വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഊഷ്‌മള രഹിതമായ ഒരു ലോകത്തിലേക്ക്‌!

ഊഷ്‌മള രഹിതമായ ഒരു ലോകത്തിലേക്ക്‌!

ഊഷ്‌മള രഹിത​മായ ഒരു ലോക​ത്തി​ലേക്ക്‌!

ഒരു കുഞ്ഞ്‌ പിറന്നു​വീ​ഴു​ന്നത്‌ പരുഷ​വും ഊഷ്‌മള രഹിത​വും സമ്മർദ​പൂ​രി​ത​വു​മായ ഒരു ലോക​ത്തി​ലേ​ക്കാണ്‌. കുഞ്ഞിന്‌ അവന്റെ വികാ​രങ്ങൾ പറഞ്ഞറി​യി​ക്കാൻ കഴിയി​ല്ലെ​ങ്കി​ലും എന്താണു നടക്കു​ന്നത്‌ എന്നതിനെ കുറിച്ച്‌ ജനനത്തി​നു മുമ്പു​തന്നെ അവൻ അറിയു​ന്നു​ണ്ടെന്ന്‌ ചില ശാസ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു.

അജാത ശിശു​വി​ന്റെ നിഗൂഢ ജീവിതം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “ഗർഭത്തിൽ ആറുമാ​സം (ഒരുപക്ഷേ അതിനു മുമ്പു​പോ​ലും) ആകു​മ്പോ​ഴേ​ക്കും സജീവ​മായ വൈകാ​രിക ജീവിതം നയിച്ചു തുടങ്ങുന്ന, ബോധ​വാ​നായ, ഉദ്ദീപ​ന​ങ്ങ​ളോ​ടു പ്രതി​ക​രി​ക്കുന്ന ഒരു മനുഷ്യ​ജീ​വി​യാണ്‌ അജാത​ശി​ശു എന്ന്‌ ഇന്നു നമുക്ക​റി​യാം.” കുഞ്ഞ്‌ ഓർത്തി​രി​ക്കു​ന്നി​ല്ലാ​യി​രി​ക്കാ​മെ​ങ്കി​ലും ജനന​പ്ര​ക്രി​യ​യു​ടെ സമ്മർദം അവന്റെ പിൽക്കാല ജീവി​തത്തെ ബാധി​ക്കു​ന്നു​ണ്ടാ​കു​മോ​യെന്ന്‌ ചില ശാസ്‌ത്രജ്ഞർ ചിന്തി​ക്കു​ന്നു.

ജനനത്തി​നു ശേഷം സമ്മർദം തുടരു​ന്നു. അമ്മയുടെ ഗർഭപാ​ത്ര​ത്തി​നു വെളി​യി​ലാ​യി​രി​ക്കുന്ന കുഞ്ഞ്‌ ഇനിമേൽ താനേ പോഷി​പ്പി​ക്ക​പ്പെ​ടു​ക​യില്ല. പ്രാണ​വാ​യു​വും പോഷ​ക​ങ്ങ​ളും കൊ​ണ്ടെ​ത്തി​ച്ചി​രുന്ന പൊക്കിൾക്കൊ​ടി മേലാൽ ഇല്ല. ജീവി​ച്ചി​രി​ക്കു​ന്ന​തിന്‌ ഇനിയ​ങ്ങോട്ട്‌ അവൻ സ്വയം ശ്വസി​ക്കു​ക​യും പോഷ​കങ്ങൾ ഉള്ളി​ലേ​ക്കെ​ടു​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. ആഹാരം നൽകാ​നും മറ്റു ശാരീ​രി​കാ​വ​ശ്യ​ങ്ങൾ ശ്രദ്ധി​ക്കാ​നും ഈ കുരു​ന്നിന്‌ ആരു​ടെ​യെ​ങ്കി​ലും സഹായം ആവശ്യ​മാണ്‌.

കൂടാതെ, നവജാ​ത​ശി​ശു​വിന്‌ മാനസി​ക​വും വൈകാ​രി​ക​വും ആത്മീയ​വു​മായ വിധത്തിൽ വികാസം പ്രാപി​ക്കേ​ണ്ട​തു​മുണ്ട്‌. അതു​കൊണ്ട്‌ ആരെങ്കി​ലും ഈ പൈത​ലി​നെ പോറ്റി വളർത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഇതു ചെയ്യാൻ ഏറ്റവും പറ്റിയ സ്ഥാനത്ത്‌ ആയിരി​ക്കു​ന്നത്‌ ആരാണ്‌? കുഞ്ഞിന്‌ അതിന്റെ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? ഈ ആവശ്യങ്ങൾ ഏറ്റവും മെച്ചമായ രീതി​യിൽ തൃപ്‌തി​പ്പെ​ടു​ത്താൻ എങ്ങനെ കഴിയും? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കാണാൻ പിൻവ​രുന്ന ലേഖനങ്ങൾ സഹായി​ക്കും. (g03 12/22)