വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു മധ്യകാല ഹർമ്യത്തിൽ ദൈവനാമം

ഒരു മധ്യകാല ഹർമ്യത്തിൽ ദൈവനാമം

ഒരു മധ്യകാല ഹർമ്യ​ത്തിൽ ദൈവ​നാ​മം

സ്ലൊവാക്യയിലെ ഉണരുക! ലേഖകൻ

യൂറോ​പ്പി​ന്റെ ഹൃദയ​ഭാ​ഗത്തു സ്ഥിതി​ചെ​യ്യുന്ന പ്രകൃ​തി​ര​മ​ണീ​യ​മായ ഒരു കൊച്ചു രാജ്യ​മാണ്‌ സ്ലൊവാ​ക്യ. അവിടത്തെ സുന്ദര​മായ നാട്ടിൻ പുറ​ത്തെ​ങ്ങും സുദീർഘ​വും സമൃദ്ധ​വു​മായ ഗതകാ​ല​ത്തി​ന്റെ സ്‌മരണ പേറുന്ന രമ്യഹർമ്യ​ങ്ങൾ കാണാം. അവയിൽ ഏറ്റവും വിശി​ഷ്ട​മാണ്‌ ഒറാവാ. സമീപ​ത്തുള്ള ഗ്രാമ​ത്തി​നു​മേൽ തലയു​യർത്തി നിൽക്കുന്ന 112 മീറ്റർ ഉയരമുള്ള ചുണ്ണാ​മ്പു​കൽ പാറ​ക്കെ​ട്ടു​ക​ളു​ടെ മുകളി​ലാണ്‌ ഇതു പണിതി​രി​ക്കു​ന്നത്‌.

ഒറാവാ​യെ​കു​റി​ച്ചു​ള്ള​ആ​ദ്യ​ത്തെ​ലി​ഖിത രേഖ 1267-ലേത്‌ ആണ്‌. അന്നുമു​തൽ പലരും ഈ രമ്യഹർമ്യ​ത്തി​ന്റെ ഉടമക​ളാ​യി​രു​ന്നി​ട്ടുണ്ട്‌. 1556-ൽ ഇത്‌ ധനാഢ്യ​രായ തുർസോ കുടും​ബ​ത്തി​ന്റെ ഉടമസ്ഥ​ത​യിൻ കീഴി​ലാ​യി. മറ്റു പണിക​ളും മോടി​പി​ടി​പ്പി​ക്ക​ലു​ക​ളും മറ്റും ചെയ്‌ത കൂട്ടത്തിൽ തുർസോ കുടും​ബം ഇതിന്‌ ഒരു ചാപ്പലും പണിക​ഴി​പ്പി​ച്ചു.

ഓരോ വർഷവും ഒറാവാ​യും അവിടത്തെ പ്രദർശന വസ്‌തു​ക്ക​ളും അനേകം രാജ്യ​ങ്ങ​ളിൽനി​ന്നാ​യി ഒരു ലക്ഷത്തോ​ളം സന്ദർശ​കരെ ഇവി​ടേക്ക്‌ ആകർഷി​ക്കു​ന്നു. തുർസോ കുടും​ബ​ത്തി​ന്റെ, മണൽക്ക​ല്ലു​കൊണ്ട്‌ ഉണ്ടാക്കിയ പദവി​ചി​ഹ്ന​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു സവിശേഷ സംഗതി ഈ സന്ദർശ​കർക്ക്‌ ഇതിന്റെ അങ്കണത്തിൽ കാണാൻ കഴിയും. ബൈബി​ളിൽ കാണുന്ന യഹോവ എന്ന ദൈവ​നാ​മം അതിൽ ലാറ്റിൻ ഭാഷയിൽ എഴുതി​യി​രി​ക്കു​ന്നു. (g03 12/08)