വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാലാവസ്ഥ അതിന്‌ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?

കാലാവസ്ഥ അതിന്‌ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?

കാലാവസ്ഥ അതിന്‌ എന്താണ്‌ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

“ഇന്നു നാം അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന വിനാശം വിതയ്‌ക്കുന്ന പ്രളയങ്ങൾ, ഉഗ്രമായ കൊടു​ങ്കാ​റ്റു​കൾ എന്നിവ ഇനി കൂടു​ത​ലാ​യി ആഞ്ഞടി​ക്കും.”—തോമസ്‌ ലോസ്റ്റർ, കാലാ​വസ്ഥാ നാശനഷ്ട വിദഗ്‌ധൻ.

നമ്മുടെ കാലാ​വ​സ്ഥ​യ്‌ക്ക്‌ യഥാർഥ​ത്തിൽ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ? ഉണ്ടെന്നു പലരും ഭയക്കുന്നു. പോട്ട്‌സ്‌ഡാ​മി​ലുള്ള, കാലാ​വ​സ്ഥാ​പ്ര​ഭാവ ഗവേഷണ സ്ഥാപന​ത്തി​ലെ അന്തരീക്ഷ വിജ്ഞാ​നീ​യ​നായ ഡോ. പീറ്റർ വെർനർ ഇപ്രകാ​രം പറയുന്നു: “ആഗോള കാലാ​വ​സ്ഥയെ നാം നിരീ​ക്ഷി​ക്കു​മ്പോൾ, അതായത്‌ വർഷപാ​ത​ത്തി​ലെ വലിയ ഏറ്റക്കു​റ​ച്ചി​ലു​കൾ, പ്രളയം, വരൾച്ച, കൊടു​ങ്കാറ്റ്‌ എന്നിവ​യു​ടെ വികാസ പരിണാ​മങ്ങൾ നാം ശ്രദ്ധി​ക്കു​മ്പോൾ, [ഇവ] കഴിഞ്ഞ 50 വർഷം​കൊണ്ട്‌ നാലു​മ​ട​ങ്ങാ​യി വർധി​ച്ചി​രി​ക്കു​ന്നു എന്നു നമുക്ക്‌ വാസ്‌ത​വ​മാ​യി പറയാൻ കഴിയും.”

ഇന്നു കണ്ടുവ​രുന്ന അസാധാ​ര​ണ​മായ കാലാവസ്ഥ ആഗോ​ള​ത​പ​ന​ത്തി​ന്റെ—ഹരിത​ഗൃ​ഹ​പ്ര​ഭാ​വം എന്നു വിളി​ക്ക​പ്പെ​ടു​ന്നതു വർധി​ച്ചു​വ​രു​ന്നതു മൂലം ഉണ്ടാകുന്ന ദോഷ​ഫ​ല​ങ്ങ​ളു​ടെ—തെളി​വാ​ണെന്നു പലർക്കും തോന്നു​ന്നു. യു.എസ്‌. പരിസ്ഥി​തി സംരക്ഷണ ഏജൻസി ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “അന്തരീ​ക്ഷ​ത്തി​ലുള്ള ചില വാതകങ്ങൾ (ഉദാഹ​ര​ണ​ത്തിന്‌, നീരാവി, കാർബൺ ഡൈ ഓക്‌​സൈഡ്‌, നൈ​ട്രസ്‌ ഓക്‌​സൈഡ്‌, മീഥേൻ) സൂര്യ​നിൽനി​ന്നുള്ള ഊർജത്തെ കുടു​ക്കു​ന്ന​തു​മൂ​ലം ഭൂമി​യിൽ ചൂടു വർധി​ക്കു​ന്ന​തി​നെ​യാണ്‌ ഹരിത​ഗൃ​ഹ​പ്ര​ഭാ​വം എന്നു പറയു​ന്നത്‌. ഈ വാതകങ്ങൾ ഇല്ലെങ്കിൽ സൂര്യ​നിൽനി​ന്നുള്ള താപോർജം തിരികെ ശൂന്യാ​കാ​ശ​ത്തി​ലേക്കു മടങ്ങു​ക​യും ഭൂമി​യു​ടെ ശരാശരി താപനി​ല​യിൽ [33 ഡിഗ്രി] കുറവു സംഭവി​ക്കു​ക​യും ചെയ്യും.”

എന്നിരു​ന്നാ​ലും, മനുഷ്യൻ ഈ പ്രകൃ​തി​ദത്ത സംവി​ധാ​നത്തെ ചിന്താ​ശൂ​ന്യ​മാ​യി താറു​മാ​റാ​ക്കി​യി​രി​ക്കു​ക​യാണ്‌ എന്ന്‌ പലരും പറയുന്നു. യു.എസ്‌. നാഷണൽ എയ്‌റോ​നോ​ട്ടി​ക്ക്‌സ്‌ ആൻഡ്‌ സ്‌പേസ്‌ അഡ്‌മി​നി​സ്‌​ട്രേ​ഷന്റെ ഒരു ഇന്റർനെറ്റ്‌ പ്രസി​ദ്ധീ​ക​ര​ണ​മായ എർത്ത്‌ ഒബ്‌സർവേ​റ്റ​റി​യി​ലെ ഒരു ലേഖനം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ദശകങ്ങ​ളാ​യി മനുഷ്യ നിർമിത വ്യവസാ​യ​ശാ​ല​ക​ളും വാഹന​ങ്ങ​ളും ശതകോ​ടി​ക്ക​ണ​ക്കി​നു ടൺ ഹരിത​ഗൃ​ഹ​വാ​ത​ക​ങ്ങ​ളാണ്‌ അന്തരീ​ക്ഷ​ത്തി​ലേക്കു വമിച്ചി​രി​ക്കു​ന്നത്‌. . . . ഹരിത​ഗൃ​ഹ​വാ​ത​ക​ങ്ങ​ളു​ടെ കൂടിയ അളവ്‌ അധിക​മുള്ള താപോർജം ഭൂമി​വി​ട്ടു​പോ​കു​ന്നത്‌ തടയുന്നു. ഒരു വാഹന​ത്തി​ന്റെ ചില്ല്‌ അതി​ലേക്കു പ്രവേ​ശി​ക്കുന്ന സൗരോർജത്തെ കുടു​ക്കു​ന്ന​തിന്‌ ഏതാണ്ടു സമാന​മാ​യി ഈ വാതകങ്ങൾ കൂടു​ത​ലായ ചൂടിനെ ഭൂമി​യു​ടെ അന്തരീക്ഷം വിട്ടു​പോ​കാൻ അനുവ​ദി​ക്കാ​തെ കുടു​ക്കി​യി​ടു​ന്നു.”

മനുഷ്യ​ന്റെ പ്രവർത്ത​ന​ങ്ങ​ളു​ടെ ഫലമായി ഉത്സർജി​ക്ക​പ്പെ​ട്ടി​ട്ടുള്ള ഹരിത​ഗൃ​ഹ​വാ​ത​കങ്ങൾ ഒരു ചെറിയ ശതമാനം മാത്ര​മാ​ണെന്ന്‌ സന്ദേഹ​വാ​ദി​കൾ അഭി​പ്രാ​യ​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, ഐക്യ​രാ​ഷ്‌ട്ര പരിസ്ഥി​തി പരിപാ​ടി​യും ലോക അന്തരീക്ഷ ശാസ്‌ത്ര സംഘട​ന​യും സ്‌പോൺസർ ചെയ്യുന്ന ഒരു ഗവേഷക സംഘമായ കാലാ​വസ്ഥാ വ്യതി​യാന പഠന ബഹുരാ​ഷ്‌ട്ര സമിതി (ഐപി​സി​സി) റിപ്പോർട്ടു ചെയ്യു​ന്നത്‌ ഇപ്രകാ​ര​മാണ്‌: “കഴിഞ്ഞ 50 വർഷത്തി​ല​ധി​ക​മാ​യി അനുഭ​വ​വേ​ദ്യ​മാ​യി​രി​ക്കുന്ന ആഗോ​ള​ത​പ​ന​ത്തിന്‌ ഏറെയും കാരണം മനുഷ്യ​ന്റെ ചെയ്‌തി​ക​ളാണ്‌ എന്നതിന്‌ കൂടുതൽ ശക്തമായ പുതിയ തെളി​വുണ്ട്‌.”

ദേശീയ സാമു​ദ്രിക-അന്തരീക്ഷ കാര്യ​നിർവഹണ സമിതി​യി​ലെ, കാലാ​വസ്ഥാ ശാസ്‌ത്ര​ജ്ഞ​നായ പീറ്റർ ടാൻസ്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “എന്നോടു ചോദി​ച്ചാൽ 60 ശതമാ​ന​വും കുഴപ്പം നമ്മുടെ ഭാഗത്താ​ണെന്നു ഞാൻ പറയും. . . . ബാക്കി 40 ശതമാനം പ്രകൃ​ത്യാ ഉണ്ടാകുന്ന കാരണ​ങ്ങ​ളാ​ലും.”

ആഗോ​ള​ത​പനം ഇടയാ​ക്കി​യേ​ക്കാ​വുന്ന അനന്തര​ഫ​ല​ങ്ങൾ

അങ്ങനെ​യെ​ങ്കിൽ, മനുഷ്യ പ്രവർത്ത​ന​ങ്ങ​ളു​ടെ ഫലമായി അന്തരീ​ക്ഷ​ത്തിൽ കുന്നു​കൂ​ടി​യി​രി​ക്കുന്ന ഹരിത​ഗൃ​ഹ​വാ​ത​കങ്ങൾ എന്ത്‌ ഫലം ഉളവാ​ക്കി​യി​രി​ക്കു​ന്ന​താ​യാണ്‌ കാണ​പ്പെ​ടു​ന്നത്‌? ഭൂമി വളരെ​യ​ധി​കം ചൂടു​പി​ടി​ച്ചി​രി​ക്കു​ന്നു എന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാ​രിൽ മിക്കവ​രും ഇപ്പോൾ സമ്മതി​ക്കു​ന്നുണ്ട്‌. ഈ താപവ്യ​തി​യാ​നം എത്രമാ​ത്രം തീവ്ര​മാണ്‌? 2001-ലെ ഐപി​സി​സി റിപ്പോർട്ടു പറയു​ന്നത്‌ “19-ാം നൂറ്റാ​ണ്ടി​ന്റെ അവസാനം മുതൽ നിരീ​ക്ഷി​ക്കു​മ്പോൾ ഭൂമി​യു​ടെ ഉപരിതല താപനില 0.4 ഡിഗ്രി സെൽഷ്യ​സി​നും 0.8 ഡിഗ്രി സെൽഷ്യ​സി​നും ഇടയിൽ വർധി​ച്ചി​രി​ക്കു​ന്നു” എന്നാണ്‌. ഈ ചെറിയ വർധന ആയിരി​ക്കാം നമ്മുടെ കാലാ​വ​സ്ഥ​യിൽ ഉണ്ടായി​ട്ടുള്ള നാടകീയ മാറ്റങ്ങൾക്കു കാരണം എന്നു നിരവധി ഗവേഷകർ വിശ്വ​സി​ക്കു​ന്നു.

ഭൂമി​യു​ടെ കാലാ​വസ്ഥാ സംവി​ധാ​നം അതിശ​യ​ക​ര​മാം​വി​ധം സങ്കീർണ​മാണ്‌ എന്നു സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ആഗോ​ള​ത​പ​ന​ത്തി​ന്റെ ഫലങ്ങൾ—എന്തെങ്കി​ലും ഉണ്ടെങ്കിൽത്തന്നെ—എന്തൊ​ക്കെ​യാ​ണെന്ന്‌ ഉറപ്പി​ച്ചു​പ​റ​യാൻ ശാസ്‌ത്ര​ജ്ഞ​ന്മാർക്കു കഴിയില്ല. എന്നിരു​ന്നാ​ലും, ഉത്തരാർധ​ഗോ​ള​ത്തിൽ കൂടുതൽ മഴ പെയ്യു​ന്ന​തും ഏഷ്യയി​ലും ആഫ്രി​ക്ക​യി​ലും വരൾച്ച തീവ്ര​മാ​യ​തും പസിഫി​ക്കിൽ എൽ നിന്യോ പ്രതി​ഭാ​സം കൂടെ​ക്കൂ​ടെ ഉളവാ​യ​തും ആഗോ​ള​ത​പ​ന​ത്തി​ന്റെ ഫലമാ​യാണ്‌ എന്ന്‌ അനേക​രും വിശ്വ​സി​ക്കു​ന്നു.

ഒരു ആഗോള പരിഹാ​രം അടിയ​ന്തി​രം

ഈ പ്രശ്‌ന​ങ്ങൾക്ക്‌ ഉത്തരവാ​ദി​കൾ മനുഷ്യ​രാ​ണെന്ന്‌ അനേക​രും കരുതുന്ന സ്ഥിതിക്ക്‌, മനുഷ്യ​നു​തന്നെ ഇതിന്‌ ഒരു പരിഹാ​രം കാണാൻ കഴിയി​ല്ലേ? ഒട്ടനവധി ജനസമു​ദാ​യങ്ങൾ വാഹന​ങ്ങ​ളിൽനി​ന്നും വ്യവസാ​യ​ശാ​ല​ക​ളിൽനി​ന്നും പുറത്തു​വി​ടുന്ന വാതക​ങ്ങ​ളാ​ലുള്ള മലിനീ​കരണ നിരക്ക്‌ കുറയ്‌ക്കു​ന്ന​തിന്‌ നിയമങ്ങൾ നടപ്പാ​ക്കി​ക്ക​ഴി​ഞ്ഞു. എന്നാൽ, ഇത്തരം ഉദ്യമങ്ങൾ അഭിന​ന്ദ​നാർഹം ആണെങ്കി​ലും ഇവയ്‌ക്കു ചെയ്യാൻ കഴിഞ്ഞി​ട്ടു​ള്ളത്‌ തീരെ നിസ്സാ​ര​മാണ്‌ അല്ലെങ്കിൽ ഒന്നും​തന്നെ ചെയ്യാൻ കഴിഞ്ഞി​ട്ടില്ല. മലിനീ​ക​രണം ഒരു ആഗോള പ്രശ്‌ന​മാണ്‌, അതു​കൊണ്ട്‌ ഇതി​നൊ​രു ആഗോള പരിഹാ​രം​തന്നെ വേണം! 1992-ൽ റിയോ ഡി ജനീ​റോ​യിൽ ഒരു ഭൗമ ഉച്ചകോ​ടി കൂടു​ക​യു​ണ്ടാ​യി. പത്തുവർഷ​ത്തി​നു ശേഷം ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ജോഹാ​ന​സ്‌ബർഗിൽ, പരിസ്ഥി​തി​ക്കു ഹാനി​ത​ട്ടാ​തെ പ്രകൃ​തി​വി​ഭ​വങ്ങൾ ചൂഷണം ചെയ്യു​ന്ന​തി​നെ കുറിച്ച്‌ ഒരു ലോക ഉച്ചകോ​ടി വിളി​ച്ചു​കൂ​ട്ടി. 2002-ലെ ഈ സമ്മേള​ന​ത്തിൽ 100 ദേശീയ നേതാ​ക്ക​ന്മാർ ഉൾപ്പെടെ ഏകദേശം 40,000 പ്രതി​നി​ധി​കൾ പങ്കെടു​ത്തു.

ഇത്തരം കൂടി​യാ​ലോ​ച​നകൾ ശാസ്‌ത്ര​ജ്ഞ​ന്മാർക്കി​ട​യിൽ അഭി​പ്രാ​യൈ​ക്യം ഉളവാ​കാൻ വളരെ​യ​ധി​കം സഹായി​ച്ചി​രി​ക്കു​ന്നു. ജർമൻ വർത്തമാ​ന​പ​ത്ര​മായ ഡേർ ടാഗെ​സ്‌ഷ്‌പീ​ഗെൽ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “[1992-ൽ] ഹരിത​ഗൃ​ഹ​പ്ര​ഭാ​വത്തെ കുറിച്ച്‌ മിക്ക ശാസ്‌ത്ര​ജ്ഞ​ന്മാർക്കും സംശയം ഉണ്ടായി​രു​ന്നു. എന്നാൽ ഇന്ന്‌ ഇതേക്കു​റിച്ച്‌ സംശയ​മു​ള്ളവർ നന്നേ ചുരു​ക്ക​മാണ്‌.” എങ്കിൽപ്പോ​ലും, പ്രശ്‌ന​ത്തിന്‌ ഒരു യഥാർഥ പരിഹാ​രം ഇനിയും കണ്ടെത്തി​യി​ട്ടില്ല എന്ന്‌ ജർമനി​യു​ടെ പരിസ്ഥി​തി മന്ത്രി​യായ യൂർഗെൻ ട്രീറ്റിൻ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. “ജോഹാ​ന​സ്‌ബർഗി​ലെ ഉച്ചകോ​ടി വാക്കു​ക​ളു​ടേതു മാത്ര​മാ​യി​രി​ക്ക​രുത്‌, മറിച്ച്‌ പ്രവർത്ത​ന​ത്തി​ന്റെ ഉച്ചകോ​ടി” കൂടി​യാ​യി​രി​ക്കണം എന്ന്‌ അദ്ദേഹം ഊന്നി​പ്പ​റഞ്ഞു.

പാരി​സ്ഥി​തിക വിനാ​ശ​ത്തി​നു വിരാ​മ​മി​ടാൻ കഴിയു​മോ?

മനുഷ്യ​വർഗം അഭിമു​ഖീ​ക​രി​ക്കുന്ന നിരവധി പരിസ്ഥി​തി പ്രശ്‌ന​ങ്ങ​ളിൽ ഒന്നുമാ​ത്ര​മാണ്‌ ആഗോ​ള​ത​പനം. ഫലപ്ര​ദ​മായ നടപടി​കൾ കൈ​ക്കൊ​ള്ളേ​ണ്ടത്‌ ആവശ്യ​മാ​ണെന്നു പറയാൻ എളുപ്പ​മാണ്‌, പക്ഷേ പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രിക അത്ര എളുപ്പമല്ല. ബ്രിട്ടീഷ്‌ സ്വഭാ​വ​ശാ​സ്‌ത്ര വിദഗ്‌ധ​യായ ജെയ്‌ൻ ഗുഡ്ഡാൽ എഴുതു​ന്നു: “നമ്മുടെ പരിസ്ഥി​തിക്ക്‌ നാം വരുത്തി​വെച്ച ഭയങ്കര​മായ ക്ഷതം നാം തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​തി​നാൽ ഇപ്പോൾ ഇതിന്‌ സാങ്കേ​തിക പരിഹാ​രങ്ങൾ കാണു​ന്ന​തിന്‌ നമ്മുടെ ബുദ്ധി​വൈ​ഭവം ഉപയോ​ഗിച്ച്‌ നാം എല്ലാവി​ധ​ത്തി​ലും കിണഞ്ഞു ശ്രമി​ക്കു​ക​യാണ്‌.” പക്ഷേ, അവർ ഇപ്രകാ​രം മുന്നറി​യി​പ്പു നൽകുന്നു: “സാങ്കേ​തി​ക​വി​ദ്യ മാത്രം പോരാ. നമ്മുടെ ഹൃദയങ്ങൾ കൂടി അതിന്‌ അർപ്പി​ക്കണം.”

ആഗോ​ള​ത​പ​നം എന്ന പ്രശ്‌നത്തെ കുറിച്ചു വീണ്ടും ഒന്നു ചിന്തി​ക്കുക. മലിനീ​ക​രണം തടയു​ന്ന​തി​നുള്ള സംവി​ധാ​നങ്ങൾ ചെല​വേ​റി​യ​താണ്‌, മിക്ക​പ്പോ​ഴും, ദരിദ്ര രാഷ്‌ട്ര​ങ്ങൾക്ക്‌ അതു താങ്ങാ​നാ​കില്ല. ഇനി, ഊർജ​ത്തി​ന്റെ ഉപയോ​ഗ​ത്തിൽ നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തു​ന്നതു നിമിത്തം, വ്യവസാ​യ​ശാ​ലകൾ കൂടുതൽ ലാഭക​ര​മാ​യി പ്രവർത്തി​ക്കാൻ തക്കവണ്ണം ദരി​ദ്ര​രാ​ഷ്‌ട്ര​ങ്ങ​ളി​ലേക്കു പറിച്ചു​ന​ടു​മോ എന്നും ചില വിദഗ്‌ധർ ഭയക്കുന്നു. അതിനാൽ ഉദ്ദേശ്യ ശുദ്ധി​യോ​ടെ ആത്മാർഥ​മാ​യി പ്രവർത്തി​ക്കുന്ന നേതാ​ക്ക​ന്മാ​രും ഇന്നു ധർമസ​ങ്ക​ട​ത്തി​ലാണ്‌. കാരണം, അവർ തങ്ങളുടെ രാഷ്‌ട്ര​ത്തി​ന്റെ സമ്പദ്‌വ്യ​വസ്ഥ സംരക്ഷി​ച്ചാൽ പരിസ്ഥി​തി താറു​മാ​റാ​കും, എന്നാൽ പരിസ്ഥി​തി സംരക്ഷ​ണ​ത്തി​നാ​യി മുന്നി​ട്ടി​റ​ങ്ങി​യാൽ അവർക്കു സമ്പദ്‌വ്യ​വ​സ്ഥയെ ബലി​ചെ​യ്യേ​ണ്ടി​വ​രും.

അതിനാൽ മാറ്റങ്ങൾ ഉണ്ടാക​ണ​മെ​ങ്കിൽ ഓരോ വ്യക്തി​യും അതിനു​വേണ്ടി ശ്രമി​ക്കേ​ണ്ട​തു​ണ്ടെ​ന്നാണ്‌ ലോക ഉച്ചകോ​ടി ഉപദേശക സമിതി അംഗമായ സെവെൺ കുല്ലിസ്‌ സൂസൂ​ക്കി​യു​ടെ അഭി​പ്രാ​യം. അവർ ഇപ്രകാ​രം പറയുന്നു: “പരിസ്ഥി​തി​പ​ര​മായ യഥാർഥ മാറ്റങ്ങൾ നമ്മെ ഓരോ​രു​ത്ത​രെ​യും ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. നമുക്ക്‌ നമ്മുടെ നേതാ​ക്ക​ന്മാർക്കാ​യി കാത്തി​രി​ക്കാൻ കഴിയില്ല. നമ്മുടെ സ്വന്തം ഉത്തരവാ​ദി​ത്വ​ങ്ങ​ളി​ലും മാറ്റങ്ങൾ വരുത്തു​ന്ന​തിന്‌ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും എന്നതി​ലു​മാണ്‌ നാം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കേ​ണ്ടത്‌.”

പരിസ്ഥി​തി​യോട്‌ ആളുകൾ പരിഗണന കാണി​ക്കണം എന്നു പ്രതീ​ക്ഷി​ക്കു​ന്നത്‌ തീർച്ച​യാ​യും ന്യായ​മാണ്‌. പക്ഷേ, തങ്ങളുടെ ജീവി​ത​രീ​തി​യിൽ ആവശ്യ​മായ മാറ്റം വരുത്താൻ തക്കവിധം അവരെ പ്രേരി​പ്പി​ക്കുക അത്ര എളുപ്പമല്ല. ഉദാഹ​ര​ണ​ത്തിന്‌, മോ​ട്ടോർവാ​ഹ​നങ്ങൾ ആഗോ​ള​ത​പ​ന​ത്തിൽ പങ്കുവ​ഹി​ക്കു​ന്നുണ്ട്‌ എന്ന വസ്‌തുത മിക്കവ​രും അംഗീ​ക​രി​ക്കും. അതു​കൊണ്ട്‌ വാഹന​ത്തി​ന്റെ ഉപയോ​ഗം കുറയ്‌ക്കാം എന്നോ അല്ലെങ്കിൽ വാഹനം ഉപയോ​ഗി​ക്കു​ന്നത്‌ പൂർണ​മാ​യും നിറു​ത്താം എന്നോ ഒരു വ്യക്തി തീരു​മാ​നി​ച്ചേ​ക്കാം. എന്നാൽ അങ്ങനെ ചെയ്യു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. കാലാവസ്ഥ, പരിസ്ഥി​തി, ഊർജം എന്നിവ​യെ​പ്പറ്റി പഠിക്കുന്ന വുപെർട്ടാൽ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ വൊൾഫ്‌ഗാംഗ്‌ സാക്‌സ്‌ അടുത്ത​കാ​ലത്ത്‌ ഇപ്രകാ​രം പറഞ്ഞു: “അനുദിന ജീവി​ത​വു​മാ​യി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും (ജോലി​സ്ഥലം, നഴ്‌സറി, സ്‌കൂൾ, ഷോപ്പിങ്‌ സെന്റർ) തമ്മിൽ വളരെ അകലം ഉള്ളതി​നാൽ ഒരു വാഹന​മി​ല്ലാ​തെ അവി​ടെ​യൊ​ക്കെ എത്തി​പ്പെ​ടുക അസാധ്യ​മാ​യി​രി​ക്കു​ക​യാണ്‌. . . . ഒരു വാഹനം ഉണ്ടായി​രി​ക്കാൻ ഞാൻ വ്യക്തി​പ​ര​മാ​യി ആഗ്രഹി​ക്കു​ന്നു​വോ ഇല്ലയോ എന്നതല്ല ഇവിടെ പ്രശ്‌നം. മിക്കവർക്കും ഇതല്ലാതെ വേറൊ​രു മാർഗ​മില്ല.”

ആഗോ​ള​ത​പ​ന​ത്തി​ന്റെ അനന്തര​ഫ​ല​ങ്ങ​ളിൽനിന്ന്‌ നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ഇപ്പോൾത്തന്നെ ഏറെ വൈകി​യി​രി​ക്കു​ന്നു എന്ന്‌ ജോർജിയ ഇൻസ്റ്റി​സ്റ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോ​ള​ജീസ്‌ സ്‌കൂൾ ഓഫ്‌ എർത്ത്‌ ആൻഡ്‌ അറ്റ്‌മോ​സ്‌ഫെ​റിക്‌ സയൻസ​സി​ലെ പ്രൊ​ഫ​സ​റായ റോബർട്ട്‌ ഡിക്കിൻസ​ണെ​പ്പോ​ലെ​യുള്ള ചില ശാസ്‌ത്ര​ജ്ഞ​ന്മാർ ഭയക്കുന്നു. ഡിക്കിൻസന്റെ അഭി​പ്രാ​യ​ത്തിൽ, മലിനീ​ക​രണം ഇന്ന്‌ അവസാ​നി​ക്കു​ക​യാ​ണെ​ങ്കിൽപ്പോ​ലും കഴിഞ്ഞ​കാ​ലത്തെ ദുരു​പ​യോ​ഗ​ത്തി​ന്റെ അനന്തര​ഫ​ലങ്ങൾ അന്തരീ​ക്ഷ​ത്തിൽ നിലനിൽക്കും, കുറഞ്ഞത്‌ അടുത്ത 100 വർഷ​ത്തേക്ക്‌ എങ്കിലും!

ഭരണകൂ​ട​ങ്ങൾക്കോ വ്യക്തി​കൾക്കോ പരിസ്ഥി​തി പ്രശ്‌നം പരിഹ​രി​ക്കാ​നാ​വി​ല്ലെ​ങ്കിൽ പിന്നെ ആർക്കു കഴിയും? പുരാതന കാലം​മു​തൽ, കാലാ​വ​സ്ഥയെ വരുതി​യിൽ നിറു​ത്തു​ന്ന​തിന്‌ സഹായ​ത്തി​നാ​യി ആളുകൾ തങ്ങളുടെ ദൈവ​ങ്ങ​ളി​ലേക്കു നോക്കി​യി​ട്ടുണ്ട്‌. അവരുടെ അത്തരം ശ്രമങ്ങൾ മിഥ്യാ​ധാ​ര​ണ​ക​ളിൽ അടിസ്ഥാ​ന​പ്പെ​ട്ട​താ​യി​രു​ന്നെ​ങ്കി​ലും അത്‌ ഒരു അടിസ്ഥാന സത്യം വെളി​പ്പെ​ടു​ത്തു​ന്നു: ഈ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ മനുഷ്യ​വർഗ​ത്തിന്‌ ദിവ്യ​സ​ഹാ​യം ആവശ്യ​മു​ണ്ടെ​ന്നുള്ള വസ്‌തുത. (g03 8/08)

[7-ാം പേജിലെ ആകർഷക വാക്യം]

“കഴിഞ്ഞ 50 വർഷത്തി​ല​ധി​ക​മാ​യി അനുഭ​വ​വേ​ദ്യ​മാ​യി​രി​ക്കുന്ന ആഗോ​ള​ത​പ​ന​ത്തിന്‌ ഏറെയും കാരണം മനുഷ്യ​ന്റെ ചെയ്‌തി​ക​ളാണ്‌ എന്നതിന്‌ കൂടുതൽ ശക്തമായ പുതിയ തെളി​വുണ്ട്‌”

[6-ാം പേജിലെ ചതുരം]

“ആഗോ​ള​ത​പനം ആരോ​ഗ്യ​ത്തി​നു ഹാനി​ക​ര​മോ?”

ചിന്താർഹ​മായ ഈ ചോദ്യം ചോദി​ച്ചി​രി​ക്കു​ന്നത്‌ സയന്റി​ഫിക്‌ അമേരി​ക്കൻ മാസി​ക​യു​ടെ ഒരു ലേഖന​ത്തി​ലാണ്‌. ആഗോ​ള​ത​പനം “ഗുരു​ത​ര​മായ നിരവധി ആരോഗ്യ ക്രമ​ക്കേ​ടു​കൾ വർധി​പ്പി​ക്കു​ക​യും വ്യാപി​പ്പി​ക്കു​ക​യും ചെയ്യും” എന്ന്‌ അതു പറയു​ക​യു​ണ്ടാ​യി. ഉദാഹ​ര​ണ​ത്തിന്‌, ചില സ്ഥലങ്ങളിൽ “അസാധാ​ര​ണ​മാം വിധം ചൂടുള്ള കാലാവസ്ഥ മൂലം ഉണ്ടാകുന്ന മരണസം​ഖ്യ 2020 ആകു​മ്പോ​ഴേക്ക്‌ ഇരട്ടി​യാ​കും എന്ന്‌ കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”

ആഗോ​ള​ത​പനം സ്വാധീ​നം ചെലു​ത്തുന്ന അത്ര പ്രകട​മ​ല്ലാത്ത മണ്ഡലമാണ്‌ സാം​ക്ര​മിക രോഗങ്ങൾ. “കൊതു​കു​കൾ പരത്തുന്ന രോഗങ്ങൾ ശക്തിയാർജി​ച്ചു വരു​മെന്നു കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” കാരണം, “ഉഷ്‌ണ​കാ​ലാ​വ​സ്ഥ​യി​ലാണ്‌ [കൊതു​കു​കൾ] കൂടുതൽ പെരു​കു​ന്ന​തും കൊതു​കു​കടി കൂടു​ന്ന​തും. . . . എല്ലായി​ട​ത്തും ചൂടു കൂടു​മ്പോൾ, കൊതു​കു​കൾ മുമ്പ്‌ അവയ്‌ക്ക്‌ അതിജീ​വി​ക്കാൻ പറ്റാതി​രുന്ന സ്ഥലങ്ങളിൽ എത്തി​പ്പെ​ടു​ക​യും അവി​ടെ​യും രോഗം പരത്തു​ക​യും ചെയ്യും.”

ഇനി, പ്രളയ​ത്തി​ന്റെ​യും വരൾച്ച​യു​ടെ​യും പരിണ​ത​ഫ​ല​ങ്ങ​ളുണ്ട്‌—ഇവ രണ്ടും ജല​സ്രോ​ത​സ്സു​കൾ മലിന​മാ​കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു. വ്യക്തമാ​യും, ആഗോ​ള​ത​പ​ന​ത്തി​ന്റെ ഭീഷണി ഗൗരവ​മാ​യെ​ടു​ക്കേണ്ട ഒന്നുത​ന്നെ​യാണ്‌.

[7-ാം പേജിലെ ചിത്രം]

ഹരിതഗൃഹപ്രഭാവം ചൂടിനെ ബാഹ്യാ​കാശ ത്തിലേക്കു പോകാൻ അനുവ​ദി​ക്കാ​തെ അന്തരീ​ക്ഷ​ത്തിൽ കുടു​ക്കി​യി​ടു​ന്നു

[കടപ്പാട്‌]

NASA photo

[7-ാം പേജിലെ ചിത്രങ്ങൾ]

മനുഷ്യൻ ശതകോ​ടി​ക്ക​ണ​ക്കി​നു ടൺ മലിന​കാ​രി​കൾ വായു​വി​ലേക്കു പുറന്ത​ള്ളി​യി​രി​ക്കു​ന്നു. ഇത്‌ ഹരിത​ഗൃഹ പ്രഭാ​വ​ത്തിന്‌ ആക്കംകൂ​ട്ടു​ന്നു