“അത് നല്ലൊരാളുടെ കയ്യിൽത്തന്നെ കിട്ടിയല്ലോ!”
“അത് നല്ലൊരാളുടെ കയ്യിൽത്തന്നെ കിട്ടിയല്ലോ!”
പാട്രിസ്യായ്ക്ക് ഒരു ബ്രീഫ്കേസ് കളഞ്ഞു കിട്ടി. മെക്സിക്കോയിലെ ക്വെർനവാക്ക നഗരത്തിലെ ഒരു സർക്കാർ ഓഫീസിൽ ആരോ മറന്നുവെച്ചതായിരുന്നു അത്. പാട്രിസ്യാ അത് തുറന്നു നോക്കി. അതിനുള്ളിൽ ചില ക്രെഡിറ്റ് കാർഡുകളും സ്വീകർത്താവിന്റെ പേരും തുകയും എഴുതാതെ ഒപ്പിട്ട ഏതാനും ചെക്കുകളും ഒരു ആർക്കിടെക്റ്റിന്റെ തിരിച്ചറിയൽ കാർഡും ഉണ്ടായിരുന്നു. വീട്ടിൽ ചെന്ന ഉടൻതന്നെ പാട്രിസ്യാ ആ മനുഷ്യനെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ബ്രീഫ്കേസ് കണ്ടെത്തിയ കാര്യം പറഞ്ഞു. ആശ്ചര്യം അടക്കാനാവാതെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ദൈവത്തിനു നന്ദി. അത് നല്ലൊരാളുടെ കയ്യിൽത്തന്നെ കിട്ടിയല്ലോ!”
പ്രായംചെന്ന ആ ആർക്കിടെക്റ്റ് ബ്രീഫ്കേസ് എടുക്കാനായി പാട്രിസ്യായുടെ വീട്ടിൽ ചെന്നു, അവൾ ദൈവത്താൽ അയയ്ക്കപ്പെട്ട ഒരു മാലാഖയാണെന്ന് അദ്ദേഹം അവളോടു പറഞ്ഞു. പാട്രിസ്യാ യഹോവയുടെ സാക്ഷികളിലൊരാളായി സ്വയം പരിചയപ്പെടുത്തിയിട്ട് ഇങ്ങനെ വിശദീകരിച്ചു: “ഞാൻ സത്യദൈവമായ യഹോവയെ സേവിക്കുന്ന, അവനാൽ പഠിപ്പിക്കപ്പെട്ടിരിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഞാൻ ആ ബ്രീഫ്കേസ് താങ്കൾക്കു തിരിച്ചുതന്നത്. അതുകൊണ്ട് പുകഴ്ച മുഴുവൻ ലഭിക്കേണ്ടത് അവനാണ്.” ആർക്കിടെക്റ്റ് പ്രതിഫലം വെച്ചുനീട്ടിയപ്പോൾ പാട്രിസ്യാ അത് വാങ്ങിയില്ല. പകരം അവൾ അദ്ദേഹത്തിന് ചില ബൈബിൾ സാഹിത്യങ്ങൾ നൽകിയിട്ട് അദ്ദേഹം അത് വായിച്ച് അതിൽനിന്നു പ്രയോജനം നേടാൻ താൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു.
യഹോവയുടെ സാക്ഷികളിൽപ്പെട്ട മറ്റു പലരെയും പോലെ പാട്രിസ്യായും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം പഠിച്ചിരിക്കുന്നു. അതിന്റെ 19 അധ്യായങ്ങളിൽ ഒരെണ്ണത്തിന്റെ ശീർഷകം “ദൈവഭക്തിയോടുകൂടിയ ജീവിതം സന്തുഷ്ടി നൽകുന്നതിന്റെ കാരണം” എന്നാണ്. “സത്യസന്ധത സന്തുഷ്ടിയിൽ കലാശിക്കുന്നു” എന്ന ഉപശീർഷകത്തിന്റെ സത്യത പാട്രിസ്യാ അനുഭവിച്ചറിഞ്ഞു.
192 പേജുള്ള ഈ പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 4-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക. (g03 8/22)
□ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: