വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രിയപ്പെട്ട ഒരാളിൽനിന്നുള്ള കത്ത്‌

പ്രിയപ്പെട്ട ഒരാളിൽനിന്നുള്ള കത്ത്‌

പ്രിയ​പ്പെട്ട ഒരാളിൽനി​ന്നുള്ള കത്ത്‌

യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌ത​കത്തെ പ്രിയ​പ്പെട്ട ഒരാളിൽനി​ന്നുള്ള ഒരു കത്തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ന്യൂ​യോർക്കി​ലെ ഒരു വായന​ക്കാ​രി പറയുന്നു: “ഓരോ അധ്യാ​യ​വും വികാ​രോ​ദ്ദീ​പ​ക​മാണ്‌, അത്‌ യഹോ​വ​യോ​ടുള്ള സ്‌നേഹം നിങ്ങളിൽ നിറയ്‌ക്കു​ന്നു.” അവർ തുടരു​ന്നു: “ഞാൻ അതു മുഴു​വ​നും വായി​ച്ചു​തീർത്തു. എന്നാൽ ഇനിയും ഞാൻ അതു വായി​ക്കാൻ പോകു​ക​യാണ്‌, നിങ്ങൾക്ക്‌ ഏറ്റവും പ്രിയ​പ്പെട്ട ഒരാളിൽനി​ന്നുള്ള കത്ത്‌ നിങ്ങൾ വീണ്ടും വീണ്ടും വായി​ക്കി​ല്ലേ, അതു​പോ​ലെ.” മറ്റു ചിലരു​ടെ അഭി​പ്രാ​യം ശ്രദ്ധി​ക്കുക.

കൻസാ​സിൽനി​ന്നുള്ള ഒരു വായന​ക്കാ​രി ഇപ്രകാ​രം പറയുന്നു: “എന്റെ സ്വർഗീയ പിതാ​വി​നോട്‌ അടുത്തു​ചെ​ല്ലു​ന്നത്‌ എനിക്കു ശരിക്കും അനുഭ​വി​ച്ച​റി​യാൻ കഴിയു​ന്നു. സ്‌നേ​ഹ​ത്താൽ എന്റെ ഹൃദയം നിറഞ്ഞു തുളു​മ്പു​ക​യാണ്‌ . . . എന്നും രാവിലെ അതു വായി​ക്കാ​നാ​യി ഞാൻ ആകാം​ക്ഷ​യോ​ടെ നോക്കി​യി​രി​ക്കു​ന്നു. ഞാൻ അതു വീണ്ടും വീണ്ടും വായി​ക്കും.”

മേനിൽനി​ന്നു​ള്ള ഒരു സ്‌ത്രീ ഇപ്രകാ​രം എഴുതി: “യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ കൂടു​ത​ലാ​യി വിലമ​തി​ക്കാൻ അത്‌ എന്നെ സഹായി​ച്ചു. ‘മരിക്കു​ന്ന​വർക്ക്‌, ദൈവ​ത്തി​ന്റെ സ്‌മര​ണ​യെ​ക്കാൾ സുരക്ഷി​ത​മായ മറ്റൊ​രി​ട​ത്താ​യി​രി​ക്കാ​നാ​വില്ല’” എന്ന 74-ാം പേജിലെ പ്രസ്‌താ​വന എത്ര സാന്ത്വ​ന​ദാ​യ​ക​മാണ്‌. അലാസ്‌ക​യിൽ നിന്നുള്ള ഒരു വ്യക്തി​ക്കും സമാന​മായ വികാ​ര​ങ്ങ​ളാണ്‌ അനുഭ​വ​പ്പെ​ട്ടത്‌. അവർ പറയുന്നു: “അത്‌ എന്നെ ആഴത്തിൽ സ്‌പർശി​ച്ചു, എന്റെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കി.” അവർ കൂട്ടി​ച്ചേർത്തു: “ഞാൻ തീർച്ച​യാ​യും അതു വീണ്ടും വീണ്ടും വായി​ക്കു​ക​യും പരി​ശോ​ധി​ക്കു​ക​യും ചെയ്യും.”

ഈ പുസ്‌തകം വായി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കും ഇതു​പോ​ലെ ആയിരി​ക്കും അനുഭ​വ​പ്പെ​ടുക എന്ന്‌ ഞങ്ങൾക്കു​റ​പ്പുണ്ട്‌. ആദ്യത്തെ മൂന്ന്‌ ആമുഖ അധ്യാ​യ​ങ്ങൾക്കു ശേഷം, പുസ്‌ത​കത്തെ നാലു ഭാഗങ്ങ​ളാ​യി തിരി​ച്ചി​രി​ക്കു​ന്നു, ‘ശക്തിയു​ടെ ആധിക്യ​മു​ള്ളവൻ,’ ‘നീതി​പ്രി​യൻ,’ “ഹൃദയ​ത്തിൽ ജ്ഞാനി,” “ദൈവം സ്‌നേഹം ആകുന്നു” എന്നിങ്ങനെ. “ദൈവ​ത്തോ​ടു അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോ​ടു അടുത്തു​വ​രും” എന്നതാണ്‌ അവസാന അധ്യായം.

കട്ടിബ​യന്റ്‌ ഇടാത്ത 320-പേജുള്ള ഈ പുസ്‌ത​കത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക. (g03 7/22)

യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു​ത​രിക.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: