വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ബാല​വേ​ശ്യാ​വൃ​ത്തി “ബാല​വേ​ശ്യാ​വൃ​ത്തി—ഒരു ദാരുണ യാഥാർഥ്യം” എന്ന ലേഖന പരമ്പരയെ പ്രതി നന്ദിപ​റ​യാൻ എനിക്കു വാക്കു​ക​ളില്ല. (മാർച്ച്‌ 8, 2003) ഈ ലേഖനങ്ങൾ പ്രശ്‌ന​ത്തി​ന്റെ വൃത്തി​കെട്ട മുഖം മറനീ​ക്കി​ക്കാ​ണി​ച്ചു. ഇത്തരം അടിമത്തം നിലനിൽക്കു​ന്നു എന്ന്‌ കൂടുതൽ ആളുകൾ അറിയാൻ തക്കവണ്ണം അത്‌ പത്രമാ​സി​ക​ക​ളി​ലൂ​ടെ​യും മറ്റും പൊതു​ജ​ന​ങ്ങൾക്ക്‌ ലഭ്യമാ​ക്കേ​ണ്ട​തു​ണ്ടെന്ന്‌ എനിക്കു തോന്നു​ന്നു.

എം. കെ., ചെക്ക്‌ റിപ്പബ്ലിക്ക്‌ (g03 10/08)

ആരോ​ഗ്യം നിലനി​റു​ത്തൽ വ്യായാ​മത്തെ കുറി​ച്ചും തൂക്കം കുറയ്‌ക്കു​ന്ന​തി​നെ കുറി​ച്ചും “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തി​യി​ലൂ​ടെ, ലഭ്യമാ​ക്കി​യി​രി​ക്കുന്ന എല്ലാ നിർദേ​ശ​ങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. അതിൽ “ആരോ​ഗ്യം നിലനി​റു​ത്തൽ” എന്ന ഭാഗം ഞാൻ വിശേ​ഷാൽ ആസ്വദി​ച്ചു. (മാർച്ച്‌ 8, 2003) ലഘു വ്യായാ​മം പോലും ഒരുവന്റെ ആരോ​ഗ്യം മെച്ച​പ്പെ​ടാൻ സഹായ​ക​മാ​ണെന്ന്‌ അതിൽ പറഞ്ഞി​രു​ന്നു. എനിക്കതു വളരെ പ്രോ​ത്സാ​ഹ​ന​മാ​യി, കാരണം, ഞാൻ കഴിക്കുന്ന ഒരു മരുന്ന്‌ വളരെ പെട്ടെന്നു ക്ഷീണമു​ണ്ടാ​ക്കു​ന്നത്‌ ആയതി​നാൽ അധിക​സ​മയം വ്യായാ​മം ചെയ്യാൻ എനിക്കാ​വില്ല. ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നുള്ള ഈ കുറി​പ്പ​ടി​കൾക്കു നന്ദി.

ജി. പി., ഐക്യ​നാ​ടു​കൾ (g03 10/08)

മറ്റുള്ള​വ​രിൽ നിന്നുള്ള സമ്മർദം ഞാൻ 15 വയസ്സുള്ള ഒരു പെൺകു​ട്ടി​യാണ്‌. മറ്റുള്ള​വ​രിൽ നിന്നുള്ള സമ്മർദം തരണം ചെയ്യുക വളരെ പ്രയാ​സ​മാ​യി എനിക്കു തോന്നു​ന്നു. “യുവജ​നങ്ങൾ ചോദി​ക്കു​ന്നു  . . . മറ്റുള്ള​വ​രിൽ നിന്നുള്ള സമ്മർദത്തെ എനിക്ക്‌ എങ്ങനെ തരണം ചെയ്യാൻ കഴിയും?” (ജനുവരി 8, 2003) എന്ന ലേഖനം വായി​ച്ച​പ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. ഇതേ പ്രശ്‌നത്തെ അഭിമു​ഖീ​ക​രി​ക്കുന്ന മറ്റു യുവജ​ന​ങ്ങളെ കുറിച്ചു വായി​ച്ച​പ്പോൾ ഇക്കാര്യ​ത്തിൽ ഞാൻ ഒറ്റയ്‌ക്കല്ല എന്ന്‌ മനസ്സി​ലാ​യി. സർവശ​ക്ത​നായ ഏക ദൈവ​ത്തി​നു മറ്റുള്ള​വ​രിൽനി​ന്നുള്ള സമ്മർദത്തെ അതിജീ​വി​ക്കാ​നുള്ള സഹായം നമുക്കു നൽകാൻ കഴിയും. ഈ വിവര​ങ്ങൾക്ക്‌ വളരെ നന്ദി. തക്കസമ​യ​ത്താണ്‌ അത്‌ ലഭിച്ചത്‌.

കെ. ആർ., ഓസ്‌​ട്രേ​ലിയ (g03 9/08)

മ്യൂസിക്‌ വീഡി​യോ​കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട എന്റെ ഒരു പരിച​യ​ക്കാ​ര​നിൽനിന്ന്‌ ചില​പ്പോ​ഴൊ​ക്കെ എനിക്കു നിങ്ങളു​ടെ മാസി​കകൾ ലഭിക്കാ​റുണ്ട്‌. “യുവജ​നങ്ങൾ ചോദി​ക്കു​ന്നു  . . . ഞാൻ മ്യൂസിക്‌ വീഡി​യോ​കൾ കാണണ​മോ?” (മാർച്ച്‌ 8, 2003) എന്ന ലേഖനം വളരെ നന്നായി​രു​ന്നു. അതു വളരെ വ്യക്തമാ​യി​രു​ന്നു. ആധുനിക സംഗീ​ത​ത്തിൽ ഒളിഞ്ഞി​രി​ക്കുന്ന അപകട​ങ്ങളെ അതു തുറന്നു​കാ​ട്ടി.

എം. എം., ജപ്പാൻ (g03 10/22)

ഈ ലേഖനം കിട്ടി​യ​പാ​ടേ ഞാൻ അതു മുഴു​വ​നും വായിച്ചു. എന്റെ ഒരുപാ​ടു സുഹൃ​ത്തു​ക്കൾ മ്യൂസിക്‌ വീഡി​യോ​കൾ കാണാ​റുണ്ട്‌, അതിനെ കുറിച്ചു സംസാ​രി​ക്കാൻ അവർക്കു വലിയ ഇഷ്ടവു​മാണ്‌. എന്നാൽ അവ കാണു​ന്ന​തി​നുള്ള പ്രലോ​ഭ​ന​ത്തിൽ വീണു​പോ​കാ​തി​രി​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. എനിക്ക്‌ 12 വയസ്സുണ്ട്‌. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഈ ലേഖനം വന്നതു തക്കസമ​യ​ത്താണ്‌.

കെ. ഡബ്ലിയു., ഐക്യ​നാ​ടു​കൾ (g03 10/22)

ഈ ലേഖനം ഞാൻ വളരെ ആസ്വദി​ച്ചു. ഞാൻ ഒരു മുഴു​സമയ സുവി​ശേ​ഷ​ക​യാണ്‌. അതു​കൊണ്ട്‌ മറ്റു യുവജ​ന​ങ്ങൾക്ക്‌ ഞാൻ ഒരു നല്ല മാതൃ​ക​വെ​ക്കേ​ണ്ടതു പ്രധാ​ന​മാ​ണെന്ന്‌ എനിക്ക​റി​യാം. ഒരു പ്രത്യേക മ്യൂസിക്‌ വീഡി​യോ കാണാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ മറ്റു യുവജ​നങ്ങൾ ചോദി​ക്കു​മ്പോൾ, യഹോ​വ​യു​മാ​യുള്ള ബന്ധം നശിപ്പി​ക്കാൻ ആഗ്രഹി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെന്ന്‌ എനിക്കി​പ്പോൾ പറയാൻ കഴിയും. “യുവജ​നങ്ങൾ ചോദി​ക്കു​ന്നു  . . . ” എന്ന പംക്തി​യിൽ വിജ്ഞാ​ന​പ്ര​ദ​മായ ലേഖനങ്ങൾ ഇനിയും പ്രസി​ദ്ധീ​ക​രി​ക്കു​മ​ല്ലോ.

ആർ. ബി., ഐക്യ​നാ​ടു​കൾ (g03 10/22)

എനിക്ക്‌ 21-നോട​ടുത്ത്‌ പ്രായ​മുണ്ട്‌, മ്യൂസിക്‌ വീഡി​യോ​കൾ കാണു​ന്നത്‌ ഞാൻ ആസ്വദി​ക്കു​ന്നു. എന്നിരു​ന്നാ​ലും, വീഡി​യോ​കൾ അവ വീക്ഷി​ക്കു​ന്ന​വ​രിൽ സ്വാധീ​നം ചെലു​ത്തും എന്നു നിങ്ങൾ പറഞ്ഞ വസ്‌തുത ശരിയാണ്‌. മിക്ക​പ്പോ​ഴും ഒരു ഗാനശ​ക​ല​ത്തി​ന്റെ ശ്രുതി​മാ​ധു​ര്യ​മോ താളല​യ​മോ ആണ്‌ യുവജ​ന​ങ്ങളെ ആകർഷി​ക്കു​ന്നത്‌. അതിലെ വാക്കു​ക​ളൊ​ന്നും അവർ ഗൗനി​ച്ചെ​ന്നു​വ​രില്ല. അറിയാൻ പാടി​ല്ലാത്ത ഒരു ഭാഷയി​ലാ​ണെ​ങ്കിൽ പ്രത്യേ​കി​ച്ചും. ഒരു ഗാനത്തി​ന്റെ യഥാർഥ ആത്മാവ്‌ പലപ്പോ​ഴും വീഡി​യോ​യി​ലൂ​ടെ വെളി​വാ​കു​ന്നു. നല്ല ഒരു ഗാനമാ​ണെന്നു ഞാൻ കരുതി​യ​തി​ന്റെ വീഡി​യോ കാണു​മ്പോൾ ചില​പ്പോൾ ഞാൻ അതിശ​യി​ച്ചു​പോ​കാ​റുണ്ട്‌! തരംതാഴ്‌ന്ന വീഡി​യോ​കൾ സ്‌ക്രീ​നിൽ തെളി​യു​മ്പോൾ ഞാൻ ചാനൽ മാറ്റും, പിന്നീട്‌ ഒരിക്ക​ലും ആ പാട്ട്‌ കേൾക്കാ​തി​രി​ക്കാ​നും ശ്രദ്ധി​ക്കും.

റ്റി. ജി., ഫ്രാൻസ്‌ (g03 10/22)