വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവന്റെ ഉത്ഭവം സംബന്ധിച്ച ചോദ്യം

ജീവന്റെ ഉത്ഭവം സംബന്ധിച്ച ചോദ്യം

ജീവന്റെ ഉത്ഭവം സംബന്ധിച്ച ചോദ്യം

ഫ്രാൻസി​ലെ സ്‌കൂ​ളു​ക​ളും മാധ്യ​മ​ങ്ങ​ളും തർക്കമറ്റ ഒരു വസ്‌തുത എന്നനി​ല​യി​ലാണ്‌ പരിണാമ സിദ്ധാ​ന്തത്തെ അവതരി​പ്പി​ക്കു​ന്നത്‌. ഫലമോ, ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വർപോ​ലും ജീവന്റെ ഉത്ഭവത്തി​നുള്ള ഏക വിശദീ​ക​രണം പരിണാ​മം ആണെന്ന്‌ കരുതു​ന്നു. എന്നിരു​ന്നാ​ലും, ജീവരൂ​പ​ങ്ങ​ളു​ടെ സങ്കീർണ​ത​യിൽ അങ്ങേയറ്റം താത്‌പ​ര്യം തോന്നി​യി​ട്ടുള്ള പലരും പരിണാമ സിദ്ധാ​ന്ത​ത്തി​ന്റെ സത്യതയെ സംശയി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഫ്രാൻസി​ലെ ബ്രാഞ്ച്‌ ഓഫീ​സിന്‌ പിൻവ​രുന്ന ഒരു കത്തു കിട്ടി:

“നിങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കുന്ന ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന പുസ്‌തകം അടുത്ത​കാ​ലത്ത്‌ എനിക്കു കിട്ടി. പഴയ പുസ്‌ത​കങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്നാണ്‌ അതു കിട്ടി​യത്‌. ഉൾപ്പെ​ട്ടി​രി​ക്കുന്ന യഥാർഥ സുപ്ര​ധാന ചോദ്യ​ങ്ങളെ കുറിച്ച്‌ അത്‌ ചർച്ച ചെയ്യു​ന്ന​തു​കൊണ്ട്‌ ഈ ചെറിയ പുസ്‌തകം എന്നെ വളരെ​യ​ധി​കം ആകർഷി​ച്ചു. ഭൗതിക ശാസ്‌ത്ര​ജ്ഞ​നാ​യി പരിശീ​ലനം നേടിയ ഞാൻ, ‘ഡാർവി​നിസ’ത്തിനും മറ്റ്‌ ‘പരിണാമ സിദ്ധാ​ന്ത​ങ്ങൾക്കും’ വിശദീ​ക​രി​ക്കാൻ ബുദ്ധി​മുട്ട്‌ നേരി​ട്ടി​ട്ടുള്ള സങ്കീർണ​മായ പ്രശ്‌ന​ങ്ങ​ളിൽ വർഷങ്ങ​ളാ​യി തത്‌പ​ര​നാ​യി​രു​ന്നി​ട്ടുണ്ട്‌. ഈ സിദ്ധാ​ന്തങ്ങൾ ജീവരൂ​പ​ങ്ങ​ളി​ലേ​ക്കുള്ള അചേതന വസ്‌തു​ക്ക​ളു​ടെ മാറ്റത്തെ അഥവാ ജീവനി​ല്ലാ​ത്ത​വ​യിൽനി​ന്നുള്ള ജീവന്റെ ഉത്ഭവത്തെ വിശദീ​ക​രി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നു.”

“നിങ്ങളു​ടെ ചെറിയ പുസ്‌തകം” എന്ന്‌ അദ്ദേഹം പരാമർശിച്ച ഈ പുസ്‌തകം വായി​ച്ച​തി​നു​ശേഷം അദ്ദേഹം ഇപ്രകാ​രം എഴുതി: “ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? എന്ന പുസ്‌തകം കാര്യങ്ങൾ ഏറ്റവും മെച്ചമാ​യി അവതരി​പ്പി​ച്ചി​രി​ക്കു​ന്ന​തും വ്യക്തമായ തെളിവു നിരത്തു​ന്ന​തു​മാണ്‌. അത്‌, ആധുനിക ശാസ്‌ത്രജ്ഞർ പൊതു​വേ അംഗീ​ക​രി​ക്കുന്ന സംശ്ലേ​ഷിത പരിണാമ സിദ്ധാന്തം ഉയർത്തുന്ന പ്രശ്‌ന​ങ്ങ​ളെ​യും അതിലെ വിശദീ​ക​രി​ക്കാ​നാ​വാത്ത വൈരു​ദ്ധ്യ​ങ്ങ​ളെ​യും കുറിച്ച്‌ വളരെ നന്നായി, സംക്ഷി​പ്‌ത​മാ​യി അവതരി​പ്പി​ച്ചി​ട്ടു​മുണ്ട്‌.” തുടർന്ന്‌ അദ്ദേഹം കൂടുതൽ വിവരങ്ങൾ ആവശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി.

ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന ഈ പുസ്‌ത​കത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക. (g03 8/08)

ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന ഈ പുസ്‌ത​കത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു​ത​രിക.

□സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌.