വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു മതസമൂഹത്തെ കുറിച്ചുള്ള വിവരണം

ഒരു മതസമൂഹത്തെ കുറിച്ചുള്ള വിവരണം

ഒരു മതസമൂ​ഹത്തെ കുറി​ച്ചുള്ള വിവരണം

പതിന​ഞ്ചു​കാ​ര​നായ ഫിലി​പ്പി​നോട്‌ ഓസ്‌​ട്രേ​ലി​യ​യി​ലുള്ള തന്റെ ജന്മസ്ഥല​മായ സിഡ്‌നി​യി​ലെ കായി​ക​മോ രാഷ്‌ട്രീ​യ​മോ സാംസ്‌കാ​രി​ക​മോ മതപര​മോ ആയ സമൂഹ​ങ്ങ​ളിൽ ഏതെങ്കി​ലും ഒന്നിനെ കുറിച്ച്‌ ഗവേഷണം നടത്തി ഒരു റിപ്പോർട്ട്‌ തയ്യാറാ​ക്കാൻ ആവശ്യ​പ്പെട്ടു. ഹൈസ്‌കൂ​ളി​ലെ ഭൂമി​ശാ​സ്‌ത്ര പാഠ്യ​വി​ഷ​യ​ത്തി​ന്റെ ഭാഗമാ​യി​ട്ടാ​യി​രു​ന്നു അത്‌. ഫിലി​പ്പും അവന്റെ കുടും​ബ​വും അംഗങ്ങ​ളാ​യി​രി​ക്കുന്ന, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക സഭയെ കുറിച്ചു റിപ്പോർട്ട്‌ തയ്യാറാ​ക്കാ​നാണ്‌ അവൻ തീരു​മാ​നി​ച്ചത്‌. വിദ്യാർഥി​ക​ളോട്‌, അവർ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന “സമൂഹ​ത്തി​ന്റെ സവി​ശേ​ഷ​തകൾ” ഉൾപ്പ​ടെ​യുള്ള വിവരങ്ങൾ സമാഹ​രി​ക്കു​ന്ന​തി​നാ​യി അതിലെ 20 അംഗങ്ങ​ളോ​ടു സംസാ​രി​ക്കാൻ നിർദേ​ശി​ച്ചി​രു​ന്നു.

തന്റെ സർവേ​യു​ടെ ഫലങ്ങൾ സമാഹ​രി​ച്ച​ശേഷം ഫിലിപ്പ്‌ ഇങ്ങനെ എഴുതി: “മുഖ്യ​മാ​യും ബൈബി​ളിൽനിന്ന്‌ പഠിക്കു​ക​യെന്ന ഉദ്ദേശ്യ​ത്തിൽ കൂടി​വ​രുന്ന ഒരു മത സംഘട​ന​യാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ [പ്രാ​ദേ​ശിക] സഭ. ഈ കൂടി​വ​ര​വു​ക​ളിൽ ബൈബി​ളിൽനി​ന്നുള്ള ഭാഗങ്ങൾ വായി​ക്കു​ക​യും വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു. ബൈബി​ളി​നെ കുറിച്ച്‌ മറ്റുള്ള​വരെ ഏറ്റവും മെച്ചമാ​യി എങ്ങനെ പഠിപ്പി​ക്കാ​മെ​ന്നതു സംബന്ധിച്ച്‌ ഞങ്ങൾക്ക്‌ പ്രബോ​ധനം നൽകുക എന്ന മറ്റൊരു ഉദ്ദേശ്യം കൂടെ യോഗ​ങ്ങൾക്കുണ്ട്‌. വീടു​കൾതോ​റും സന്ദർശനം നടത്തി​യാണ്‌ ഇതു നിർവ​ഹി​ക്കു​ന്നത്‌. ആളുകൾ ഏറ്റവും പിരി​മു​റു​ക്കം കുറഞ്ഞി​രി​ക്കു​ന്നത്‌ അവരുടെ ഭവനങ്ങ​ളി​ലാണ്‌ എന്നതി​നാ​ലാണ്‌ അവരെ അവരുടെ വീടു​ക​ളിൽ വെച്ചു​തന്നെ കാണാൻ ശ്രമി​ക്കു​ന്നത്‌. ഈ മതസമൂ​ഹ​ത്തി​ലെ എല്ലാ ആളുക​ളും തങ്ങളുടെ സാഹച​ര്യം അനുസ​രിച്ച്‌ വ്യത്യസ്‌ത അളവു​ക​ളിൽ ക്രമമാ​യി ഈ വേലയിൽ പങ്കുപ​റ്റു​ന്നു. വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കു​ക​യും മറ്റുള്ള​വരെ അതേ കുറിച്ച്‌ പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​നു പുറമേ, ഇതിലെ അംഗങ്ങൾ വിജ്ഞാ​ന​പ്ര​ദ​വും ആനുകാ​ലി​ക​വു​മായ വിവരങ്ങൾ അടങ്ങിയ വീക്ഷാ​ഗോ​പു​രം, ഉണരുക! എന്നീ മാസി​കകൾ വിതരണം ചെയ്യു​ക​യും ചെയ്യുന്നു. പ്രകൃതി, ചരിത്രം എന്നിവ​യെ​യും ആഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യും പ്രാധാ​ന്യം അർഹി​ക്കുന്ന കാര്യ​ങ്ങ​ളെ​യും കുറി​ച്ചുള്ള താത്‌പ​ര്യ​ജ​ന​ക​മായ ഒട്ടേറെ ലേഖനങ്ങൾ ഈ മാസി​ക​ക​ളിൽ ഉണ്ട്‌. സെപ്‌റ്റം​ബർ 11-ന്‌ നടന്നതു​പോ​ലുള്ള, ലോകത്തെ മുഴുവൻ പിടി​ച്ചു​കു​ലു​ക്കുന്ന ഘോര​കൃ​ത്യ​ങ്ങൾ അരങ്ങേ​റു​മ്പോൾ മാനസി​ക​വ്യഥ അനുഭ​വി​ക്കു​ന്ന​വർക്ക്‌ വൈകാ​രിക പിന്തുണ നൽകാ​നും ഞങ്ങൾ ശ്രമി​ക്കു​ന്നു. വിവാഹം, കുടും​ബ​ജീ​വി​തം, യൗവനം എന്നീ വിഷയ​ങ്ങളെ ആസ്‌പ​ദ​മാ​ക്കി​യുള്ള സഹായ​ക​മായ സാഹി​ത്യ​ങ്ങ​ളും ഞങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു.”

ഫിലി​പ്പി​ന്റെ ഗവേഷ​ണ​ത്തി​ന്റെ ഗുണ​മേ​ന്മ​യും അവൻ വിവരങ്ങൾ അവതരി​പ്പിച്ച രീതി​യും നിമിത്തം ലഭിക്കാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും ഉയർന്ന ഗ്രേഡ്‌ അവന്റെ റിപ്പോർട്ടി​നു ലഭിക്കു​ക​യു​ണ്ടാ​യി. യഹോ​വ​യു​ടെ സാക്ഷികൾ നിർവ​ഹി​ക്കുന്ന വേലയെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ അടുത്ത തവണ അവർ നിങ്ങളെ സന്ദർശി​ക്കു​മ്പോൾ അവരു​മാ​യി സംസാ​രി​ക്കുക, അല്ലെങ്കിൽ 5-ാം പേജിൽ നൽകി​യി​രി​ക്കുന്ന നിങ്ങളു​ടെ ഏറ്റവും അടുത്തുള്ള വിലാസം ഉപയോ​ഗിച്ച്‌ അവരു​മാ​യി ബന്ധപ്പെ​ടുക. (g03 8/22)

[14-ാം പേജിലെ ചിത്രം]

ഫിലിപ്പ്‌

[14-ാം പേജിലെ ചിത്രം]

ഇറ്റലി

[14-ാം പേജിലെ ചിത്രം]

ഓസ്‌ട്രേലിയ

[14-ാം പേജിലെ ചിത്രം]

ബ്രസീൽ

[14-ാം പേജിലെ ചിത്രം]

നെതർലൻഡ്‌സ്‌