വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാമ്പത്യ വിജയത്തിന്റെ താക്കോലുകൾ

ദാമ്പത്യ വിജയത്തിന്റെ താക്കോലുകൾ

ദാമ്പത്യ വിജയ​ത്തി​ന്റെ താക്കോ​ലു​കൾ

“ആവശ്യ​ത്തി​നു കള്ളം പറയുക: പ്രണയ​ബ​ന്ധ​ത്തി​ന്റെ വിജയ​ത്തി​ലേ​ക്കുള്ള താക്കോൽ അതാണ്‌” എന്ന്‌ ലാ പ്രസ്‌ പറയുന്നു. കള്ളം പറയു​ന്ന​തി​നെ ഒരു സദ്‌ഗു​ണ​മാ​യി ചിത്രീ​ക​രിച്ച ഒരു പഠനത്തെ കുറിച്ച്‌ റിപ്പോർട്ടു ചെയ്യു​ക​യാ​യി​രു​ന്നു ഈ കനേഡി​യൻ പത്രം. സാമൂ​ഹി​ക​വും വ്യക്തി​പ​ര​വു​മായ ബന്ധങ്ങളെ കുറി​ച്ചുള്ള പത്രി​ക​യി​ലാണ്‌ (ഇംഗ്ലീഷ്‌) പ്രസ്‌തുത പഠന റിപ്പോർട്ട്‌ പ്രസി​ദ്ധീ​ക​രി​ച്ചത്‌. യു.എസ്‌.എ-യിലെ ഷിക്കാ​ഗോ​യി​ലുള്ള ഡി പോൾ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫസർ റ്റിം കോൾ ഇപ്രകാ​രം പറയുന്നു: ‘ആവശ്യ​ത്തി​നു കള്ളം പറഞ്ഞു​കൊണ്ട്‌, ഒരു [പ്രണയ]ബന്ധത്തെ അപകട​പ്പെ​ടു​ത്താ​തെ അതിന്റെ പ്രയോ​ജ​നങ്ങൾ നിലനി​റു​ത്താൻ കഴിയും.’

എന്നാൽ, വഞ്ചന യഥാർഥ​ത്തിൽ വിജയ​ക​ര​മായ വിവാ​ഹ​ജീ​വി​ത​ത്തി​നുള്ള താക്കോ​ലാ​ണോ? ബൈബിൾ ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നതു ശ്രദ്ധി​ക്കുക: “ആകയാൽ ഭോഷ്‌കു ഉപേക്ഷി​ച്ചു ഓരോ​രു​ത്തൻ താന്താന്റെ കൂട്ടു​കാ​ര​നോ​ടു സത്യം സംസാ​രി​പ്പിൻ.” (എഫെസ്യർ 4:25) ഈ ബുദ്ധി​യു​പ​ദേശം ഫലപ്ര​ദ​മാ​ണോ? ദമ്പതികൾ വഴിപി​രി​യു​ന്ന​തി​ന്റെ ഏറ്റവും പ്രധാന കാരണ​മെന്ത്‌ എന്നു ചോദി​ച്ച​പ്പോൾ, വിവാ​ഹ​മോ​ചന കേസുകൾ കൈകാ​ര്യം​ചെ​യ്യുന്ന ഒരു അഭിഭാ​ഷകൻ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “പരസ്‌പരം സത്യസ​ന്ധ​മാ​യി സംസാ​രി​ക്കു​ക​യും തങ്ങളുടെ അന്തർഗ​തങ്ങൾ വെളി​പ്പെ​ടു​ത്തു​ക​യും പരസ്‌പരം ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി കരുതു​ക​യും ചെയ്യു​ന്ന​തി​നുള്ള കഴിവി​ല്ലാ​യ്‌മ​യാ​ണു കാരണം.”

അങ്ങനെ​യെ​ങ്കിൽ, സന്തുഷ്ടി നിറഞ്ഞ ഒരു വിവാ​ഹ​ത്തി​ന്റെ രഹസ്യം എന്താണ്‌? കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​ക​ത്തി​ന്റെ മൂന്നാം അധ്യാ​യ​ത്തി​ന്റെ തലക്കെട്ട്‌ ഇതാണ്‌: “നിലനിൽക്കുന്ന വിവാ​ഹ​ത്തി​നുള്ള രണ്ടു താക്കോ​ലു​കൾ.” അനവധി അനു​ഗ്ര​ഹ​ങ്ങ​ളി​ലേ​ക്കുള്ള വാതിൽ തുറന്നു​കൊണ്ട്‌ സന്തോ​ഷ​ത്തോ​ടെ ഒരുമി​ച്ചു ജീവി​ക്കാൻ ദമ്പതി​കളെ പ്രാപ്‌ത​രാ​ക്കുന്ന രണ്ടു പ്രധാന ഘടകങ്ങളെ കുറിച്ച്‌ ഇതു ചർച്ച​ചെ​യ്യു​ന്നു. ഈ പുസ്‌ത​കത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 4-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക. (g03 10/08)

കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: