വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രിയപ്പെട്ടവരുടെ വിശ്വാസം നിങ്ങളുടേതിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുമ്പോൾ

പ്രിയപ്പെട്ടവരുടെ വിശ്വാസം നിങ്ങളുടേതിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുമ്പോൾ

ബൈബി​ളി​ന്റെ വീക്ഷണം

പ്രിയ​പ്പെ​ട്ട​വ​രു​ടെ വിശ്വാ​സം നിങ്ങളു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​മ്പോൾ

ഒരു കണക്കനു​സ​രിച്ച്‌, ലോക​ത്തിൽ 10,000-ത്തിലധി​കം മതങ്ങളും മതഭേ​ദ​ങ്ങ​ളു​മുണ്ട്‌. ഒരു രാജ്യത്ത്‌ പ്രായ​പൂർത്തി​യാ​യ​വ​രിൽ ഏതാണ്ട്‌ 16 ശതമാനം പേർ ഏതെങ്കി​ലും ഒരു സമയത്ത്‌ മതംമാ​റി​യി​ട്ടു​ള്ള​വ​രാണ്‌. അതു​കൊണ്ട്‌ ബന്ധുമി​ത്രാ​ദി​കൾ തമ്മിൽ വിശ്വാ​സ​ത്തെ​ച്ചൊ​ല്ലി അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ ഉണ്ടാകു​ന്ന​തിൽ ആശ്ചര്യ​പ്പെ​ടാ​നില്ല. ബന്ധങ്ങൾക്ക്‌ ഇളക്കം തട്ടാൻ പോലും ചില​പ്പോൾ ഇത്‌ ഇടയാ​ക്കി​യേ​ക്കാം. അതു​കൊണ്ട്‌ ചോദ്യ​മി​താണ്‌, വിശ്വാ​സി​ക​ള​ല്ലാത്ത പ്രിയ​പ്പെ​ട്ട​വ​രോട്‌ ഒരു ക്രിസ്‌ത്യാ​നി എങ്ങനെ ഇടപെ​ടണം?

ഒരു സവിശേഷ ബന്ധം

ദൃഷ്ടാ​ന്ത​ത്തിന്‌, മാതാ​പി​താ​ക്ക​ളും മക്കളും തമ്മിലുള്ള സവിശേഷ ബന്ധത്തെ​പ്പറ്റി ബൈബിൾ എന്തു പറയു​ന്നു​വെന്നു പരിചി​ന്തി​ക്കുക. “അപ്പനെ​യും അമ്മയെ​യും ബഹുമാ​നിക്ക” എന്നുള്ള പുറപ്പാ​ടു 20:12-ലെ കൽപ്പന സമയനി​ബ​ദ്ധ​മായ ഒന്നല്ല. മത്തായി 15:4-6-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം, യേശു ഈ കൽപ്പന സംബന്ധിച്ച്‌ ചർച്ച ചെയ്‌ത​പ്പോൾ, പ്രായ​പൂർത്തി​യായ മക്കൾ മാതാ​പി​താ​ക്കൾക്കു നൽകേണ്ട ബഹുമാ​നത്തെ കുറി​ച്ചാണ്‌ വ്യക്തമാ​യും അവൻ സംസാ​രി​ച്ചത്‌.

മാതാ​പി​താ​ക്ക​ളോട്‌ അനാദ​രവു കാട്ടു​ന്ന​തി​നെ​തി​രെ സദൃശ്യ​വാ​ക്യ​ങ്ങൾ എന്ന ബൈബിൾ പുസ്‌തകം മുന്നറി​യി​പ്പു തരുന്നു. “നിന്റെ അമ്മ വൃദ്ധയാ​യി​രി​ക്കു​മ്പോൾ അവളെ നിന്ദി​ക്ക​രുത്‌” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 23:22 ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. കൂടാതെ, “അപ്പനെ ഹേമി​ക്ക​യും അമ്മയെ ഓടി​ച്ചു​ക​ള​ക​യും ചെയ്യു​ന്നവൻ ലജ്ജയും അപമാ​ന​വും വരുത്തുന്ന മകനാ​കു​ന്നു” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 19:26 ശക്തമായ ഭാഷയിൽ താക്കീതു നൽകുന്നു.

മാതാ​പി​താ​ക്ക​ളെ അവഗണി​ക്ക​രുത്‌ എന്നുള്ളത്‌ തിരു​വെ​ഴു​ത്തു​ക​ളിൽ വളരെ വ്യക്തമാ​യി നമുക്കു കാണാൻ കഴിയും. മാതാ​പി​താ​ക്കൾ നമ്മുടെ മതം സ്വീക​രി​ച്ചി​ട്ടില്ല എന്നതു​കൊണ്ട്‌ അവരു​മാ​യുള്ള നമ്മുടെ ബന്ധം അസാധു​വാ​കു​ന്നില്ല. രക്തബന്ധ​ത്തി​ലുള്ള മറ്റാളു​കൾ, വിവാഹ ഇണ എന്നിവ​രു​ടെ കാര്യ​ത്തി​ലും ഇതേ ബൈബിൾ തത്ത്വങ്ങൾ ബാധക​മാണ്‌. വ്യക്തമാ​യും, തങ്ങളുടെ ബന്ധുക്കളെ സ്‌നേ​ഹി​ക്കാൻ ധാർമി​ക​മാ​യും തിരു​വെ​ഴു​ത്തു​പ​ര​മാ​യും ക്രിസ്‌ത്യാ​നി​കൾ കടപ്പെ​ട്ട​വ​രാണ്‌.

ന്യായ​യു​ക്തത മർമ​പ്ര​ധാ​നം

മോശ​മായ സഹവാ​സ​ത്തി​നെ​തി​രെ ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു എന്നതു ശരിയാണ്‌, ദുഷിച്ച സ്വാധീ​നം ഒരുവന്റെ അടുത്ത കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നു​തന്നെ ഉണ്ടാ​യേ​ക്കാം. (1 കൊരി​ന്ത്യർ 15:33, NW) മാതാ​പി​താ​ക്കൾ യോജി​ച്ചി​ല്ലെ​ങ്കി​ലും, പുരാ​ത​ന​കാ​ലത്തെ വിശ്വ​സ്‌ത​രായ അനേകം ദൈവ​ദാ​സർ ശരിക്കു​വേണ്ടി നില​കൊ​ള്ളു​ക​യു​ണ്ടാ​യി. കോര​ഹി​ന്റെ പുത്ര​ന്മാ​രു​ടെ കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. (സംഖ്യാ​പു​സ്‌തകം 16:32, 33; 26:10, 11) മറ്റുള്ള​വരെ, കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും, പ്രീണി​പ്പി​ക്കാ​നാ​യി സത്യ​ക്രി​സ്‌ത്യാ​നി​കൾ തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ വിട്ടു​വീ​ഴ്‌ച​യ്‌ക്കു തയ്യാറാ​ക​രുത്‌.—പ്രവൃ​ത്തി​കൾ 5:29.

ചില സാഹച​ര്യ​ങ്ങ​ളിൽ മാതാ​പി​താ​ക്ക​ളോ മറ്റു വേണ്ട​പ്പെ​ട്ട​വ​രോ ഒരു ക്രിസ്‌ത്യാ​നി​യു​ടെ വിശ്വാ​സ​ങ്ങളെ ശക്തമായി എതിർത്തേ​ക്കാം. ചിലർ സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തി​ന്റെ ബദ്ധ​വൈ​രി​കൾ പോലും ആയിത്തീർന്നേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ ആത്മീയത സംരക്ഷി​ക്കു​ന്ന​തിന്‌ ന്യായ​യു​ക്ത​മായ പടികൾ സ്വീക​രി​ക്കു​ന്നു. ഇതിനെ കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “മനുഷ്യ​ന്റെ വീട്ടു​കാർ തന്നേ അവന്റെ ശത്രുക്കൾ ആകും. എന്നെക്കാൾ അധികം അപ്പനേ​യോ അമ്മയേ​യോ പ്രിയ​പ്പെ​ടു​ന്നവൻ എനിക്കു യോഗ്യ​നല്ല; എന്നെക്കാൾ അധികം മകനേ​യോ മകളേ​യോ പ്രിയ​പ്പെ​ടു​ന്നവൻ എനിക്കു യോഗ്യ​നല്ല.”—മത്തായി 10:36, 37.

എന്നിരു​ന്നാ​ലും, മിക്ക​പ്പോ​ഴും ക്രിസ്‌ത്യാ​നി​കൾക്ക്‌ തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രിൽനിന്ന്‌ അത്ര ശക്തമായ എതിർപ്പ്‌ നേരി​ടേണ്ടി വരുന്നില്ല. ബന്ധുക്കൾ ബൈബി​ളു​പ​ദേ​ശങ്ങൾ സംബന്ധിച്ച്‌ അവരു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ ഒരു ധാരണ വെച്ചു​പു​ലർത്തു​ന്നു എന്നുമാ​ത്രം. ‘സൗമ്യ​ത​യോ​ടും’ ‘ആഴമായ ആദര​വോ​ടും’ കൂടി അവിശ്വാ​സി​ക​ളോട്‌ ഇടപെ​ടാൻ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ ക്രിസ്‌തു ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 2:25, 26; 1 പത്രൊസ്‌ 3:15, NW) ബൈബിൾ ഉചിത​മാ​യി ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: ‘കർത്താ​വി​ന്റെ ദാസൻ ശണ്‌ഠ ഇടാതെ എല്ലാവ​രോ​ടും ശാന്തനാ​യ​ത്രേ ഇരി​ക്കേ​ണ്ടത്‌.’ (2 തിമൊ​ഥെ​യൊസ്‌ 2:24) കൂടാതെ, “ആരെ​ക്കൊ​ണ്ടും ദൂഷണം പറയാ​തെ​യും കലഹി​ക്കാ​തെ​യും ശാന്തന്മാ​രാ​യി [“ന്യായ​യു​ക്ത​രാ​യി,” NW] സകലമ​നു​ഷ്യ​രോ​ടും പൂർണ്ണ​സൌ​മ്യത കാണിപ്പാ”ൻ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ ബുദ്ധി​യു​പ​ദേ​ശി​ച്ചു.—തീത്തൊസ്‌ 3:2.

സമ്പർക്കം പുലർത്തുക, സ്‌നേഹം പ്രകടി​പ്പി​ക്കു​ക

1 പത്രൊസ്‌ 2:12 ക്രിസ്‌ത്യാ​നി​കൾക്ക്‌ ഈ പ്രോ​ത്സാ​ഹനം നൽകുന്നു: “നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കളെ കണ്ടറി​ഞ്ഞി​ട്ടു . . . ദൈവത്തെ മഹത്വ​പ്പെ​ടു​ത്തേ​ണ്ട​തി​ന്നു അവരുടെ [അവിശ്വാ​സി​ക​ളു​ടെ] ഇടയിൽ നിങ്ങളു​ടെ നടപ്പു നന്നായി​രി​ക്കേണം.” പലപ്പോ​ഴും, നമ്മുടെ അവിശ്വാ​സി​ക​ളായ ബന്ധുക്കൾ, ബൈബിൾ നമ്മുടെ ജീവി​ത​ത്തിൽ വരുത്തി​യി​രി​ക്കുന്ന മാറ്റം ശ്രദ്ധി​ക്കു​ന്നു. ബൈബിൾ സത്യത്തിൽ താത്‌പ​ര്യ​മി​ല്ലാ​തി​രു​ന്ന​വ​രോ അതിനെ എതിർത്തി​രു​ന്ന​വ​രോ ആയ അനേകർ പിന്നീട്‌ മാറ്റം വരുത്തി​യി​ട്ടു​ണ്ടെന്ന്‌ ഓർക്കുക. വിവാഹ ഇണയു​ടെ​യോ മക്കളു​ടെ​യോ നല്ല നടത്ത വർഷങ്ങ​ളോ​ളം അടുത്തു നിരീ​ക്ഷി​ച്ച​ശേ​ഷ​മാണ്‌ ചിലർ അതിനു പിന്നിൽ എന്താ​ണെന്ന്‌ അറിയാ​നുള്ള ആഗ്രഹം പ്രകടി​പ്പി​ച്ചി​ട്ടു​ള്ളത്‌. ആളുകൾ ബൈബിൾ സത്യം സ്വീക​രി​ക്കു​ന്നി​ല്ലെ​ങ്കിൽ, അത്‌ ക്രിസ്‌ത്യാ​നി​യായ ഒരു ബന്ധുവിൽനി​ന്നുള്ള അവഗണന നിമിത്തം ആകാതി​രി​ക്കട്ടെ.

സാഹച​ര്യ​ങ്ങൾ വ്യത്യ​സ്‌ത​മാണ്‌ എന്നതു ശരിതന്നെ. ചില ക്രിസ്‌തീയ സാക്ഷികൾ തങ്ങളുടെ മാതാ​പി​താ​ക്ക​ളിൽനി​ന്നു വളരെ അകലെ​യാണ്‌ താമസി​ക്കു​ന്നത്‌. ആഗ്രഹി​ക്കു​ന്നത്ര കൂടെ​ക്കൂ​ടെ ചെന്നു കാണുക സാധ്യ​മ​ല്ലാ​തി​രു​ന്നേ​ക്കാം. എന്നാൽ കത്തുകൾ എഴുതു​ന്ന​തോ ഫോൺചെ​യ്യു​ന്ന​തോ മറ്റുവി​ധ​ങ്ങ​ളിൽ ക്രമമാ​യി സമ്പർക്കം പുലർത്തു​ന്ന​തോ നമ്മുടെ സ്‌നേ​ഹത്തെ കുറിച്ച്‌ നമ്മുടെ പ്രിയ​പ്പെ​ട്ട​വർക്ക്‌ ഉറപ്പു​നൽകും. സത്യ​ക്രി​സ്‌ത്യാ​നി​കൾ അല്ലാത്ത അനേകർ തങ്ങളുടെ മാതാ​പി​താ​ക്ക​ളെ​യും മറ്റു ബന്ധുക്ക​ളെ​യും സ്‌നേ​ഹി​ക്കു​ക​യും, അവരുടെ മതവി​ശ്വാ​സങ്ങൾ എന്തുതന്നെ ആയിരു​ന്നാ​ലും അവരു​മാ​യി ക്രമമാ​യി സമ്പർക്കം പുലർത്തു​ക​യും ചെയ്യു​ന്നുണ്ട്‌. ക്രിസ്‌തീയ സാക്ഷികൾ അതിൽ കുറച്ചാ​ണോ ചെയ്യേ​ണ്ടത്‌? (g03 11/08)

[24-ാം പേജിലെ ചിത്രം]

പ്രിയപ്പെട്ടവരുമായി സമ്പർക്കം പുലർത്തു​ന്നത്‌ നിങ്ങൾക്ക്‌ അവരോ​ടുള്ള സ്‌നേഹം സംബന്ധിച്ച്‌ അവർക്ക്‌ ഉറപ്പു​നൽകും