വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാ​മോ?

(ഈ ക്വിസി​ന്റെ ഉത്തരങ്ങൾ, നൽകി​യി​രി​ക്കുന്ന ബൈബിൾ പരാമർശ​ങ്ങ​ളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങ​ളു​ടെ മുഴു ലിസ്റ്റും 22-ാം പേജിൽ കൊടു​ത്തി​രി​ക്കു​ന്നു. കൂടു​ത​ലായ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച “തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച” [ഇംഗ്ലീഷ്‌] എന്ന പ്രസി​ദ്ധീ​ക​രണം കാണുക.)

1. ഹെ​ബ്രോ​നു സമീപ​മുള്ള മക്‌പേലാ ഗുഹയിൽ അടക്കം ചെയ്യ​പ്പെ​ട്ട​താ​യി ബൈബിൾ പരാമർശി​ക്കുന്ന ആദ്യ ദമ്പതികൾ ആരായി​രു​ന്നു, മറ്റാ​രെ​യും കൂടെ അവിടെ അടക്കി​യ​താ​യി പറഞ്ഞി​രി​ക്കു​ന്നു? (ഉല്‌പത്തി 49:29-33; 50:13)

2. ദാവീ​ദി​ന്റെ ഏതു പുത്ര​നാണ്‌ തന്റെ അതീവ സൗന്ദര്യം നിമിത്തം ശ്രദ്ധേ​യ​നാ​യത്‌? (2 ശമൂവേൽ 14:25)

3. അപ്പൊ​സ്‌ത​ല​നായ പൗലൊ​സിന്‌ ജന്മനാ​തന്നെ ഏതു പൗരത്വം ഉണ്ടായി​രു​ന്നു? (പ്രവൃ​ത്തി​കൾ 22:25-28)

4. വിലക്ക​പ്പെട്ട കനി സംബന്ധിച്ച്‌ ആദാമി​നു ലഭിച്ച മുന്നറി​യിപ്പ്‌ എന്തായി​രു​ന്നു? (ഉല്‌പത്തി 2:17)

5. രെഹ​ബെ​യാം രാജാവ്‌ ജനത്തിന്റെ അപേക്ഷ തിരസ്‌ക​രി​ച്ച​ശേഷം, മത്സരി​ക​ളായ വടക്കേ ഗോ​ത്ര​ക്കാ​രു​ടെ അടു​ത്തേക്ക്‌ ആരെ അയച്ചു? ആ മനുഷ്യന്‌ എന്തു സംഭവി​ച്ചു? (2 ദിനവൃ​ത്താ​ന്തം 10:18)

6. “രണ്ടു യജമാ​ന​ന്മാ​രെ സേവി​പ്പാൻ ആർക്കും കഴിക​യില്ല” എന്ന്‌ പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? (മത്തായി 6:24)

7. യഹോവ യിസ്രാ​യേ​ല്യർക്ക്‌ ഭക്ഷിക്കാൻ മന്ന പ്രദാനം ചെയ്‌ത​പ്പോൾ, പെറു​ക്കി​യെ​ടു​ക്കാത്ത മന്നയ്‌ക്ക്‌ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു? (പുറപ്പാ​ടു 16:21)

8. യേശു​വി​നെ ഒറ്റി​ക്കൊ​ടു​ത്തത്‌ ആര്‌? (ലൂക്കൊസ്‌ 6:16)

9. അമ്മോ​ന്യ​രു​ടെ പ്രധാന വിഗ്രഹ ദേവൻ ആരായി​രു​ന്നു? (സെഫന്യാ​വു 1:5)

10. വലിയ ശക്തിയും ബലവും പ്രയോ​ഗി​ക്കാ​നുള്ള കഴിവി​ന്റെ പ്രതീ​ക​മാ​യി ബൈബി​ളിൽ മിക്ക​പ്പോ​ഴും പരാമർശി​ച്ചി​രി​ക്കുന്ന ശരീരാ​വ​യവം ഏത്‌? (യിരെ​മ്യാ​വു 32:17)

11. വസ്ഥിയെ മാറ്റി തത്‌സ്ഥാ​നത്ത്‌ മറ്റൊരു രാജ്ഞിയെ വാഴി​ക്കണം എന്ന്‌ അഹശ്വേ​രോശ്‌ രാജാ​വി​നോ​ടു പറഞ്ഞത്‌ ആരാണ്‌? (എസ്ഥേർ 1:14-20)

12. മാറയി​ലെ കയ്‌പുള്ള വെള്ളം മധുര​മു​ള്ള​താ​ക്കി മാറ്റാൻ മോ​ശെ​യ്‌ക്കു കഴിഞ്ഞത്‌ എങ്ങനെ? (പുറപ്പാ​ടു 15:23-25)

13. യിസ്രാ​യേ​ല്യ​രു​ടെ പുറപ്പാ​ടി​ന്റെ തുടക്കം എവി​ടെ​നി​ന്നാ​യി​രു​ന്നു? (പുറപ്പാ​ടു 12:37)

14. ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​ക​ളു​ടെ പുരോ​ഗ​തി​യെ കുറി​ച്ചുള്ള വിവരങ്ങൾ യോശീ​യാ​രാ​ജാ​വി​നെ അറിയി​ച്ച​തും ആലയത്തിൽ കണ്ടെത്തിയ “ന്യായ​പ്ര​മാ​ണ​പു​സ്‌തകം” രാജാ​വി​നെ വായിച്ചു കേൾപ്പി​ച്ച​തും ആരാണ്‌? (2 രാജാ​ക്ക​ന്മാർ 22:8-10)

15. യോഹ​ന്നാൻ കണ്ടതായി വെളി​പ്പാ​ടിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കുതി​ര​ക​ളു​ടെ നിറം എന്തായി​രു​ന്നു, അവ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു? (വെളി​പ്പാ​ടു 6:2-8) (g03 10/08)

ക്വിസി​നുള്ള ഉത്തരങ്ങൾ

1. അബ്രാ​ഹാ​മും സാറാ​യും; യിസ്‌ഹാക്ക്‌, റിബേക്ക, ലേയ, യാക്കോബ്‌ എന്നിവ​രെ​യും

2. അബ്‌ശാ​ലോം

3. റോമൻ

4. “തിന്നുന്ന നാളിൽ നീ മരിക്കും”

5. ഊഴി​യ​വേ​ല​യ്‌ക്കു മേൽവി​ചാ​ര​ക​നായ ഹദോ​രാ​മി​നെ, അവനെ കല്ലെറി​ഞ്ഞു കൊന്നു

6. “നിങ്ങൾക്കു ദൈവ​ത്തെ​യും മാമോ​നെ​യും [“ധനത്തെ​യും,” NW] സേവി​പ്പാൻ കഴിക​യില്ല”

7. “വെയിൽ മൂക്കു​മ്പോൾ അതു ഉരുകി​പ്പോ​കും”

8. യൂദാ ഈസ്‌ക​ര്യോ​ത്താ

9. മല്‌ക്കാം

10. ഭുജം

11. മേദോ-പേർഷ്യ​യി​ലെ ഏഴു പ്രഭു​ക്ക​ന്മാ​രു​ടെ വക്താവാ​യി വർത്തിച്ച മെമൂ​ഖാൻ

12. “യഹോവ അവന്നു ഒരു വൃക്ഷം കാണി​ച്ചു​കൊ​ടു​ത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുര​മാ​യി തീർന്നു”

13. റമസേസ്‌

14. രാജാ​വി​ന്റെ രായസ​ക്കാ​ര​നായ ശാഫാൻ

15. വെള്ള—നീതി​യു​ക്ത​മായ യുദ്ധം; തീനിറം—മാനവ യുദ്ധം; കറുപ്പ്‌—ക്ഷാമം; മഞ്ഞ—മരണം