വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

സ്വകാ​ര്യത “നിങ്ങൾക്കു സ്വകാ​ര്യത നഷ്ടമാ​വു​ക​യാ​ണോ?” എന്ന തലക്കെട്ട്‌ എന്റെ ശ്രദ്ധ പിടി​ച്ചു​പറ്റി. (ഫെബ്രു​വരി 8, 2003) കാരണം ഈ വിഷയം സംബന്ധിച്ച, ഏറ്റവു​മ​ധി​കം പ്രതികൾ വിറ്റഴി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന ഒരു പുസ്‌ത​ക​ത്തി​ന്റെ രചയി​താ​വാണ്‌ ഞാൻ. നിങ്ങളു​ടെ എഴുത്തു​കാ​രൻ മികച്ച ഒരു ജോലി​യാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌. കൂടു​ത​ലായ ഒരു നിർദേശം തരാൻ ഞാൻ ആഗ്രഹി​ക്കു​ന്നു: ആളെ തിരി​ച്ച​റി​യി​ക്കുന്ന എന്തെങ്കി​ലും കാണി​ക്കാൻ ആവശ്യ​പ്പെ​ടു​മ്പോൾ ഭവന മേൽവി​ലാ​സ​മോ സോഷ്യൽ സെക്യൂ​രി​റ്റി നമ്പറോ നൽകി​യി​ട്ടി​ല്ലാത്ത പാസ്‌പോർട്ട്‌ ഉപയോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും നല്ലത്‌.

ജെ. എൽ., സ്‌പെ​യിൻ (g03 9/22)

കോപ്പിയടിക്കൽ എനിക്ക്‌ 11 വയസ്സുണ്ട്‌. “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . കോപ്പി​യ​ടി​ക്കു​ന്ന​തിൽ എന്താണു തെറ്റ്‌?” എന്ന ലേഖനം എനിക്ക്‌ ഇഷ്ടമായി. (ഫെബ്രു​വരി 8, 2003) എനിക്ക്‌ എല്ലായ്‌പോ​ഴും ഉയർന്ന മാർക്കു​കൾ കിട്ടാ​റി​ല്ലെ​ങ്കി​ലും, എനിക്കു കിട്ടുന്ന മാർക്കു​കൾ സത്യസ​ന്ധ​മായ മാർഗ​ത്തിൽത്തന്നെ ഞാൻ നേടി​യ​താ​ണെന്ന്‌ എനിക്ക​റി​യാം. വാസ്‌ത​വ​ത്തിൽ, കോപ്പി​യ​ടി​ക്കാ​റുള്ള എന്റെ സഹപാ​ഠി​ക​ളിൽ ചിലർക്ക്‌ എന്നെക്കാൾ കുറവു മാർക്കാണ്‌ കിട്ടു​ന്നത്‌! ഇനിയും, എനിക്ക്‌ ഒരു നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കാൻ കഴിയു​ന്നു, അതാണ്‌ ഏറ്റവും പ്രധാ​ന​വും.

ഇസഡ്‌. റ്റി., ഓസ്‌ട്രിയ (g03 9/22)

ഞാൻ കോപ്പി​യടി എന്ന കെണി​യിൽ പെട്ടി​രി​ക്കു​ക​യാണ്‌. ഞാൻ അതിനെ അത്ര ഗൗരവ​മാ​യി എടുത്തി​രു​ന്നില്ല എന്നതാണ്‌ കാരണ​മെന്നു തോന്നു​ന്നു. ഈ ലേഖനം, എബ്രായർ 13:18 പോലുള്ള തിരു​വെ​ഴു​ത്തു​കൾ ഓർമി​ക്കാൻ എന്നെ സഹായി​ക്കും, അവയാ​കട്ടെ ഭാവി​യിൽ കോപ്പി​യ​ടി​ക്കാ​നുള്ള പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോ​ഴെ​ല്ലാം അതിനെ ചെറു​ത്തു​നിൽക്കാൻ എന്നെ സഹായി​ക്കു​ക​യും ചെയ്യും.

എൻ. ഐ., ഇറ്റലി (g03 9/22)

ഞാൻ പത്താം ക്ലാസ്സി​ലാ​ണു പഠിക്കു​ന്നത്‌. ചില​പ്പോൾ ഞാൻ പരീക്ഷ​യ്‌ക്കു കോപ്പി​യ​ടി​ക്കാൻ ശ്രമി​ച്ചി​ട്ടുണ്ട്‌, ഇത്‌ മോഷ​ണ​ത്തി​നു തുല്യ​മാ​ണെന്ന്‌ ഞാൻ ഒരിക്ക​ലും തിരി​ച്ച​റി​ഞ്ഞി​രു​ന്നില്ല! എന്നാൽ ഈ ലേഖന​ത്തി​ന്റെ സഹായ​ത്തോ​ടെ, ഇനി ഞാൻ എന്റെ മനസ്സാക്ഷി ശുദ്ധമാ​യി കാത്തു​സൂ​ക്ഷി​ക്കാൻ ശ്രമി​ക്കും.

കെ. ജി., എസ്‌തോ​ണിയ (g03 9/22)

സുരക്ഷി​ത​മായ ഗർഭകാ​ലം “നിങ്ങളു​ടെ ഗർഭകാ​ലം സുരക്ഷി​ത​മാ​ക്കുക” എന്ന ലേഖന​ത്തി​നാ​യി നിങ്ങ​ളോ​ടു നന്ദി പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. (ഫെബ്രു​വരി 8, 2003) ഗർഭകാ​ലത്ത്‌ ശ്രദ്ധി​ക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച്‌ വ്യക്തമായ ഒരു വീക്ഷണം ലഭിക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. എനിക്ക്‌ 32 വയസ്സുണ്ട്‌, ഈ ലേഖനം എനിക്ക്‌ തികച്ചും ആവശ്യ​മാ​യി​രു​ന്നു. ഗർഭകാ​ലം സുരക്ഷി​ത​മാ​ക്കാ​നും ഈ വിസ്‌മ​യ​ക​ര​മായ വരദാ​ന​ത്തോട്‌ വിലമ​തി​പ്പു കാണി​ക്കാ​നും ഞാൻ എന്തു ചെയ്യണ​മെന്ന്‌ എനിക്ക്‌ ഇപ്പോൾ അറിയാം.

ബി. സി., ഇറ്റലി (g03 9/08)

ഒരു സ്‌ത്രീക്ക്‌, ഗർഭധാ​ര​ണ​ത്തി​നു ശേഷം 26-നും 28-നും ഇടയ്‌ക്കുള്ള ആഴ്‌ച​യിൽ സ്‌​ട്രെ​പ്‌റ്റോ​കോ​ക്കസ്‌ ബി നിർണയ പരി​ശോ​ധന നടത്താ​നാ​കു​മെന്ന്‌ ലേഖന​ത്തിൽ പരാമർശി​ച്ചി​രു​ന്ന​ല്ലോ. എന്നാൽ ഗർഭധാ​ര​ണ​ത്തി​നു ശേഷം 35-നും 37-നും ഇടയ്‌ക്കുള്ള ആഴ്‌ച​യി​ലാണ്‌ ഈ പരി​ശോ​ധന നടത്തേ​ണ്ടത്‌ എന്നാണ്‌ ഇപ്പോ​ഴത്തെ നിർദേശം. ഈ ലേഖനം വായി​ക്കു​ന്നവർ, എന്തു​കൊ​ണ്ടാണ്‌ തങ്ങളിൽ 26-നും 28-നും ഇടയ്‌ക്കുള്ള ആഴ്‌ച​യിൽ ഈ പരി​ശോ​ധന നടത്താ​ത്തത്‌ എന്ന്‌ തങ്ങളുടെ ഡോക്ടർമാ​രോ​ടു ചോദി​ക്കാൻ സാധ്യ​ത​യുണ്ട്‌. ഉണരുക!-യിലെ വിവരങ്ങൾ തങ്ങളുടെ രോഗി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം ആശ്രയ​യോ​ഗ്യ​മ​ല്ലെന്ന്‌ പറഞ്ഞ്‌ ഡോക്ടർമാർ ഈ മാസിക തള്ളിക്ക​ള​ഞ്ഞേ​ക്കാം.

എൽ. എസ്‌., ഐക്യ​നാ​ടു​കൾ (g03 9/08)

“ഉണരുക!”യുടെ പ്രതി​ക​രണം: ഞങ്ങളുടെ മാസി​ക​യു​ടെ ലക്കങ്ങൾ 80-ലധികം ഭാഷക​ളി​ലേക്കു വിവർത്തനം ചെയ്യേ​ണ്ട​തു​ള്ള​തി​നാൽ അവയിലെ ലേഖനങ്ങൾ മാസങ്ങൾക്കു മുമ്പേ ഞങ്ങൾക്കു തയ്യാറാ​ക്കേ​ണ്ട​തുണ്ട്‌. സുരക്ഷി​ത​മായ ഗർഭകാ​ലത്തെ കുറി​ച്ചുള്ള ലേഖനം എഴുതു​മ്പോൾ പ്രസ്‌തുത പരി​ശോ​ധ​ന​യ്‌ക്കുള്ള ഉചിത​മായ സമയമാ​യി പലരും അംഗീ​ക​രി​ച്ചി​രുന്ന കാലഘട്ടം ഗർഭധാ​ര​ണ​ത്തി​നു ശേഷം 26-നും 28-നും ഇടയ്‌ക്കുള്ള ആഴ്‌ച​യാ​യി​രു​ന്നു. എന്നാൽ 2002 ആഗസ്റ്റിൽ അമേരി​ക്കൻ ബാലചി​കി​ത്സാ അക്കാദമി, രോഗ​നി​യ​ന്ത്ര​ണ​ത്തി​നുള്ള യു.എസ്‌. കേന്ദ്രങ്ങൾ നൽകിയ ഏറ്റവും പുതിയ വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഇപ്പോൾ, വായന​ക്കാ​രൻ പരാമർശി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ പരി​ശോ​ധ​ന​യ്‌ക്കാ​യി നിർദേ​ശി​ച്ചി​രി​ക്കുന്ന കാലഘട്ടം ഗർഭധാ​ര​ണ​ത്തി​നു ശേഷം 35-നും 37-നും ഇടയ്‌ക്കുള്ള ആഴ്‌ച​യാണ്‌.

കരൾ, അണ്ടിപ്പ​രിപ്പ്‌ എന്നീ ഭക്ഷ്യവ​സ്‌തു​ക്ക​ളിൽ ഇരുമ്പും ഫോളിക്‌ ആസിഡും അടങ്ങി​യി​ട്ടു​ണ്ടെന്ന്‌ 21-ാം പേജിലെ ഒരു അടിക്കു​റി​പ്പിൽ പറഞ്ഞി​രു​ന്നു. എന്നാൽ കരളിൽ വിറ്റമിൻ എ ധാരാ​ള​മാ​യി അടങ്ങി​യി​ട്ടുണ്ട്‌—അതാകട്ടെ നിങ്ങളു​ടെ ലേഖനം പറയു​ന്നതു പോലെ കുഞ്ഞിന്‌ അപകടം ചെയ്‌തേ​ക്കാം.

ബി. ജെ., ബ്രിട്ടൻ (g03 9/08)

“ഉണരുക!”യുടെ പ്രതി​ക​രണം: ഇതു ചൂണ്ടി​ക്കാ​ണി​ച്ച​തി​നു നന്ദി.