പ്പി​ക്കുന്ന തരം വേഷവി​ധാ​നങ്ങൾ, ലൈം​ഗിക ദൃശ്യങ്ങൾ കുത്തി​നി​റച്ച മ്യൂസിക്‌ വീഡി​യോ​കൾ, പരസ്യ മാധ്യ​മ​ങ്ങ​ളി​ലെ അശ്ലീല​ത​യു​ടെ അതി​പ്ര​സരം എന്നിവ​യി​ലെ​ല്ലാം അശ്ലീലം സംബന്ധി​ച്ചുള്ള ആധുനിക മനോ​ഭാ​വങ്ങൾ പ്രതി​ഫ​ലി​ക്കു​ന്നു. “ഒഴിച്ചു​കൊ​ടു​ക്കു​ന്ന​തെ​ന്തും വലിച്ചു​കു​ടി​ക്കു​ക​യാണ്‌ സമൂഹം . . . ,” മേക്‌ ആൽപൈൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “ഇതി​നൊ​ന്നും യാതൊ​രു കുഴപ്പ​വു​മില്ല എന്നൊരു കാഴ്‌ച​പ്പാ​ടു വളർന്നു വരാൻ അത്‌ ഇടയാ​ക്കു​ന്നു.” തത്‌ഫ​ല​മാ​യി, “ആളുക​ളിൽ ധാർമിക രോഷ​ത്തി​ന്റെ ലാഞ്ചന പോലും ഉള്ളതായി തോന്നു​ന്നില്ല, ഇതൊ​ന്നും അത്ര കാര്യ​മ​ല്ലാത്ത മട്ടാണ്‌ അവർക്ക്‌,” എഴുത്തു​കാ​രി​യായ ആൻഡ്രി​യാ ഡ്വോർകിൻ പരിത​പി​ക്കു​ന്നു.

അശ്ലീല​ത്തി​ന്റെ പിന്നാ​മ്പു​റം

പലരും “പ്രശ്‌ന​ത്തി​ന്റെ ഗൗരവ​വും അതു വരുത്തി​വെ​ക്കുന്ന വിനക​ളും കാണു​ന്നില്ല” എന്ന്‌ ഡ്വോർകി​ന്നി​ന്റെ അഭി​പ്രാ​യത്തെ പിന്താ​ങ്ങി​ക്കൊണ്ട്‌ റിട്ടയർഡ്‌ എഫ്‌ബി​ഐ ഏജന്റ്‌ റോജർ യങ്‌ ചൂണ്ടി​ക്കാ​ട്ടു​ന്നു. അശ്ലീല ചിത്രങ്ങൾ ആളുകളെ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു എന്നതിന്‌ യാതൊ​രു തെളി​വു​മില്ല എന്ന്‌ അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ ചിലർ അശ്ലീലത്തെ അനുകൂ​ലി​ക്കു​ന്ന​വ​രു​ടെ സ്വാധീ​ന​ത്തിന്‌ വശംവ​ദ​രാ​കു​ന്നു. “അശ്ലീലം വെറും മിഥ്യാ​സ​ങ്കൽപ്പ​ത്തിൽ മുഴു​കുന്ന ഒരു പ്രക്രിയ മാത്ര​മാണ്‌, അതിനെ എതിർക്കു​ന്ന​വർക്ക്‌ അംഗീ​ക​രി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​താ​യി തോന്നുന്ന ഒരു വസ്‌തു​ത​യാണ്‌ അത്‌” എന്ന്‌ എഴുത്തു​കാ​ര​നായ എഫ്‌. എം. ക്രി​സ്റ്റെൻസെൻ എഴുതു​ന്നു. പക്ഷേ, ഈ മിഥ്യാ​സ​ങ്കൽപ്പ​ത്തിന്‌ യാതൊ​രു പ്രഭാ​വ​വും ഇല്ലെങ്കിൽ, പിന്നെ എന്തി​ന്മേ​ലാണ്‌ പരസ്യ വ്യവസാ​യം ചുവടു​റ​പ്പി​ച്ചി​രി​ക്കു​ന്നത്‌? കച്ചവട പരസ്യങ്ങൾ, വീഡി​യോ​കൾ, അച്ചടിച്ച പരസ്യങ്ങൾ എന്നിവ​യ്‌ക്ക്‌ ആളുക​ളിൽ നീണ്ടു​നിൽക്കുന്ന യാതൊ​രു പ്രഭാ​വ​വും ചെലു​ത്താൻ കഴിയി​ല്ലെ​ങ്കിൽ കമ്പനികൾ അവ നിർമി​ക്കു​ന്ന​തി​നാ​യി ദശലക്ഷ​ക്ക​ണ​ക്കി​നു ഡോളർ വാരി​യെ​റി​യു​ന്നത്‌ പിന്നെ എന്തിനാണ്‌?

ഒരിക്കൽ ഇല്ലാഞ്ഞ മോഹങ്ങൾ ജനഹൃ​ദ​യ​ങ്ങ​ളിൽ സൃഷ്ടി​ച്ചെ​ടു​ക്കു​ക​യാണ്‌ വിജയ​പ്ര​ദ​മായ എല്ലാ പരസ്യ​ങ്ങ​ളെ​യും പോലെ അശ്ലീല​ത്തി​ന്റെ​യും പ്രഥമ ലക്ഷ്യം. “അശ്ലീല​ത്തിന്‌ ആധാരം ലാഭ​ക്കൊ​തി​യ​ല്ലാ​തെ മറ്റൊ​ന്നു​മല്ല” എന്ന്‌ ഗവേഷ​ക​രായ സ്റ്റീവൻ ഹില്ലും നീനാ സിൽവ​റും എഴുതു​ന്നു. “കച്ചവട​ചിന്ത തലയ്‌ക്കു​പി​ടി​ച്ചി​രി​ക്കുന്ന ഈ കമ്പോ​ള​ത്തിൽ എന്തും ഏതും വിറ്റഴി​ക്കാ​നും പണം​കൊ​യ്യാ​നു​മുള്ള ചരക്കു മാത്ര​മാണ്‌, വിശേ​ഷി​ച്ചും സ്‌ത്രീ​ശ​രീ​ര​വും മനുഷ്യ​ന്റെ ലൈം​ഗിക ബന്ധങ്ങളും.” രുചി​വർധക പദാർഥ​ങ്ങ​ളും രാസവ​സ്‌തു​ക്ക​ളും മേമ്പൊ​ടി​ചേർത്ത, പോഷ​ണ​ര​ഹി​ത​വും ആസക്തി ഉളവാ​ക്കു​ന്ന​തു​മായ ഫാസ്റ്റ്‌ ഫുഡി​നോ​ടാണ്‌ ജെർമേയ്‌ൻ ഗ്രിർ അശ്ലീലത്തെ ഉപമി​ക്കു​ന്നത്‌. അവർ ഇങ്ങനെ തുടരു​ന്നു: “ചൂടപ്പം പോലെ ലഭ്യമായ നീലച്ചി​ത്രങ്ങൾ അയഥാർഥ​മായ രതിത​ന്നെ​യാണ്‌. . . ഭക്ഷണപാ​നീ​യ​ങ്ങ​ളു​ടെ പരസ്യം കാൽപ്പ​നിക ഭക്ഷണങ്ങൾ വിറ്റഴി​ക്കു​ന്ന​തു​പോ​ലെ നീലപ്പ​ര​സ്യ​ങ്ങൾ കാൽപ്പ​നിക രതി വിറ്റഴി​ക്കു​ന്നു.”

മയക്കു​മ​രുന്ന്‌ ആസക്തി​യെ​ക്കാൾ ശക്തമായി പിടി​മു​റു​ക്കുന്ന ഒരുതരം ആസക്തിക്ക്‌ തിരി​കൊ​ളു​ത്തുന്ന ഒന്നാണ്‌ അശ്ലീലം എന്ന്‌ ചില ഡോക്ടർമാർ അവകാ​ശ​പ്പെ​ടു​ന്നു. ആസക്തി ഉളവാ​ക്കിയ വസ്‌തു​വി​ന്റെ ശകലങ്ങൾ ശരീര​ത്തിൽനി​ന്നു പാടേ നിർമാർജനം ചെയ്യുന്ന വിഷനിർഹരണ നടപടി​യോ​ടെ​യാണ്‌ മയക്കു​മ​രുന്ന്‌ ആസക്തരിൽ ചികിത്സ തുടങ്ങാറ്‌. എന്നാൽ അശ്ലീലാ​സക്തി “ഉപഭോ​ക്താ​വി​ന്റെ മനസ്സിൽ സ്ഥിരമായ മാനസിക ചിത്രങ്ങൾ എന്നേക്കു​മാ​യി കോറി​യി​ടു​ന്നു, അത്‌ അയാളു​ടെ മസ്‌തിഷ്‌ക രസത​ന്ത്ര​ത്തി​ന്റെ ഭാഗമാ​യി മാറുന്നു” എന്ന്‌ പെൻസിൽവേ​നിയ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ഡോക്ടർ മേരി ആൻ ലേഡൻ വിശദീ​ക​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ വർഷങ്ങൾക്കു മുമ്പു കണ്ട നഗ്നചി​ത്രങ്ങൾ പോലും ആളുകൾക്ക്‌ വ്യക്തമാ​യി ഓർത്തി​രി​ക്കാൻ കഴിയു​ന്നത്‌. “വിഷനിർഹ​രണം സാധ്യ​മ​ല്ലാ​ത്ത​താ​യി കണ്ടെത്തിയ, ആസക്തി​യു​ള​വാ​ക്കുന്ന ആദ്യത്തെ സാധന​മാണ്‌ ഇത്‌” എന്ന്‌ പറഞ്ഞു​കൊണ്ട്‌ അവർ ഉപസം​ഹ​രി​ക്കു​ന്നു. അശ്ലീല​ത്തി​ന്റെ സ്വാധീന ശക്തിയിൽനിന്ന്‌ വിമോ​ചനം സാധ്യമല്ല എന്നാണോ ഇതിനർഥം? കൃത്യ​മാ​യി പറഞ്ഞാൽ അശ്ലീലം വരുത്തി​വെ​ക്കുന്ന ദോഷങ്ങൾ എന്തൊ​ക്കെ​യാണ്‌? (g03 7/22)

[5-ാം പേജിലെ ചതുരം]

ഇന്റർനെറ്റ്‌ അശ്ലീലം—ചില വസ്‌തു​ത​കൾ

◼ ഇന്റർനെറ്റ്‌ അശ്ലീല​ത്തിൽ ഏതാണ്ട്‌ 75 ശതമാ​ന​ത്തി​ന്റെ​യും പണിപ്പുര ഐക്യ​നാ​ടു​ക​ളാണ്‌, 15 ശതമാ​ന​ത്തോ​ളം പുറത്തു​വ​രു​ന്നത്‌ യൂറോ​പ്പിൽ നിന്നും.

◼ ആഴ്‌ച​തോ​റും ഏതാണ്ട്‌ 7 കോടി ആളുകൾ അശ്ലീല വെബ്‌ സൈറ്റു​കൾ സന്ദർശി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ഈ ഉപഭോ​ക്താ​ക്ക​ളിൽ രണ്ടു​കോ​ടി​യോ​ളം കാനഡ​യി​ലും ഐക്യ​നാ​ടു​ക​ളി​ലും ഉള്ളവരാണ്‌.

◼ അടുത്ത​യി​ടെ കഴിഞ്ഞ ഒരു മാസ കാലയ​ള​വിൽ ഓൺ-ലൈൻ അശ്ലീല​ത്തിന്‌ യൂറോ​പ്പിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉണ്ടായി​രു​ന്നത്‌ ജർമനി​യി​ലാ​യി​രു​ന്നു എന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തി. ബ്രിട്ടൻ, ഫ്രാൻസ്‌, ഇറ്റലി, സ്‌പെ​യിൻ എന്നീ രാജ്യങ്ങൾ തൊട്ടു​പി​ന്നാ​ലെ​യും.

◼ ജർമനി​യിൽ, ഇന്റർനെറ്റ്‌ അശ്ലീലം വീക്ഷി​ക്കു​ന്നവർ ഓരോ മാസവും ശരാശരി 70 മിനിട്ട്‌ അത്തരം സൈറ്റു​ക​ളിൽ ചെലവ​ഴി​ക്കു​ന്നു.

◼ ഇന്റർനെറ്റ്‌ അശ്ലീലം വീക്ഷി​ക്കുന്ന യൂറോ​പ്യൻ പ്രേക്ഷ​ക​രിൽ, 50 വയസ്സി​നു​മേൽ പ്രായ​മു​ള്ള​വ​രാണ്‌ ‘അശ്ലീല സൈറ്റു​ക​ളിൽ’ ഏറ്റവും കൂടുതൽ സമയം ചെലവ​ഴി​ക്കു​ന്നത്‌.

◼ ഇന്റർനെറ്റ്‌ അശ്ലീല​ത്തി​ന്റെ 70 ശതമാനം ഒഴുകു​ന്നത്‌ പകൽസ​മ​യ​ത്താണ്‌ എന്ന്‌ ഒരു മാസിക റിപ്പോർട്ടു ചെയ്‌തു.

◼ ഒരു ലക്ഷം ഇന്റർനെറ്റ്‌ സൈറ്റു​കൾ കുട്ടി​കളെ ഉപയോ​ഗി​ച്ചുള്ള അശ്ലീലം ഉൾപ്പെ​ടു​ത്തു​ന്ന​വ​യാ​ണെന്ന്‌ ചിലർ കണക്കാ​ക്കു​ന്നു.

◼ വാണി​ജ്യാ​ടി​സ്ഥാ​ന​ത്തിൽ കുട്ടി​കളെ ഉപയോ​ഗി​ച്ചുള്ള അശ്ലീല​ത്തി​ന്റെ 80 ശതമാ​ന​ത്തോ​ളം ഇന്റർനെ​റ്റി​ലെ​ത്തു​ന്നത്‌ ജപ്പാനിൽനി​ന്നാണ്‌.

[4-ാം പേജിലെ ചിത്രങ്ങൾ]

അശ്ലീലം ഇന്നു വിരൽത്തു​മ്പിൽ