വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബദൽ ജീവിതരീതികൾ ദൈവാംഗീകാരമുള്ളവയോ?

ബദൽ ജീവിതരീതികൾ ദൈവാംഗീകാരമുള്ളവയോ?

ബൈബി​ളി​ന്റെ വീക്ഷണം

ബദൽ ജീവി​ത​രീ​തി​കൾ ദൈവാം​ഗീ​കാ​ര​മു​ള്ള​വ​യോ?

“എന്റെ ലൈം​ഗിക ചായ്‌വ്‌ എന്താ​ണെന്ന്‌ എപ്പോ​ഴാണ്‌ എനിക്ക്‌ അറിയാൻ കഴിയുക?” കൗമാ​ര​പ്രാ​യ​ക്കാർക്ക്‌ ഉപദേശം നൽകുന്ന ഒരു പംക്തി​യി​ലേക്ക്‌, 13 വയസ്സുള്ള ഒരു പെൺകു​ട്ടി എഴുതി​ച്ചോ​ദി​ച്ച​താണ്‌ ഇത്‌. ഇഷ്ടമുള്ള ഏതുതരം ലൈം​ഗിക ജീവി​ത​രീ​തി​യും പിന്തു​ട​രാ​നുള്ള സ്വാത​ന്ത്ര്യം തങ്ങൾക്കുണ്ട്‌ എന്ന അനേക​രു​ടെ​യും മനോ​ഭാ​വത്തെ ഈ കുട്ടി​യു​ടെ ചോദ്യം പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.

തങ്ങളുടെ ലൈം​ഗിക വികാ​രങ്ങൾ സംബന്ധിച്ച്‌ യഥാർഥ​ത്തിൽ ആശയക്കു​ഴ​പ്പ​ത്തി​ലാ​യി​രി​ക്കുന്ന ചില ആളുകൾ ഉണ്ടായി​രു​ന്നേ​ക്കാം. എന്നാൽ മറ്റുചി​ലർ, നിസ്സ​ങ്കോ​ചം സ്വവർഗ​രതി പോലുള്ള ബദൽ ജീവി​ത​രീ​തി​കൾ അവലം​ബി​ക്കു​ന്നു. വേറെ ചിലരാ​കട്ടെ, യാതൊ​രു കൂസലു​മി​ല്ലാ​തെ വിപരീത ലിംഗ​വർഗ​ത്തിൽ പെട്ടവ​രെ​പ്പോ​ലെ വസ്‌ത്രം ധരിക്കു​ക​യും പെരു​മാ​റു​ക​യും ചെയ്യുന്നു. ചിലർ ലിംഗ​മാറ്റ ശസ്‌ത്ര​ക്രി​യ​കൾക്കു വിധേ​യ​രാ​കു​ന്നു. ഇനി, കുട്ടി​ക​ളു​മാ​യി ശാരീ​രിക ബന്ധം പുലർത്താൻ മുതിർന്ന​വരെ അനുവ​ദി​ക്ക​ണ​മെന്നു വാദി​ക്കു​ന്ന​വർപോ​ലു​മുണ്ട്‌.

ഒരുവന്റെ ലിംഗ​ഭേദം, അനുവർത്തി​ക്കേണ്ട ലൈം​ഗിക ജീവി​ത​രീ​തി എന്നീ കാര്യങ്ങൾ വ്യക്തി​പ​ര​മായ തീരു​മാ​ന​ത്തി​നു വിട്ടി​രി​ക്കു​ന്ന​വ​യാ​ണോ? ദൈവ​വ​ച​ന​ത്തിന്‌ ഈ വിഷയം സംബന്ധിച്ച്‌ എന്താണു പറയാ​നു​ള്ളത്‌?

“ആണും പെണ്ണു​മാ​യി അവരെ സൃഷ്ടിച്ചു”

ആണും പെണ്ണും തമ്മിലുള്ള വ്യത്യാ​സം കൽപ്പി​ച്ചത്‌ ദൈവം​ത​ന്നെ​യാണ്‌ എന്ന്‌ ഉല്‌പത്തി എന്ന ബൈബിൾ പുസ്‌തകം പറയുന്നു. പ്രസ്‌തുത വിവരണം പറയു​ന്നത്‌ ഇപ്രകാ​ര​മാണ്‌: “ദൈവം തന്റെ സ്വരൂ​പ​ത്തിൽ മനുഷ്യ​നെ സൃഷ്ടിച്ചു . . . ആണും പെണ്ണു​മാ​യി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനു​ഗ്ര​ഹി​ച്ചു: നിങ്ങൾ സന്താന​പു​ഷ്ടി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞു . . . വാഴു​വിൻ എന്നു അവരോ​ടു കല്‌പി​ച്ചു.”—ഉല്‌പത്തി 1:27, 28.

ദൈവം മനുഷ്യ​രെ സൃഷ്ടി​ച്ചത്‌ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തോ​ടെ ആയിരു​ന്നു. മാത്രമല്ല, ആ സ്വാത​ന്ത്ര്യം ആസ്വദി​ക്കാ​നുള്ള അവസര​വും അവൻ അവർക്കു നൽകി. (സങ്കീർത്തനം 115:16) ഭൂമു​ഖത്തെ സകല ജീവജാ​ല​ങ്ങ​ളെ​യും പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ഭരമേൽപ്പി​ച്ചതു കൂടാതെ അവയ്‌ക്ക്‌ ചേരുന്ന പേരു​ക​ളി​ടാ​നും മനുഷ്യന്‌ അനുവാ​ദം കൊടു​ത്തു. (ഉല്‌പത്തി 2:19) എന്നിരു​ന്നാ​ലും, ലൈം​ഗി​ക​ത​യു​ടെ കാര്യ​ത്തിൽ ദൈവം കൃത്യ​മായ മാർഗ​നിർദേശം നൽകു​ക​തന്നെ ചെയ്‌തു.—ഉല്‌പത്തി 2:24.

ആദാമി​ന്റെ അനുസ​ര​ണ​ക്കേ​ടു​നി​മി​ത്തം നമു​ക്കെ​ല്ലാം അപൂർണത കൈമാ​റി​ക്കി​ട്ടി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ജഡിക ബലഹീ​ന​ത​ക​ളു​മാ​യും ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​വു​മാ​യി ചേർച്ച​യി​ല​ല്ലാത്ത തീവ്രാ​ഭി​ലാ​ഷ​ങ്ങ​ളു​മാ​യും നമുക്കു മല്ലി​ടേ​ണ്ടി​വ​രു​ന്നു. അതിനാൽ, മോശെ മുഖാ​ന്തരം ദൈവം നൽകിയ നിയമ​ങ്ങ​ളിൽ, ദൈവം വെറു​ക്കുന്ന ലൈം​ഗിക നടപടി​കളെ കുറിച്ച്‌ വ്യക്തമാ​യി പരാമർശി​ച്ചി​രു​ന്നു. അതായത്‌ വ്യഭി​ചാ​രം, നിഷിദ്ധ ബന്ധു​വേഴ്‌ച, സ്വവർഗ​രതി, മൃഗസം​ഭോ​ഗം എന്നിവ. (ലേവ്യ​പു​സ്‌തകം 18:6-23) അധാർമിക ഉദ്ദേശ്യ​ങ്ങൾക്കാ​യി വിപരീ​ത​ലിം​ഗ​വർഗ​ത്തിൽപ്പെട്ട ഒരാളാ​യി സ്വയം ചിത്രീ​ക​രി​ക്കു​ന്ന​തി​നെ​യും ദൈവം വിലക്കി. (ആവർത്ത​ന​പു​സ്‌തകം 22:5) വിവാഹ ഇണയു​മാ​യി, അതായത്‌ വിപരീ​ത​ലിം​ഗ​വർഗ​ത്തിൽപ്പെട്ട വിവാഹ ഇണയു​മാ​യി ഉള്ള ലൈം​ഗി​ക​ബ​ന്ധ​ങ്ങൾക്കു മാത്രമേ ദൈവാം​ഗീ​കാ​ര​മു​ള്ളൂ എന്നുള്ള പഠിപ്പി​ക്ക​ലിന്‌ ബൈബി​ളി​ലു​ട​നീ​ളം യാതൊ​രു മാറ്റവു​മില്ല. (ഉല്‌പത്തി 20:1-5, 14; 39:7-9; സദൃശ​വാ​ക്യ​ങ്ങൾ 5:15-19; എബ്രായർ 13:4) അത്തരം മാനദ​ണ്ഡങ്ങൾ ന്യായ​യു​ക്ത​മാ​ണോ?

തിര​ഞ്ഞെ​ടുപ്പ്‌ ആരു​ടേത്‌?

സ്രഷ്ടാ​വി​ന്റെ മുന്നിൽ മനുഷ്യ​നുള്ള സ്ഥാനത്തെ ഒരു കുശവന്റെ കയ്യിലെ കളിമ​ണ്ണി​നോ​ടാണ്‌ ബൈബിൾ ഉപമി​ക്കു​ന്നത്‌. അത്‌ ഇപ്രകാ​രം പറയുന്നു: “അയ്യോ, മനുഷ്യാ, ദൈവ​ത്തോ​ടു പ്രത്യു​ത്തരം പറയുന്ന നീ ആർ? മനഞ്ഞി​രി​ക്കു​ന്നതു മനഞ്ഞവ​നോ​ടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദി​ക്കു​മോ?” (റോമർ 9:20) പുരു​ഷ​നും സ്‌ത്രീ​ക്കും പരസ്‌പരം ലൈം​ഗിക ആകർഷണം തോന്നു​ന്നതു സ്വാഭാ​വി​ക​മാണ്‌ എന്ന്‌ ദൈവം അവരെ സൃഷ്ടിച്ച വിധത്തിൽനി​ന്നു വ്യക്തമാ​കു​ന്നു. എന്നാൽ ഒരേ ലിംഗ​വർഗ​ത്തിൽപ്പെട്ട ഒരു വ്യക്തി​യോ​ടോ ഒരു മൃഗ​ത്തോ​ടോ ഒരു കുട്ടി​യോ​ടോ ലൈം​ഗി​കാ​കർഷണം തോന്നു​ന്നത്‌ അസ്വാ​ഭാ​വി​ക​മാണ്‌.—റോമർ 1:26, 27, 32.

അതു​കൊ​ണ്ടു​ത​ന്നെ, അത്തരം അസ്വാ​ഭാ​വിക ലൈം​ഗിക ചായ്‌വു​കൾ പിന്തു​ട​രുന്ന വ്യക്തികൾ ദൈവത്തെ എതിർക്കു​ക​യാണ്‌. ബൈബിൾ പിൻവ​രുന്ന മുന്നറി​യി​പ്പു നൽകുന്നു: ‘നിലത്തി​ലെ കലനു​റു​ക്കു​ക​ളു​ടെ ഇടയിൽ ഒരു കലനു​റു​ക്കാ​യി​രി​ക്കെ, തന്നെ നിർമ്മി​ച്ച​വ​നോ​ടു തർക്കി​ക്കു​ന്ന​വന്നു അയ്യോ കഷ്ടം; മനയു​ന്ന​വ​നോ​ടു കളിമണ്ണു: നീ എന്തുണ്ടാ​ക്കു​ന്നു എന്നു പറയു​മോ?’ (യെശയ്യാ​വു 45:9) ലൈം​ഗിക കാര്യങ്ങൾ സംബന്ധിച്ച്‌ മനുഷ്യ​ന്റെ നിർമാ​താവ്‌ അവനു മാർഗ​നിർദേ​ശങ്ങൾ നൽകു​ന്നതു തികച്ചും ന്യായ​യു​ക്ത​മാണ്‌. മനുഷ്യൻ അത്തരം മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ക്കണം എന്നതും ന്യായ​യു​ക്ത​മല്ലേ?

താന്താന്റെ പാത്രത്തെ നേടുക

ലൈം​ഗിക പെരു​മാ​റ്റം സംബന്ധിച്ച്‌ ക്രിസ്‌ത്യാ​നി​കൾക്കു മാർഗ​നിർദേശം നൽകി​യ​പ്പോൾ ബൈബിൾ എഴുത്തു​കാ​ര​നായ പൗലൊസ്‌ സമാന​മായ ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി. അവൻ ഇപ്രകാ​രം പറഞ്ഞു: “ഓരോ​രു​ത്തൻ . . . കാമവി​കാ​ര​ത്തി​ലല്ല, വിശു​ദ്ധീ​ക​ര​ണ​ത്തി​ലും മാനത്തി​ലും താന്താന്റെ പാത്രത്തെ നേടി​ക്കൊ​ള്ളട്ടെ.” (1 തെസ്സ​ലൊ​നീ​ക്യർ 4:4, 5) ഒരു വ്യക്തി​യു​ടെ ശരീരത്തെ പൗലൊസ്‌ ഒരു പാത്ര​ത്തോട്‌ ഉപമി​ക്കു​ന്നു. ആ പാത്രത്തെ നേടുക എന്നു പറഞ്ഞാൽ, ഒരുവന്റെ ചിന്തക​ളെ​യും അഭിലാ​ഷ​ങ്ങ​ളെ​യും ദൈവ​ത്തി​ന്റെ ധാർമിക നിയമ​ങ്ങൾക്കു ചേർച്ച​യിൽ കൊണ്ടു​വ​രു​ന്ന​തി​നെ അർഥമാ​ക്കു​ന്നു.

ഇത്‌ അത്ര എളുപ്പ​മ​ല്ലാ​യി​രി​ക്കാം എന്നതു ശരിതന്നെ. ചെറു​പ്പ​ത്തിൽ ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തി​നു വിധേ​യ​രാ​യവർ, പുരു​ഷ​ത്വ​വും സ്‌ത്രീ​ത്വ​വും സംബന്ധിച്ച്‌ വികല മാതൃക വെച്ച മാതാ​പി​താ​ക്ക​ളോ സംരക്ഷ​ക​രോ ഉണ്ടായി​രു​ന്നവർ, ഇളം പ്രായ​ത്തിൽത്തന്നെ അശ്ലീല​കാ​ര്യ​ങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വന്നവർ എന്നിവ​രു​ടെ കാര്യ​ത്തി​ലെ​ല്ലാം ബുദ്ധി​മു​ട്ടു​ണ്ടാ​യേ​ക്കാം എന്നതു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. ജനിതക സവി​ശേ​ഷ​തകൾ, ഹോർമോ​ണു​ക​ളു​ടെ പ്രവർത്തനം, മാനസിക ഘടകങ്ങൾ എന്നിവ​യും ഒരു വ്യക്തിക്ക്‌ വികൃ​ത​മായ ലൈം​ഗിക വികാ​രങ്ങൾ ഉണ്ടാകാൻ കാരണ​മാ​യേ​ക്കാം. എന്നാൽ, സഹായ​വും പിന്തു​ണ​യും ആവശ്യ​മു​ള്ള​വർക്ക്‌ അതു നൽകാൻ നമ്മുടെ സ്രഷ്ടാ​വി​നു കഴിയും എന്നറി​യു​ന്നത്‌ ആശ്വാ​സ​ക​ര​മാണ്‌.—സങ്കീർത്തനം 33:20; എബ്രായർ 4:16.

നിങ്ങളെ മെനയാൻ വലിയ കുശവനെ അനുവ​ദി​ക്കു​ക

ഒരു കളിമൺ പിണ്ഡം കുശവന്റെ ചക്രത്തി​നു മധ്യത്തിൽ ആണെങ്കി​ലേ അതു രൂപ​പ്പെ​ടു​ത്തു​ക​യും ആകൃതി വരുത്തു​ക​യും ചെയ്യാ​നുള്ള ജോലി കുശവനു തുടങ്ങാൻ കഴിയൂ. ചക്രം കറങ്ങു​ന്ന​തി​ന​നു​സ​രിച്ച്‌ കുശവൻ വിദഗ്‌ധ​മാ​യി തന്റെ വിരലു​കൾ കൊണ്ട്‌ കളിമൺ പിണ്ഡത്തിൽ മൃദു​വാ​യി അമർത്തി അതിനെ ആകർഷ​ണീ​യ​മായ ആകൃതി​യി​ലാ​ക്കു​ന്നു. ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ അഭികാ​മ്യ​രായ വ്യക്തി​ക​ളാ​യി രൂപ​പ്പെ​ടേ​ണ്ട​തിന്‌, ആദ്യം​തന്നെ നാം ചെയ്യേണ്ട സംഗതി ദൈവ​ത്തി​ന്റെ കാലാ​തീ​ത​മായ തത്ത്വങ്ങ​ളി​ലും നിയമ​ങ്ങ​ളി​ലും നമ്മുടെ ജീവിതം കേന്ദ്രീ​ക​രി​ക്കുക എന്നതാണ്‌. ഒരിക്കൽ നാം അതിനുള്ള ശ്രമം തുടങ്ങി​ക്ക​ഴി​ഞ്ഞാൽ ബൈബി​ളി​ലൂ​ടെ​യും തന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താ​ലും ക്രിസ്‌തീയ സഹോ​ദ​ര​വർഗ​ത്താ​ലും ദൈവം നമ്മെ ആർദ്ര​ത​യോ​ടെ മെനഞ്ഞു​കൊ​ള്ളും. അപ്പോൾ ഒരു വ്യക്തി തന്റെ ജീവി​ത​ത്തിൽ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ കരുതൽ അനുഭ​വി​ച്ച​റി​യാൻ തുടങ്ങും.

സ്രഷ്ടാ​വി​ന്റെ ജ്ഞാനത്തി​ലുള്ള പൂർണ ആശ്രയ​വും നമുക്ക്‌ ഏറ്റവും നല്ലത്‌ എന്തെന്നു ദൈവ​ത്തിന്‌ അറിയാം എന്നുള്ള പൂർണ​ബോ​ധ്യ​വും നാം വളർത്തി​യെ​ടു​ക്കേ​ണ്ട​തുണ്ട്‌. പ്രാർഥ​ന​യി​ലൂ​ടെ​യും ശുഷ്‌കാ​ന്തി​യോ​ടെ​യുള്ള ബൈബിൾ പഠനത്തി​ലൂ​ടെ​യും ഈ ബോധ്യം നമുക്കു വികസി​പ്പി​ക്കാൻ കഴിയും. അനുചി​ത​മായ ലൈം​ഗിക വികാ​ര​ങ്ങ​ളു​മാ​യി മല്ലിടുന്ന ഒരു വ്യക്തി ഇത്തര​മൊ​രു മനോ​ഭാ​വ​ത്തോ​ടെ തന്റെ പ്രശ്‌നത്തെ സമീപി​ക്കു​മ്പോൾ അയാൾ സ്രഷ്ടാ​വി​ന്റെ കൈക​ളിൽ രൂപ​പ്പെ​ടാൻ തക്ക അവസ്ഥയി​ലാ​യി​രി​ക്കും. 1 പത്രൊസ്‌ 5:6, 7 ഇപ്രകാ​രം പറയുന്നു: “അതു​കൊ​ണ്ടു അവൻ തക്കസമ​യത്തു നിങ്ങളെ ഉയർത്തു​വാൻ ദൈവ​ത്തി​ന്റെ ബലമുള്ള കൈക്കീ​ഴു താണി​രി​പ്പിൻ. അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ.”

നിരന്തരം ബൈബിൾ വായി​ക്കു​മ്പോൾ, ജഡികാ​ഭി​ലാ​ഷ​ങ്ങ​ളു​മാ​യി മല്ലി​ടേ​ണ്ടി​വ​ന്ന​വ​രും എന്നാൽ മടുത്തു​പോ​കാ​ഞ്ഞ​വ​രു​മായ വിശ്വസ്‌ത ദൈവ​ദാ​സ​ന്മാ​രു​ടെ ഒരു നീണ്ടനി​രയെ നമുക്കു പരിച​യ​പ്പെ​ടാൻ കഴിയും. ഈ ദൃഷ്ടാ​ന്തങ്ങൾ എത്ര പ്രോ​ത്സാ​ഹനം പകരു​ന്ന​താ​ണെ​ന്നോ! “അയ്യോ, ഞാൻ അരിഷ്ട​മ​നു​ഷ്യൻ! ഈ മരണത്തി​ന്നു അധീന​മായ ശരീര​ത്തിൽനി​ന്നു എന്നെ ആർ വിടു​വി​ക്കും?” എന്ന വാക്കു​ക​ളിൽനിന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലൊ​സിന്‌ ചില​പ്പോ​ഴൊ​ക്കെ എത്രമാ​ത്രം നിരാശ തോന്നി​യി​രു​ന്നു​വെന്ന്‌ നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും. എന്നാൽ ആ ചോദ്യ​ത്തിന്‌ സ്വയം ഉത്തരം നൽകി​യ​പ്പോൾ അവൻ നമുക്കുള്ള സഹായ​ത്തി​ന്റെ മുഖ്യ ഉറവി​ലേക്ക്‌ ശ്രദ്ധ തിരി​ച്ചു​വി​ട്ടു: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​മു​ഖാ​ന്തരം ഞാൻ ദൈവ​ത്തി​ന്നു സ്‌തോ​ത്രം ചെയ്യുന്നു.”—റോമർ 7:24, 25.

മാറ്റം വരുത്താൻ സഹായി​ക്കുന്ന ശക്തി

ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​വും നമുക്കു പ്രയോ​ജ​ന​പ്പെ​ടു​ത്താൻ കഴിയും. മാറ്റം വരുത്താൻ നമ്മിൽ ശക്തമായ സ്വാധീ​നം ചെലു​ത്താൻ ഇതിനു കഴിയും. ‘പഴയ മനുഷ്യ​നെ ഉപേക്ഷി​ച്ചു . . . സത്യത്തി​ന്റെ ഫലമായ നീതി​യി​ലും വിശു​ദ്ധി​യി​ലും ദൈവാ​നു​രൂ​പ​മാ​യി സൃഷ്ടി​ക്ക​പ്പെട്ട പുതു​മ​നു​ഷ്യ​നെ ധരിക്കാൻ’ പരിശു​ദ്ധാ​ത്മാ​വു നമ്മെ സഹായി​ക്കു​ന്നു. (എഫെസ്യർ 4:22-24) ഈ മാറ്റം വരുത്തു​ന്ന​തി​നു​വേണ്ടി പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം നാം ആത്മാർഥ​മാ​യി അഭ്യർഥി​ക്കു​ന്നെ​ങ്കിൽ സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീയ പിതാവ്‌ തീർച്ച​യാ​യും അതു നൽകും. ‘സ്വർഗ്ഗ​സ്ഥ​നായ പിതാവു തന്നോടു യാചി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കും’ എന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. (ലൂക്കൊസ്‌ 11:13) എന്നിരു​ന്നാ​ലും, ഇതിന്‌ നിരന്ത​ര​മായ പ്രാർഥന ആവശ്യ​മാണ്‌. അവന്റെ പിൻവ​രുന്ന വാക്കുകൾ ശ്രദ്ധി​ക്കുക: “ചോദി​ച്ചു​കൊ​ണ്ടേ​യി​രി​പ്പിൻ എന്നാൽ നിങ്ങൾക്കു ലഭിക്കും.” (മത്തായി 7:7, NW) അതിശ​ക്ത​മായ ലൈം​ഗിക അഭിലാ​ഷങ്ങൾ നിയ​ന്ത്രി​ക്കു​ന്ന​തിന്‌ ഇത്‌ പ്രത്യേ​കി​ച്ചും ആവശ്യ​മാണ്‌.

എല്ലാ പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നും വന്നിരി​ക്കുന്ന ആളുകൾ ഉൾപ്പെട്ട സത്യ​ക്രി​സ്‌തീയ സഹോ​ദ​ര​വർഗത്തെ ഉപയോ​ഗി​ച്ചു​കൊ​ണ്ടും ദൈവം നമ്മെ സഹായി​ക്കു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ കൊരി​ന്തി​ലെ സഭയിൽ ഉണ്ടായി​രുന്ന ക്രിസ്‌ത്യാ​നി​ക​ളിൽ ചിലർ മുമ്പ്‌ ‘പ്രകൃ​തി​വി​രുദ്ധ ഉദ്ദേശ്യ​ങ്ങൾക്കാ​യി നില​കൊ​ണ്ട​വ​രും’ ‘പുരു​ഷ​ന്മാ​രോ​ടു​കൂ​ടെ ശയിക്കുന്ന പുരു​ഷ​ന്മാ​രും’ (NW) ആയിരു​ന്നു. എന്നാൽ അവർ മാറ്റം വരുത്തി. ക്രിസ്‌തു​വി​ന്റെ രക്തം അവരെ കഴുകി വെടി​പ്പാ​ക്കി. അങ്ങനെ അവർ ദൈവ​ദൃ​ഷ്ടി​യിൽ കൊള്ളാ​വു​ന്ന​വ​രാ​യി തീർന്നു. (1 കൊരി​ന്ത്യർ 6:9-11) ഇന്നു ചിലർക്കു സമാന​മായ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തുണ്ട്‌. തെറ്റായ ആഗ്രഹ​ങ്ങ​ളു​മാ​യി പോരാ​ടേണ്ടി വരുന്ന അത്തരം വ്യക്തി​കൾക്ക്‌ ക്രിസ്‌തീയ സഭയിൽനി​ന്നു പിന്തുണ ലഭിക്കും.

എന്നാൽ ഒരു ക്രിസ്‌ത്യാ​നി ആയിത്തീ​രു​ന്ന​തോ​ടെ ഒരു വ്യക്തി​യി​ലെ വഴിവിട്ട എല്ലാ ചിന്തക​ളും ലിംഗ​ഭേദം സംബന്ധിച്ച ആശയക്കു​ഴ​പ്പ​വും സ്വതവേ ഇല്ലാതാ​കും എന്നാണോ ഇതിന്റെ അർഥം? അങ്ങനെ അർഥമാ​ക്കു​ന്നില്ല. ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തി​നുള്ള തുടർച്ച​യായ ശ്രമം ഒരു സാധാരണ ജീവിതം നയിക്കാൻ ചിലരെ സഹായി​ച്ചി​രി​ക്കു​ന്നു. എങ്കിൽപ്പോ​ലും, ഈ ക്രിസ്‌ത്യാ​നി​ക​ളിൽ പലർക്കും തെറ്റായ അഭിവാ​ഞ്‌ഛ​ക​ളു​മാ​യി ദിവ​സേ​ന​യെ​ന്നോ​ണം പോരാ​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഇങ്ങനെ​യുള്ള വ്യക്തി​കൾക്ക്‌ ആലങ്കാ​രി​ക​മാ​യി “ജഡത്തിൽ ഒരു ശൂലം” ഉണ്ടായി​ട്ടും അവർ ദൈവത്തെ സേവി​ക്കു​ന്നു. (2 കൊരി​ന്ത്യർ 12:7) തെറ്റായ ചായ്‌വു​ക​ളോട്‌ പൊരു​തു​ന്ന​തി​ലും നീതി​നി​ഷ്‌ഠ​മായ നടത്ത നിലനി​റു​ത്തു​ന്ന​തി​ലും തുടരു​ന്നി​ട​ത്തോ​ളം കാലം യഹോവ അവരെ വിശ്വ​സ്‌ത​രും തന്റെ മുമ്പാകെ ശുദ്ധരും ആയ ദാസന്മാ​രാ​യി വീക്ഷി​ക്കു​ന്നു. അവർക്ക്‌, ഭാവി​യിൽ മുഴു മനുഷ്യ​വർഗ​വും “ദ്രവത്വ​ത്തി​ന്റെ ദാസ്യ​ത്തിൽനി​ന്നു വിടു​ത​ലും ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കുന്ന സ്വാത​ന്ത്ര്യ​വും” പ്രാപി​ക്കുന്ന സമയത്തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കാൻ കഴിയും.—റോമർ 8:20.

എന്നാൽ അതിനു​മു​മ്പുള്ള ഈ കാലത്ത്‌ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രും അവന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളോട്‌ പറ്റിനിൽക്കാൻ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. സത്യ​ക്രി​സ്‌ത്യാ​നി​കൾ, ദൈവത്തെ സേവി​ക്കു​ന്നതു തിര​ഞ്ഞെ​ടു​ക്കു​ന്നു. അല്ലാതെ തങ്ങളു​ടെ​തന്നെ സ്വാർഥ അഭിലാ​ഷ​ങ്ങളെ പിന്തു​ട​രു​കയല്ല ചെയ്യു​ന്നത്‌. ജീവി​ത​ത്തി​ന്റെ സമസ്‌ത മണ്ഡലങ്ങ​ളി​ലും ദൈ​വേ​ഷ്ട​ത്തി​നു താഴ്‌മ​യോ​ടെ കീഴ്‌പെ​ടു​ന്ന​വർക്കു കിട്ടുന്ന പ്രതി​ഫലം, നിത്യാ​ന​ന്ദ​വും സന്തുഷ്ടി​യും ആയിരി​ക്കും.—സങ്കീർത്തനം 128:1, NW; യോഹ​ന്നാൻ 17:3. (g03 10/08)

[13-ാം പേജിലെ ആകർഷക വാക്യം]

ലൈംഗികതയുടെ കാര്യ​ത്തിൽ ദൈവം കൃത്യ​മായ മാർഗ​നിർദേ​ശങ്ങൾ നൽകി

[14-ാം പേജിലെ ആകർഷക വാക്യം]

ഒന്നാം നൂറ്റാ​ണ്ടിൽ കൊരി​ന്തി​ലെ സഭയിൽ ഉണ്ടായി​രുന്ന ക്രിസ്‌ത്യാ​നി​ക​ളിൽ ചിലർ മുമ്പ്‌ ‘പ്രകൃ​തി​വി​രുദ്ധ ഉദ്ദേശ്യ​ങ്ങൾക്കാ​യി നില​കൊ​ണ്ട​വ​രും’ ‘പുരു​ഷ​ന്മാ​രോ​ടു​കൂ​ടെ ശയിക്കുന്ന പുരു​ഷ​ന്മാ​രും’ ആയിരു​ന്നു. എന്നാൽ അവർ മാറ്റം വരുത്തി

[15-ാം പേജിലെ ചിത്രം]

ഉയർന്ന ധാർമിക നിലവാ​രങ്ങൾ നട്ടുവ​ളർത്താൻ ബൈബി​ളി​ന്റെ പഠനം ഒരുവനെ സഹായി​ക്കു​ന്നു