വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൂക്ഷ്‌മാണുക്കൾ ആർക്കും ദോഷം ചെയ്യാത്ത ഒരു കാലം

സൂക്ഷ്‌മാണുക്കൾ ആർക്കും ദോഷം ചെയ്യാത്ത ഒരു കാലം

സൂക്ഷ്‌മാ​ണു​ക്കൾ ആർക്കും ദോഷം ചെയ്യാത്ത ഒരു കാലം

സൂക്ഷ്‌മാ​ണു​ക്കൾ അഥവാ സൂക്ഷ്‌മാ​ണു​ജീ​വി​കൾ ജീവന്റെ നിലനിൽപ്പിന്‌ അനിവാ​ര്യ​മാണ്‌. ഭൂമി​യി​ലെ മണ്ണിലും നമ്മു​ടെ​തന്നെ ശരീര​ത്തി​ലും അവ ധാരാ​ള​മുണ്ട്‌. “നമ്മുടെ ശരീര​ത്തിൽ ശതസഹ​സ്ര​കോ​ടി​ക്ക​ണ​ക്കിന്‌ ബാക്ടീ​രി​യ​ങ്ങ​ളുണ്ട്‌” എന്ന്‌ 7-ാം പേജിലെ “വിവി​ധ​യി​നം സൂക്ഷ്‌മാ​ണു​ക്കൾ” എന്ന ചതുര​ത്തിൽ നാം വായി​ക്കു​ക​യു​ണ്ടാ​യി. ഇവയിൽ മിക്കവ​യും ആരോ​ഗ്യ​ത്തിന്‌ പ്രയോ​ജനം ചെയ്യു​ന്ന​വ​യാണ്‌ എന്നു മാത്രമല്ല, വാസ്‌ത​വ​ത്തിൽ ആരോ​ഗ്യ​ത്തിന്‌ ഒഴിച്ചു​കൂ​ടാ​നാ​വാ​ത്ത​വ​യു​മാണ്‌. ഇവയിൽ താരത​മ്യേന കുറ​ച്ചെണ്ണം മാത്രമേ രോഗ​ത്തിന്‌ ഇടയാ​ക്കു​ന്നു​ള്ളൂ എങ്കിലും സൂക്ഷ്‌മാ​ണു​ക്ക​ളൊ​ന്നും ആർക്കും ദോഷം ചെയ്യാത്ത ഒരു കാലം വരു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും.

സൂക്ഷ്‌മാ​ണു​ക്ക​ളു​ടെ സകല ദൂഷ്യ​ഫ​ല​ങ്ങ​ളും നിർമാർജനം ചെയ്യാൻ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന സരണിയെ കുറിച്ച്‌ പരി​ശോ​ധി​ക്കു​ന്ന​തി​നു മുമ്പ്‌ രോഗ​കാ​രി​ക​ളായ സൂക്ഷ്‌മാ​ണു​ക്കളെ ചെറു​ത്തു​തോൽപ്പി​ക്കു​ന്ന​തിന്‌ ഇന്നു നടന്നു​വ​രുന്ന ശ്രമങ്ങളെ കുറിച്ച്‌ നമുക്കു പരിചി​ന്തി​ക്കാം. ഒപ്പം കൊടു​ത്തി​രി​ക്കുന്ന “നിങ്ങൾക്കു ചെയ്യാ​നാ​വു​ന്നത്‌” എന്ന ചതുരം പരി​ശോ​ധി​ക്കു​ന്ന​തി​നു പുറമേ പ്രതി​രോ​ധ​ശ​ക്തി​യുള്ള രോഗാ​ണു​ക്കളെ ചെറു​ത്തു​തോൽപ്പി​ക്കു​ന്ന​തിന്‌ ആരോ​ഗ്യ​വി​ദ​ഗ്‌ധർ നടത്തി​വ​രുന്ന ശ്രമങ്ങളെ കുറിച്ച്‌ പരിചി​ന്തി​ക്കുക.

ആഗോള പദ്ധതികൾ

ഡബ്ലിയു​എച്ച്‌ഒ-യുടെ മുൻ ഡയറക്ടർ ജനറലാ​യി​രുന്ന ഡോ. ഗ്രോ ഹാർലെം ബ്രന്റ്‌ലാൻ, ഇത്തരം ശ്രമങ്ങളെ കുറിച്ചു വർണി​ക്കു​ക​യു​ണ്ടാ​യി. “പ്രതി​സൂ​ക്ഷ്‌മ​ജീ​വീയ പ്രതി​രോ​ധ​ശേ​ഷി​യെ തരണം​ചെയ്യൽ” എന്ന ശീർഷ​ക​ത്തോ​ടു കൂടിയ സാം​ക്ര​മിക രോഗ​ങ്ങളെ കുറി​ച്ചുള്ള 2000-ലെ റിപ്പോർട്ടിൽ അവർ രോഗാ​ണു​ക്ക​ളു​ടെ “[ഔഷധ] പ്രതി​രോ​ധ​ശേഷി നിയ​ന്ത്രി​ക്കു​ന്ന​തി​നുള്ള ഒരു ആഗോള പദ്ധതി” വികസി​പ്പി​ച്ചെ​ടു​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തി​ലേക്കു വിരൽചൂ​ണ്ടി. “എല്ലാ ആരോ​ഗ്യ​രക്ഷാ പ്രവർത്ത​ക​രും തമ്മിൽ ആശയവി​നി​മയ ബന്ധവും മറ്റും” സ്ഥാപി​ക്കു​ന്ന​തി​നെ കുറി​ച്ചും അവർ പറയു​ക​യു​ണ്ടാ​യി. “പകർച്ച​വ്യാ​ധി​കൾക്ക്‌ എതി​രെ​യുള്ള ബൃഹത്തായ ഒരു സംരം​ഭ​ത്തി​നു തുടക്കം കുറി​ക്കാ​നുള്ള അവസരം നമുക്കുണ്ട്‌” എന്ന്‌ അവർ ഊന്നി​പ്പ​റഞ്ഞു.

ഡബ്ലിയു​എ​ച്ച്‌ഒ, 2001-ൽ “പ്രതി​സൂ​ക്ഷ്‌മ​ജീ​വീയ പ്രതി​രോ​ധ​ശേഷി നിയ​ന്ത്രി​ക്കാ​നുള്ള [ഒരു] ആഗോള പദ്ധതി” മുന്നോ​ട്ടു​വെ​ക്കു​ക​യു​ണ്ടാ​യി. ഈ പ്രമാണം, “എന്ത്‌, എങ്ങനെ ചെയ്യണം” എന്നീ കാര്യങ്ങൾ ചർച്ച​ചെ​യ്യുന്ന, ആരോ​ഗ്യ​രക്ഷാ പ്രവർത്ത​കർക്കും പൊതു​ജ​ന​ങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌ത ഒരു പ്ലാൻ അവതരി​പ്പി​ക്കു​ക​യു​ണ്ടാ​യി. രോഗം പിടി​പെ​ടു​ന്നത്‌ ഒഴിവാ​ക്കാ​നാ​കുന്ന വിധത്തെ കുറിച്ച്‌ ആളുകളെ ബോധ​വ​ത്‌ക​രി​ക്കു​ന്ന​തും അണുബാധ ഉണ്ടാകു​മ്പോൾ ആന്റിബ​യോ​ട്ടി​ക്കു​ക​ളും മറ്റു പ്രതി​സൂ​ക്ഷ്‌മ​ജീ​വീ​യ​ങ്ങ​ളും ഉപയോ​ഗി​ക്കേണ്ട വിധത്തെ കുറിച്ച്‌ അവർക്കു പ്രബോ​ധനം നൽകു​ന്ന​തും പദ്ധതി​യിൽ ഉൾപ്പെ​ട്ടി​രു​ന്നു.

ഇതിനു പുറമേ, ആരോ​ഗ്യ​രക്ഷാ പ്രവർത്ത​കരെ—ഡോക്ടർമാർ, നേഴ്‌സു​മാർ, ആശുപ​ത്രി​ക​ളി​ലും നേഴ്‌സിങ്‌ ഹോമു​ക​ളി​ലും ജോലി ചെയ്യുന്ന മറ്റുള്ളവർ എന്നിവരെ—അണുസം​ക്ര​മണം തടയു​ന്ന​തിന്‌ മെച്ചപ്പെട്ട നടപടി​കൾ സ്വീക​രി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​ണ്ടാ​യി. സങ്കടക​ര​മെന്നു പറയട്ടെ, പല ആരോഗ്യ പ്രവർത്ത​ക​രും കൈകൾ കഴുകു​ന്ന​തി​ലും കയ്യുറ മാറ്റി ധരിക്കുന്ന കാര്യ​ത്തി​ലും ഇപ്പോ​ഴും അനാസ്ഥ കാട്ടു​ന്ന​താ​യി പഠനങ്ങൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ആന്റിബ​യോ​ട്ടി​ക്കു​കൾ കുറിച്ചു കൊടു​ക്ക​രു​താ​ത്ത​പ്പോൾ ഡോക്ടർമാർ അവ കുറിച്ചു കൊടു​ക്കു​ന്ന​താ​യും സർവേകൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. രോഗം പെട്ടെന്നു ഭേദമാ​കാ​നാ​യി ആന്റിബ​യോ​ട്ടിക്‌ തരണ​മെന്നു പറഞ്ഞ്‌ ആളുകൾ ഡോക്ടർമാ​രു​ടെ മേൽ സമ്മർദം ചെലു​ത്തു​ന്ന​താണ്‌ ഇതിന്‌ ഒരു കാരണം. അപ്പോൾ, ഡോക്ടർമാർ കേവലം രോഗി​കളെ പ്രീതി​പ്പെ​ടു​ത്താ​നാ​യി അവരുടെ നിർബ​ന്ധ​ത്തി​നു വഴങ്ങുന്നു. പലപ്പോ​ഴും ഡോക്ടർമാർ രോഗി​കളെ ബോധ​വ​ത്‌ക​രി​ക്കാൻ സമയം എടുക്കാ​റില്ല. മാത്രമല്ല, രോഗ​കാ​രി​യായ സൂക്ഷ്‌മാ​ണു​വി​നെ തിരി​ച്ച​റി​യാ​നുള്ള മാർഗം അവരുടെ പക്കൽ ഉണ്ടാ​യെ​ന്നും വരില്ല. ഇനിയും, അവർ ഏറെ പുതി​യ​തെ​ങ്കി​ലും പലയിനം രോഗാ​ണു​ക്കൾക്കെ​തി​രെ ഫലപ്ര​ദ​മായ കൂടുതൽ ചെല​വേ​റിയ ആന്റിബ​യോ​ട്ടി​ക്കു​കൾ കുറിച്ചു കൊടു​ത്തേ​ക്കാം. ഇതും ഔഷധ പ്രതി​രോ​ധ​ശേഷി എന്ന പ്രശ്‌ന​ത്തിന്‌ ഇടയാ​ക്കുന്ന ഘടകമാണ്‌.

ആശുപ​ത്രി​കൾ, ദേശീയ ആരോഗ്യ സംവി​ധാ​നങ്ങൾ, ഭക്ഷ്യോ​ത്‌പാ​ദകർ, മരുന്നു കമ്പനികൾ, നിയമ നിർമാ​താ​ക്കൾ എന്നിവ​യാണ്‌ ഡബ്ലിയു​എച്ച്‌ഒ-യുടെ ആഗോള പദ്ധതി ശ്രദ്ധ​കേ​ന്ദ്രീ​ക​രിച്ച മറ്റു മേഖലകൾ. ഔഷധ പ്രതി​രോ​ധ​ശേ​ഷി​യുള്ള രോഗാ​ണു​ക്ക​ളു​ടെ ആഗോള ഭീഷണി​യെ ചെറു​ക്കാ​നാ​യി സഹകരി​ച്ചു പ്രവർത്തി​ക്കാൻ റിപ്പോർട്ട്‌ അവരെ​യെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എന്നാൽ അത്തരം ഒരു പരിപാ​ടി വിജയി​ക്കു​മോ?

വിജയ​ത്തി​നുള്ള വിലങ്ങു​ത​ടി​കൾ

ഡബ്ലിയു​എച്ച്‌ഒ ആഗോള പദ്ധതി, ആരോഗ്യ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു തടസ്സമാ​യി നിൽക്കുന്ന ഒരു പ്രധാന ഘടകത്തെ കുറിച്ച്‌ സൂചി​പ്പി​ക്കു​ക​യു​ണ്ടാ​യി. ലാഭേച്ഛ, അതായത്‌ പണമോ​ഹം ആണ്‌ അത്‌. പണസ്‌നേഹം “സകലവിധ ദോഷ​ത്തി​ന്നും” കാരണ​മാ​കു​ന്നു എന്ന്‌ ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 6:9, 10) ഡബ്ലിയു​എച്ച്‌ഒ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “ഔഷധ വ്യവസാ​യ​വു​മാ​യുള്ള ഇടപഴ​ക​ലും കണക്കി​ലെ​ടു​ക്കേ​ണ്ട​താണ്‌. വിൽപ്പന പ്രതി​നി​ധി​കൾ ക്ലിനിക്കൽ ജീവന​ക്കാ​രു​മാ​യി ഇടപെ​ടു​ന്നത്‌ വേണ്ട വിധത്തിൽ നിയ​ന്ത്രി​ക്കു​ക​യും ഔഷധ വ്യവസാ​യം സ്‌പോൺസർ ചെയ്‌തു നടത്തുന്ന ആരോ​ഗ്യ​രക്ഷാ പ്രവർത്ത​കർക്കുള്ള ബോധ​വ​ത്‌കരണ പരിപാ​ടി​കൾ നിരീക്ഷണ വിധേ​യ​മാ​ക്കു​ക​യും വേണം.”

മരുന്നു കമ്പനികൾ തങ്ങളുടെ ഉത്‌പ​ന്നങ്ങൾ എങ്ങനെ​യും വിറ്റഴി​ക്കാ​നുള്ള ശ്രമത്തിൽ അങ്ങേയറ്റം ഉത്സാഹ​ത്തോ​ടെ​യാണ്‌ അവ ഡോക്ടർമാ​രു​ടെ മുമ്പാകെ അവതരി​പ്പി​ച്ചി​ട്ടു​ള്ളത്‌. ഇപ്പോ​ഴി​താ, ടിവി പരസ്യ​ങ്ങ​ളി​ലൂ​ടെ അവർ അവ പൊതു​ജ​ന​ത്തിന്‌ നേരിട്ട്‌ പരിച​യ​പ്പെ​ടു​ത്തു​ന്നു. ഇത്‌ വ്യക്തമാ​യും ഔഷധ​ങ്ങ​ളു​ടെ അമിത ഉപയോ​ഗ​ത്തിന്‌ ഇടയാ​ക്കി​യി​ട്ടുണ്ട്‌. അതാകട്ടെ, ഔഷധ പ്രതി​രോ​ധ​ശേ​ഷി​യുള്ള രോഗാ​ണു​ക്കൾ പെരു​കു​ന്ന​തി​നുള്ള ഒരു മുഖ്യ കാരണ​മാ​യി​രി​ക്കു​ന്നു.

ഭക്ഷണത്തി​നാ​യി വളർത്തുന്ന ജന്തുക്ക​ളി​ലെ പ്രതി​സൂ​ക്ഷ്‌മ​ജീ​വീ​യ​ങ്ങ​ളു​ടെ ഉപയോ​ഗത്തെ കുറിച്ചു വിവരി​ക്കുന്ന അധ്യാ​യ​ത്തിൽ ഡബ്ലിയു​എച്ച്‌ഒ ആഗോള പദ്ധതി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ചില രാജ്യ​ങ്ങ​ളി​ലെ മൃഗ​ഡോ​ക്ടർമാർ തങ്ങളുടെ വരുമാ​ന​ത്തി​ന്റെ 40 ശതമാ​ന​മോ അതില​ധി​ക​മോ ഉണ്ടാക്കു​ന്നത്‌ ഔഷധ വിൽപ്പ​ന​യി​ലൂ​ടെ​യാണ്‌. പ്രതി​സൂ​ക്ഷ്‌മ​ജീ​വീ​യ​ങ്ങ​ളു​ടെ ഉപയോ​ഗം പരിമി​ത​പ്പെ​ടു​ത്തു​ന്ന​തിൽനിന്ന്‌ അവരെ പിന്നോ​ട്ടു പിടി​ച്ചു​നി​റു​ത്തുന്ന ഒരു ഘടകമാണ്‌ ഇത്‌.” ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ അമിത ഉപയോ​ഗം നിമിത്തം പ്രതി​രോ​ധ​ശേ​ഷി​യുള്ള രോഗാ​ണു​ക്കൾ തലപൊ​ക്കു​ക​യും പെരു​കു​ക​യും ചെയ്‌തി​രി​ക്കു​ന്നു എന്നതിന്‌ മതിയായ തെളി​വു​ക​ളുണ്ട്‌.

ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉത്‌പാ​ദ​ന​ത്തോത്‌ അമ്പരപ്പി​ക്കു​ന്ന​താണ്‌. ഐക്യ​നാ​ടു​ക​ളിൽത്തന്നെ, ഏതാണ്ട്‌ 2 കോടി കിലോ​ഗ്രാം ആന്റിബ​യോ​ട്ടി​ക്കു​ക​ളാണ്‌ പ്രതി​വർഷം ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നത്‌! ലോക​ത്തി​ലെ മൊത്തം ഉത്‌പാ​ദ​ന​ത്തി​ന്റെ പകുതി​യോ​ളം മാത്രമേ മനുഷ്യ​രിൽ ഉപയോ​ഗി​ക്കു​ന്നു​ള്ളൂ. ബാക്കി വിളക​ളിൽ തളിക്കു​ക​യോ ജന്തുക്കൾക്കു കൊടു​ക്കു​ക​യോ ചെയ്യുന്നു. ഭക്ഷണത്തി​നാ​യി വളർത്തുന്ന ജന്തുക്ക​ളു​ടെ വളർച്ച ത്വരി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അവയുടെ തീറ്റയിൽ ആന്റിബ​യോ​ട്ടി​ക്കു​കൾ കലർത്തി കൊടു​ക്കു​ന്നതു സാധാ​ര​ണ​മാണ്‌.

ഗവൺമെ​ന്റു​ക​ളു​ടെ പങ്ക്‌

‘ഡബ്ലിയു​എച്ച്‌ഒ ആഗോള പദ്ധതി​യു​ടെ എക്‌സി​ക്യൂ​ട്ടിവ്‌ സമ്മറി’ പ്രസ്‌താ​വി​ക്കു​ന്നതു ശ്രദ്ധേ​യ​മാണ്‌: “പദ്ധതി നടപ്പി​ലാ​ക്കുക എന്നത്‌ കൂടു​ത​ലും ഓരോ രാജ്യ​ത്തി​ന്റെ​യും ഉത്തരവാ​ദി​ത്വ​മാ​യി​രി​ക്കും. ഗവൺമെ​ന്റു​കൾക്ക്‌ ഒരു നിർണാ​യക പങ്കാണ്‌ വഹിക്കാ​നു​ള്ളത്‌.”

വാസ്‌ത​വ​ത്തിൽ, ചില ഗവൺമെ​ന്റു​കൾ തങ്ങളുടെ ദേശീയ അതിർവ​ര​മ്പു​കൾക്ക്‌ അകത്തും പുറത്തും ഉള്ള കൂട്ടായ പ്രവർത്ത​ന​ത്തിന്‌ ഊന്നൽ നൽകി​ക്കൊണ്ട്‌ പ്രതി​സൂ​ക്ഷ്‌മ​ജീ​വീയ പ്രതി​രോ​ധ​ശേഷി നിയ​ന്ത്രി​ക്കാ​നുള്ള പരിപാ​ടി​കൾ വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു. പ്രതി​സൂ​ക്ഷ്‌മ​ജീ​വീ​യ​ങ്ങ​ളു​ടെ ഉപയോ​ഗ​ത്തെ​യും പ്രതി​രോ​ധ​ശേ​ഷി​യുള്ള സൂക്ഷ്‌മാ​ണു​ക്ക​ളെ​യും മെച്ചപ്പെട്ട രീതി​യിൽ നിരീക്ഷണ വിധേ​യ​മാ​ക്കൽ, മെച്ചപ്പെട്ട അണുസം​ക്രമണ നിയ​ന്ത്രണം, വൈദ്യ​ശാ​സ്‌ത്ര-കാർഷിക രംഗങ്ങ​ളിൽ പ്രതി​സൂ​ക്ഷ്‌മ​ജീ​വീ​യ​ങ്ങ​ളു​ടെ ഉചിത​മായ ഉപയോ​ഗം, പ്രതി​രോ​ധ​ശേ​ഷി​യെ കുറിച്ച്‌ മനസ്സി​ലാ​ക്കാ​നുള്ള ഗവേഷണം, പുതിയ ഔഷധ​ങ്ങ​ളു​ടെ വികസനം എന്നിവ ഈ പരിപാ​ടി​ക​ളിൽ ഉൾപ്പെ​ടു​ന്നു. ഡബ്ലിയു​എച്ച്‌ഒ-യുടെ സാം​ക്ര​മിക രോഗ​ങ്ങളെ കുറി​ച്ചുള്ള 2000-ലെ റിപ്പോർട്ട്‌ ശുഭ​പ്ര​തീക്ഷ നൽകു​ന്ന​താ​യി​രു​ന്നില്ല. എന്തു​കൊണ്ട്‌?

“പൊതു​ജ​നാ​രോ​ഗ്യ​ത്തിന്‌ മുൻഗണന നൽകാത്ത ഗവൺമെ​ന്റു​ക​ളു​ടെ ഭാഗത്തെ രാഷ്‌ട്രീയ ഇച്ഛാശ​ക്തി​യു​ടെ അഭാവ​ത്തി​ലേക്ക്‌” റിപ്പോർട്ട്‌ വിരൽചൂ​ണ്ടി. അത്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “രോഗ​വും പ്രതി​രോ​ധ​ശേ​ഷി​യുള്ള രോഗാ​ണു​ക്ക​ളും പെരു​കു​ന്ന​തി​നി​ട​യാ​ക്കുന്ന മറ്റുചില ഘടകങ്ങ​ളാണ്‌ ആഭ്യന്തര പ്രക്ഷോ​ഭങ്ങൾ, ദാരി​ദ്ര്യം, കൂട്ട​ത്തോ​ടെ​യുള്ള കുടി​യേറ്റം, പാരി​സ്ഥി​തിക വിനാശം എന്നിവ. വളരെ​യേറെ ആളുകൾ പകർച്ച​വ്യാ​ധി​ക​ളു​ടെ ആക്രമ​ണ​ത്തിന്‌ വിധേ​യ​രാ​കാൻ ഈ പ്രശ്‌നങ്ങൾ ഇടയാ​ക്കു​ന്നു എന്നതാണ്‌ കാരണം.” സങ്കടക​ര​മെന്നു പറയട്ടെ, മാനുഷ ഗവൺമെ​ന്റു​കൾക്ക്‌ ഒരിക്ക​ലും പരിഹ​രി​ക്കാൻ കഴിഞ്ഞി​ട്ടി​ല്ലാ​ത്ത​തും ഈ പ്രശ്‌നങ്ങൾ തന്നെയാണ്‌.

എന്നാൽ, രോഗ​ത്തിന്‌ ഇടയാ​ക്കുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കുക മാത്രമല്ല, രോഗത്തെ പാടെ നിർമാർജനം ചെയ്യുക കൂടി ചെയ്യുന്ന ഒരു ഗവൺമെ​ന്റി​നെ കുറിച്ച്‌ ബൈബിൾ പറയുന്നു. ദോഷ​കാ​രി​ക​ളായ ചില സൂക്ഷ്‌മാ​ണു​ക്കൾ എല്ലായ്‌പോ​ഴും ഉണ്ടായി​രി​ക്കും എന്ന്‌ നിങ്ങൾ വിചാ​രി​ച്ചേ​ക്കാം. എന്നാൽ ഭാവി നിങ്ങൾ കരുതു​ന്ന​തി​നെ​ക്കാൾ ഒക്കെ മെച്ച​പ്പെ​ട്ട​താ​യി​രി​ക്കും എന്നു വിശ്വ​സി​ക്കാൻ നല്ല കാരണ​ങ്ങ​ളുണ്ട്‌.

സൂക്ഷ്‌മാ​ണു​ക്ക​ളൊ​ന്നും ദോഷം ചെയ്യാ​ത്ത​പ്പോൾ

ബൈബിൾ പ്രവാ​ച​ക​നായ യെശയ്യാവ്‌ ദീർഘ​നാൾ മുമ്പ്‌ ഒരു അമാനുഷ ഗവൺമെ​ന്റി​ലേക്ക്‌ വിരൽചൂ​ണ്ടു​ക​യും അതിന്റെ ഭരണാ​ധി​കാ​രി​യെ തിരി​ച്ച​റി​യി​ക്കു​ക​യും ചെയ്‌തു. ബൈബി​ളിൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “നമുക്കു ഒരു ശിശു ജനിച്ചി​രി​ക്കു​ന്നു; നമുക്കു ഒരു മകൻ നല്‌ക​പ്പെ​ട്ടി​രി​ക്കു​ന്നു; ആധിപ​ത്യം [“ഗവൺമെന്റ്‌,” ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം] അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുത​മ​ന്ത്രി, വീരനാം ദൈവം, നിത്യ​പി​താ​വു, സമാധാ​ന​പ്രഭു എന്നു പേർ വിളി​ക്ക​പ്പെ​ടും.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—യെശയ്യാ​വു 9:6.

ഭരണാ​ധി​പ​ത്യം ലഭിക്കുന്ന ഈ ശിശു, പ്രഭു, ആരാണ്‌? ജനനത്തി​നു മുമ്പേ​തന്നെ അവൻ തിരി​ച്ച​റി​യി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ​യെന്നു ശ്രദ്ധി​ക്കുക. ഗബ്രീ​യേൽ ദൂതൻ കന്യക​യാ​യി​രുന്ന മറിയ​യോട്‌ ഇങ്ങനെ പറഞ്ഞു: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവി​ക്കും; അവന്നു യേശു എന്നു പേർ വിളി​ക്കേണം. അവൻ വലിയവൻ ആകും; . . . , അവന്റെ രാജ്യ​ത്തി​ന്നു അവസാനം ഉണ്ടാക​യില്ല.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—ലൂക്കൊസ്‌ 1:31-33.

വളർന്ന​പ്പോൾ യേശു, താൻ ദൈവ​രാ​ജ്യ ഗവൺമെ​ന്റി​ന്റെ വാഗ്‌ദത്ത ഭരണാ​ധി​കാ​രി​യാണ്‌ എന്നതിനു തെളിവു നൽകി. അവൻ ദേശത്തി​ലൂ​ടെ സഞ്ചരിച്ച്‌ “രാജ്യ​ത്തി​ന്റെ സുവി​ശേഷം” ഘോഷി​ക്കുക മാത്രമല്ല, എല്ലാവിധ രോഗ​ങ്ങ​ളും വ്യാധി​ക​ളും നീക്കം ചെയ്യാ​നുള്ള തന്റെ പ്രാപ്‌തി പ്രകട​മാ​ക്കു​ക​യും ചെയ്‌തു. “വളരെ പുരു​ഷാ​രം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെ​യും അവന്റെ അടുക്കൽ കൊണ്ടു​വന്നു അവന്റെ കാല്‌ക്കൽ വെച്ചു; അവൻ അവരെ സൌഖ്യ​മാ​ക്കി; ഊമർ സംസാ​രി​ക്കു​ന്ന​തും കൂനർ സൌഖ്യ​മാ​കു​ന്ന​തും മുടന്തർ നടക്കു​ന്ന​തും കുരുടർ കാണു​ന്ന​തും പുരു​ഷാ​രം കണ്ടിട്ടു ആശ്ചര്യ​പ്പെട്ടു” എന്ന്‌ ബൈബിൾ പറയുന്നു. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—മത്തായി 9:35; 15:30, 31.

അതേ, ഏതുതരം ആരോ​ഗ്യ​പ്ര​ശ്‌നം ഉള്ളവ​രെ​യും യേശു സൗഖ്യ​മാ​ക്കി. എന്തിന്‌, മരിച്ചു​പോയ ചിലരെ അവൻ ജീവനി​ലേക്കു കൊണ്ടു​വ​രി​ക​പോ​ലും ചെയ്‌തു! (ലൂക്കൊസ്‌ 7:11-17; 8:49-56; യോഹ​ന്നാൻ 11:38-44) സൗഖ്യം പ്രാപി​ച്ച​വ​രും, പുനരു​ത്ഥാ​നം ചെയ്യ​പ്പെ​ട്ടവർ പോലും, ഒടുവിൽ മരണമ​ടഞ്ഞു എന്നതു സത്യം​തന്നെ. എങ്കിലും, രാജ്യ​ഭ​ര​ണ​ത്തിൻ കീഴിൽ ഈ ഭൂമി​യിൽ ജീവി​ക്കു​ന്ന​വർക്കു വേണ്ടി യേശു ഭാവി​യിൽ ചെയ്യാൻ പോകു​ന്നത്‌ എന്താ​ണെന്ന്‌ അവന്റെ അത്ഭുതങ്ങൾ പ്രകട​മാ​ക്കി. അന്നാളിൽ “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല” എന്ന്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.—യെശയ്യാ​വു 33:24; വെളി​പ്പാ​ടു 21:3-5.

ഇന്ന്‌, നമു​ക്കെ​ല്ലാം നന്നായി അറിയാ​വു​ന്ന​തു​പോ​ലെ, എല്ലാവ​രും രോഗ​ത്തി​നും മരണത്തി​നും വശംവ​ദ​രാണ്‌. സൂക്ഷ്‌മാ​ണു​ക്കൾ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ദോഷം ചെയ്യുന്നു, പലപ്പോ​ഴും മരണത്തിന്‌ ഇടയാ​ക്കി​ക്കൊ​ണ്ടു തന്നെ. എന്നാൽ, ആളുകൾക്ക്‌ രോഗം പിടി​പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്ന്‌ ചിലർ അതിശ​യി​ക്ക​ത്ത​ക്ക​വി​ധം അത്ര അത്ഭുത​ക​ര​മാ​യാണ്‌ മനുഷ്യ​ശ​രീ​രം രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ഡോക്ട​റായ ലൂയിസ്‌ തോമസ്‌ ബാക്ടീ​രി​യ​ങ്ങ​ളു​ടെ മർമ​പ്ര​ധാ​ന​മായ പങ്കിനെ കുറിച്ച്‌ എഴുതു​ക​യും രോഗം “ഒരു അത്യാ​ഹി​തം പോലെ”യാണ്‌ വന്നു ഭവിക്കു​ന്നത്‌ എന്നു പ്രസ്‌താ​വി​ക്കു​ക​യും ചെയ്‌തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “രോഗ​ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ പ്രതി​രോധ സംവി​ധാ​നങ്ങൾ ഏതോ പ്രത്യേക വിധത്തിൽ വികല​മാ​യി​രി​ക്കാം.”

വാസ്‌ത​വ​ത്തിൽ, പ്രതി​രോധ വ്യവസ്ഥ ശക്തമാ​യി​രി​ക്കു​ന്നവർ അപൂർവ​മാ​യേ ബാക്ടീ​രി​യ​ങ്ങ​ളു​ടെ ആക്രമ​ണ​ത്തിന്‌ അടി​പ്പെ​ടാ​റു​ള്ളൂ. എന്നിരു​ന്നാ​ലും, ഒടുവിൽ ആളുകൾ വാർധ​ക്യ​ത്തി​നും മരണത്തി​നും കീഴട​ങ്ങു​ന്നു. ആരംഭ​ത്തിൽ പൂർണ​നാ​യി​രുന്ന ആദ്യ മനുഷ്യ​നായ ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ പാപമാണ്‌ രോഗ​ത്തി​നും മരണത്തി​നും പിന്നിൽ എന്ന്‌ ബൈബിൾ പറയുന്നു. “ഏകമനു​ഷ്യ​നാൽ പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു” എന്ന്‌ അത്‌ വിശദീ​ക​രി​ക്കു​ന്നു.—റോമർ 5:12.

എന്നാൽ ദൈവം തന്റെ പുത്രനെ ഭൂമി​യി​ലേക്ക്‌ അയച്ച്‌ പാപത്തി​ന്റെ ഫലങ്ങളിൽനി​ന്നു മനുഷ്യ​രെ വിടു​വി​ക്കാ​നുള്ള ക്രമീ​ക​രണം ചെയ്‌തു. മറുവി​ല​യെന്ന നിലയിൽ ദൈവ​പു​ത്രൻ തന്റെ പൂർണ ജീവൻ നൽകി​യ​തി​ലൂ​ടെ​യാണ്‌ ഈ വിടുതൽ സാധ്യ​മാ​യത്‌. (മത്തായി 20:28) ബൈബിൾ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “പാപത്തി​ന്റെ ശമ്പളം മരണമ​ത്രേ; ദൈവ​ത്തി​ന്റെ കൃപാ​വ​ര​മോ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വിൽ നിത്യ​ജീ​വൻതന്നേ.” (റോമർ 6:23; 1 യോഹ​ന്നാൻ 5:11) ദൈവ​രാ​ജ്യ ഭരണത്തിൻ കീഴിൽ ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ സൗഖ്യ​മാ​ക്കൽ ഫലങ്ങൾ അനുഭ​വ​വേ​ദ്യ​മാ​യി​ത്തീ​രും. അപ്പോൾ സൂക്ഷ്‌മാ​ണു​ക്ക​ളൊ​ന്നും, ഇപ്പോൾ രോഗം ഉണ്ടാക്കു​ന്നവ പോലും, ആർക്കും ഒരു ദോഷ​വും ചെയ്യു​ക​യില്ല.

ബൈബി​ളിൽ വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തും മനുഷ്യ​വർഗ​ത്തി​ന്റെ പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം പ്രദാനം ചെയ്യു​ന്ന​തു​മായ രാജ്യ ഗവൺമെ​ന്റി​നെ കുറിച്ച്‌ മനസ്സി​ലാ​ക്കു​ന്നത്‌ ജ്ഞാനമല്ലേ? കൂടുതൽ കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. (g03 10/22)

[9-ാം പേജിലെ ചതുരം]

നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നത്‌

പ്രതി​രോ​ധ​ശേ​ഷി​യുള്ള രോഗാ​ണു​ക്കൾ ഉയർത്തുന്ന ഭീഷണി പരമാ​വധി കുറയ്‌ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? ലോകാ​രോ​ഗ്യ സംഘടന ചില മാർഗ​നിർദേ​ശങ്ങൾ പ്രദാനം ചെയ്‌തി​ട്ടുണ്ട്‌. ഒന്നാമ​താ​യി അത്‌ രോഗ​നി​ര​ക്കും രോഗാ​ണു​സം​ക്ര​മ​ണ​വും കുറയ്‌ക്കാ​നാ​യി നമുക്ക്‌ എടുക്കാൻ കഴിയുന്ന പടികൾ രേഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. രണ്ടാമ​താ​യി പ്രതി​സൂ​ക്ഷ്‌മ​ജീ​വീ​യ​ങ്ങ​ളു​ടെ ഉപയോ​ഗ​ത്തോ​ടുള്ള ബന്ധത്തിൽ ആളുകൾക്ക്‌ മെച്ച​പ്പെ​ടാൻ കഴിയുന്ന വിധത്തെ കുറിച്ച്‌ അത്‌ വിശദീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

ന്യായ​യു​ക്ത​മാ​യും, രോഗ​വും അതിന്റെ വ്യാപ​ന​വും കുറയ്‌ക്കാ​നുള്ള ഏറ്റവും നല്ല മാർഗം ആരോ​ഗ്യം സംരക്ഷി​ക്കാൻ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ല്ലാം ചെയ്യു​ന്ന​താണ്‌. രോഗം പിടി​പെ​ടു​ന്നത്‌ ഒഴിവാ​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

രോഗം പിടി​പെ​ടു​ന്നത്‌ ഒഴിവാ​ക്കാ​നുള്ള നടപടി​കൾ

1. ശരിയായ പോഷണം, വേണ്ടത്ര വ്യായാ​മം, മതിയായ വിശ്രമം ഇവ മൂന്നും ലഭിക്കു​ന്ന​തിന്‌ നിങ്ങളാ​ലാ​വു​ന്ന​തെ​ല്ലാം ചെയ്യുക.

2. വ്യക്തി​പ​ര​മായ ശുചി​ത്വം പാലി​ക്കുക. രോഗം പിടി​പെ​ടു​ന്ന​തും മറ്റുള്ള​വ​രി​ലേക്കു പകരു​ന്ന​തും ഒഴിവാ​ക്കാ​നുള്ള ഏറ്റവും ഫലപ്ര​ദ​മായ ഒറ്റമൂലി കൈകൾ കഴുകു​ന്ന​താ​ണെന്ന്‌ ആരോ​ഗ്യ​വി​ദ​ഗ്‌ധർ ഊന്നി​പ്പ​റ​യു​ന്നു.

3. നിങ്ങളും കുടും​ബ​വും കഴിക്കുന്ന ഭക്ഷണം സുരക്ഷി​ത​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക. നിങ്ങളു​ടെ കൈക​ളും ആഹാരം തയ്യാറാ​ക്കുന്ന സ്ഥലവും ശുചി​യു​ള്ള​താ​യി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കുക. കൂടാതെ, നിങ്ങളു​ടെ കൈക​ളും ആഹാര​സാ​ധ​ന​ങ്ങ​ളും കഴുകാൻ ഉപയോ​ഗി​ക്കുന്ന വെള്ളം വൃത്തി​യു​ള്ള​താ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക. ഭക്ഷണപ​ദാർഥ​ങ്ങ​ളിൽ സൂക്ഷ്‌മാ​ണു​ക്കൾ പെരു​കും എന്നതി​നാൽ മാംസം നന്നായി വേവി​ക്കുക. ആഹാരം മറ്റൊരു നേര​ത്തേക്ക്‌ സൂക്ഷി​ച്ചു​വെ​ക്കേണ്ടി വരു​മ്പോൾ അതിൽ രോഗാ​ണു​ക്കൾ കടക്കാതെ നോക്കുക. ഫ്രിഡ്‌ജിൽ വെക്കേണ്ട ആഹാര​പ​ദാർഥങ്ങൾ ശരിയായ വിധത്തിൽ ശീതീ​ക​രി​ച്ചു സൂക്ഷി​ക്കുക.

4. ചില നാടു​ക​ളിൽ, പറക്കുന്ന പ്രാണി​കൾ വലിയ രോഗങ്ങൾ പരക്കാൻ ഇടയാ​ക്കു​ന്നു. അങ്ങനെ​യുള്ള ഇടങ്ങളിൽ, ഈ പ്രാണി​കൾ ഏറ്റവും പ്രവർത്ത​ന​ക്ഷ​മ​മാ​യി​രി​ക്കുന്ന രാത്രി​കാ​ല​ങ്ങ​ളി​ലും അതിരാ​വി​ലെ സമയത്തും പുറത്തെ പണിക​ളിൽ ഏർപ്പെ​ടു​ന്നത്‌ പരമാ​വധി ഒഴിവാ​ക്കുക. ഈ പ്രാണി​കളെ അകറ്റി​നി​റു​ത്താ​നുള്ള വലകൾ പതിവാ​യി ഉപയോ​ഗി​ക്കുക.

5. വാക്‌സി​നു​കൾക്ക്‌, നിങ്ങൾ പാർക്കു​ന്നി​ടത്ത്‌ സാധാ​ര​ണ​മാ​യി​രി​ക്കുന്ന ചില രോഗാ​ണു​ക്കളെ ചെറുത്തു തോൽപ്പി​ക്കു​ന്ന​തിന്‌ നിങ്ങളു​ടെ പ്രതി​രോധ വ്യവസ്ഥയെ സജ്ജമാ​ക്കാൻ കഴിയും.

പ്രതിസൂക്ഷ്‌മജീവീയങ്ങളുടെ ഉപയോ​ഗം

1. ഏതെങ്കി​ലും ആന്റിബ​യോ​ട്ടി​ക്കോ പ്രതി​സൂ​ക്ഷ്‌മ​ജീ​വീ​യ​മോ വാങ്ങു​ന്ന​തി​നോ ഉപയോ​ഗി​ക്കു​ന്ന​തി​നോ മുമ്പ്‌ ഒരു ആരോഗ്യ വിദഗ്‌ധന്റെ അഭി​പ്രാ​യം തേടുക. ചില സ്ഥലങ്ങളിൽ, വിൽപ്പ​ന​ക്കാർ ഉപഭോ​ക്താ​ക്കളെ മേൽപ്പറഞ്ഞ മരുന്നു​കൾ വാങ്ങാൻ നേരിട്ടു പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ പല ആനുകൂ​ല്യ​ങ്ങ​ളും വാഗ്‌ദാ​നം ചെയ്യാ​റുണ്ട്‌. എന്നാൽ അവയിൽനിന്ന്‌ ഉപഭോ​ക്താ​വി​നെ​ക്കാൾ പ്രയോ​ജനം നേടു​ന്നത്‌ പലപ്പോ​ഴും വിൽപ്പ​ന​ക്കാ​രാ​യി​രി​ക്കും.

2. ആന്റിബ​യോ​ട്ടിക്‌ കുറിച്ചു തരാൻ ഡോക്ടറെ നിർബ​ന്ധി​ക്ക​രുത്‌. നിർബ​ന്ധി​ച്ചാൽ അദ്ദേഹം അത്‌ തന്നെന്നി​രി​ക്കും, എന്നാൽ അത്‌ നിങ്ങൾ അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ മേലാൽ പരി​ശോ​ധ​ന​യ്‌ക്കു ചെല്ലാ​തി​രു​ന്നാ​ലോ എന്നു ഭയന്നിട്ടു മാത്ര​മാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ജലദോ​ഷ​ത്തിന്‌ ഇടയാ​ക്കു​ന്നത്‌ വൈറ​സു​ക​ളാണ്‌. ആന്റിബ​യോ​ട്ടി​ക്കു​കൾ ജലദോ​ഷം ഭേദമാ​ക്കു​ന്നില്ല. വൈറ​സു​ള്ള​പ്പോൾ ആന്റിബ​യോ​ട്ടിക്‌ കഴിക്കു​ന്നത്‌ ഉപകാ​രി​ക​ളായ ബാക്ടീ​രി​യ​ങ്ങ​ളു​ടെ പ്രവർത്ത​ന​ത്തി​നു തടസ്സം സൃഷ്ടി​ച്ചേ​ക്കാം. ഇത്‌ ഒരുപക്ഷേ പ്രതി​രോ​ധ​ശേ​ഷി​യുള്ള ബാക്ടീ​രി​യങ്ങൾ പെരു​കാൻ ഇടയാ​ക്കി​യേ​ക്കാം.

3. ഏറ്റവും പുതിയ മരുന്നു വേണ​മെന്ന്‌ നിർബന്ധം പിടി​ക്കാ​തി​രി​ക്കുക—അത്‌ നിങ്ങൾക്ക്‌ ഏറ്റവും യോജി​ച്ചത്‌ ആയിരി​ക്ക​ണ​മെ​ന്നില്ല. മാത്രമല്ല, അത്‌ നിങ്ങൾക്ക്‌ അനാവശ്യ ചെലവു വരുത്തി​വെ​ച്ചേ​ക്കാം.

4. ഏതൊരു മരുന്നി​നെ കുറി​ച്ചും ആശ്രയ​യോ​ഗ്യ​മായ ഒരു ഉറവിൽനി​ന്നു മനസ്സി​ലാ​ക്കുക: അത്‌ എന്തിനു വേണ്ടി​യു​ള്ള​താണ്‌? അതിന്റെ സാധ്യ​മായ പാർശ്വ​ഫ​ലങ്ങൾ എന്തെല്ലാം? ഏതെല്ലാം തരത്തി​ലുള്ള അതിന്റെ ഔഷധ പ്രതി​പ്ര​വർത്ത​ന​ങ്ങ​ളും മറ്റു ഘടകങ്ങ​ളും അതിന്റെ ഉപയോ​ഗത്തെ അപകട​ക​ര​മാ​ക്കി​ത്തീർത്തേ​ക്കാം?

5. ആന്റിബ​യോ​ട്ടിക്‌ കഴിക്കു​ന്നത്‌ ശരിക്കും ഉചിത​മാ​ണെ​ങ്കിൽ, കുറിച്ചു തന്നിരി​ക്കുന്ന മുഴുവൻ കോഴ്‌സും എടുക്കാൻ സാധാ​ര​ണ​ഗ​തി​യിൽ രോഗി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു, കോഴ്‌സ്‌ പൂർത്തി​യാ​ക്കു​ന്ന​തി​നു മുമ്പേ ആശ്വാസം തോന്നു​ന്നെ​ങ്കിൽ കൂടി. കോഴ്‌സി​ന്റെ അവസാന ഭാഗം രോഗ​ബാധ പൂർണ​മാ​യി മാറി​യെന്ന്‌ ഉറപ്പു​വ​രു​ത്താൻ സഹായി​ക്കു​ന്നു.

[10-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ നീതി​യുള്ള ഗവൺമെ​ന്റിൻ കീഴിൽ ആളുകൾ ദോഷ​കാ​രി​ക​ളായ സൂക്ഷ്‌മാ​ണു​ജീ​വി​ക​ളിൽനിന്ന്‌ വിമു​ക്ത​മായ ഒരു ജീവിതം ആസ്വദി​ക്കും