വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രഭാവം ചെലുത്തിയ ഒരു പുസ്‌തകം

പ്രഭാവം ചെലുത്തിയ ഒരു പുസ്‌തകം

പ്രഭാവം ചെലു​ത്തിയ ഒരു പുസ്‌ത​കം

ഇന്ന്‌ വളരെ​യ​ധി​കം യുവജ​നങ്ങൾ, മാറി​മാ​റി വരുന്ന ഫാഷനു​ക​ളും അശ്രദ്ധ​മായ വസ്‌ത്ര​ധാ​ര​ണ​രീ​തി​ക​ളും പിൻപ​റ്റു​ന്ന​തി​നാൽ ആരെങ്കി​ലും നല്ലരീ​തി​യിൽ, മാന്യ​മാ​യി വസ്‌ത്രം ധരിച്ചു കാണു​ന്നതു കണ്ണുകൾക്കു കുളിർമ പകരുന്നു. മുൻ സോവി​യറ്റ്‌ യൂണി​യ​നി​ലെ ഒരു റിപ്പബ്ലി​ക്കാ​യി​രുന്ന കിർഗി​സ്ഥാ​നി​ലെ ബാലി​ഹ്‌ച്ചി നഗരത്തി​ലെ ഒരു കൂട്ടം യുവജ​നങ്ങൾ, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തി​ന്റെ പുറം​ച​ട്ട​യി​ലെ ചിത്ര​ത്തി​ലേ​തു​പോ​ലെ വസ്‌ത്രം ധരിച്ച്‌ ഒരു ഫോട്ടോ എടുക്ക​ണ​മെന്ന്‌ തീരു​മാ​നി​ച്ചു. അവർ ഒരു സ്റ്റുഡി​യോ​യിൽ പോയി അത്തരം ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു​കൊ​ടു​ക്കാൻ ആവശ്യ​പ്പെട്ടു. ഇതോ​ടൊ​പ്പ​മുള്ള ചിത്രം അവിടത്തെ ഫോ​ട്ടോ​ഗ്രാ​ഫർ എടുത്ത​താണ്‌.

ഫോട്ടോ എടുത്തു കഴിഞ്ഞ​പ്പോൾ യുവജ​നങ്ങൾ, പുസ്‌തകം ഫോ​ട്ടോ​ഗ്രാ​ഫർക്കു കൊടു​ത്തി​ട്ടു പോയി. ബൈബി​ളിൽ വിശ്വാ​സ​മി​ല്ലാ​തി​രുന്ന ആ സ്‌ത്രീക്ക്‌ അപ്പോൾ പുസ്‌ത​ക​ത്തോട്‌ ഒട്ടും താത്‌പ​ര്യം തോന്നി​യില്ല. എന്നിരു​ന്നാ​ലും, ഫോട്ടോ വാങ്ങാ​നാ​യി കുറച്ചു ദിവസ​ങ്ങൾക്കു ശേഷം യുവജ​നങ്ങൾ സ്റ്റുഡി​യോ​യിൽ എത്തിയ​പ്പോൾ ജീവി​ത​ത്തിൽ ഒരിക്ക​ലും താൻ ഇതു​പോ​ലൊ​രു പുസ്‌തകം വായി​ച്ചി​ട്ടി​ല്ലെന്ന്‌ അവർ പറഞ്ഞു. ബൈബിൾ ഇത്ര നല്ല പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേശം നൽകു​ന്നു​ണ്ടെന്ന്‌ താൻ ഒരിക്ക​ലും തിരി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ലെന്ന്‌ അവർ കൂട്ടി​ച്ചേർത്തു. കൂടുതൽ അറിയാൻ ആഗ്രഹിച്ച അവർ ബൈബിൾ പഠിക്കാൻ തുടങ്ങി.

ഇന്ന്‌ യുവജ​നങ്ങൾ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌ന​ങ്ങളെ നേരി​ടാൻ അവരെ സഹായി​ക്കും വിധം തയ്യാറാ​ക്കി​യി​രി​ക്കുന്ന ഈ പുസ്‌ത​കത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 4-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക. (g03 11/22)

യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: