വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വർഗീയ വിദ്വേഷം ന്യായീകരിക്കത്തക്കതോ?

വർഗീയ വിദ്വേഷം ന്യായീകരിക്കത്തക്കതോ?

ബൈബി​ളി​ന്റെ വീക്ഷണം

വർഗീയ വിദ്വേ​ഷം ന്യായീ​ക​രി​ക്ക​ത്ത​ക്ക​തോ?

ഒരു പ്രത്യേക വർഗത്തിൽ a പെട്ടവ​നാ​യ​തു​കൊ​ണ്ടു​മാ​ത്രം മറ്റുള്ളവർ നിങ്ങളെ ചതിയ​നും അക്രമാ​സ​ക്ത​നും ഒന്നിനും കൊള്ളാ​ത്ത​വ​നും അധർമി​യും ആയി മുദ്ര​കു​ത്തു​ന്നെ​ങ്കിൽ നിങ്ങൾക്കെന്തു തോന്നും? തീർച്ച​യാ​യും നിങ്ങൾക്ക്‌ അതിൽ അമർഷം തോന്നും. സങ്കടക​ര​മെന്നു പറയട്ടെ, ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ അനുഭവം അതായി​രു​ന്നി​ട്ടുണ്ട്‌. അതിനു​പു​റമേ, ചരി​ത്ര​ത്തിൽ ഉടനീളം നിരപ​രാ​ധി​ക​ളായ എണ്ണമറ്റ മനുഷ്യർ വംശത്തി​ന്റെ​യും ദേശത്തി​ന്റെ​യും പേരിൽ ചവിട്ടി​മെ​തി​ക്ക​പ്പെ​ടു​ക​യും കൊല്ല​പ്പെ​ടു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഇന്നു നടമാ​ടുന്ന രക്തപങ്കി​ല​മായ പോരാ​ട്ട​ങ്ങ​ളിൽ ഏറിയ​കൂ​റും വർഗീയ വിദ്വേ​ഷ​ത്തിൽ വേരൂ​ന്നി​യി​ട്ടു​ള്ള​വ​യാണ്‌. എന്നാൽ, അത്തരം അക്രമ​ങ്ങളെ പിന്തു​ണ​യ്‌ക്കുന്ന അനേക​രും തങ്ങൾ ദൈവ​ത്തി​ലും ബൈബി​ളി​ലും വിശ്വ​സി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നു. മനുഷ്യ സ്വഭാ​വ​ത്തി​ന്റെ ഭാഗമെന്ന നിലയിൽ വർഗീയത എന്നും നമ്മോ​ടൊ​പ്പം കാണും എന്ന്‌ വാദി​ക്കു​ന്ന​വ​രും ഉണ്ട്‌.

ബൈബിൾ അത്തരം വർഗീയ വിദ്വേ​ഷത്തെ അംഗീ​ക​രി​ക്കു​ന്നു​ണ്ടോ? മറ്റൊരു സംസ്‌കാ​ര​ത്തി​ലോ വംശത്തി​ലോ പെട്ട ആളുകളെ വെറു​ക്കു​ന്നത്‌ ന്യായീ​ക​രി​ക്ക​ത്ത​ക്ക​തായ സാഹച​ര്യ​ങ്ങൾ എന്തെങ്കി​ലു​മു​ണ്ടോ? വർഗീയ വിദ്വേ​ഷം ഉണ്ടായി​രി​ക്കു​ക​യി​ല്ലാത്ത ഒരു ഭാവി ആഗതമാ​കും എന്നു പ്രത്യാ​ശി​ക്കാൻ എന്തെങ്കി​ലും കാരണ​മു​ണ്ടോ? എന്താണ്‌ ബൈബി​ളി​ന്റെ വീക്ഷണം?

തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ ന്യായം​വി​ധി​ക്ക​പ്പെ​ടു​ന്നു

മനുഷ്യ​വർഗ​വു​മാ​യുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​കളെ ഉപരി​പ്ല​വ​മാ​യി വിലയി​രു​ത്തു​ന്നത്‌ ദൈവം വാസ്‌ത​വ​ത്തിൽ വർഗീയ വിദ്വേ​ഷത്തെ പിന്തു​ണച്ചു എന്ന തെറ്റായ നിഗമ​ന​ത്തി​ലേക്ക്‌ ഒരുവനെ നയി​ച്ചേ​ക്കാം. മുഴു ഗോ​ത്ര​ങ്ങ​ളു​ടെ​യും ജനതക​ളു​ടെ​യും സംഹാ​ര​ക​നാ​യി പല ബൈബിൾ വിവര​ണ​ങ്ങ​ളും ദൈവത്തെ ചിത്രീ​ക​രി​ക്കു​ന്നി​ല്ലേ? ഉണ്ട്‌, എന്നാൽ ദൈവം അവരെ ന്യായം വിധി​ച്ചത്‌ ദൈവ നിയമ​ങ്ങ​ളോ​ടുള്ള ഈ ജനതക​ളു​ടെ കൊടിയ അനാദ​രവു നിമി​ത്ത​മാണ്‌, അല്ലാതെ അവരുടെ വർഗീയ പശ്ചാത്തലം നിമി​ത്തമല്ല എന്ന്‌ ശ്രദ്ധാ​പൂർവം അടുത്തു പരി​ശോ​ധി​ക്കു​മ്പോൾ കാണാൻ കഴിയും.

ദൃഷ്ടാ​ന്ത​ത്തിന്‌, യഹോ​വ​യാം ദൈവം കനാന്യ​രു​ടെ അധഃപ​തിച്ച ലൈം​ഗി​ക​വും പൈശാ​ചി​ക​വു​മായ ആചാരങ്ങൾ നിമി​ത്ത​മാണ്‌ അവരെ കുറ്റം​വി​ധി​ച്ചത്‌. അവർ തങ്ങളുടെ മക്കളെ അഗ്നിയിൽ വ്യാജ​ദൈ​വ​ങ്ങൾക്ക്‌ ബലിക​ഴി​ക്കു​ക​പോ​ലും ചെയ്‌തു! (ആവർത്ത​ന​പു​സ്‌തകം 7:5; 18:9-12) എന്നിരു​ന്നാ​ലും, ചില സന്ദർഭ​ങ്ങ​ളിൽ കനാന്യ​രിൽ ചിലർ ദൈവ​ത്തിൽ വിശ്വാ​സം പ്രകട​മാ​ക്കി​ക്കൊണ്ട്‌ അനുത​പി​ച്ചു. തത്‌ഫ​ല​മാ​യി യഹോവ അവരെ നാശത്തിൽനിന്ന്‌ ഒഴിവാ​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. (യോശുവ 9:3, 25-27; എബ്രായർ 11:31) രാഹാബ്‌ എന്ന കനാന്യ​സ്‌ത്രീ, വാഗ്‌ദത്ത മിശി​ഹാ​യായ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു പൂർവിക പോലും ആയിത്തീർന്നു.—മത്തായി 1:5.

ദൈവ​ത്തിന്‌ പക്ഷപാതം ഇല്ലെന്ന്‌ ഇസ്രാ​യേ​ല്യർക്ക്‌ അവൻ നൽകിയ ന്യായ​പ്ര​മാ​ണം വ്യക്തമാ​ക്കു​ന്നു. നേരെ മറിച്ച്‌, സകല ജനതക​ളു​ടെ​യും ക്ഷേമത്തിൽ അവൻ യഥാർഥ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നു. ലേവ്യ​പു​സ്‌തകം 19:33, 34-ൽ ഇസ്രാ​യേ​ല്യ​രോ​ടുള്ള ദൈവ​ത്തി​ന്റെ അനുക​മ്പാർദ്ര​മായ ഈ കൽപ്പന നാം കാണുന്നു: “പരദേശി നിന്നോ​ടു​കൂ​ടെ നിങ്ങളു​ടെ ദേശത്തു പാർത്താൽ അവനെ ഉപദ്ര​വി​ക്ക​രു​തു. നിങ്ങ​ളോ​ടു​കൂ​ടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേ​ശി​യെ​പ്പോ​ലെ ഇരി​ക്കേണം. അവനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം; നിങ്ങളും മിസ്ര​യീം​ദേ​ശത്തു പരദേ​ശി​ക​ളാ​യി​രു​ന്നു​വ​ല്ലോ; ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോവ ആകുന്നു.” സമാന​മായ കൽപ്പനകൾ പുറപ്പാ​ടു പുസ്‌ത​ക​ത്തി​ലും ആവർത്ത​ന​പു​സ്‌ത​ക​ത്തി​ലും കാണാൻ കഴിയും. വ്യക്തമാ​യും, യഹോവ വർഗീയ വിദ്വേ​ഷത്തെ സാധൂ​ക​രി​ച്ചില്ല. അവൻ വർഗ​മൈ​ത്രി​യാണ്‌ നിഷ്‌കർഷി​ച്ചത്‌.

യേശു വർഗീയ സഹിഷ്‌ണുത പ്രോ​ത്സാ​ഹി​പ്പി​ച്ചു

യേശു ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ, യഹൂദ​ന്മാ​രും ശമര്യ​ക്കാ​രും പരസ്‌പരം അവജ്ഞ​യോ​ടെ വീക്ഷി​ക്കാൻ ചായ്‌വു കാട്ടി​യി​രു​ന്നു. ഒരു സന്ദർഭ​ത്തിൽ ശമര്യ​യി​ലെ ഒരു ഗ്രാമ​ത്തി​ലെ ആളുകൾ, യേശു യെരൂ​ശ​ലേ​മി​ലേക്കു പോകുന്ന ഒരു യഹൂദൻ ആയിരു​ന്നു എന്നതു​കൊ​ണ്ടു മാത്രം അവനെ കൈ​ക്കൊ​ള്ളാൻ വിസമ്മ​തി​ച്ചു. അത്തരം തിരസ്‌ക​ര​ണ​ത്തോട്‌ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു? യേശു​വി​ന്റെ ശിഷ്യ​ന്മാർ പിൻവ​രുന്ന പ്രകാരം അവനോ​ടു ചോദി​ച്ച​പ്പോൾ അവർ അക്കാലത്തെ മുൻവി​ധി​കൾ പ്രതി​ഫ​ലി​പ്പി​ക്കുക ആയിരു​ന്നി​രി​ക്കണം: “കർത്താവേ, ആകാശ​ത്തു​നി​ന്നു തീ ഇറങ്ങി അവരെ നശിപ്പി​പ്പാൻ ഞങ്ങൾ പറയു​ന്നതു നിനക്കു സമ്മതമോ?” (ലൂക്കൊസ്‌ 9:51-56) തന്റെ ശിഷ്യ​ന്മാ​രു​ടെ മുൻവി​ധി​യോ​ടു​കൂ​ടിയ മനോ​ഭാ​വം തന്നെ സ്വാധീ​നി​ക്കാൻ യേശു അനുവ​ദി​ച്ചോ? അതിനു പകരം അവൻ അവരെ ശാസി​ക്കു​ക​യും സമാധാ​ന​പൂർവം മറ്റൊരു പട്ടണത്തിൽ താമസ​സൗ​ക​ര്യം അന്വേ​ഷി​ക്കു​ക​യും ചെയ്‌തു. അതിനു​ശേഷം അധികം​വൈ​കാ​തെ അയൽസ്‌നേ​ഹി​യായ ശമര്യ​ക്കാ​രന്റെ ഉപമ യേശു പറഞ്ഞു. ഒരു മനുഷ്യ​ന്റെ വർഗീയ പശ്ചാത്തലം അതിൽത്തന്നെ അയാളെ ഒരു ശത്രു ആക്കുന്നില്ല എന്ന്‌ ഇത്‌ ശക്തമായി വരച്ചു​കാ​ട്ടി. ആവശ്യ സമയത്ത്‌ അയാൾ ഒരു നല്ല അയൽക്കാ​രൻ ആണെന്നു തെളി​ഞ്ഞേ​ക്കാം!

ക്രിസ്‌തീയ സഭയിലെ വർഗീയ കൂട്ടങ്ങൾ

യേശു തന്റെ ഭൗമിക ശുശ്രൂ​ഷ​ക്കാ​ലത്ത്‌, സ്വന്തം ജനതയിൽനിന്ന്‌ ശിഷ്യരെ ഉളവാ​ക്കു​ന്ന​തി​ലാണ്‌ മുഖ്യ​മാ​യും ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌. എന്നാൽ കാലാ​ന്ത​ര​ത്തിൽ മറ്റുള്ള​വ​രും തന്റെ അനുഗാ​മി​കൾ ആയിത്തീ​രും എന്ന്‌ അവൻ സൂചി​പ്പി​ച്ചു. (മത്തായി 28:19, 20) സകല വർഗങ്ങ​ളിൽനി​ന്നു​മുള്ള വ്യക്തി​കളെ സ്വീക​രി​ക്കു​മാ​യി​രു​ന്നോ? ഉവ്വ്‌! അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ദൈവ​ത്തി​ന്നു മുഖപ​ക്ഷ​മില്ല എന്നും ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്ന​വനെ അവൻ അംഗീ​ക​രി​ക്കു​ന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥ​മാ​യി ഗ്രഹി​ക്കു​ന്നു.” (പ്രവൃ​ത്തി​കൾ 10:34, 35) ക്രിസ്‌തീയ സഭയിൽ, ഒരു വ്യക്തി​യു​ടെ വർഗീയ പശ്ചാത്ത​ല​ത്തിന്‌ യാതൊ​രു പ്രാധാ​ന്യ​വും ഇല്ല എന്നു വ്യക്തമാ​യി പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ പിന്നീട്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഈ ആശയത്തെ പിന്താ​ങ്ങു​ക​യു​ണ്ടാ​യി.—കൊ​ലൊ​സ്സ്യർ 3:11.

സകല വർഗങ്ങ​ളിൽനി​ന്നും ഉള്ളവരെ ദൈവം സ്വീക​രി​ക്കു​ന്നു എന്നതിന്റെ മറ്റൊരു സൂചന വെളി​പ്പാട്‌ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ കാണാൻ കഴിയും. ദിവ്യ നിശ്വ​സ്‌ത​മായ ഒരു ദർശന​ത്തിൽ, ദൈവ​ത്തിൽ നിന്നു രക്ഷ നേടുന്ന “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉള്ളതായി ആർക്കും എണ്ണിക്കൂ​ടാത്ത ഒരു മഹാപു​രു​ഷാ​രം” നിൽക്കു​ന്ന​താ​യി അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ കണ്ടു. (വെളി​പ്പാ​ടു 7:9, 10) ഈ “മഹാപു​രു​ഷാ​രം,” എല്ലാ പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നു​മുള്ള ആളുകൾ ദൈവ​സ്‌നേ​ഹ​ത്താൽ ഏകീകൃ​ത​രാ​യി സമാധാ​ന​ത്തോ​ടെ ഒരുമി​ച്ചു കഴിയുന്ന ഒരു നൂതന മനുഷ്യ സമൂഹ​ത്തി​ന്റെ അടിസ്ഥാ​നം ആയിത്തീ​രും.

അതിനി​ടെ, മറ്റുള്ള​വരെ അവരുടെ വർഗീയ പശ്ചാത്ത​ല​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ വിധി​ക്കാ​നുള്ള പ്രവണ​തയെ ക്രിസ്‌ത്യാ​നി​കൾ ചെറു​ക്കണം. ആളുകളെ ഏതെങ്കി​ലും പ്രത്യേക വർഗത്തിൽ പെട്ടവർ എന്ന നിലയി​ലല്ല, മറിച്ച്‌ ദൈവം വീക്ഷി​ക്കു​ന്ന​തു​പോ​ലെ വേറിട്ട വ്യക്തി​ക​ളാ​യി വീക്ഷി​ക്കു​ന്നത്‌ നീതി​യും സ്‌നേ​ഹ​വും ആയിരി​ക്കും. അങ്ങനെ വീക്ഷി​ക്ക​പ്പെ​ടാ​നല്ലേ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? യേശു ഉചിത​മാ​യി നമ്മെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12) വർഗീയ വിദ്വേ​ഷം കൂടാതെ ജീവി​ക്കു​ന്നത്‌ തികച്ചും ആഹ്ലാദ​ക​ര​മാണ്‌. അത്‌ വർധിച്ച മനസ്സമാ​ധാ​ന​വും മറ്റുള്ള​വ​രു​മാ​യുള്ള സമാധാ​ന​വും കൈവ​രു​ത്തു​ന്നു. എല്ലാറ്റി​ലു​മു​പരി, അത്‌ മുഖപ​ക്ഷ​മി​ല്ലാത്ത നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​വു​മാ​യുള്ള നല്ല ബന്ധത്തിൽ കലാശി​ക്കു​ന്നു. വർഗീയ വിദ്വേ​ഷം തള്ളിക്ക​ള​യാ​നുള്ള എത്ര ശക്തമായ കാരണം! (g03 8/08)

[അടിക്കു​റിപ്പ്‌]

a ഈ ലേഖന​ത്തിൽ “വർഗം” എന്ന പദം സമാന​മായ വംശം, ദേശം, ഗോത്രം, സംസ്‌കാ​രം എന്നിവ പങ്കിടു​ന്ന​വരെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.