വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിപൂർണതയ്‌ക്കായുള്ള ശ്രമം എനിക്ക്‌ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?

പരിപൂർണതയ്‌ക്കായുള്ള ശ്രമം എനിക്ക്‌ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

പരിപൂർണ​ത​യ്‌ക്കാ​യുള്ള ശ്രമം എനിക്ക്‌ എങ്ങനെ ഉപേക്ഷി​ക്കാൻ കഴിയും?

“പരിപൂർണ​താ​വാ​ദം എന്റെ ജീവി​തത്തെ അടക്കി​ഭ​രി​ക്കു​ക​യാണ്‌.”—കാർലി.

പരിപൂർണ​താ​വാ​ദം അഥവാ എല്ലാറ്റി​ലും പൂർണത പുലർത്തണം എന്ന ചിന്ത അനേകം യുവജ​ന​ങ്ങളെ അലട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

പരിപൂർണ​താ​വാ​ദം—പിഴവ​റ്റവർ ആയിരി​ക്കു​ന്ന​തിൽ എന്താണു തെറ്റ്‌? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “മേന്മ കൈവ​രി​ക്കാ​നുള്ള ഉചിത​മായ ശ്രമവും അസംഭ​വ്യ​മായ പരിപൂർണ​ത​യ്‌ക്കു പിറ​കേ​യുള്ള ഹാനി​ക​ര​മായ പരക്കം​പാ​ച്ചി​ലും തമ്മിൽ അജഗജാ​ന്ത​ര​മുണ്ട്‌. മേന്മ കൈവ​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അടുക്കും ചിട്ടയും സംഘാ​ട​ന​വും അത്യധി​കം ആവശ്യ​മാ​യി​രു​ന്നേ​ക്കാം. അവർ തങ്ങൾക്കു​വേണ്ടി ഉയർന്ന നിലവാ​രങ്ങൾ വെച്ചേ​ക്കാം. എന്നുവ​രി​കി​ലും, അവർ തങ്ങളുടെ തെറ്റുകൾ അംഗീ​ക​രി​ക്കു​ക​യും അവയെ തരണം ചെയ്യാൻ ക്രിയാ​ത്മ​ക​മായ വിധങ്ങ​ളിൽ പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു. . . . അതേസ​മയം പരിപൂർണ​താ​വാ​ദി​കൾ, തെറ്റുകൾ വരുത്തു​ന്നതു ഭയന്ന്‌ അനുനി​മി​ഷം ഉത്‌ക​ണ്‌ഠ​യിൽ കഴിഞ്ഞു​കൂ​ടു​ന്നു. അവർ അങ്ങേയറ്റം ഉയർന്ന നിലവാ​ര​ങ്ങ​ളാണ്‌ വെക്കു​ന്നത്‌.”

നിങ്ങൾ അങ്ങനെ​യാ​ണോ? നിങ്ങൾ വെക്കുന്ന നിലവാ​രങ്ങൾ മാനം​മു​ട്ടെ ഉയർന്ന​താ​ണെ​ങ്കിൽ നിങ്ങൾ സ്വയം കൂച്ചു​വി​ല​ങ്ങി​ടു​ക​യാ​യി​രി​ക്കും. ഒരുപക്ഷേ, പുതു​താ​യി എന്തെങ്കി​ലും ചെയ്യു​ന്നത്‌ നിങ്ങൾ ഒഴിവാ​ക്കു​ന്ന​താ​യി നിങ്ങൾ നിരീ​ക്ഷി​ച്ചേ​ക്കാം. അല്ലെങ്കിൽ പരാജ​യ​ഭീ​തി നിമിത്തം പ്രധാ​ന​പ്പെട്ട ചില കാര്യങ്ങൾ ചെയ്യു​ന്നതു നീട്ടി​വെ​ക്കാൻ നിങ്ങൾ പ്രവണത കാണി​ച്ചേ​ക്കാം. നിങ്ങൾ വെക്കുന്ന നിലവാ​ര​ങ്ങ​ളിൽ എത്താനാ​കാ​ത്ത​വരെ ഒഴിവാ​ക്കാൻപോ​ലും നിങ്ങൾ ചായ്‌വു​കാ​ണി​ച്ചേ​ക്കാം, ഫലമോ? നിങ്ങൾക്കു സുഹൃ​ത്തു​ക്കൾ ആരും ഇല്ലാതാ​യേ​ക്കാം.

ഈ വിവരണം ഏതെങ്കി​ലും വിധത്തിൽ നിങ്ങൾക്കു യോജി​ക്കു​ന്നു​ണ്ടെ​ങ്കിൽ സഭാ​പ്ര​സം​ഗി 7:16-ലെ ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം പരിചി​ന്തി​ക്കുക: “അതിനീ​തി​മാ​നാ​യി​രി​ക്ക​രു​തു; അതിജ്ഞാ​നി​യാ​യി​രി​ക്ക​യും അരുതു; നിന്നെ നീ എന്തിന്നു നശിപ്പി​ക്കു​ന്നു?” അതേ, ഒരു പരിപൂർണ​താ​വാ​ദി സ്വയം ‘നശിപ്പി​ക്കും!’ പരിപൂർണ​താ​വാ​ദ​ത്തിന്‌ ജീവനു ഭീഷണി ഉയർത്തു​ന്ന​തരം ആഹാര​ശീല വൈക​ല്യ​ങ്ങ​ളായ അനൊ​റെ​ക്‌സിയ നെർവോസ, ബൂളി​മിയ എന്നിവ​യു​മാ​യി ബന്ധമു​ള്ള​താ​യി പോലും പറയ​പ്പെ​ടു​ന്നു. a

അതു​കൊണ്ട്‌, ‘പരിപൂർണ​ത​യ്‌ക്കാ​യുള്ള ശ്രമം എനിക്ക്‌ എങ്ങനെ ഉപേക്ഷി​ക്കാൻ കഴിയും?’ എന്ന്‌ നിങ്ങൾ ചോദി​ച്ചേ​ക്കാം. ഇതി​നോ​ടുള്ള ബന്ധത്തിൽ ഒരാളു​ടെ ചിന്താ​ഗ​തി​ക്കു മാറ്റം​വ​രു​ത്തുക എന്നത്‌ ഒരു വെല്ലു​വി​ളി​യാ​യി​രി​ക്കാം എന്നു സമ്മതി​ക്കു​ന്നു. എന്നാൽ ദൈവ​ത്തി​ന്റെ സഹായ​ത്താൽ അതു സാധ്യ​മാണ്‌. അതു​കൊണ്ട്‌, പരിപൂർണ​താ​വാ​ദം സംബന്ധിച്ച ദൈവ​ത്തി​ന്റെ കാഴ്‌ച​പ്പാട്‌ എന്താണ്‌ എന്ന്‌ നമുക്കു നോക്കാം.

പൂർണത—അതു പ്രാപ്യ​മോ?

ആദ്യം​തന്നെ ഇതു പരിചി​ന്തി​ക്കുക. ആത്യന്തി​ക​മായ അർഥത്തിൽ പൂർണ​രാ​യി​രി​ക്കാൻ നിങ്ങൾക്കു കഴിയു​മോ? ഇല്ല എന്നാണ്‌ ബൈബിൾ നൽകുന്ന ഉത്തരം, അത്‌ ഇപ്രകാ​രം പറയുന്നു: “നീതി​മാൻ ആരുമില്ല. ഒരുത്തൻപോ​ലു​മില്ല . . . എല്ലാവ​രും വഴി​തെ​ററി ഒരു​പോ​ലെ കൊള്ള​രു​താ​ത്ത​വ​രാ​യി​ത്തീർന്നു.” (റോമർ 3:10-12) ചിന്തോ​ദ്ദീ​പ​ക​മായ വാക്കു​കൾതന്നെ, അല്ലേ? ആത്യന്തിക പൂർണ​ത​യ്‌ക്കാ​യി ശ്രമി​ക്കു​ന്നവൻ പരാജ​യ​പ്പെ​ടു​ക​തന്നെ ചെയ്യും എന്ന്‌ ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു.

ആത്മീയ​ത​യു​ടെ കാര്യ​ത്തിൽ മികച്ച മാതൃ​ക​വെച്ച അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ കാര്യ​മെ​ടു​ക്കുക. അവനു​പോ​ലും പിഴവു​കൂ​ടാ​തെ ദൈവത്തെ സേവി​ക്കാൻ കഴിഞ്ഞില്ല. അവൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അങ്ങനെ നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളം​കൊ​ണ്ടു ഞാൻ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തിൽ രസിക്കു​ന്നു. എങ്കിലും എന്റെ ബുദ്ധി​യു​ടെ പ്രമാ​ണ​ത്തോ​ടു പോരാ​ടുന്ന വേറൊ​രു പ്രമാണം ഞാൻ എന്റെ അവയവ​ങ്ങ​ളിൽ കാണുന്നു; അതു എന്റെ അവയവ​ങ്ങ​ളി​ലുള്ള പാപ​പ്ര​മാ​ണ​ത്തി​ന്നു എന്നെ ബദ്ധനാ​ക്കി​ക്ക​ള​യു​ന്നു.” (റോമർ 7:21-23) ദൈവ​ത്തി​ന്റെ സഹായം ഒന്നു​കൊ​ണ്ടു മാത്ര​മാണ്‌ പൗലൊ​സിന്‌ ഒരു വിശ്വസ്‌ത ക്രിസ്‌ത്യാ​നി ആയിരി​ക്കാൻ കഴിഞ്ഞത്‌.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, ദൈവം നമ്മിൽ ആരിൽനി​ന്നും പരിപൂർണത ആവശ്യ​പ്പെ​ടു​ക​യോ പ്രതീ​ക്ഷി​ക്കു​ക​യോ ചെയ്യു​ന്നില്ല. “അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു​വ​ല്ലോ; നാം പൊടി എന്നു അവൻ ഓർക്കു​ന്നു.” (സങ്കീർത്തനം 103:14) ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ മാത്ര​മാ​യി​രി​ക്കും ഒടുവിൽ മനുഷ്യർ പൂർണ​ത​യിൽ എത്തി​ച്ചേ​രു​ന്നത്‌.

പ്രതീ​ക്ഷ​ക​ളിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തുക

അതു​കൊണ്ട്‌, ഇന്നു നിങ്ങൾക്കു പരിപൂർണ​രാ​യി​രി​ക്കാൻ കഴിയും എന്നു ചിന്തി​ക്കു​ന്നത്‌ യാഥാർഥ്യ​ത്തി​നു നിരക്കു​ന്നതല്ല. ഇടയ്‌ക്കി​ടെ നിങ്ങൾ തെറ്റുകൾ വരുത്തും എന്നുതന്നെ വേണം പ്രതീ​ക്ഷി​ക്കാൻ. (റോമർ 3:23) എന്തിന്‌, ചില​പ്പോൾ പിഴവു​കൾ വരുത്തു​മ്പോൾ നാം അതു തിരി​ച്ച​റി​യു​ക​പോ​ലും ഇല്ലായി​രി​ക്കാം! “സ്വന്തം തെറ്റുകൾ കാണാൻ ആർക്കും കഴിയാ​റില്ല” എന്ന്‌ സങ്കീർത്തനം 19:12 പ്രസ്‌താ​വി​ക്കു​ന്നു. (ടുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാ​ന്തരം) മാത്യു എന്ന യുവാവ്‌ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “നിങ്ങൾ പൂർണരല്ല—ലോക​ത്തിൽ ആരും അങ്ങനെയല്ല. നിങ്ങൾ നിങ്ങളിൽനി​ന്നു​തന്നെ പൂർണത പ്രതീ​ക്ഷി​ച്ചാൽ നിങ്ങൾ ഒരിക്ക​ലും സന്തുഷ്ട​നാ​യി​രി​ക്കില്ല. . . . അതു യാഥാർഥ്യ​ത്തി​നു നിരക്കു​ന്നതല്ല, സാധ്യ​വു​മല്ല.”

ഇക്കാര്യം മനസ്സിൽ പിടി​ച്ചു​കൊണ്ട്‌, നിങ്ങൾ വെച്ചു​പു​ലർത്തുന്ന പ്രതീ​ക്ഷ​ക​ളിൽ ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ എന്തു​കൊ​ണ്ടു വരുത്തി​ക്കൂ​ടാ? ദൃഷ്ടാ​ന്ത​ത്തിന്‌, എന്തി​ലെ​ങ്കി​ലും ഏറ്റവും മികച്ചവൻ ആയിരി​ക്കാൻ നിങ്ങൾ കിണഞ്ഞു ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണോ? അത്തരം പെടാ​പ്പാ​ടു​കൾ വാസ്‌ത​വ​ത്തിൽ “മായയും വൃഥാ​പ്ര​യ​ത്‌ന​വും” ആയിരു​ന്നേ​ക്കാം എന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 4:4) ഏറ്റവും മികച്ചു​നിൽക്കു​ന്ന​തിൽ ചുരുക്കം പേർ മാത്രമേ വിജയി​ക്കാ​റു​ള്ളു എന്നതാണ്‌ വാസ്‌തവം. അപ്പോൾപ്പോ​ലും, അധികം താമസി​യാ​തെ അയാ​ളെ​ക്കാൾ മികച്ച പ്രകടനം കാഴ്‌ച​വെ​ച്ചു​കൊണ്ട്‌ മറ്റൊ​രാൾ അയാളെ നിഷ്‌പ്ര​ഭ​നാ​ക്കി​യേ​ക്കാം.

അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “ഭാവി​ക്കേ​ണ്ട​തി​ന്നു മീതെ ഭാവി​ച്ചു​യ​രാ​തെ . . . സുബോ​ധ​മാ​കും​വണ്ണം ഭാവി​ക്കേ​ണ​മെന്നു ഞാൻ . . . നിങ്ങളിൽ ഓരോ​രു​ത്ത​നോ​ടും പറയുന്നു.” (റോമർ 12:3) യാഥാർഥ്യ​ബോ​ധം ഉണ്ടായി​രി​ക്കുക! നിങ്ങളു​ടെ പ്രാപ്‌തി​ക​ളെ​യും പരിമി​തി​ക​ളെ​യും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ നിങ്ങളു​ടെ പ്രതീ​ക്ഷ​ക​ളിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തുക. മികച്ചു നിന്നോ​ളൂ, പക്ഷേ പരിപൂർണ​ത​യ്‌ക്കാ​യി പണി​പ്പെ​ട​രുത്‌. വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായി​രി​ക്കുക, എന്നാൽ അതു പ്രാപ്യ​മായ ഒന്നായി​രി​ക്കണം.

ഉദാഹ​ര​ണ​ത്തിന്‌, “സത്യവ​ച​നത്തെ യഥാർത്ഥ​മാ​യി പ്രസം​ഗി​ച്ചു​കൊ​ണ്ടു [“ശരിയാ​യി കൈകാ​ര്യം ചെയ്‌തു​കൊണ്ട്‌,” NW] ലജ്ജിപ്പാൻ സംഗതി​യി​ല്ലാത്ത വേലക്കാ​ര​നാ​യി”രിക്കാൻ പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​ണ്ടാ​യി. (2 തിമൊ​ഥെ​യൊസ്‌ 2:15) അതേ, മെച്ചമാ​യി കാര്യങ്ങൾ നിർവ​ഹി​ക്കു​ന്ന​തി​നാണ്‌ പൗലൊസ്‌ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌, പരിപൂർണത കൈവ​രി​ക്കു​ന്ന​തി​നല്ല. സമാന​മാ​യി, നിങ്ങൾക്കു വേണ്ടി​യും ന്യായ​യു​ക്ത​മായ ലക്ഷ്യങ്ങൾ വെക്കുക. എന്താണ്‌ “ന്യായ​യു​ക്ത​മായ” ലക്ഷ്യങ്ങൾ എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പി​ല്ലെ​ങ്കിൽ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​മാ​യോ ആശ്രയ​യോ​ഗ്യ​നായ മറ്റൊരു മുതിർന്ന വ്യക്തി​യു​മാ​യോ അതിനെ കുറിച്ചു ചർച്ച ചെയ്യുക.

ഒരു പുതിയ കളിയിൽ ഏർപ്പെ​ടു​ന്ന​തോ ഒരു സംഗീ​തോ​പ​ക​രണം വായി​ക്കാൻ ശ്രമി​ക്കു​ന്ന​തോ പോലെ നിങ്ങൾക്ക്‌ അത്ര​യൊ​ന്നും പ്രാവീ​ണ്യ​മി​ല്ലാത്ത എന്തി​ലെ​ങ്കി​ലും അരക്കൈ നോക്കു​ന്ന​തിന്‌ ചിലർ ശുപാർശ ചെയ്യുന്നു. പുതിയ എന്തെങ്കി​ലും പഠിക്കു​മ്പോൾ നിങ്ങൾ ധാരാളം തെറ്റുകൾ വരുത്തും എന്നത്‌ സത്യമാണ്‌. പക്ഷേ അത്‌ അതിൽത്തന്നെ മോശ​മായ ഒരു കാര്യമല്ല. തെറ്റുകൾ വരുത്തു​ന്നത്‌ പഠന​പ്ര​ക്രി​യ​യു​ടെ ഭാഗമാണ്‌ എന്നു മനസ്സി​ലാ​ക്കാൻ ഒരുപക്ഷേ അത്‌ നിങ്ങളെ സഹായി​ച്ചേ​ക്കും.

ഗൃഹപാ​ഠ​ത്തി​ന്റെ ഭാഗമാ​യി ഒരു ഉപന്യാ​സം എഴുതി തയ്യാറാ​ക്കു​ന്ന​തോ, പിയാ​നോ വായി​ക്കാൻ പഠിക്കു​ന്ന​തോ ആയി​ക്കൊ​ള്ളട്ടെ, നിങ്ങൾ നിർവ​ഹി​ക്കാൻ ശ്രമി​ക്കു​ന്നത്‌ എന്തുതന്നെ ആയിരു​ന്നാ​ലും അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ മറ്റൊരു ബുദ്ധി​യു​പ​ദേശം ഇതാണ്‌: “നിങ്ങൾ ചെയ്യുന്ന കാര്യ​ങ്ങ​ളിൽ വിളംബം വരുത്ത​രുത്‌.” (റോമർ 12:11, NW) അതേ, പരാജ​യ​ഭീ​തി നിമിത്തം ചെയ്യാ​നുള്ള കാര്യങ്ങൾ പിന്ന​ത്തേക്കു മാറ്റി​വെ​ക്ക​രുത്‌.

“ഞാൻ കാര്യ​ങ്ങ​ളെ​ല്ലാം ക്രമീ​ക​രി​ച്ചു​വ​രി​ക​യാണ്‌” എന്നു പറഞ്ഞു​കൊണ്ട്‌ ഒരു യുവ​പ്രാ​യ​ക്കാ​രി തന്റെ സ്‌കൂൾ പ്രോ​ജ​ക്‌റ്റു​കൾ എല്ലാം പിന്ന​ത്തേക്കു മാറ്റി​വെ​ക്കു​ന്നത്‌ പതിവാ​ക്കി. വ്യക്തി​പ​ര​മായ സംഘാ​ടനം അഭികാ​മ്യ​മാ​ണെ​ങ്കി​ലും ചെയ്യേണ്ട കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്ന​തിന്‌ അത്‌ ഒരു ഒഴിക​ഴിവ്‌ ആക്കാതി​രി​ക്കാൻ ശ്രദ്ധി​ക്കുക. “നിങ്ങൾക്കു പരിപൂർണ സംതൃ​പ്‌തി​യി​ല്ലാത്ത ഒരു ഉപന്യാ​സം എഴുതി​ക്കൊ​ണ്ടു ചെല്ലു​ന്ന​തും ഒന്നും എഴുതാ​തെ ചെല്ലു​ന്ന​തും തമ്മിൽ താരത​മ്യം ചെയ്‌താൽ എന്തെങ്കി​ലും എഴുതി​ക്കൊ​ണ്ടു​ചെ​ല്ലു​ന്ന​തു​തന്നെ ആയിരി​ക്കും മെച്ചം” എന്ന്‌ ഒടുവിൽ ഈ പെൺകു​ട്ടി തിരി​ച്ച​റി​ഞ്ഞു.

ആത്മപീഡ വരുത്തി​വെ​ക്കുന്ന ചിന്തകൾ അകറ്റി​നി​റു​ത്തു​ക

ചെയ്യു​ന്നത്‌ പൂർണമല്ല എന്നറി​ഞ്ഞു​കൊണ്ട്‌ ഒരു ജോലി ചെയ്യു​ന്നത്‌ ചില​പ്പോൾ അത്ര എളുപ്പ​മാ​യി​രി​ക്കില്ല എന്നു സമ്മതി​ക്കു​ന്നു. കുറ്റ​പ്പെ​ടു​ത്തുന്ന, നിഷേ​ധാ​ത്മ​ക​മായ ചിന്തകൾ അപ്പോ​ഴും നിങ്ങളു​ടെ മനസ്സിനെ മഥി​ച്ചേ​ക്കാം. നിങ്ങൾക്ക്‌ എന്തു​ചെ​യ്യാ​നാ​കും? നിഷേ​ധാ​ത്മ​ക​മായ ചിന്തക​ളിൽ വ്യാപ​രി​ക്കാൻ മനസ്സിനെ അനുവ​ദി​ക്കു​ന്നത്‌ ഹാനി​ക​ര​മാണ്‌, അതു സ്വയം​പീ​ഡ​ന​മാണ്‌. അതു​കൊണ്ട്‌, നിങ്ങളെ കുറി​ച്ചു​ത​ന്നെ​യുള്ള ന്യായ​യു​ക്ത​മ​ല്ലാത്ത ചിന്തകൾ മനസ്സിൽനി​ന്നു മാറ്റി​ക്ക​ള​യാൻ ബോധ​പൂർവം ശ്രമി​ക്കുക. സ്വന്തം തെറ്റു​കളെ നർമ​ബോ​ധ​ത്തോ​ടെ കാണാൻ ശ്രമി​ക്കുക. ‘ചിരി​പ്പാ​നും ഒരു കാലം’ ഉണ്ടല്ലോ! (സഭാ​പ്ര​സം​ഗി 3:4) സ്വയം പഴിച്ചു​കൊ​ണ്ടു​ള്ള​താ​ണെ​ങ്കിൽപ്പോ​ലും ദുഷിച്ച സംസാ​രത്തെ യഹോവ അംഗീ​ക​രി​ക്കു​ന്നില്ല എന്ന കാര്യ​വും ഓർമി​ക്കുക.—എഫെസ്യർ 4:31, NW.

എല്ലായ്‌പോ​ഴും സ്വയം പഴിക്കു​ന്ന​തി​നു പകരം സദൃശ​വാ​ക്യ​ങ്ങൾ 11:17-ലെ വാക്കുകൾ ബാധക​മാ​ക്കുക: “ദയാലു​വാ​യവൻ സ്വന്ത​പ്രാ​ണന്നു നന്മ ചെയ്യുന്നു; ക്രൂര​നോ സ്വന്തജ​ഡത്തെ ഉപദ്ര​വി​ക്കു​ന്നു.” അതു​കൊണ്ട്‌ ഇങ്ങനെ ചോദി​ക്കുക: അങ്ങേയറ്റം ഉയർന്ന നിലവാ​രങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌ നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം സുഹൃ​ത്തു​ക്കളെ നേടു​ന്നത്‌ എളുപ്പ​മാ​ക്കി​യി​ട്ടു​ണ്ടോ? സാധ്യ​ത​യില്ല. ആളുകൾ പൂർണ​ര​ല്ലാ​ത്തതു നിമിത്തം നിങ്ങൾ അവരെ ഒഴിവാ​ക്കു​ക​പോ​ലും ചെയ്‌തി​ട്ടു​ണ്ടാ​വാം. അങ്ങനെ​യെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു​ചെ​യ്യാൻ കഴിയും?

ബൈബി​ളി​ന്റെ കൽപ്പന അനുസ​രി​ക്കുക: “അന്യോ​ന്യം പൊറു​ക്ക​യും ഒരുവ​നോ​ടു ഒരുവന്നു വഴക്കു​ണ്ടാ​യാൽ തമ്മിൽ ക്ഷമിക്ക​യും ചെയ്‌വിൻ; കർത്താവു നിങ്ങ​ളോ​ടു ക്ഷമിച്ച​തു​പോ​ലെ നിങ്ങളും ചെയ്‌വിൻ.” (കൊ​ലൊ​സ്സ്യർ 3:13) മറ്റുള്ള​വ​രിൽനി​ന്നും പ്രതീ​ക്ഷി​ക്കുന്ന കാര്യ​ങ്ങ​ളിൽ കൂടുതൽ ന്യായ​യു​ക്തത പ്രകട​മാ​ക്കു​ക​വഴി നിങ്ങൾക്ക്‌ കൂടുതൽ സൗഹൃ​ദങ്ങൾ ആസ്വദി​ക്കാൻ കഴിയും!

‘എന്റെ പരിപൂർണ​താ​വാ​ദം നിമിത്തം ആളുകൾ എന്നെ എന്തിന്‌ ഒഴിവാ​ക്കണം?’ എന്ന്‌ നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ശരി, ഇതു പരിചി​ന്തി​ക്കുക, നിങ്ങളെ കുറി​ച്ചു​ത​ന്നെ​യുള്ള നിങ്ങളു​ടെ ഉയർന്ന പ്രതീ​ക്ഷകൾ നിങ്ങൾ പ്രകടി​പ്പി​ക്കു​ന്നു എങ്കിൽ അതിനു മറ്റുള്ള​വ​രു​ടെ മേൽ എന്തു ഫലമാ​യി​രി​ക്കും ഉണ്ടായി​രി​ക്കുക? പരിപൂർണ​ത​യും പോരാ​തെ വരു​മ്പോൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “പരീക്ഷ​യിൽ ‘എ’ ഗ്രേഡ്‌ കിട്ടാതെ വരു​മ്പോ​ഴെ​ല്ലാം നിങ്ങൾ കണ്ടമാനം പരാതി​പ്പെ​ടു​ന്നെ​ങ്കിൽ ‘ബി’ ഗ്രേഡി​നോ ‘സി’ ഗ്രേഡി​നോ വേണ്ടി കിണഞ്ഞു പരി​ശ്ര​മി​ക്കുന്ന നിങ്ങളു​ടെ കൂട്ടു​കാർ അതിനെ തങ്ങളോ​ടുള്ള അവഹേ​ള​ന​മാ​യി വീക്ഷി​ച്ചേ​ക്കാം.” അതു​കൊണ്ട്‌ നിഷേ​ധാ​ത്മക ചിന്തക​ളും എല്ലായ്‌പോ​ഴും തന്നെക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഒഴിവാ​ക്കാൻ ശ്രമം ചെയ്യുക; നിങ്ങ​ളോ​ടൊ​പ്പം ആയിരി​ക്കാൻ ആളുകൾ ഏറെ ഇഷ്ടപ്പെ​ടും.

കാർലി എന്ന പെൺകു​ട്ടി പ്രശ്‌നത്തെ ഇങ്ങനെ സംഗ്ര​ഹി​ക്കു​ന്നു: “ഞാൻ എന്റെ പരിപൂർണ​താ​വാ​ദത്തെ വിട്ടു​ക​ള​യു​ക​യാ​ണു വേണ്ടത്‌.” നിങ്ങൾക്ക്‌ അത്‌ എങ്ങനെ കഴിയും? ദൈവം കാര്യ​ങ്ങളെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നതിനെ കുറിച്ചു ധ്യാനി​ക്കുക. ഇതി​നോ​ടുള്ള ബന്ധത്തിൽ ചിന്തയെ നിയ​ന്ത്രി​ക്കാൻ നിങ്ങൾക്ക്‌ ഇനിയും ബുദ്ധി​മു​ട്ടു നേരി​ടു​ന്നെ​ങ്കിൽ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോ​ടോ സഭയിലെ പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യോ​ടോ സംസാ​രി​ക്കുക. പ്രാർഥ​ന​യിൽ ദൈവത്തെ സമീപിച്ച്‌ നിങ്ങളു​ടെ ചിന്താ​രീ​തി​യിൽ മാറ്റം​വ​രു​ത്താൻ അവന്റെ സഹായം അഭ്യർഥി​ക്കുക. പരിപൂർണ​താ​വാ​ദ​ത്തി​നെ​തി​രെ പോരാ​ടു​ന്ന​തിൽ പ്രാർഥന ശക്തമായ ഒരു സഹായം ആയിരി​ക്കും.—സങ്കീർത്തനം 55:22; ഫിലി​പ്പി​യർ 4:6, 7.

യഹോവ നമ്മിൽനി​ന്നും പൂർണത ആവശ്യ​പ്പെ​ടു​ന്നില്ല എന്ന്‌ എല്ലായ്‌പോ​ഴും ഓർക്കുക; നാം അവനോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ മാത്രമേ അവൻ പ്രതീ​ക്ഷി​ക്കു​ന്നു​ള്ളൂ. (1 കൊരി​ന്ത്യർ 4:2) വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ പരി​ശ്ര​മി​ക്കു​ന്നെ​ങ്കിൽ, പൂർണ​ന​ല്ലെ​ങ്കി​ലും നിങ്ങൾക്ക്‌ ആത്മസം​തൃ​പ്‌തി ആസ്വദി​ക്കാൻ കഴിയും. (g03 8/22)

[അടിക്കു​റിപ്പ്‌]

[21-ാം പേജിലെ ചിത്രം]

പരാജയഭീതിക്ക്‌ നിങ്ങളു​ടെ​മേൽ കൂച്ചു​വി​ല​ങ്ങി​ടാൻ കഴിയും

[22-ാം പേജിലെ ചിത്രം]

പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമി​ക്കു​ന്നത്‌ തെറ്റുകൾ വരുത്തു​ന്ന​തു​മാ​യി പൊരു​ത്ത​പ്പെ​ടാൻ നിങ്ങളെ സഹായി​ക്കും