വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സോപ്പ്‌ ‘സ്വയമായി ഒരു വാക്‌സിനേഷൻ!’

സോപ്പ്‌ ‘സ്വയമായി ഒരു വാക്‌സിനേഷൻ!’

സോപ്പ്‌ ‘സ്വയമാ​യി ഒരു വാക്‌സി​നേഷൻ!’

“ലോക​ത്തിൽ കുട്ടി​ക​ളു​ടെ മരണത്തി​നുള്ള രണ്ടാമത്തെ വലിയ കാരണം മലമ്പനി​യോ ക്ഷയരോ​ഗ​മോ എയ്‌ഡ്‌സോ അല്ല. അത്‌ . . . അതിസാ​ര​മാണ്‌” എന്ന്‌ ദി ഇക്കണോ​മിസ്റ്റ്‌ മാസിക പ്രസി​ദ്ധ​പ്പെ​ടു​ത്തിയ ഒരു റിപ്പോർട്ടു പറയുന്നു. എങ്കിലും ഈ കുട്ടി​ക​ളും അവരുടെ വീട്ടു​കാ​രും സോപ്പ്‌ ഉപയോ​ഗി​ച്ചു കൈക​ഴു​കു​ന്നത്‌ ഒരു ശീലമാ​ക്കി​യി​രു​ന്നെ​ങ്കിൽ ഈ മരണങ്ങ​ളിൽ മിക്കതും ഒഴിവാ​ക്കാ​നാ​കു​മാ​യി​രു​ന്നു.

“ശരിയായ രീതി​യിൽ കൈക​ഴു​കു​ന്നത്‌ അതിസാര രോഗങ്ങൾ 43% വരെ കുറ​ച്ചേ​ക്കും” എന്ന്‌ ലണ്ടൻ സ്‌കൂൾ ഓഫ്‌ ഹൈജീൻ ആൻഡ്‌ ട്രോ​പ്പി​ക്കൽ മെഡി​സി​നി​ലെ ഗവേഷകർ കണ്ടെത്തി​യ​താ​യി ദി ഇക്കണോ​മി​സ്‌റ്റ്‌ പറയുന്നു. “കുട്ടി​ക​ളു​ടെ മരണത്തി​നുള്ള ഒന്നാമത്തെ കാരണ​മായ ശ്വാസ​കോശ രോഗങ്ങൾ കുറയ്‌ക്കു​ന്ന​തി​ലും ഇത്‌ വലിയ പങ്കുവ​ഹി​ച്ചേ​ക്കാം. അമേരി​ക്കൻ സേനയ്‌ക്കു​വേണ്ടി നടത്തപ്പെട്ട വിപു​ല​മായ ഒരു പഠനം, സൈനി​കർ ദിവസ​വും അഞ്ചു പ്രാവ​ശ്യം കൈ കഴുകി​യ​പ്പോൾ ചുമയും തുമ്മലും 45% കുറഞ്ഞ​താ​യി കണ്ടെത്തി.” വികസ്വര രാജ്യ​ങ്ങ​ളിൽ പോലും സോപ്പ്‌ വാങ്ങാൻ കഴിവി​ല്ലാത്ത കുടും​ബങ്ങൾ ചുരു​ക്ക​മാണ്‌. അതു​കൊണ്ട്‌ അതിനെ “സ്വയം എടുക്കാ​വുന്ന ഒരു വാക്‌സിൻ” എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നത്‌ ഉചിതം​തന്നെ. മാത്ര​മോ, ഈ വാക്‌സിൻ എടുക്കാൻ ഒട്ടും വേദന സഹി​ക്കേ​ണ്ട​തു​മില്ല!

ബൈബി​ളും ശുചി​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ‘നമുക്കു ശരീര​ത്തി​ന്റെ​യും ആത്മാവി​ന്റെ​യും എല്ലാ അശുദ്ധി​യി​ലും​നി​ന്നു നമ്മെത്തന്നെ ശുചീ​ക​രി​ക്കാം’ എന്ന്‌ 2 കൊരി​ന്ത്യർ 7:1 പറയുന്നു. (പി.ഒ.സി ബൈബിൾ) ആത്മീയ ശുദ്ധി​ക്കാണ്‌ ദൈവ​മു​മ്പാ​കെ ഏറ്റവും പ്രാധാ​ന്യ​മു​ള്ള​തെ​ങ്കി​ലും ശാരീ​രിക ശുചി​ത്വ​ത്തെ​യും അവൻ ഗൗരവ​മു​ള്ള​താ​യി വീക്ഷി​ക്കു​ന്നു. (ലേവ്യ​പു​സ്‌തകം 12-15 അധ്യാ​യങ്ങൾ) ഈ കാര്യ​ത്തിൽ, നാം സമനില കൈവി​ടാൻ ദൈവം തീർച്ച​യാ​യും പ്രതീ​ക്ഷി​ക്കു​ന്നില്ല. എങ്കിലും, കക്കൂസിൽ പോയ​തി​നു ശേഷവും കുഞ്ഞിന്റെ തുണി​യോ ഡയപ്പറോ മാറ്റി കഴുകി​ച്ച​തി​നു ശേഷവും ഭക്ഷണം പാകം​ചെ​യ്യു​ക​യോ കഴിക്കു​ക​യോ ചെയ്യു​ന്ന​തി​നു മുമ്പും കൈ കഴുകുന്ന ശീലം നാം വളർത്തി​യെ​ടു​ക്കണം. രോഗാ​ണു​ക്കൾ മറ്റുള്ള​വ​രി​ലേക്കു സംക്ര​മി​ക്കാൻ സാധ്യ​ത​യുള്ള എല്ലാ അവസര​ങ്ങ​ളി​ലും ഇതു ബാധക​മാണ്‌. അങ്ങനെ​യൊ​രു ശുചി​ത്വ​ശീ​ലം വളർത്തി​യെ​ടു​ക്കു​മ്പോൾ നാം സ്വന്ത കുടും​ബ​ത്തോ​ടും നാം ഇടപെ​ടുന്ന മറ്റെല്ലാ​വ​രോ​ടും ക്രിസ്‌തീയ സ്‌നേഹം പ്രകട​മാ​ക്കു​ക​യാ​യി​രി​ക്കും.—മർക്കൊസ്‌ 12:31. (g03 11/22)