വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

മാലി​ന്യം​കൊണ്ട്‌ പ്രവർത്തി​ക്കുന്ന കാർ

ഫിൻലൻഡി​ലെ ഒരു ഫാം ഉടമസ്ഥന്റെ കാർ പ്രവർത്തി​ക്കു​ന്നത്‌ മാലിന്യ വിഘടനം നടക്കു​മ്പോൾ ഉണ്ടാകുന്ന വാതകങ്ങൾ ഉപയോ​ഗി​ച്ചാണ്‌. “ശുദ്ധീ​ക​രി​ച്ചെ​ടുത്ത ജൈവാ​വ​ശി​ഷ്ടങ്ങൾ [അദ്ദേഹ​ത്തി​ന്റെ] ഫാമിൽത്ത​ന്നെ​യുള്ള ജൈവ​വാ​തക റിയാ​ക്ട​റിൽ, ഉന്നത മർദത്തി​നു വിധേ​യ​മാ​ക്കു​മ്പോൾ ലഭിക്കുന്ന ജൈവ​വാ​ത​ക​മാണ്‌ കാറിന്റെ ഇന്ധനം,” ഫിൻലൻഡി​ലെ ഒരു മാസി​ക​യായ സുവോ​മെൻ ലൂവോ​ന്റോ റിപ്പോർട്ടു ചെയ്യുന്നു. ജൈവ​വാ​ത​ക​ത്തി​ന്റെ മലിനീ​കരണ നിരക്ക്‌ ഉപയോ​ഗ​ത്തി​ലുള്ള ഏതു വാഹന ഇന്ധനത്തി​ന്റേ​തി​നെ​ക്കാ​ളും കുറവാണ്‌; മലിനാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ പുനഃ​പ​ര്യ​യന വേളയിൽ ഉത്‌പാ​ദി​പ്പി​ക്കാ​വു​ന്ന​തു​കൊണ്ട്‌, പരിസ്ഥി​തി​ക്കു തികച്ചും യോജി​ച്ച​തു​മാണ്‌. വാസ്‌ത​വ​ത്തിൽ, ജൈവ​വാ​തക നിർമാ​ണ​ത്തി​ന്റെ ഉപോ​ത്‌പ​ന്ന​ങ്ങ​ളി​ലൊന്ന്‌ വിലപ്പെട്ട വളം ആണ്‌. പ്രകൃ​തി​വാ​തകം ഉപയോ​ഗി​ച്ചു പ്രവർത്തി​ക്കാൻ നിർമി​ച്ചി​ട്ടുള്ള കാറുകൾ—ലോക​ത്തെ​മ്പാ​ടു​മാ​യി ഏകദേശം 20 ലക്ഷം—ഓടി​ക്കു​ന്ന​തി​നും ജൈവ​വാ​തകം ഉപയോ​ഗി​ക്കാം. സ്വീഡ​നിൽ ധാരാളം സിറ്റി ബസ്സുകൾ ജൈവ​വാ​ത​കം​കൊ​ണ്ടാ​ണു പ്രവർത്തി​ക്കു​ന്നത്‌, ചില പെ​ട്രോൾ പമ്പുക​ളിൽ മറ്റ്‌ ഇന്ധനങ്ങ​ളോ​ടൊ​പ്പം ജൈവ​വാ​ത​ക​വും ലഭ്യമാണ്‌. റിപ്പോർട്ട്‌ അന്തിമ​മായ ഒരു പ്രയോ​ജനം ചൂണ്ടി​ക്കാ​ട്ടു​ന്നു: “പെ​ട്രോ​ളി​നെ​യോ ഡീസലി​നെ​യോ അപേക്ഷിച്ച്‌ ജൈവ​വാ​ത​ക​ത്തി​നു വില വളരെ കുറവാണ്‌.” (g03 11/08)

പുരാതന ഈജി​പ്‌തിൽനി​ന്നൊ​രു ടൂത്ത്‌പേസ്റ്റ്‌!

“കോൾഗേറ്റ്‌ 1873-ൽ ആദ്യമാ​യി ടൂത്ത്‌പേസ്റ്റ്‌ വിപണി​യിൽ ഇറക്കു​ന്ന​തിന്‌ 1,500-ലധികം വർഷം മുമ്പു നിലവി​ലി​രുന്ന ലോക​ത്തി​ലെ ഏറ്റവും പഴക്കം​ചെന്ന ടൂത്ത്‌പേസ്റ്റു നിർമാ​ണ​രീ​തി, വിയന്ന​യി​ലെ ഒരു മ്യൂസി​യ​ത്തി​ന്റെ നിലവ​റ​യിൽ പൊടി​പി​ടി​ച്ചു കിടന്നി​രുന്ന ഒരു തുണ്ടു പപ്പൈ​റ​സിൽ കണ്ടെത്തി​യി​രി​ക്കു​ന്നു,” ഇലക്‌​ട്രോ​ണിക്‌ ടെലി​ഗ്രാഫ്‌ റിപ്പോർട്ടു ചെയ്യുന്നു. “ഇല്ലറക്ക​രി​യും വേലമ​ര​പ്പ​ശ​യും വെള്ളവും ചേർത്തു​ണ്ടാ​ക്കിയ മങ്ങിയ കറുത്ത മഷി​കൊണ്ട്‌, പുരാതന ഈജി​പ്‌തി​ലെ ഒരു പകർപ്പെ​ഴു​ത്തു​കാ​രൻ ‘വെണ്മ​യേ​റിയ ഉത്തമ പല്ലുകൾക്കുള്ള ചൂർണത്തെ’ പറ്റി വിശദീ​ക​രി​ച്ചി​രി​ക്കു​ന്നു. ഉമിനീ​രു​മാ​യി ചേരു​മ്പോൾ അത്‌ ‘ശരിക്കും ടൂത്ത്‌പേസ്റ്റ്‌’ ആയി മാറുന്നു.” പൊ.യു. നാലാം നൂറ്റാ​ണ്ടി​ലെ ഈ രേഖ പ്രകാരം കല്ലുപ്പ്‌, പുതിന, ഉണങ്ങിയ ഐറിസ്‌ പൂവ്‌, കുരു​മു​ള​കി​ന്റെ തരികൾ എന്നിവ പൊടി​ച്ചു ചേർത്താണ്‌ ഇതു നിർമി​ക്കു​ന്നത്‌. ഈ കണ്ടെത്തൽ വിയന്ന​യിൽ നടന്ന ദന്ത​വൈ​ദ്യ​ന്മാ​രു​ടെ ഒരു സമ്മേള​നത്തെ ആവേശ​ഭ​രി​ത​മാ​ക്കി. “ഇത്ര മേന്മ​യേ​റിയ ഒരു ടൂത്ത്‌പേസ്റ്റ്‌ നിർമാ​ണ​വി​ദ്യ അതി​പ്രാ​ചീന കാലത്തു സ്ഥിതി ചെയ്‌തി​രു​ന്നു എന്നത്‌ ദന്ത​വൈ​ദ്യ​ന്മാർക്കെ​ല്ലാം തികച്ചും പുതിയ അറിവാ​യി​രു​ന്നു” എന്ന്‌ അതു പരീക്ഷി​ച്ചു​നോ​ക്കി “ഉന്മേഷ​ദാ​യ​ക​വും ശുചി​ക​ര​വും” എന്നു കണ്ടെത്തിയ ഡോക്ടർ ഹൈന്റ്‌സ്‌ നോയ്‌മൊൻ പറയുന്നു. ലേഖനം തുടരു​ന്നു: “ഐറി​സി​ന്റെ ഗുണവി​ശേ​ഷങ്ങൾ ദന്ത​വൈ​ദ്യ​ന്മാർ അടുത്ത​കാ​ലത്ത്‌ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. മോണ​രോ​ഗത്തെ തടയുന്നു എന്ന്‌ കണ്ടെത്തി​യ​തി​നെ തുടർന്ന്‌ [ടൂത്ത്‌പേസ്റ്റ്‌ നിർമാ​ണ​ത്തിൽ] അതു വീണ്ടും ഉപയോ​ഗി​ച്ചു തുടങ്ങി​യി​രി​ക്കു​ന്നു.” (g03 11/22)

വീഡി​യോ ഗെയി​മു​കൾ ഉളവാ​ക്കുന്ന ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ

വീഡി​യോ ഗെയി​മു​കൾക്കു തങ്ങളുടെ കുട്ടി​ക​ളു​ടെ ആരോ​ഗ്യ​ത്തിന്‌ എത്ര​ത്തോ​ളം അപകടം വരുത്താൻ കഴിയു​മെന്നു മാതാ​പി​താ​ക്കൾ തിരി​ച്ച​റി​യു​ന്നി​ല്ലാ​യി​രി​ക്കാം എന്ന്‌ മെക്‌സി​ക്കോ സിറ്റി​യി​ലെ ഒരു വർത്തമാ​ന​പ​ത്ര​മായ എൽ യൂണി​വെ​ഴ്‌സാൽ റിപ്പോർട്ടു ചെയ്യുന്നു. മെക്‌സി​ക്കോ​യി​ലെ കാർഡി​യോ​ളജി സൊ​സൈ​റ്റി​യു​ടെ പ്രസി​ഡ​ന്റായ ആന്റോ​ണ്യോ ഗോൺസാ​ലെസ്‌ എർമോ​സീ​യോ പറയു​ന്നത്‌, സ്ഥിരമാ​യി വീഡി​യോ ഗെയി​മു​കൾ കളിക്കുന്ന കുട്ടി​ക​ളിൽ 40 ശതമാ​നം​വരെ ഉയർന്ന രക്തസമ്മർദം വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ന്റെ അപകട​മുണ്ട്‌ എന്നാണ്‌. എന്തു​കൊണ്ട്‌? വ്യായാ​മ​ത്തി​ന്റെ അഭാവം മാത്രമല്ല, ആക്രമ​ണ​ങ്ങ​ളും കാൽപ്പ​നിക പോരാ​ട്ട​ങ്ങ​ളും മറ്റു സംഘർഷ​ങ്ങ​ളും നിറഞ്ഞ അപകട​ക​ര​മെന്നു തോന്നി​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽ ഏറെ ഉൾപ്പെ​ടു​ന്ന​തി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന സമ്മർദ​വും ഇതിനു കാരണ​മാ​കു​ന്നു. “ഇത്‌ മെക്‌സി​ക്കോ​യി​ലെ പ്രാഥ​മിക മരണകാ​ര​ണ​മായ ഹൃദയ-രക്തക്കുഴൽ സംബന്ധ​മായ രോഗ​ങ്ങ​ളു​ടെ നിരക്ക്‌ കുതി​ച്ചു​യ​രാൻ ഇടയാ​ക്കു​മെന്ന്‌ വിദഗ്‌ധൻ മുന്നറി​യി​പ്പു നൽകി,” പത്രം കൂട്ടി​ച്ചേർത്തു. (g03 11/22)

ഭൂമി​യിൽ പകുതി മനുഷ്യൻ കയ്യേറാ​ത്തത്‌

“ഒരു നൂറ്റാണ്ടു കാലത്തെ വർധിച്ച പാരി​സ്ഥി​തിക ഭീഷണി​ക​ളു​ടെ നടുവി​ലും ഭൂമി​യു​ടെ കരഭാ​ഗ​ത്തി​ന്റെ 46 ശതമാനം മനുഷ്യ​വാ​സ​ത്തി​നോ കൃഷി​ക്കോ വേണ്ടി കയ്യേറാ​ത്ത​താ​യി​ത്തന്നെ നില​കൊ​ള്ളു​ന്നു എന്നു പറയാം” വേൾഡ്‌ വാച്ച്‌ എന്ന പ്രസി​ദ്ധീ​ക​രണം റിപ്പോർട്ടു ചെയ്യുന്നു. 200 ശാസ്‌ത്രജ്ഞർ ഉൾപ്പെട്ട ഒരു ആഗോള പഠനം “കരപ്ര​ദേ​ശ​ത്തി​ന്റെ 68 ദശലക്ഷം ചതുരശ്ര കിലോ​മീ​റ്റർ വരുന്ന ഭാഗം ‘മനുഷ്യ​വാ​സ​മോ കൃഷി​യോ ഇല്ലാത്തത്‌’ എന്ന വിഭാ​ഗ​ത്തിൽപ്പെ​ടു​ന്നു എന്നു കണ്ടെത്തി. അതായത്‌, സ്വാഭാ​വിക സസ്യങ്ങ​ളു​ടെ 70 ശതമാനം നിലനിൽക്കുന്ന, പട്ടണ പ്രദേ​ശ​ങ്ങൾക്കു പുറത്ത്‌ ചതുരശ്ര കിലോ​മീ​റ്റ​റിന്‌ 5-ൽ താഴെ ജനസാ​ന്ദ്ര​ത​യുള്ള, 10,000 ചതുരശ്ര കിലോ​മീ​റ്റ​റിൽ കുറയാത്ത വിസ്‌തീർണ​മുള്ള പ്രദേ​ശങ്ങൾ.” ഈ 37 പ്രദേ​ശങ്ങൾ ലോക​ജ​ന​സം​ഖ്യ​യു​ടെ 2.4 ശതമാ​നത്തെ മാത്രമേ ഉൾക്കൊ​ള്ളു​ന്നു​ള്ളൂ—പട്ടണ പ്രദേ​ശങ്ങൾ ഒഴിച്ചു നിറു​ത്തി​യാൽ 144 ദശലക്ഷം ആളുകൾ. പക്ഷേ ഈ പ്രദേ​ശങ്ങൾ ഐക്യ​നാ​ടു​കൾ, ചൈന, ഓസ്‌​ട്രേ​ലിയ, കാനഡ, ബ്രസീൽ, റഷ്യ എന്നീ ലോക​ത്തി​ലെ വലിപ്പ​മേ​റിയ ആറു രാജ്യ​ങ്ങ​ളു​ടെ ആകെ ഭൂപ്ര​ദേ​ശ​ത്തി​നു തുല്യ​മാണ്‌. എന്നിരു​ന്നാ​ലും, ഈ “പ്രദേ​ശ​ങ്ങ​ളു​ടെ മൂന്നി​ലൊ​രു ഭാഗത്തി​ലേ​റെ​യും ദക്ഷിണ ധ്രുവ​ത്തി​ലെ മഞ്ഞു മൂടി​ക്കി​ട​ക്കുന്ന പ്രദേ​ശ​ങ്ങ​ളോ ഉത്തര ധ്രുവ​ത്തി​ലെ തുന്ദ്ര​ക​ളോ [സമതലങ്ങൾ] ആണ്‌. മാത്രമല്ല 37 പ്രദേ​ശ​ങ്ങ​ളിൽ 5 എണ്ണം മാത്ര​മാണ്‌ പരിപാ​ലന-മുൻഗ​ണനാ പ്രദേ​ശങ്ങൾ—1,500-ലേറെ സ്വദേ​ശീയ ജീവി​വർഗ​ങ്ങ​ളെ​യും വൻതോ​തി​ലുള്ള ജൈവ വൈവി​ധ്യ​ത്തെ​യും ഉൾക്കൊ​ള്ളുന്ന ആവാസ​വ്യ​വ​സ്ഥകൾ” എന്ന്‌ വേൾഡ്‌ വാച്ച്‌ പ്രസ്‌താ​വി​ക്കു​ന്നു. (g03 11/22)