വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​കൾ എനിക്കു 13 വയസ്സുണ്ട്‌. ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​കൾ—അവയ്‌ക്കു മറ്റൊരു മുഖമു​ണ്ടോ?” എന്ന ആമുഖ ലേഖന പരമ്പര​യോ​ടു​കൂ​ടിയ മാസിക കണ്ടതും അത്‌ എനിക്കു വേണ്ടി​ത്തന്നെ ഉള്ളതാ​ണെന്ന്‌ മനസ്സി​ലാ​യി! (ജനുവരി 8, 2003) 7-ാം പേജിൽ വിവരി​ച്ചി​രി​ക്കുന്ന ആ ഗെയി​മിന്‌ ഒരിക്കൽ ഞാൻ അടിമ​യാ​യി​രു​ന്നു. ആ ലേഖനങ്ങൾ മാസി​ക​യിൽ ഉൾപ്പെ​ടു​ത്തി​യ​തി​നു നന്ദിപ​റ​യാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. കാരണം എന്റെ വഴികൾ നേരെ​യാ​ക്കാ​നും യഹോ​വയെ കൂടുതൽ സ്‌നേ​ഹി​ക്കാ​നും അവ എന്നെ സഹായി​ച്ചു.

ജെ. എൽ., ഐക്യ​നാ​ടു​കൾ (g03 8/22)

എനിക്ക്‌ ഏകദേശം 15 വയസ്സുണ്ട്‌. സ്‌കൂ​ളിൽ, ഏതെങ്കി​ലും ഒരു ആനുകാ​ലിക വിഷയത്തെ കുറിച്ച്‌ ഒരു റിപ്പോർട്ടു തയ്യാറാ​ക്കി നൽകേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഉണരുക! തക്ക സമയത്താണ്‌ എത്തിയത്‌. എന്റെ റിപ്പോർട്ട്‌ ക്ലാസ്സിൽ വളരെ​യ​ധി​കം ശ്രദ്ധ പിടി​ച്ചു​പറ്റി. എനിക്ക്‌ ഉയർന്ന ഗ്രേഡും കിട്ടി! ദയവായി ഇനിയും ഇത്തരം ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​മ​ല്ലോ.

ജെ. എ., ജർമനി (g03 8/22)

നിങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കുന്ന മാസി​ക​യി​ലൂ​ടെ ലഭിക്കുന്ന വിവര​ങ്ങ​ളോ​ടുള്ള എന്റെ വിലമ​തി​പ്പു പ്രകടി​പ്പി​ക്ക​ണ​മെന്നു ഞാൻ എല്ലായ്‌പോ​ഴും വിചാ​രി​ക്കാ​റുണ്ട്‌. എന്നാൽ ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​കളെ കുറിച്ചു വന്ന ലേഖനങ്ങൾ വായിച്ചു കഴിഞ്ഞ​പ്പോൾ ഈ കത്തെഴു​തി​ക്കൊണ്ട്‌ അത്‌ ഉടൻതന്നെ ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു. എനിക്ക്‌ 11-ഉം 3-ഉം വയസ്സുള്ള രണ്ടു കുട്ടി​ക​ളുണ്ട്‌. അതു​കൊണ്ട്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഈ വിവരങ്ങൾ വളരെ സമയോ​ചി​ത​മാ​യി​രു​ന്നു. ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ യഹോവ നൽകുന്ന സ്‌നേ​ഹ​വും സംരക്ഷ​ണ​വും വ്യക്തമാ​യി കാണാൻ എന്നെ സഹായി​ക്കു​ന്നു.

ഒ. വി., ഐക്യ​നാ​ടു​കൾ (g03 8/22)

മലിന​ജലം ഞാൻ ഒരു മലിനജല സംസ്‌ക​ര​ണ​കേ​ന്ദ്ര​ത്തി​ലെ മുഖ്യ ഓപ്പ​റേ​റ്റ​റാണ്‌. അതു​കൊണ്ട്‌ “ഈ വെള്ള​മെ​ല്ലാം എങ്ങോട്ടു പോകു​ന്നു?” എന്ന ലേഖനം വായി​ച്ച​പ്പോൾ എനിക്ക്‌ വളരെ സന്തോഷം തോന്നി. (നവംബർ 8, 2002) മലിനജല സംസ്‌ക​രണം രോഗാ​ണു ബാധയിൽനിന്ന്‌ ജനകോ​ടി​കളെ രക്ഷിക്കു​ന്നു. കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ, ടൈ​ഫോ​യ്‌ഡ്‌, കോളറ എന്നിവ​യും മറ്റു ജലജന്യ രോഗ​ങ്ങ​ളും ലോക​മൊ​ട്ടാ​കെ നിയ​ന്ത്ര​ണാ​തീ​ത​മാ​യി പടർന്നു​പി​ടി​ച്ചി​രു​ന്നു. രസകര​മെന്നു പറയട്ടെ, ആധുനിക മലിനജല സംസ്‌ക​രണം മിക്ക​പ്പോ​ഴും വളരെ കുറച്ചു രാസവ​സ്‌തു​ക്കൾ ഉപയോ​ഗിച്ച്‌ അല്ലെങ്കിൽ ഒട്ടും​തന്നെ ഉപയോ​ഗി​ക്കാ​തെ​യാ​ണു നടത്തു​ന്നത്‌. ഞാൻ ജോലി​ചെ​യ്യു​ന്നി​ടത്ത്‌ സംസ്‌ക​ര​ണ​പ്ര​ക്രി​യ​യ്‌ക്കു വിധേ​യ​മാ​ക്കിയ മലിന​ജ​ലത്തെ അണുവി​മു​ക്ത​മാ​ക്കു​ന്ന​തിന്‌ അൾട്രാ​വ​യ​ലറ്റ്‌ രശ്‌മി​ക​ളാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. മലിനജല സംസ്‌ക​ര​ണ​കേ​ന്ദ്ര​ത്തി​ന്റെ ജീവര​ക്ഷാ​ക​ര​മായ പ്രവർത്ത​നങ്ങൾ ചൂണ്ടി​ക്കാ​ട്ടി​യ​തി​നു നന്ദി.

ഇ. പി., ഐക്യ​നാ​ടു​കൾ (g03 7/22)

ചാവേർ ദൗത്യം റ്റോഷി​യാ​ക്കി നിവാ​യു​ടെ ജീവിത കഥ വിവരി​ക്കുന്ന “ചാവേർ ദൗത്യ​ത്തിൽനിന്ന്‌ സമാധാന ജീവി​ത​ത്തി​ലേക്ക്‌” എന്ന ലേഖനം എന്നെ ഏറെ സ്‌പർശി​ച്ചു. (ജനുവരി 8, 2003) രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നിച്ച്‌ ഏതാനും വർഷങ്ങൾക്കു​ശേഷം ഫിലി​പ്പീൻസി​ലാ​ണു ഞാൻ ജനിച്ചത്‌. കുടും​ബാം​ഗങ്ങൾ എനിക്കു പറഞ്ഞു തന്ന യുദ്ധക​ഥ​ക​ളിൽ ഏറെയും പട്ടാള​ക്കാ​രു​ടെ ക്രൂര​തകൾ നിറഞ്ഞ​താ​യി​രു​ന്നു. കുട്ടി​യാ​യി​രു​ന്ന​പ്പോൾ ഞാൻ ഇങ്ങനെ ചോദി​ക്കു​മാ​യി​രു​ന്നു, “അവർക്കത്‌ എങ്ങനെ ചെയ്യാൻ കഴിഞ്ഞു?” നിവാ സഹോ​ദ​രന്റെ അനുഭവം ആ ചോദ്യ​ത്തി​നുള്ള ഉത്തരം സംബന്ധിച്ച്‌ വളരെ ഉൾക്കാഴ്‌ച പ്രദാനം ചെയ്‌തു. ഇത്തരം ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു നന്ദി. ഒരു വ്യക്തി​യു​ടെ ജീവി​ത​ത്തിന്‌ ഉണ്ടായ ഈ സമൂല​പ​രി​വർത്തനം യഹോ​വ​യു​ടെ അത്ഭുത​ക​ര​മായ ശക്തിയു​ടെ മറ്റൊരു തെളി​വാണ്‌.

എ. സി., ഐക്യ​നാ​ടു​കൾ (g03 8/08)

മറ്റുള്ള​വ​രിൽനി​ന്നുള്ള സമ്മർദം നിങ്ങൾക്കെ​ഴു​താ​നും നിങ്ങളു​ടെ വിശിഷ്ട മാസി​ക​കൾക്ക്‌ നന്ദി പറയാ​നും ഒരു കുടും​ബം എന്ന നിലയിൽ ഞങ്ങൾ എല്ലായ്‌പോ​ഴും ആഗ്രഹി​ച്ചി​ട്ടുണ്ട്‌. ഒടുവിൽ, “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . മറ്റുള്ള​വ​രിൽ നിന്നുള്ള സമ്മർദത്തെ എനിക്ക്‌ എങ്ങനെ തരണം ചെയ്യാൻ കഴിയും?” എന്ന ലേഖനം വായി​ച്ച​പ്പോൾ അങ്ങനെ ചെയ്യാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. (ജനുവരി 8, 2003) യഹോ​വ​യിൽ അത്രമാ​ത്രം ആശ്രയം വെക്കത്ത​ക്ക​വണ്ണം യുവാ​വായ ദാവീദ്‌ യഹോ​വയെ എത്ര നന്നായി അടുത്ത​റി​ഞ്ഞു എന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം ഞങ്ങളെ സഹായി​ച്ചു. ദാവീദ്‌ സ്വന്തം വിവേ​ക​ത്തി​ലോ മറ്റു മനുഷ്യ​രു​ടെ ജ്ഞാനത്തി​ലോ ആശ്രയി​ക്കാ​തി​രു​ന്ന​തി​നാ​ലാണ്‌ അവന്‌ വിജയം വരിക്കാൻ കഴിഞ്ഞത്‌. വാസ്‌ത​വ​ത്തിൽ, യഹോവ നമ്മുടെ പക്ഷത്തു​ണ്ടെ​ങ്കിൽ നാം മറ്റുള്ള​വരെ എന്തിനു ഭയക്കണം?

എഫ്‌. എച്ച്‌., എസ്‌തോ​ണിയ (g03 8/22)

കഴിഞ്ഞ രണ്ടു വർഷമാ​യി ഞാൻ ഉണരുക!യുടെ വായന ആസ്വദി​ക്കു​ന്നു. മുമ്പെ​ന്ന​ത്തെ​ക്കാൾ അധികം എന്നെ സ്‌പർശി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തത്‌ ഈ ലേഖന​മാ​യി​രു​ന്നു. ഇത്‌ എനിക്കു​വേണ്ടി എഴുതി​യ​തു​പോ​ലെ തോന്നി. തക്കസമ​യ​ത്തുള്ള ഈ വിവര​ങ്ങൾക്കു വളരെ നന്ദി.

റ്റി. സി., ഐക്യ​നാ​ടു​കൾ (g03 8/22)