വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമി രക്ഷിക്കപ്പെടുന്ന വിധം

ഭൂമി രക്ഷിക്കപ്പെടുന്ന വിധം

ഭൂമി രക്ഷിക്ക​പ്പെ​ടുന്ന വിധം

ഭൂമി​യു​ടെ പരിസ്ഥി​തി​യും അതിന്റെ ഭാവി​യും ഇരുള​ടഞ്ഞു നിൽക്കു​ന്നെ​ങ്കി​ലും, അത്‌ അതിജീ​വി​ക്കണം എന്നാണ്‌ നമ്മു​ടെ​യെ​ല്ലാം ആഗ്രഹം. അതു നമ്മുടെ ഭവനമാണ്‌. നമ്മുടെ മക്കളു​ടെ​യും കൊച്ചു​മ​ക്ക​ളു​ടെ​യും ഭവനം ആയിരി​ക്ക​ണ​മെ​ന്നും നാം ആശിക്കു​ന്നു. ആ പ്രതീ​ക്ഷയെ അരക്കി​ട്ടു​റ​പ്പി​ക്കാൻ നമുക്ക്‌ എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ?

മിക്കയാ​ളു​ക​ളും പരിസ്ഥി​തി​യെ​പ്പറ്റി ചിന്തയു​ള്ള​വ​രാ​ണെ​ങ്കി​ലും ചപ്പുച​വ​റു​കൾ നാലു​പാ​ടും എറിയു​ന്ന​തി​ലോ, മാലി​ന്യ​ങ്ങൾ നദിയിൽ തള്ളുന്ന​തി​ലോ, ആവശ്യ​മി​ല്ലാ​ത്ത​പ്പോ​ഴും വൈദ്യു​ത വിളക്കു​കൾ കത്തിച്ചി​ടു​ന്ന​തി​ലോ ഒന്നും ചിലർ യാതൊ​രു കുഴപ്പ​വും കാണു​ന്നില്ല എന്നതാണു സത്യം. ഇവയൊ​ക്കെ നിസ്സാര കാര്യ​ങ്ങ​ളാ​യി തോന്നാം. എന്നാൽ ഭൂമു​ഖ​ത്തുള്ള ശതകോ​ടി​ക്ക​ണ​ക്കി​നു മനുഷ്യ​രിൽ ഓരോ​രു​ത്ത​രും ഭൂമിയെ ശ്രദ്ധാ​പൂർവം പരിപാ​ലി​ച്ചി​രു​ന്നെ​ങ്കിൽ ഭൂമി​യു​ടെ മുഖച്ഛാ​യ​തന്നെ മറ്റൊ​ന്നാ​കു​മാ​യി​രു​ന്നു. ഊർജം പാഴാ​ക്കാ​തി​രി​ക്കൽ, പാഴ്‌വ​സ്‌തു​ക്കൾ പുനഃ​പ്രാ​പ്‌ത​മാ​ക്കി ഉപയോ​ഗി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളു​മാ​യി സഹകരി​ക്കൽ, ശരിയായ വിധത്തി​ലുള്ള മാലിന്യ നിർമാർജനം എന്നിങ്ങ​നെ​യുള്ള കാര്യങ്ങൾ പരിസ്ഥി​തി സംരക്ഷ​ണ​ത്തി​നു സംഭാവന ചെയ്യും. നാം ഭൂമിയെ കുറിച്ച്‌ കരുത​ലു​ള്ള​വ​രാണ്‌ എന്ന്‌ നമ്മുടെ ശീലങ്ങ​ളാൽ നമുക്കി​ന്നു പ്രകട​മാ​ക്കാൻ കഴിയും.

എന്നുവ​രി​കി​ലും, നമ്മുടെ ചുറ്റു​പാ​ടു​മുള്ള ആളുക​ളു​ടെ ചെയ്‌തി​കൾ നിയ​ന്ത്രി​ക്കാൻ നമുക്കാ​വില്ല. ഇതിന്റെ അർഥം ആത്യന്തി​ക​മാ​യി നോക്കു​മ്പോൾ പ്രത്യാ​ശ​യ്‌ക്കു വകയി​ല്ലെ​ന്നാ​ണോ?

ശ്രേഷ്‌ഠ​മായ ഒരു പരിഹാ​രം ഉടനടി

ടൈം മാസിക റിപ്പോർട്ടു ചെയ്‌ത പ്രകാരം, ഗ്രീൻപീസ്‌ സംഘട​ന​യു​ടെ ഒരു പ്രതി​നി​ധി​യായ തീലോ ബോഡെ, പരിസ്ഥി​തി പ്രശ്‌ന​ത്തി​ന്റെ മൂലകാ​ര​ണ​ത്തി​ലേക്കു വിരൽചൂ​ണ്ടി. തങ്ങളുടെ ഉത്‌പ​ന്നങ്ങൾ എങ്ങനെ നിർമി​ക്ക​പ്പെ​ടു​ന്നു എന്നുമാ​ത്രമല്ല ഉപയോ​ഗ​ശേഷം അവ എങ്ങനെ, എവിടെ ഉപേക്ഷി​ക്ക​പ്പെ​ടു​ന്നു എന്നുകൂ​ടി കോർപ്പ​റേ​ഷ​നു​കൾ ചിന്തി​ക്കണം, അതിന്‌ അവരെ ബോധ​വ​ത്‌ക​രി​ക്കു​ക​യാണ്‌ തങ്ങളുടെ മുഖ്യ ലക്ഷ്യം എന്ന്‌ അദ്ദേഹം പറഞ്ഞു. ഉത്‌പ​ന്നങ്ങൾ നിർമി​ക്കാൻ നമുക്കു കഴിയും, അവ ഉപയോ​ഗി​ക്കാ​നും നമുക്ക​റി​യാം. പക്ഷേ, ഖേദക​ര​മെന്നു പറയട്ടെ, ഉപയോ​ഗ​ശേഷം അവ ശരിയായ വിധത്തിൽ നാം നിർമാർജനം ചെയ്യു​ന്നില്ല. ചില വസ്‌തു​ക്ക​ളു​ടെ കാര്യ​ത്തിൽ സുരക്ഷി​ത​മാ​യി അവ എങ്ങനെ നശിപ്പി​ച്ചു കളയാം എന്ന്‌ മനുഷ്യന്‌ അറിയില്ല എന്നതാണു വാസ്‌തവം.

മനുഷ്യ​നു പരിമി​തി​യുണ്ട്‌, എന്നാൽ ഭൂമി​യു​ടെ സ്രഷ്ടാ​വിന്‌ അതില്ല. ഭൂമി​യിൽ നാം കാണുന്ന അവന്റെ സൃഷ്ടി​ക്രി​യ​ക​ളി​ലൂ​ടെ തന്റെ ശ്രേഷ്‌ഠ ജ്ഞാനത്തിന്‌ അവൻ തെളിവു നൽകി​യി​രി​ക്കു​ന്നു. എങ്ങനെ നിർമി​ക്ക​ണ​മെ​ന്നും ഉപയോ​ഗി​ക്ക​ണ​മെ​ന്നും ഉപയോ​ഗ​ശേഷം പാഴ്‌വ​സ്‌തു​ക്കൾ എന്തു ചെയ്യണ​മെ​ന്നും അവനു നന്നായി​ട്ട​റി​യാം. പ്രകൃ​തി​യിൽ അവൻ നിർമി​ച്ചി​രി​ക്കുന്ന അനേകം വ്യവസ്ഥകൾ സ്വയം പ്രവർത്ത​ക​ങ്ങ​ളാണ്‌. ഒരു വിത്ത്‌ മുളയ്‌ക്കു​ന്നു, സസ്യം വളരുന്നു, ഫലം പുറ​പ്പെ​ടു​വി​ക്കു​ന്നു. അതിനു ശേഷം അതു നശിക്കു​ന്നു. യാതൊ​രു മലിനീ​ക​ര​ണ​വും സൃഷ്ടി​ക്കാ​തെ അതിന്റെ ഘടകങ്ങൾ എല്ലാം വീണ്ടും ഉപയോ​ഗി​ക്ക​ത്ത​ക്ക​വി​ധം വിഘടി​ക്കു​ന്നു. പുനർച​ക്ര​ണ​ത്തി​ന്റെ മകു​ടോ​ദാ​ഹ​ര​ണ​മാണ്‌ ഇത്‌! മലിനീ​ക​രണം ഇല്ലേയില്ല!

ഭൂമി വാസ​യോ​ഗ്യ​മ​ല്ലാത്ത ഒരു ചവറ്റു​കൂ​ന​യാ​യി അധഃപ​തി​ക്കാൻ സ്രഷ്ടാവ്‌ അനുവ​ദി​ക്കു​ക​യില്ല. യെശയ്യാ​വു 45:18-ൽ ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു— അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മി​ച്ചു​ണ്ടാ​ക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥ​മാ​യി​ട്ടല്ല അവൻ അതിനെ സൃഷ്ടി​ച്ചതു; പാർപ്പി​ന്ന​ത്രേ അവൻ അതിനെ നിർമ്മി​ച്ചത്‌.”

മനുഷ്യ​നി​വാ​സ​ത്തി​നാണ്‌ ദൈവം ഭൂമിയെ നിർമി​ച്ച​തെ​ങ്കിൽ, അത്‌ ഇന്നത്തെ ശോച​നീ​യ​മായ അവസ്ഥയി​ലേക്കു കൂപ്പു​കു​ത്താൻ അവൻ അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌? ദൈവം ആദിയിൽ മനുഷ്യ​നെ ആക്കി​വെ​ച്ചത്‌ ഒരു പറുദീ​സ​യിൽ ആയിരു​ന്നു എന്ന്‌ ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, ഈ പറുദീസ മുഴു​ഭൂ​മി​യി​ലും വ്യാപി​ക്ക​ണ​മെ​ന്നും അതു ജനനി​ബി​ഡ​മാ​യി​ത്തീ​ര​ണ​മെ​ന്നും ദൈവം ഉദ്ദേശി​ച്ചു. (ഉല്‌പത്തി 1:28) എന്നാൽ മത്സരം പൊട്ടി​പ്പു​റ​പ്പെട്ടു. ആദ്യ മനുഷ്യ​ദ​മ്പ​തി​കൾ ദൈവ​ഭ​ര​ണ​ത്തി​നു വിധേ​യ​രാ​യി ജീവി​ക്കാൻ വിസമ്മ​തി​ച്ചു.

മനുഷ്യർ തങ്ങളു​ടേ​തായ ഭരണസം​വി​ധാ​നങ്ങൾ പരീക്ഷി​ക്കാൻ ദൈവം സമയം അനുവ​ദി​ച്ചു. അതിന്റെ പരിണ​തി​ക​ളാണ്‌ നാം ഇന്നു കാണു​ന്നത്‌, വിനാശം വിതച്ചു​കൊണ്ട്‌ മനുഷ്യൻ അമ്പേ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ മനുഷ്യർക്കാ​വി​ല്ലെന്ന്‌ പകൽ പോലെ വ്യക്തമാ​യി​രി​ക്കു​ന്നു. സംഭവിച്ച കാര്യ​ങ്ങൾക്ക്‌ ദൈവത്തെ പഴിചാ​രാൻ കഴിയില്ല. മുഴു മനുഷ്യ സമുദാ​യ​ത്തെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ബൈബി​ളി​ന്റെ ഈ വാക്കുകൾ സത്യമാണ്‌: “അവർ അവനോ​ടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയക​ള​ങ്ക​മ​ത്രേ; വക്രത​യും കോട്ട​വു​മുള്ള തലമുറ.”—ആവർത്ത​ന​പു​സ്‌തകം 32:5.

എന്നിരു​ന്നാ​ലും, ഭൂമി​യു​ടെ കെടു​തി​കൾ കണ്ട്‌ ദൈവം നിസ്സം​ഗ​നാ​യി നോക്കി​നിൽക്കു​ന്നില്ല. ഭൂമി നിവാ​സ​യോ​ഗ്യ​മ​ല്ലാത്ത ഒരു തരിശാ​യി നിപതി​ക്കും​മുമ്പ്‌ അവൻ ഉറപ്പാ​യും നടപടി സ്വീക​രി​ക്കും. നമുക്കത്‌ എങ്ങനെ അറിയാം? വെളി​പ്പാ​ടു 11:18 ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ജാതികൾ കോപി​ച്ചു: നിന്റെ കോപ​വും വന്നു . . . ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​പ്പാ​നും ഉള്ള കാലവും വന്നു.” അതേ, ദൈവം ഭൗമപ​രി​സ്ഥി​തി​യു​ടെ നാശത്തി​നു പൂർണ​വി​രാ​മം കുറി​ക്കും.

ഭൂമി പറുദീ​സ​യാ​യി​ത്തീ​ര​ണ​മെ​ന്നുള്ള ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യം നിറ​വേ​റു​ക​തന്നെ ചെയ്യും. ഇതു പ്രകട​മാ​ക്കുന്ന അരുള​പ്പാ​ടു​കൾ ദൈവം നൽകി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ അവൻ ഇപ്രകാ​രം അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു: “എന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്ക​ലേക്കു മടങ്ങി​വ​രാ​തെ എനിക്കു ഇഷ്ടമു​ള്ളതു നിവർത്തി​ക്ക​യും ഞാൻ അയച്ച കാര്യം സാധി​പ്പി​ക്ക​യും ചെയ്യും.” (യെശയ്യാ​വു 55:11) ഊഷര​ഭൂ​മി ഉദ്യാ​ന​ങ്ങ​ളും ഫലഭൂ​യി​ഷ്‌ഠ​മായ വയലേ​ല​ക​ളു​മാ​യി രൂപാ​ന്തരം പ്രാപി​ക്കു​ന്ന​തി​നെ കുറിച്ച്‌ ദൈവം വർണി​ക്കുന്ന, യെശയ്യാ​വു 35-ാം അധ്യായം വായി​ക്കു​ന്നത്‌ നിങ്ങൾ ആസ്വദി​ച്ചേ​ക്കാം.

ഇന്നു​പോ​ലും ചിലയി​ട​ങ്ങ​ളിൽ മലിനീ​ക​രണം നിറു​ത്തി​യ​പ്പോൾ, സ്വയം പുതു​ക്കം​പ്രാ​പി​ക്കാ​നുള്ള അത്ഭുത​ക​ര​മായ പ്രാപ്‌തി ഭൂമി പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. അപ്രകാ​ര​മാണ്‌ ദൈവം അതിനെ സൃഷ്ടി​ച്ചി​ട്ടു​ള്ളത്‌. ഭൂമിക്കു താങ്ങാ​നാ​വാ​ത്ത​വി​ധം മാലി​ന്യ​ങ്ങൾ കുത്തി​നി​റ​യ്‌ക്കു​ന്നതു നിറു​ത്താ​മെ​ങ്കിൽ, കരയി​ലും വെള്ളത്തി​ലും ജീവി​ക്കുന്ന വൈവി​ധ്യ​മാർന്ന ബഹുശതം സൂക്ഷ്‌മ​ജീ​വി​കൾക്ക്‌ ഭൂമി​യു​ടെ മുറി​വു​കൾ നെയ്‌തു​ചേർക്കാ​വു​ന്ന​തേ​യു​ള്ളൂ. കൂടാതെ, ദൈവം ഇടപെട്ട്‌ കാര്യ​ങ്ങളെ നയിക്കു​മ്പോൾ, ഈ നവോ​ത്ഥാന പ്രക്രിയ അങ്ങേയറ്റം ഫലപ്ര​ദ​മാ​യി​രി​ക്കും എന്നു വിശ്വ​സി​ക്കാൻ ഈടുറ്റ കാരണ​മുണ്ട്‌. തികവുറ്റ പരിശീ​ല​ന​വും പിഴവറ്റ മാർഗ​നിർദേ​ശ​വും അവൻ പ്രദാനം ചെയ്യും, ഇന്ന്‌ മനുഷ്യ​നി​ല്ലാ​ത്തത്‌ അതാണ്‌.

അതു​കൊണ്ട്‌, ഭൂമി​യു​ടെ ഭാവി ഇരുള​ട​ഞ്ഞതല്ല. സസ്യജാ​ല​ങ്ങ​ളും മൃഗസ​മ്പ​ത്തും പരിര​ക്ഷി​ക്ക​പ്പെ​ടും. വംശനാ​ശ​ഭീ​ഷണി നേരി​ടുന്ന ജൈവ​ജാ​തി​ക​ളു​ടെ പട്ടിക എന്നെ​ന്നേ​ക്കു​മാ​യി നാമാ​വ​ശേ​ഷ​മാ​കും. വായു​വും വെള്ളവും വീണ്ടും ശുദ്ധമാ​കും. അനുസ​ര​ണ​മുള്ള മനുഷ്യർ ഇവയെ​ല്ലാം ആസ്വദി​ക്കാൻ അവിടെ ഉണ്ടായി​രി​ക്കും. അതു കാണാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? നിങ്ങൾക്ക​തി​നു സാധി​ക്കും. എങ്ങനെ? നിങ്ങൾ ചെയ്യേ​ണ്ടത്‌ എന്താ​ണെന്ന്‌ ബൈബിൾ വിശദ​മാ​യി പറയു​ന്നുണ്ട്‌. അത്‌ കണ്ടെത്താൻ ക്രമീ​കൃ​ത​മായ വിധത്തിൽ ബൈബിൾ ഒന്നു പരി​ശോ​ധി​ച്ചു നോക്ക​രു​തോ? ആ ഉദ്യമ​ത്തിൽ നിങ്ങളെ സഹായി​ക്കു​ന്ന​തിന്‌ ആരെ​യെ​ങ്കി​ലും ക്രമീ​ക​രി​ക്കാൻ ഈ മാസി​ക​യു​ടെ പ്രസാ​ധ​കർക്ക്‌ എഴുതുക. മലിനീ​ക​ര​ണ​മു​ക്ത​മായ പരിസ്ഥി​തി​യിൽ നിങ്ങൾക്കും കുടും​ബ​ത്തി​നും എങ്ങനെ എന്നേക്കും ജീവിതം ആസ്വദി​ക്കാൻ കഴിയും എന്നതിനെ കുറിച്ച്‌ പഠിക്കാ​നുള്ള ഒരു അവസരം എന്തിനു പാഴാ​ക്കി​ക്ക​ള​യണം? (g03 11/22)