വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹിപ്‌നോട്ടിസം—അത്‌ ക്രിസ്‌ത്യാനികൾക്കുള്ളതോ?

ഹിപ്‌നോട്ടിസം—അത്‌ ക്രിസ്‌ത്യാനികൾക്കുള്ളതോ?

ബൈബി​ളി​ന്റെ വീക്ഷണം

ഹിപ്‌നോ​ട്ടി​സം—അത്‌ ക്രിസ്‌ത്യാ​നി​കൾക്കു​ള്ള​തോ?

“മാസ്‌മ​ര​വി​ദ്യ​യാൽ മറ്റുള്ള​വരെ വശീക​രി​ക്കുന്ന . . . ഒരുത്ത​നും നിങ്ങളു​ടെ ഇടയിൽ ഉണ്ടാക​രുത്‌.”—ആവർത്ത​ന​പു​സ്‌തകം 18:10, 11, NW.

ഹിപ്‌നോ​ട്ടി​സം എന്ന വിഷയം വളരെ​യേറെ തർക്കങ്ങൾക്കും വിവാ​ദ​ങ്ങൾക്കും ഇടയാ​ക്കി​യി​ട്ടുണ്ട്‌. a ഈ മേഖല​യിൽ വൈദ​ഗ്‌ധ്യം നേടി​യ​വർക്കു​പോ​ലും ഇത്‌ എന്താ​ണെന്നു വിശദീ​ക​രി​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. ഹിപ്‌നോ​സിസ്‌ എന്നു പറഞ്ഞാൽ ബോധാ​വ​സ്ഥ​യിൽ ഉണ്ടാകുന്ന ഒരു മാറ്റം അഥവാ മോഹ​നി​ദ്ര എന്നാണു പൊതു​വേ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും, എന്താണു ഹിപ്‌നോ​ട്ടി​സം എന്നതി​ലു​പരി, ഹിപ്‌നോ​ട്ടി​സ​ത്തിന്‌ എന്തു ചെയ്യാൻ കഴിയും എന്നതി​ലാ​ണു മിക്കവർക്കും താത്‌പ​ര്യം.

ഹിപ്‌നോ​ട്ടി​സത്തെ ഒരു ചികി​ത്സ​യാ​യി നിർദേ​ശി​ക്കുന്ന രീതി അടുത്ത കാലത്തു ചില രാജ്യ​ങ്ങ​ളി​ലെ ഡോക്ടർമാർക്കി​ട​യിൽ സർവസാ​ധാ​ര​ണ​മാ​യി​രി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, സൈ​ക്കോ​ളജി ടുഡേ എന്ന മാസിക ഇങ്ങനെ പറയുന്നു: “ഹിപ്‌നോ​തെ​റാ​പ്പി​കൊണ്ട്‌ തലവേദന, പ്രസവ​വേദന എന്നിവ കുറയ്‌ക്കാം, പുകവലി ഉപേക്ഷി​ക്കാൻ നിങ്ങളെ സഹായി​ക്കാം, അനസ്‌തേ​ഷ്യ​യ്‌ക്കു പകരമാ​യി ഇത്‌ ഉപയോ​ഗി​ക്കാം, പഠനശീ​ലങ്ങൾ മെച്ച​പ്പെ​ടു​ത്താം—അതും യാതൊ​രു പാർശ്വ​ഫ​ല​ങ്ങ​ളും ഇല്ലാതെ.” എന്നാൽ മറ്റനേകർ ഹിപ്‌നോ​ട്ടി​സത്തെ ആത്മവി​ദ്യ​യോ​ടും ഗൂഢവി​ദ്യ​യോ​ടും ബന്ധപ്പെ​ടു​ത്തു​ന്നു.

ഇക്കാര്യ​ത്തിൽ ബൈബി​ളി​ന്റെ വീക്ഷണം എന്താണ്‌? ബൈബിൾ, ആരോ​ഗ്യ​ത്തെ കുറിച്ചു പഠിപ്പി​ക്കുന്ന ഒരു പാഠപു​സ്‌ത​കമല്ല. അതിൽ ഹിപ്‌നോ​ട്ടി​സം എന്ന വിഷയത്തെ കുറിച്ചു നേരിട്ടു സംസാ​രി​ക്കു​ന്നു​മില്ല. എന്നാൽ ദൈവ​വ​ച​ന​ത്തിൽ കാണാൻ കഴിയുന്ന തത്ത്വങ്ങൾ ഇതു സംബന്ധിച്ച ദൈവിക വീക്ഷണം മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കും.

ഹിപ്‌നോ​ട്ടി​സ​വും ഗൂഢവി​ദ്യ​യും —എന്തെങ്കി​ലും ബന്ധമു​ണ്ടോ?

ഹിപ്‌നോ​ട്ടി​സം ഗൂഢവി​ദ്യ​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നുള്ള വാദം വെറു​മൊ​രു ഊഹമാ​ണോ? സിനി​മ​ക​ളി​ലും നോവ​ലു​ക​ളി​ലും പ്രത്യ​ക്ഷ​പ്പെ​ടുന്ന കൽപ്പിത കഥകളിൽനി​ന്നാ​യി​രി​ക്കാം അത്തര​മൊ​രു ആശയം മുള​പൊ​ട്ടി​യ​തെ​ങ്കി​ലും ഹിപ്‌നോ​ട്ടി​സ​വും ആത്മവി​ദ്യ​യും തമ്മിലുള്ള ബന്ധത്തിന്‌ യഥാർഥ അടിസ്ഥാ​ന​മുണ്ട്‌. എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ ഒക്കൾട്ടി​സം ആൻഡ്‌ പാരാ​സൈ​ക്കോ​ളജി ഹിപ്‌നോ​ട്ടി​സത്തെ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ഇതിന്റെ ചരി​ത്ര​ത്തിന്‌ ഗൂഢവി​ദ്യ​യു​മാ​യി അഭേദ്യ ബന്ധമുണ്ട്‌.” ചരി​ത്ര​ത്തി​ലെ​ന്നും ആഭിചാ​ര​ത്തി​ന്റെ​യും മന്ത്രവാ​ദ​ത്തി​ന്റെ​യും ഭാഗമാ​യി​രുന്ന സമാധി​കൾ, ഹിപ്‌നോ​സി​സി​ന്റെ ഒരു രൂപമാ​യി പൊതു​വേ കണക്കാ​ക്ക​പ്പെ​ടു​ന്നു. അതുമാ​ത്രമല്ല, പുരാതന ഈജി​പ്‌തി​ലെ​യും ഗ്രീസി​ലെ​യും പുരോ​ഹി​ത​ന്മാർ അവരുടെ വ്യാജ​ദൈ​വ​ങ്ങ​ളു​ടെ നാമത്തിൽ രോഗ​സൗ​ഖ്യം വരുത്തു​മ്പോൾ ആളുകളെ ഒരുതരം ഹിപ്‌നോ​ട്ടിക്‌ അവസ്ഥയി​ലാ​ക്കു​മാ​യി​രു​ന്നു.

മേലു​ദ്ധ​രി​ച്ച എൻ​സൈ​ക്ലോ​പീ​ഡിയ ഇപ്രകാ​രം പറയുന്നു: “ഇന്നു​പോ​ലും മിക്ക ഹിപ്‌നോ​ട്ടിക്‌ പ്രതി​ഭാ​സ​ത്തെ​യും ‘ആത്മവിദ്യ’ ആയിട്ടാ​ണു വീക്ഷി​ക്കു​ന്നത്‌.” ഹിപ്‌നോ​ട്ടിക്‌ വിദ്യ​യു​ടെ വിവിധ വകഭേ​ദങ്ങൾ ഗൂഢവി​ദ്യ​യു​മാ​യി എത്ര​ത്തോ​ളം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നു തീരു​മാ​നി​ക്കാൻ ബുദ്ധി​മു​ട്ടാ​ണെ​ങ്കി​ലും ദൈവം എല്ലാത്തരം ആത്മവി​ദ്യ​യെ​യും കുറ്റം വിധി​ക്കു​ന്നു എന്നതാണു വസ്‌തുത. (ആവർത്ത​ന​പു​സ്‌തകം 18:9-12, NW; വെളി​പ്പാ​ടു 21:8, NW) അതു​കൊണ്ട്‌, ഹിപ്‌നോ​ട്ടി​സ​ത്തി​ന്റെ തികച്ചും തിരു​വെ​ഴു​ത്തു വിരു​ദ്ധ​മായ വശങ്ങൾ ഒരു ക്രിസ്‌ത്യാ​നിക്ക്‌ അവഗണി​ക്കാ​നാ​കില്ല.

പെരു​മാ​റ്റത്തെ സ്വാധീ​നി​ക്കുന്ന വിധം

ഹിപ്‌നോ​ട്ടി​സം ഒരു വ്യക്തി​യു​ടെ മനസ്സി​ലും പെരു​മാ​റ്റ​ത്തി​ലും എന്തു സ്വാധീ​ന​മാ​ണു ചെലു​ത്തുക? എന്തെങ്കി​ലും അപകടം ഒളിഞ്ഞി​രി​പ്പു​ണ്ടോ? ഹിപ്‌നോ​ട്ടി​സ​ത്തി​നു വിധേ​യ​നാ​കു​മ്പോൾ ഒരു വ്യക്തിക്കു തന്റെ സ്വഭാ​വ​ത്തി​ന്മേൽ തെല്ലും നിയ​ന്ത്രണം ഇല്ല എന്നതാണു ഭയാശ​ങ്ക​യ്‌ക്കുള്ള സാധു​വായ ഒരു കാരണം. സ്റ്റേജു​ക​ളിൽ ഹിപ്‌നോ​ട്ടി​സം അവതരി​പ്പി​ക്കു​ന്നവർ ഈ സവി​ശേഷത പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു. സ്റ്റേജി​ലേക്കു സ്വമേ​ധയാ കയറി​വ​രുന്ന വ്യക്തിയെ, സാധാ​ര​ണ​ഗ​തി​യിൽ അയാൾ ചെയ്യാൻ മടി​ച്ചേ​ക്കാ​വുന്ന കാര്യങ്ങൾ ചെയ്യാൻ ഇവർ പ്രചോ​ദി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അയാളെ ഒരു മദ്യപാ​നി​യെ​പ്പോ​ലെ ആക്കാൻപോ​ലും ഇവർക്കു കഴിയും.

ഹിപ്‌നോ​സി​സി​ന്റെ ഇത്തരം പൊതു പ്രദർശ​ന​ങ്ങളെ കുറിച്ച്‌ ദി എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ പറയുന്നു: “ഹിപ്‌നോ​ട്ടി​സ​ത്തി​നു വിധേ​യ​നാ​കു​ന്ന​യാൾ, ഹിപ്‌നോ​ട്ടിസ്റ്റ്‌ വ്യംഗ്യാർഥം കലർത്തി പറയുന്ന നിർദേ​ശ​ങ്ങൾപോ​ലും എളുപ്പ​ത്തിൽ അനുസ​രി​ച്ചേ​ക്കാം. വിധേ​യ​നാ​കുന്ന വ്യക്തി​യു​ടെ ഉപബോ​ധ​മ​ന​സ്സിൽ ഉറങ്ങി​ക്കി​ട​ക്കുന്ന ആഗ്രഹങ്ങൾ ഉണർന്നെ​ഴു​ന്നേൽക്കു​ന്നു, തന്റെ മേലുള്ള വ്യക്തി​പ​ര​വും സാമൂ​ഹി​ക​വു​മായ എല്ലാ നിയ​ന്ത്ര​ണ​ങ്ങ​ളും നീക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി മോഹ​നി​ദ്ര​യി​ലാ​യി​രി​ക്കുന്ന സമയത്ത്‌ അയാൾക്കു തോന്നി​യേ​ക്കാം.” കോളി​യേ​ഴ്‌സ്‌ എൻ​സൈ​ക്ലോ​പീ​ഡിയ ഇപ്രകാ​രം പറയുന്നു: “ഹിപ്‌നോ​ട്ടി​സ​ത്തി​നു വിധേ​യ​നാ​യി​രി​ക്കുന്ന വ്യക്തിക്ക്‌ ഇപ്പോൾ സ്വന്തം ഇന്ദ്രി​യ​പ്രാ​പ്‌തി​ക​ളിൽ പൂർണ​നി​യ​ന്ത്രണം ഉണ്ട്‌, ഹിപ്‌നോ​ട്ടി​സ്റ്റി​ന്റെ നിർദേ​ശങ്ങൾ അതിസൂ​ക്ഷ്‌മ​ത​യോ​ടെ ശ്രദ്ധി​ക്കു​ന്ന​തി​നും അയാൾ പറയു​ന്ന​തെ​ന്തും അനുസ​രി​ക്കു​ന്ന​തി​നും അത്‌ അയാളെ പ്രേരി​പ്പി​ക്കു​ന്നു.”

ഇതു നിരു​പ​ദ്ര​വ​ക​ര​മാ​ണെന്നു തോന്നു​ന്നു​ണ്ടോ? ഹിപ്‌നോ​ട്ടിക്‌ വിദ്യ ഉപയോ​ഗി​ച്ചു​കൊ​ണ്ടു തന്റെ മനസ്സിനെ സ്വാധീ​നി​ക്കാൻ മറ്റുള്ള​വരെ അനുവ​ദി​ക്കു​ന്നത്‌ ഒരു സത്യ​ക്രി​സ്‌ത്യാ​നി​യെ സംബന്ധിച്ച്‌ ഉചിത​മാ​യി​രി​ക്കു​മോ? പൗലൊ​സി​ന്റെ ഉദ്‌ബോ​ധ​ന​ത്തി​നു കടകവി​രു​ദ്ധ​മാ​യി​രി​ക്കും ഇത്‌: “നിങ്ങൾ ബുദ്ധി​യുള്ള [“ചിന്താ​പ്രാ​പ്‌തി ഉപയോ​ഗിച്ച്‌,” NW] ആരാധ​ന​യാ​യി നിങ്ങളു​ടെ ശരീര​ങ്ങളെ ജീവനും വിശു​ദ്ധി​യും ദൈവ​ത്തി​ന്നു പ്രസാ​ദ​വു​മുള്ള യാഗമാ​യി സമർപ്പി​പ്പിൻ. ഈ ലോക​ത്തി​ന്നു അനുരൂ​പ​മാ​കാ​തെ നന്മയും പ്രസാ​ദ​വും പൂർണ്ണ​ത​യു​മുള്ള ദൈവ​ഹി​തം ഇന്നതെന്നു തിരി​ച്ച​റി​യേ​ണ്ട​തി​ന്നു മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടു​വിൻ.”—റോമർ 12:1, 2.

തന്റെ ചിന്തക​ളോ ആഗ്രഹ​ങ്ങ​ളോ എന്തിന്‌, പ്രവർത്ത​ന​ങ്ങ​ളോ​പോ​ലും സ്വയം നിയ​ന്ത്രി​ക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിത്തീ​രാൻ ഒരു ക്രിസ്‌ത്യാ​നി സ്വയം അനുവ​ദി​ക്കു​ന്നെ​ങ്കിൽ, അയാൾ ഒരു “നല്ലമന​സ്സാ​ക്ഷി” കാത്തു​സൂ​ക്ഷി​ക്കു​ന്നു എന്നു പറയാൻ കഴിയു​മോ? (1 പത്രൊസ്‌ 3:16) ബൈബിൾ ഇപ്രകാ​രം അനുശാ​സി​ക്കു​ന്നു: “നിങ്ങ​ളോ​രോ​രു​ത്ത​രും സ്വന്തം​ശ​രീ​രത്തെ വിശു​ദ്‌ധി​യി​ലും മാന്യ​ത​യി​ലും കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെന്ന്‌ അറിയണം.” (1 തെസ്സ​ലൊ​നീ​ക്യർ 4:4, പി.ഒ.സി. ബൈബിൾ) അത്തരം ബുദ്ധി​യു​പ​ദേശം പിൻപ​റ്റു​ന്ന​തി​നുള്ള ഒരുവന്റെ പ്രാപ്‌തി​യെ ഹിപ്‌നോ​സിസ്‌ തടസ്സ​പ്പെ​ടു​ത്തും എന്നു വ്യക്തമാണ്‌.

പൂർണ ആരോ​ഗ്യ​ത്തി​നുള്ള പ്രത്യാശ

മേൽപ്പറഞ്ഞ ബൈബിൾ തത്ത്വങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ, സ്വയം ഹിപ്‌നോ​സിസ്‌ ചെയ്യാ​നോ ഹിപ്‌നോ​സി​സി​നു വിധേ​യ​മാ​കാ​നോ ഉള്ള വിദ്യകൾ യഹോ​വ​യു​ടെ സാക്ഷികൾ ഒഴിവാ​ക്കു​ന്നു. അവർ ആവർത്ത​ന​പു​സ്‌തകം 18:10, 11-ലെ (NW) പിൻവ​രുന്ന ആജ്ഞ അനുസ​രി​ക്കു​ന്നു: “മാസ്‌മ​ര​വി​ദ്യ​യാൽ മറ്റുള്ള​വരെ വശീക​രി​ക്കുന്ന . . . ഒരുത്ത​നും നിങ്ങളു​ടെ ഇടയിൽ ഉണ്ടാക​രുത്‌.” ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ അഭിമു​ഖീ​ക​രി​ക്കു​ന്ന​വർക്ക്‌ ഇതല്ലാതെ മറ്റനേകം ചികി​ത്സാ​രീ​തി​കൾ ഉണ്ട്‌. അതായത്‌, ഗൂഢവി​ദ്യ​യു​ടെ അപകട​ങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വരിക​യോ മറ്റുള്ള​വ​രാൽ മനസ്സു നിയ​ന്ത്രി​ക്കാൻ അനുവ​ദി​ക്കു​ക​യോ ചെയ്യേ​ണ്ട​തി​ല്ലാ​ത്തവ.

ബൈബിൾ തത്ത്വങ്ങൾക്കു വിരു​ദ്ധ​മായ നടപടി​കൾ ഒഴിവാ​ക്കു​ന്ന​തി​നാൽ, ക്രിസ്‌ത്യാ​നി​കൾക്ക്‌ ദൈവ​ത്തി​ന്റെ നീതി​യുള്ള പുതിയ ലോക​ത്തിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യു​ള്ളവർ ആയിരി​ക്കാൻ കഴിയും. അന്ന്‌ ഹിപ്‌നോ​ട്ടിക്‌ വിദ്യകൾ ഉപയോ​ഗി​ക്കാ​തെ​തന്നെ മനുഷ്യ​വർഗം ശാരീ​രി​ക​വും മാനസി​ക​വു​മാ​യി പൂർണത ആസ്വദി​ക്കും.—വെളി​പ്പാ​ടു 21:3-5. (g03 7/08)

[അടിക്കു​റിപ്പ്‌]

a ഹിപ്‌നോസിസ്‌ “സാധാ​ര​ണ​മാ​യി ഒരാൾ മറ്റൊ​രാ​ളിൽ ഉളവാ​ക്കുന്ന ഉറക്കം​പോ​ലുള്ള ഒരു അവസ്ഥയാണ്‌. ഈ അവസ്ഥയിൽ, അതിനു വിധേ​യ​നാ​കുന്ന വ്യക്തി തന്റെ സ്‌മൃ​തി​പ​ഥ​ത്തിൽ ഒളിച്ചു​വെ​ക്ക​പ്പെ​ട്ട​തോ വിസ്‌മ​രി​ക്ക​പ്പെ​ട്ട​തോ ആയ കാര്യങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞേ​ക്കാം. മോഹ​നി​ദ്ര​യി​ലാ​കുന്ന അയാൾ ഹിപ്‌നോ​സിസ്‌ ചെയ്യുന്ന വ്യക്തി​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ വളരെ​യേറെ സാധ്യ​ത​യുണ്ട്‌.”—ദി അമേരി​ക്കൻ ഹെറി​റ്റേജ്‌ ഡിക്‌ഷ​നറി.