വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫാഷൻ സമനിലയോടെയുള്ള വീക്ഷണം

ഫാഷൻ സമനിലയോടെയുള്ള വീക്ഷണം

ഫാഷൻ സമനി​ല​യോ​ടെ​യുള്ള വീക്ഷണം

ദൈവം “ഓരോ​ന്നി​നെ​യും അതതിന്റെ കാലത്ത്‌ സുന്ദര​മാ​യി ഉണ്ടാക്കി​യി​രി​ക്കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:11, ഓശാന ബൈബിൾ) നമുക്കു ചുറ്റു​മുള്ള ലോക​ത്തിൽ എവി​ടെ​യും നാം സൗന്ദര്യം ദർശി​ക്കു​ന്നു. മനുഷ്യ​രി​ലും നാം അതു കാണുന്നു.

നാം ധരിക്കുന്ന വസ്‌ത്ര​ത്തി​ലൂ​ടെ നമ്മുടെ സൗന്ദര്യ​ത്തി​നു മാറ്റു​കൂ​ട്ടാ​നാണ്‌ ഫാഷൻ ഡി​സൈ​ന​റു​ടെ ശ്രമം. എന്നാൽ, കഴിഞ്ഞ ലേഖന​ത്തിൽ നാം കണ്ടതു​പോ​ലെ ഫാഷൻ വ്യവസാ​യം സൗന്ദര്യ​സ​ങ്കൽപ്പത്തെ മാറ്റി​മ​റി​ച്ചി​രി​ക്കു​ന്നു. മനശ്ശാ​സ്‌ത്ര പ്രൊ​ഫ​സ​റായ രൂത്ത്‌ സ്‌ട്രീ​ഗൽ മോർ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “കൃശഗാ​ത്ര​രായ സ്‌ത്രീ​കളെ നാം സ്ഥിരം കാണു​ന്ന​തു​കൊണ്ട്‌, അതാണ്‌ സൗന്ദര്യം എന്ന നിഗമ​ന​ത്തിൽ നാം എത്തുന്നു.”

മറ്റുള്ള​വ​രോ​ടു ചേർന്നു​പോ​കാ​നുള്ള സമ്മർദ​ത്തിൽ, ലോക​ത്തി​ന്റെ ഇന്നത്തെ സൗന്ദര്യ സങ്കൽപ്പങ്ങൾ നമ്മെ ഭരിക്കാൻ അനുവ​ദി​ക്കു​ന്നത്‌ ജ്ഞാനപൂർവ​ക​മാ​യി​രി​ക്കില്ല. ഡോറിസ്‌ പൂസർ ഓൾവേ​യ്‌സ്‌ ഇൻ സ്റ്റൈൽ എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഇപ്രകാ​രം ചൂണ്ടി​ക്കാ​ണി​ക്കു​ന്നു: “ഇന്നത്തെ സ്‌ത്രീ​കൾക്ക്‌, പൊട്ടി​മു​ള​യ്‌ക്കുന്ന ഓരോ​രോ ‘സൗന്ദര്യ നിലവാ​രങ്ങൾ’ അനുസ​രിച്ച്‌ തന്റെ ശരീര​ത്തി​നു മാറ്റം വരുത്തു​ക​യോ വേഷം കെട്ടു​ക​യോ ചെയ്യേണ്ട യാതൊ​രു കാര്യ​വു​മില്ല.” ശരിയാണ്‌, മാധ്യ​മങ്ങൾ അതിന്റെ മൂശയിൽ നമ്മെ വാർത്തെ​ടു​ക്കാൻ നാം എന്തിന്‌ അനുവ​ദി​ക്കണം? “അമിത​ഭ്രമം നിമിത്തം നമ്മുടെ ബാഹ്യാ​കാ​ര​ത്തി​നു രൂപ​ഭേദം വരുത്തു​ന്ന​തി​ലും എത്രയോ മെച്ചമാണ്‌ ഇപ്പോൾ നാം ആയിരി​ക്കുന്ന വിധത്തി​ലും നമുക്കുള്ള സംഗതി​ക​ളി​ലും തൃപ്‌ത​രാ​യി​രി​ക്കു​ന്നത്‌,” പൂസർ പറയുന്നു.

അനശ്വര സൗന്ദര്യം

ജീവി​ത​ത്തി​ലെ ആത്മവി​ശ്വാ​സ​വും ആത്മസം​തൃ​പ്‌തി​യും സൗന്ദര്യ​ത്തെ​ക്കാ​ളേറെ മറ്റു ഘടകങ്ങളെ ആശ്രയി​ച്ചി​രി​ക്കു​ന്നു. “യഥാർഥ സന്തുഷ്ടി ഒരുവന്റെ ഉള്ളിൽനി​ന്നാ​ണു വരുന്നത്‌” എന്ന്‌ മുമ്പ്‌ അനൊ​റെ​ക്‌സി​യ​യു​ടെ പിടി​യി​ലാ​യി​രുന്ന ജൂഡി സാർജെന്റ്‌ പറയുന്നു. “അത്‌ തൂക്കം കുറച്ചു​കൊ​ണ്ടു നേടി​യെ​ടു​ക്കാ​വുന്ന ഒന്നല്ല.” സൗന്ദര്യ​ത്തെ കുറിച്ച്‌ ബൈബിൾ കുറേ​ക്കൂ​ടെ ഗഹനമായ ആശയങ്ങൾ നൽകുന്നു. അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ ഇപ്രകാ​രം എഴുതി: “നിങ്ങളു​ടെ അലങ്കാരം . . . സൗമ്യ​ത​യും ശാന്തത​യു​മുള്ള മനസ്സ്‌ എന്ന അനശ്വര അലങ്കാ​ര​മായ ഹൃദയ​ത്തി​ന്റെ ആന്തരിക വ്യക്തി​ത്വം ആയിരി​ക്കണം; അത്‌ ദൈവ​സ​ന്നി​ധി​യിൽ വില​യേ​റി​യ​താ​കു​ന്നു.”—1 പത്രൊസ്‌ 3:4, വിശുദ്ധ സത്യവേദ പുസ്‌തകം, മോഡേൺ മലയാളം വേർഷൻ (MMV).

ഇവിടെ പത്രൊസ്‌ പറയുന്ന അനശ്വര അലങ്കാരം ശാരീ​രിക ലാവണ്യ​ത്തെ​ക്കാൾ മികവാർന്ന ഒന്നാണ്‌. കാരണം അതു നിലനിൽക്കു​ന്ന​തും ദൈവ​ദൃ​ഷ്ടി​യിൽ മൂല്യ​മു​ള്ള​തും ആണ്‌. അനേകം നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ ജ്ഞാനി​യായ ഒരു രാജാവ്‌ ഇപ്രകാ​രം പറയു​ക​യു​ണ്ടാ​യി: “ലാവണ്യം വ്യാജ​വും സൌന്ദ​ര്യം വ്യർത്ഥ​വും ആകുന്നു; യഹോ​വാ​ഭ​ക്തി​യുള്ള സ്‌ത്രീ​യോ പ്രശം​സി​ക്ക​പ്പെ​ടും.”—സദൃശ​വാ​ക്യ​ങ്ങൾ 31:30.

ഇന്ന്‌, ശാരീ​രിക സൗന്ദര്യ​മു​ള്ള​വ​രാ​യി​രി​ക്കാം കൂടുതൽ ശ്രദ്ധ പിടി​ച്ചു​പ​റ്റു​ന്നത്‌. എന്നുവ​രി​കി​ലും, ക്രിസ്‌തീയ ഗുണങ്ങൾ പ്രകടി​പ്പി​ക്കുന്ന ഒരു വ്യക്തിയെ അനേക​രും ഇന്നും ബഹുമാ​നി​ക്കു​ന്നു. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “നവീക​രി​ക്ക​പ്പെ​ടുന്ന പുതിയ മനുഷ്യ​നെ ധരിക്കു​വിൻ. . . . കാരു​ണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കു​വിൻ.”—കൊ​ലൊ​സ്സ്യർ 3:10, 12. പി.ഒ.സി ബൈബിൾ.

ഫാഷൻ തീർത്തും ക്ഷണിക​മാണ്‌. ഏറ്റവും പുതിയ സ്റ്റൈൽ അങ്ങേയ​റ്റം​പോ​യാൽ, കുറച്ചു നാള​ത്തേക്കു നമ്മുടെ മോടി​കൂ​ട്ടി​യേ​ക്കാം. പക്ഷേ നമ്മുടെ ബാഹ്യാ​കാ​ര​ത്തോ​ടൊ​പ്പം വ്യക്തി​ത്വ​വും കൂടെ നന്നായി​രു​ന്നി​ല്ലെ​ങ്കിൽ നമ്മൾ വളർത്തി​യെ​ടുത്ത നല്ല പ്രതി​ച്ഛാ​യ​യ്‌ക്കു പെട്ടെ​ന്നു​തന്നെ മങ്ങലേൽക്കും. എന്നാൽ ഓർക്കുക, “ആത്മാവി​ന്റെ ഫല”ത്തിന്‌—സ്‌നേഹം, സന്തോഷം, സമാധാ​നം, ദീർഘക്ഷമ, പരോ​പ​കാ​രം, ഇന്ദ്രി​യ​ജയം മുതലാ​യ​വ​യ്‌ക്ക്‌—ഒരിക്ക​ലും പുതുമ നശിക്കു​ന്നില്ല.—ഗലാത്യർ 5:22, 23; 1 തിമൊ​ഥെ​യൊസ്‌ 2:9, 10.

നമ്മുടെ വസ്‌ത്ര​ധാ​ര​ണ​ത്തിന്‌ നാം അർഹി​ക്കുന്ന ശ്രദ്ധ​കൊ​ടു​ക്കണം എന്നുള്ളതു ശരിയാണ്‌. ഇക്കാര്യ​ത്തിൽ സമനില പാലി​ക്കുക എന്നത്‌ ഒരു വെല്ലു​വി​ളി ആയിരു​ന്നെന്ന്‌ ഫ്രാൻസിൽനി​ന്നുള്ള അലെൻ സമ്മതി​ക്കു​ന്നു. അവൾ പറയുന്നു: “ഒരു കൗമാ​ര​പ്രാ​യ​ക്കാ​രി ആയിരുന്ന എനിക്ക്‌ വസ്‌ത്ര​ങ്ങ​ളിൽ ശരിക്കും താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ഏറ്റവും പുതിയ ഫാഷൻ തിര​ഞ്ഞെ​ടു​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. കാരണം അതെനിക്ക്‌ ആത്മവി​ശ്വാ​സം പകർന്നു. ഡി​സൈ​ന​റു​ടെ ലേബൽ ഉള്ള വസ്‌ത്രങ്ങൾ വാങ്ങാൻ കഴിഞ്ഞാൽ എനിക്ക്‌ ഒരുപാ​ടു സംതൃ​പ്‌തി തോന്നു​മാ​യി​രു​ന്നു.”

“എന്നാൽ ഞാൻ മുതിർന്ന​പ്പോൾ” അലെൻ തുടരു​ന്നു, “സാമ്പത്തി​ക​മാ​യി എന്റെ കാര്യങ്ങൾ ഞാൻ തന്നെ നോക്കി​ന​ട​ത്താൻ എനിക്കു പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. കൂടാതെ, ഞാൻ ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ അധികം സമയം ചെലവ​ഴി​ക്കാ​നും തുടങ്ങി. എന്റെ വരുമാ​ന​ത്തിൽ ഒതുങ്ങി ജീവി​ക്ക​ണ​മെ​ങ്കിൽ മേലാൽ ഞാൻ ഫാഷന്‌ അടിമ​യാ​കാൻ പാടില്ല എന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ വലിയ വിൽപ്പ​ന​മേ​ളകൾ നടക്കുന്ന സ്ഥലത്തു​നി​ന്നോ ഡിസ്‌കൗ​ണ്ടിൽ വിൽക്കുന്ന സ്റ്റോറു​ക​ളിൽനി​ന്നോ ഞാൻ വസ്‌ത്രങ്ങൾ വാങ്ങാൻ തുടങ്ങി. ഞാൻ ചെലവ​ഴി​ക്കു​മാ​യി​രു​ന്ന​തി​ന്റെ നാലി​ലൊ​ന്നു വിലയ്‌ക്ക്‌ നല്ല വസ്‌ത്രങ്ങൾ വാങ്ങാൻ കഴിയു​മെന്ന്‌ ഞാൻ കണ്ടെത്തി. നിങ്ങൾക്ക്‌ ഇണങ്ങു​ന്ന​തും ധരിക്കാൻ കൊള്ളാ​വു​ന്ന​തും ഇപ്പോൾ നിങ്ങൾക്കുള്ള വസ്‌ത്ര​ങ്ങ​ളു​മാ​യി ചേർന്നു പോകു​ന്ന​തും അതു​പോ​ലെ പെട്ടെന്ന്‌ ‘ഔട്ട്‌-ഓഫ്‌ ഫാഷൻ’ ആകാത്ത​തു​മായ വസ്‌ത്രങ്ങൾ വാങ്ങാൻ പഠിക്കുക എന്നതാണ്‌ അതിന്റെ രഹസ്യം. ഞാൻ എന്തു വാങ്ങണം എന്നു നിശ്ചയി​ക്കാൻ ഫാഷനെ അനുവ​ദി​ക്കു​ന്ന​തി​നു​പ​കരം, എനിക്ക്‌ ഏതു സ്റ്റൈലാണ്‌ ഇണങ്ങു​ന്നത്‌ എന്നു തീരു​മാ​നി​ക്കാൻ ഞാൻ ഇപ്പോൾ ശ്രമി​ക്കു​ന്നു. അതു​കൊണ്ട്‌ വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ ഞാൻ ഒട്ടും താത്‌പ​ര്യം കാണി​ക്കാ​റില്ല എന്നല്ല ഞാൻ പറഞ്ഞതി​ന്റെ അർഥം. എന്റെ മൂല്യം ബാഹ്യാ​കാ​ര​ത്തെ​ക്കാ​ളെ​ല്ലാം ഉപരി​യായ കാര്യ​ങ്ങളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌ എന്ന്‌ ഇപ്പോൾ ഞാൻ മനസ്സി​ലാ​ക്കു​ന്നു.”

ബാഹ്യാ​കാ​ര​ത്തിന്‌ യഥാർഥ ഗുണങ്ങ​ളെ​ക്കാൾ വിലകൽപ്പി​ക്കുന്ന ഒരു സമൂഹ​ത്തിൽ ജീവി​ക്കു​ന്ന​തി​നാൽ ക്രിസ്‌ത്യാ​നി​കൾ ബൈബി​ളി​ന്റെ പിൻവ​രുന്ന ഓർമി​പ്പി​ക്കൽ മനസ്സിൽ പിടി​ക്കു​ന്നതു നന്നായി​രി​ക്കും: “ജഡമോ​ഹം, കണ്മോഹം, ജീവന​ത്തി​ന്റെ പ്രതാപം ഇങ്ങനെ ലോക​ത്തി​ലു​ള്ളതു എല്ലാം പിതാ​വിൽനി​ന്നല്ല, ലോക​ത്തിൽനി​ന്ന​ത്രേ ആകുന്നു. ലോക​വും അതിന്റെ മോഹ​വും ഒഴിഞ്ഞു​പോ​കു​ന്നു; ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു.”—1 യോഹ​ന്നാൻ 2:16, 17

(g03 9/08)

[9-ാം പേജിലെ ചിത്രം]

ധരിക്കുന്ന വസ്‌ത്രമല്ല നല്ല ആന്തരിക ഗുണങ്ങ​ളാണ്‌ യഥാർഥ സൗന്ദര്യം നൽകു​ന്നത്‌

[10-ാം പേജിലെ ചിത്രം]

ധരിക്കാൻ കൊള്ളാ​വു​ന്ന​തും ഇപ്പോൾ നിങ്ങൾക്കു​ള്ള​വ​യോ​ടു ചേർന്നു പോകു​ന്ന​തു​മായ വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ക