വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ബൈബിൾ വർഷം”

“ബൈബിൾ വർഷം”

“ബൈബിൾ വർഷം”

ഓസ്‌ട്രിയ, ഫ്രാൻസ്‌, ജർമനി, സ്വിറ്റ്‌സർലൻഡ്‌ എന്നീ രാജ്യ​ങ്ങ​ളിൽ 2003-ാം ആണ്ടിന്‌ “ബൈബിൾ വർഷം” എന്ന്‌ പേരി​ട്ടി​രി​ക്കു​ക​യാണ്‌. ഫ്രാങ്ക്‌ഫുർട്ടർ ആൽജെ​മൈന റ്റ്‌​സൈ​റ്റുങ്‌ എന്ന ജർമൻ ദിനപ​ത്രം ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “ഇതിനു മുമ്പ്‌ ബൈബിൾ വർഷമാ​യി ആചരിച്ച ഏക ആണ്ടായ 1992-ലേതു പോലെ ഇക്കുറി​യും ഈ ‘ജീവന്റെ പുസ്‌തകം’ സംബന്ധിച്ച്‌ ആളുക​ളു​ടെ അവബോ​ധം വർധി​പ്പി​ക്കാ​നും വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ സാംസ്‌കാ​രിക മൂല്യ​ത്തിന്‌ ഊന്നൽ നൽകാ​നും [സഭകൾ] ലക്ഷ്യം വെക്കുന്നു.”

ബീബെൽറി​പ്പോർട്ട്‌ എന്ന മാസി​ക​യു​ടെ 2002 ജൂൺ ലക്കം പറയുന്ന പ്രകാരം ബൈബിൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 2,287 ഭാഷക​ളി​ലേക്കു വിവർത്തനം ചെയ്‌തി​ട്ടുണ്ട്‌. ഇന്നുവരെ, ബൈബി​ളി​ന്റെ ഏതാണ്ട്‌ 500 കോടി പ്രതികൾ വിതരണം ചെയ്യ​പ്പെ​ട്ടി​ട്ടുണ്ട്‌ എന്നും കണക്കുകൾ സൂചി​പ്പി​ക്കു​ന്നു. ആളുകൾ ഈ പുസ്‌ത​കത്തെ എത്രയ​ധി​കം ആദരി​ക്കു​ന്നുണ്ട്‌ എന്ന്‌ ഈ ബൃഹത്തായ പ്രയത്‌നങ്ങൾ വ്യക്തമാ​ക്കു​ന്നു.

ബൈബിൾ പ്രാ​യോ​ഗി​ക​മായ ഒരു പുസ്‌ത​ക​മാ​ണെന്ന്‌ ഇന്ന്‌ അനേകർക്കും ബോധ്യം വന്നിട്ടി​ല്ലാ​യി​രി​ക്കാം. ബൈബി​ളി​ലെ നിലവാ​രങ്ങൾ പഴഞ്ചനും യാഥാർഥ്യ​ത്തി​നു നിരക്കാ​ത്ത​തും ആണെന്ന്‌ പലരും കരുതു​ന്നു. എന്നാൽ, ബൈബിൾ വർഷാ​ച​ര​ണം​കൊണ്ട്‌ രണ്ടു ലക്ഷ്യങ്ങൾ കൈവ​രി​ക്കാ​മെ​ന്നാണ്‌ ജർമനി​യി​ലെ ക്രൈ​സ്‌തവ സഭകൾ പ്രതീ​ക്ഷി​ക്കു​ന്നത്‌—കുറേ​ക്കൂ​ടെ ബൈബി​ളി​നു ചേർച്ച​യിൽ ജീവി​ക്കാൻ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക, സഭയിൽനിന്ന്‌ അകന്നു പോയി​രി​ക്കു​ന്ന​വർക്ക്‌ ബൈബി​ളിൽ താത്‌പ​ര്യം ഉണർത്തുക.

ബൈബിൾ ആദി​യോ​ടന്തം വായി​ച്ചു​തീർക്കാൻ സാധി​ക്കു​ന്നത്‌ ഒരു വലിയ നേട്ടം​ത​ന്നെ​യാണ്‌, തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രധാന ആശയങ്ങൾ മനസ്സി​ലാ​ക്കാ​നുള്ള ഫലകര​മായ ഒരു മാർഗ​മാണ്‌ അത്‌. എന്നിരു​ന്നാ​ലും, ബൈബി​ളിൽനി​ന്നു പരമാ​വധി പ്രയോ​ജനം നേടാൻ ആഗ്രഹി​ക്കുന്ന ഒരു വ്യക്തി 2 തിമൊ​ഥെ​യൊസ്‌ 3:16, 17-ലെ പ്രസ്‌താ​വന മനസ്സിൽ പിടി​ക്കു​ന്നതു നന്നായി​രി​ക്കും: “എല്ലാതി​രു​വെ​ഴു​ത്തും ദൈവ​ശ്വാ​സീ​യ​മാ​ക​യാൽ ദൈവ​ത്തി​ന്റെ മനുഷ്യൻ സകല സൽപ്ര​വൃ​ത്തി​ക്കും വക പ്രാപി​ച്ചു തികഞ്ഞവൻ ആകേണ്ട​തി​ന്നു ഉപദേ​ശ​ത്തി​ന്നും ശാസന​ത്തി​ന്നും ഗുണീ​ക​ര​ണ​ത്തി​ന്നും നീതി​യി​ലെ അഭ്യാ​സ​ത്തി​ന്നും പ്രയോ​ജ​ന​മു​ള്ളതു ആകുന്നു.”

◀ജർമൻ കവി യോഹാൻ വോൾഫ്‌ഗാൻ ഫോൻ ഗോഥെ (1749-1832) ഇപ്രകാ​രം പറഞ്ഞു: “വായിച്ചു മനസ്സി​ലാ​ക്കു​ന്തോ​റും ബൈബിൾ കൂടുതൽ കൂടുതൽ രസകര​മാ​യി​ത്തീ​രു​ന്നു എന്ന്‌ എനിക്കു ബോധ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.” അതേ, നാം എവിടെ നിന്നു വന്നു, നാം ഇവിടെ ആയിരി​ക്കു​ന്ന​തി​ന്റെ കാരണം, ഭാവി എന്തു കൈവ​രു​ത്തും എന്നീ ചോദ്യ​ങ്ങൾക്കുള്ള തൃപ്‌തി​ക​ര​മായ വിശദീ​ക​രണം ദൈവ​വ​ച​ന​ത്തിൽ മാത്രമേ നമുക്കു കണ്ടെത്താ​നാ​കൂ!—യെശയ്യാ​വു 46:9, 10. (g03 9/22)

[31-ാം പേജിലെ ചിത്രം]

From the book Bildersaal deutscher Geschichte