വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ഷൂസ്‌ “നിങ്ങളു​ടെ ഷൂസ്‌ ധരിക്കാൻ സുഖ​പ്ര​ദ​മാ​ണോ?” (ഏപ്രിൽ 8, 2003) എന്ന ലേഖന​ത്തി​നു നന്ദി. വർഷങ്ങ​ളോ​ളം എനിക്കു പാദത്തി​നു പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നു. കാൽവി​ര​ലു​ക​ളിൽ പലതവണ ചെറിയ ശസ്‌ത്ര​ക്രി​യ​ക​ളും നടത്തി​യി​ട്ടുണ്ട്‌. എന്റെ ഒരു പാദത്തിന്‌ അൽപ്പം വലുപ്പ​ക്കൂ​ടു​തൽ ഉണ്ടെന്ന്‌ ഒടുവിൽ ഞാൻ കണ്ടുപി​ടി​ച്ചു. വർഷങ്ങ​ളോ​ളം, ശരിക്കും പാകമ​ല്ലാത്ത ഷൂസ്‌ ധരിച്ച​തി​നാൽ അസ്ഥികൾക്ക്‌ തകരാറ്‌ ഉള്ളവർക്കാ​യി ഉണ്ടാക്കുന്ന ഷൂസു​കളേ എനിക്ക്‌ ഇപ്പോൾ ധരിക്കാൻ കഴിയൂ.

ആർ. ജി., ഐക്യ​നാ​ടു​കൾ (g03 11/08)

അത്‌ വളരെ നല്ല ലേഖനം ആയിരു​ന്നു. എന്നിരു​ന്നാ​ലും, ഷൂസ്‌ വാങ്ങാൻ ഏറ്റവും പറ്റിയത്‌ പാദം കൂടുതൽ വികസി​ക്കാൻ സാധ്യ​ത​യുള്ള ഉച്ചതി​രി​ഞ്ഞുള്ള സമയമാ​ണെന്ന്‌ നിങ്ങൾ പരാമർശി​ച്ചു കണ്ടില്ല.

എ. ഡബ്ലിയു., കാനഡ (g03 11/08)

“ഉണരുക!”യുടെ പ്രതി​ക​രണം: ആ നിരീ​ക്ഷ​ണ​ത്തി​നു നന്ദി. ദയവായി, “ഉണരുക!”യുടെ 1999 ആഗസ്റ്റ്‌ 8 ലക്കത്തിലെ “ലോകത്തെ വീക്ഷിക്കൽ” എന്നതിൻ കീഴിൽ “ഷൂസു​ക​ളു​മാ​യി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ” എന്ന ഭാഗം കാണുക.

കോപ്പി​യടി “യുവജ​നങ്ങൾ ചോദി​ക്കു​ന്നു  . . .കോപ്പി​യ​ടി​ക്കു​ന്ന​തിൽ എന്താണു തെറ്റ്‌?” (ഫെബ്രു​വരി 8, 2003) എന്ന ലേഖന​ത്തിന്‌ എന്റെ നന്ദി അറിയി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ഒരു സർവക​ലാ​ശാല വിദ്യാർഥി​നി​യാ​ണു ഞാൻ. അഞ്ചാം ക്ലാസ്സിൽ പഠിക്കു​മ്പോൾ മുതൽ എനിക്ക്‌ കോപ്പി​യ​ടി​ക്കുന്ന ശീലം ഉണ്ടായി​രു​ന്നു. അതു ശരിയാ​യി​രു​ന്നോ എന്നതു സംബന്ധിച്ച്‌ എനിക്ക്‌ എല്ലായ്‌പോ​ഴും സംശയ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കൃത്യ​മായ ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ ഈ ലേഖനം യഥാർഥ​ത്തിൽ ഒരു നിധി​ത​ന്നെ​യാ​യി​രു​ന്നു. അടുത്ത പരീക്ഷ മുതൽ ഞാൻ എന്റെ ശീലങ്ങൾക്കു മാറ്റം വരുത്തു​ക​യാണ്‌. പരീക്ഷ​യ്‌ക്കു​വേണ്ടി ഞാൻ ഇപ്പോൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

എസ്‌. വൈ., യൂ​ക്രെ​യിൻ (g03 11/08)

ബാല​വേ​ശ്യാ​വൃ​ത്തി “ബാല​വേ​ശ്യാ​വൃ​ത്തി—ഒരു ദാരുണ യാഥാർഥ്യം” (മാർച്ച്‌ 8, 2003) എന്ന ലേഖന പരമ്പര​യ്‌ക്കു നന്ദി. വളരെ വേദന ഉളവാ​ക്കുന്ന ഒരു വിഷയം കൈകാ​ര്യം ചെയ്‌ത​പ്പോ​ഴും ഇതിന്‌ ഇരകളാ​യ​വർക്ക്‌ പ്രത്യാശ പകർന്ന​താണ്‌ എനിക്കു വിശേ​ഷാൽ ഹൃദയ​സ്‌പർശി​യാ​യി തോന്നി​യത്‌. നിങ്ങൾ പരാമർശിച്ച യഥാർഥ ജീവി​താ​നു​ഭ​വങ്ങൾ എന്റെ സ്വന്തം അനുഭ​വത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​വ​യാ​യി​രു​ന്നു. യഹോ​വ​യു​ടെ സഹായ​ത്താൽ, ഈ പഴയ വ്യവസ്ഥി​തി​യിൽപ്പോ​ലും കഠോ​ര​മായ വൈകാ​രി​ക​പീ​ഡ​യു​ടെ മുറി​വു​കൾ ഒരു പരിധി​വരെ ഉണക്കാ​നാ​കും എന്നാണ്‌ അത്തരം ജീവി​താ​നു​ഭ​വങ്ങൾ കാണി​ക്കു​ന്നത്‌.

പി. ആർ., ജർമനി (g03 11/08)

തേങ്ങ “ഭൂമി​യി​ലെ ഏറ്റവും ഉപയോ​ഗ​പ്ര​ദ​മായ ഒരു വൃക്ഷഫലം” (ഏപ്രിൽ 8, 2003) എന്ന ലേഖനത്തെ പ്രതി നന്ദി പ്രകടി​പ്പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. അടുത്ത​കാ​ലത്ത്‌ ഞാൻ മെക്‌സി​ക്കോ സന്ദർശി​ക്കു​ക​യു​ണ്ടാ​യി. തേങ്ങയു​ടെ ബഹുമു​ഖോ​പ​യോ​ഗങ്ങൾ എനിക്ക്‌ അവിടെ നേരിട്ടു കാണാൻ കഴിഞ്ഞു. ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഏതാണ്ട്‌ എല്ലാ ഉപയോ​ഗ​ങ്ങ​ളും ഞാൻ അവിടെ കണ്ടു. ഒരു ഉപയോ​ഗം കൂടി ഞാൻ മനസ്സി​ലാ​ക്കി. ഓലകൾ കീറി​ക്കളഞ്ഞ 10-ഓ 15-ഓ ഉണങ്ങിയ ഈർക്കിൽ ഒന്നിച്ചു കെട്ടി​യാൽ, വഴങ്ങുന്ന നല്ല ഒന്നാന്തരം ഒരു ഈച്ചത​ല്ലി​യാ​യി!

ഡി. എസ്‌., ഐക്യ​നാ​ടു​കൾ (g03 11/22)

ഈ ലേഖനം വായി​ച്ച​പ്പോൾ എന്റെ ഓർമകൾ 1930-കളി​ലേക്കു പോയി. അന്ന്‌, എന്റെ വല്യമ്മച്ചി, ചിരട്ട​കൊണ്ട്‌ കപ്പുകൾ ഉണ്ടാക്കു​മാ​യി​രു​ന്നു. വല്യമ്മ​ച്ചി​യു​ടെ അയൽക്കാ​രിൽ പലരും തങ്ങളുടെ പുര പണിയു​ന്ന​തിന്‌ തെങ്ങിന്റെ തടിയും മേൽക്കൂര മേയു​ന്ന​തിന്‌ ഉണങ്ങിയ തെങ്ങോ​ല​ക​ളും ആണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ഇത്തരത്തി​ലുള്ള മനോഹര ലേഖന​ങ്ങൾക്കാ​യി നന്ദിപ​റ​യാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

എം. ബി., ഐക്യ​നാ​ടു​കൾ (g03 11/22)

മുലയൂ​ട്ടൽ “ലോകത്തെ വീക്ഷിക്കൽ” എന്ന ഭാഗത്ത്‌, “മുലയൂ​ട്ടു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ” (ഏപ്രിൽ 8, 2003) എന്നതിനു കീഴിൽ വന്ന വിവരങ്ങൾ എന്നെ അമ്പരപ്പി​ച്ചു​ക​ളഞ്ഞു. മുലപ്പാൽ കുടി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ പ്രതി​രോ​ധ​വ്യ​വസ്ഥ ദുർബ​ല​മാ​യി​രു​ന്നേ​ക്കാം എന്നതി​നോട്‌ ഞാൻ പൂർണ​മാ​യും യോജി​ക്കു​ന്നു. എനിക്ക്‌ മുലപ്പാൽ കുടി​ക്കാൻ അവസരം കിട്ടി​യില്ല. എന്നെ കൂടെ​ക്കൂ​ടെ ഫ്‌ളൂ ബാധി​ക്കാ​റുണ്ട്‌. എന്നാൽ മുലപ്പാൽ കുടി​ക്കാ​തി​രു​ന്ന​വ​രു​ടെ ബുദ്ധി നിലവാ​രം മറ്റുള്ള​വ​രെ​ക്കാൾ കുറവാ​ണെന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തി​യ​താ​യി ഉദ്ധരി​ക്കു​ക​വഴി അങ്ങനെ​യു​ള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോ​ടു പരിഗ​ണ​ന​യി​ല്ലായ്‌മ കാണി​ക്കു​ക​യാ​യി​രു​ന്നു നിങ്ങൾ.

സി. ബി., ഇറ്റലി (g03 11/22)

“ഉണരുക!”യുടെ പ്രതി​ക​രണം: ആരെ​യെ​ങ്കി​ലും മുറി​പ്പെ​ടു​ത്തണം എന്ന ഉദ്ദേശ്യം ഞങ്ങൾക്കി​ല്ലാ​യി​രു​ന്നു. മുലയൂ​ട്ടൽ സംബന്ധിച്ച്‌ ഒരു ഡാനിഷ്‌ പഠനം വെളി​പ്പെ​ടു​ത്തിയ സംഗതി ഞങ്ങൾ ഉദ്ധരി​ച്ചു​വെന്നേ ഉള്ളൂ. ഇത്തരം വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌ ഇന്ന്‌ കുഞ്ഞു​ങ്ങളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തിന്‌ അവലം​ബി​ക്കുന്ന രീതികൾ സംബന്ധിച്ച്‌ ജ്ഞാനപൂർവം തീരു​മാ​നങ്ങൾ എടുക്കാൻ മാതാ​പി​താ​ക്കളെ സഹായി​ക്കും.