വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗൃഹപാഠം ചെയ്‌തുതീർക്കാൻ എനിക്ക്‌ എങ്ങനെ സമയം കണ്ടെത്താം?

ഗൃഹപാഠം ചെയ്‌തുതീർക്കാൻ എനിക്ക്‌ എങ്ങനെ സമയം കണ്ടെത്താം?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഗൃഹപാ​ഠം ചെയ്‌തു​തീർക്കാൻ എനിക്ക്‌ എങ്ങനെ സമയം കണ്ടെത്താം?

‘ഞാൻ ഒരു പ്ലസ്‌ടു വിദ്യാർഥി​നി​യാണ്‌. എനിക്ക്‌ ഏതു​നേ​ര​വും വല്ലാത്ത ടെൻഷ​നാണ്‌. . . . എത്ര പ്രൊ​ജ​ക്‌റ്റു​ക​ളും മറ്റുമാണ്‌ തയ്യാറാ​ക്കാ​നു​ള്ള​തെ​ന്നോ. ഇത്‌ നിസ്സാര കാര്യമല്ല. ഒന്നും ചെയ്‌തു​തീർക്കാൻ സമയം കിട്ടു​ന്നില്ല.’—ഒരു 18 വയസ്സു​കാ​രി.

ഗൃഹപാ​ഠ​ങ്ങ​ളു​ടെ എടുത്താൽ പൊങ്ങാത്ത ചുമടു​മാ​യാ​ണോ നിങ്ങൾ ദിവസ​വും സ്‌കൂ​ളിൽനി​ന്നു വീട്ടി​ലേക്കു തിരി​ക്കു​ന്നത്‌? എങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. “[ഐക്യ​നാ​ടു​ക​ളിൽ] എങ്ങുമുള്ള സ്‌കൂ​ളു​കൾ തങ്ങളുടെ നിലവാ​രങ്ങൾ ഉയർത്താ​നും പഠന​ശേഷി അളക്കുന്ന പ്രാമാ​ണിക പരീക്ഷ​ക​ളിൽ തങ്ങളുടെ വിദ്യാർഥി​കൾ കാഴ്‌ച​വെ​ക്കുന്ന പ്രകട​ന​ത്തി​ന്റെ ഗുണമേന്മ വർധി​പ്പി​ക്കാ​നും ശ്രമി​ക്കു​ന്നത്‌ ഗൃഹപാ​ഠ​ത്തി​ന്റെ അളവും വർധി​പ്പി​ക്കു​ന്നു” എന്ന്‌ ഐക്യ​നാ​ടു​ക​ളി​ലെ ഒരു പത്രറി​പ്പോർട്ട്‌ പറയുന്നു. “ഗൃഹപാ​ഠം ചെയ്‌തു​തീർക്കാ​നാ​യി തങ്ങൾക്ക്‌ രാത്രി​യിൽ മൂന്നു മണിക്കൂ​റി​ല​ധി​കം ചെലവി​ടേണ്ടി വരുന്ന​താ​യി [ഐക്യ​നാ​ടു​ക​ളി​ലെ​തന്നെ] ചിലയി​ട​ങ്ങ​ളി​ലുള്ള ഹൈസ്‌കൂൾ വിദ്യാർഥി​കൾ റിപ്പോർട്ടു ചെയ്യുന്നു. 20 വർഷം മുമ്പ്‌ കുട്ടികൾ ചെയ്‌തി​രു​ന്ന​തി​ന്റെ ഏതാണ്ട്‌ മൂന്നി​രട്ടി ഗൃഹപാ​ഠം ഇന്നത്തെ കുട്ടി​കൾക്ക്‌ ചെയ്യേണ്ടി വരുന്ന​താ​യി മിഷിഗൺ സർവക​ലാ​ശാല നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു.”

ഗൃഹപാ​ഠ​ത്തി​ന്റെ കനത്ത ഭാരം പേറു​ന്നത്‌ ഐക്യ​നാ​ടു​ക​ളി​ലെ വിദ്യാർഥി​കൾ മാത്രമല്ല. ഉദാഹ​ര​ണ​ത്തിന്‌ ഐക്യ​നാ​ടു​ക​ളിൽ, 13 വയസ്സു​കാ​രിൽ ഏതാണ്ട്‌ 30 ശതമാ​ന​മാണ്‌ ഗൃഹപാ​ഠം ചെയ്യാ​നാ​യി ദിവസ​വും രണ്ടില​ധി​കം മണിക്കൂർ ചെലവി​ടു​ന്ന​തെ​ങ്കിൽ തായ്‌വാ​നി​ലും കൊറി​യ​യി​ലും അത്‌ 40 ശതമാ​ന​വും ഫ്രാൻസിൽ 50-ലധികം ശതമാ​ന​വും ആണെന്ന്‌ കണ്ടെത്തു​ക​യു​ണ്ടാ​യി. “ഹോം​വർക്ക്‌ കുന്നു​കൂ​ടു​മ്പോൾ എനിക്കു വല്ലാത്ത ടെൻഷ​നാണ്‌,” ഐക്യ​നാ​ടു​ക​ളി​ലെ ഒരു സർവക​ലാ​ശാ​ലാ വിദ്യാർഥി​നി​യായ കെയ്‌റ്റി നെടു​വീർപ്പി​ടു​ന്നു. ഫ്രാൻസി​ലെ മാർസെ​യ്‌ൽസി​ലുള്ള ഒരു സ്‌കൂ​ളിൽ പഠിക്കുന്ന മെറി​ലി​ന്റെ​യും ബെലിൻഡ​യു​ടെ​യും അനുഭ​വ​വും ഇതുത​ന്നെ​യാണ്‌. “മിക്ക​പ്പോ​ഴും, ഗൃഹപാ​ഠം ചെയ്യാ​നാ​യി രാത്രി ഞങ്ങൾക്ക്‌ രണ്ടു മണിക്കൂ​റോ അതില​ധി​ക​മോ ചെലവി​ടേ​ണ്ടി​വ​രു​ന്നു,” മെറി​ലിൻ പറയുന്നു. “മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ ഉള്ളപ്പോൾ ഹോം​വർക്ക്‌ ചെയ്യു​ന്ന​തിന്‌ സമയം കണ്ടെത്താൻ പാടാണ്‌.”

എനിക്ക്‌ എങ്ങനെ സമയം കണ്ടെത്താം?

ഗൃഹപാ​ഠ​വും മറ്റു കാര്യ​ങ്ങ​ളും ചെയ്‌തു​തീർക്കാ​നാ​യി ആവശ്യ​മു​ള്ള​പ്പോ​ഴൊ​ക്കെ ഏതാനും മണിക്കൂ​റു​കൾ ദിവസ​ത്തോ​ടു കൂട്ടാൻ കഴിഞ്ഞാൽ എത്ര നന്നായി​രി​ക്കും, അല്ലേ? വാസ്‌ത​വ​ത്തിൽ, എഫെസ്യർ 5:15, 16-ൽ നൽകി​യി​രി​ക്കുന്ന ബൈബിൾ തത്ത്വം മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ ഫലത്തിൽ അതുതന്നെ നിങ്ങൾക്കു ചെയ്യാ​നാ​വും. “സൂക്ഷ്‌മ​ത്തോ​ടെ, അജ്ഞാനി​ക​ളാ​യി​ട്ടല്ല ജ്ഞാനി​ക​ളാ​യി​ട്ട​ത്രേ നടപ്പാൻ നോക്കു​വിൻ. . . . സമയം തക്കത്തിൽ ഉപയോ​ഗി​ച്ചു​കൊൾവിൻ [‘അവസ​രോ​ചിത സമയം വിലയ്‌ക്കു വാങ്ങു​വിൻ,’ NW]” എന്ന്‌ ആ വാക്യം പറയുന്നു. ഈ വാക്കുകൾ എഴുതു​മ്പോൾ ബൈബിൾ എഴുത്തു​കാ​രന്റെ മനസ്സിൽ ഗൃഹപാ​ഠം എന്ന വിഷയം ഉണ്ടായി​രു​ന്നി​ല്ലെ​ങ്കി​ലും അതിലെ തത്ത്വം നിത്യ​ജീ​വി​ത​ത്തിൽ ബാധക​മാ​ക്കാൻ കഴിയും. സാധാ​ര​ണ​ഗ​തി​യിൽ ഒരു സാധനം വാങ്ങു​മ്പോൾ അതിനു പകരമാ​യി നിങ്ങൾ മറ്റെ​ന്തെ​ങ്കി​ലും ത്യജി​ക്കേ​ണ്ട​താ​യി വരും. അപ്പോൾ ആശയം ഇതാണ്‌: പഠനത്തി​നാ​യി സമയം കണ്ടെത്ത​ണ​മെ​ങ്കിൽ നിങ്ങൾ എന്തോ ഒന്നു ത്യജി​ക്കേ​ണ്ട​തുണ്ട്‌. എന്താണ്‌ അത്‌?

ആദ്യം​ത​ന്നെ മുൻഗ​ണ​നകൾ വെക്കുക. “ഏറ്റവും പ്രാധാ​ന്യം നൽകേണ്ട കാര്യ​ങ്ങ​ളു​ടെ പട്ടിക ഉണ്ടാക്കുക,” ജിൽയൻ എന്ന പെൺകു​ട്ടി​യു​ടേ​താണ്‌ ഈ ബുദ്ധി​യു​പ​ദേശം. പട്ടിക​യിൽ പ്രഥമ സ്ഥാനം നൽകേ​ണ്ടത്‌ ക്രിസ്‌തീയ യോഗ​ങ്ങൾക്കും ആത്മീയ കാര്യ​ങ്ങൾക്കു​മാണ്‌. കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഗൃഹ​ജോ​ലി​ക​ളും ഗൃഹപാ​ഠ​വും വിട്ടു​ക​ള​യ​രുത്‌.

അടുത്ത​താ​യി, ഒരു ആഴ്‌ച​യിൽ നിങ്ങൾ സമയം എങ്ങനെ​യാണ്‌ യഥാർഥ​ത്തിൽ ചെലഴി​ക്കു​ന്നത്‌ എന്നു കണ്ടെത്താ​നാ​യി നിങ്ങൾ ചെയ്യു​ന്ന​തൊ​ക്കെ ഒരു ഡയറി​യിൽ എഴുതി​വെ​ക്കുക. ആ കണ്ടെത്തൽ നിങ്ങളെ അത്ഭുത​പ്പെ​ടു​ത്തി​യേ​ക്കാം. ടിവി കാണാൻ നിങ്ങൾ എത്ര സമയം ചെലവ​ഴി​ക്കു​ന്നുണ്ട്‌? ഇന്റർനെ​റ്റിൽ ബ്രൗസ്‌ ചെയ്യാ​നോ? സിനിമ കാണാ​നോ? ഇനിയും, ഫോണിൽ സംസാ​രി​ക്കാ​നും കൂട്ടു​കാ​രെ സന്ദർശി​ക്കാ​നും എത്ര സമയം ചെലവി​ടു​ന്നുണ്ട്‌? ഡയറി​യി​ലെ വിവര​ങ്ങ​ളും മുൻഗണന നൽകേണ്ട കാര്യ​ങ്ങ​ളു​ടെ പട്ടിക​യും തമ്മിൽ ഒത്തു​നോ​ക്കു​മ്പോൾ എന്താണു കാണു​ന്നത്‌? ടിവി കാണാ​നോ ഫോണിൽ സംസാ​രി​ക്കാ​നോ ഇന്റർനെ​റ്റിൽ ബ്രൗസ്‌ ചെയ്യാ​നോ ചെലവി​ടുന്ന സമയം മാത്രം ഒന്നു വിലയി​രു​ത്തി​യാൽ മതി, ധാരാളം സമയം വിലയ്‌ക്കു വാങ്ങാ​വുന്ന മണ്ഡലങ്ങൾ നിങ്ങൾ കണ്ടെത്താൻ ഇടയുണ്ട്‌.

ആദ്യം ചെയ്യാ​നു​ള്ളത്‌ ആദ്യം ചെയ്‌തു​തീർക്കുക

ടിവി-യെല്ലാം ഉപേക്ഷിച്ച്‌ ഒരു താപസ​ജീ​വി​തം നയിക്ക​ണ​മെന്നല്ല അതിനർഥം. “ആദ്യം ചെയ്യാ​നു​ള്ളത്‌ ആദ്യം ചെയ്‌തു​തീർക്കുക” എന്ന വ്യവസ്ഥ നിങ്ങൾ വെക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. പിൻപ​റ്റാ​വുന്ന മറ്റൊരു ബൈബിൾ വാക്യം, ‘കൂടുതൽ പ്രാധാ​ന്യ​മുള്ള സംഗതി​കൾ തിട്ട​പ്പെ​ടു​ത്തുക’ എന്നതാണ്‌. (ഫിലി​പ്പി​യർ 1:10, NW) ഉദാഹ​ര​ണ​ത്തിന്‌, വിദ്യാ​ഭ്യാ​സം പ്രാധാ​ന്യ​മർഹി​ക്കുന്ന ഒന്നായ​തു​കൊണ്ട്‌ നിങ്ങളു​ടെ വീട്ടു​ജോ​ലി​കൾ തീർത്ത​തി​നും ക്രിസ്‌തീയ യോഗ​ങ്ങൾക്ക്‌ തയ്യാറാ​യ​തി​നും ഗൃഹപാ​ഠം ചെയ്‌തു​തീർത്ത​തി​നും ശേഷമേ ടിവി കാണു​ക​യു​ള്ളു എന്നൊരു നിഷ്‌ഠ നിങ്ങൾക്കു വെക്കാൻ കഴിയും. പ്രിയ​പ്പെട്ട ടിവി പരിപാ​ടി കാണാൻ സാധി​ക്കാ​തെ വരുന്നത്‌ വിഷമം ഉണ്ടാക്കി​യേ​ക്കാം എന്നുള്ളതു നേര്‌. പക്ഷേ സത്യസ​ന്ധ​മാ​യി ഒന്നു ചിന്തി​ച്ചു​നോ​ക്കൂ, ഇഷ്ടപ്പെട്ട പരിപാ​ടി മാത്രം കാണാ​നാ​യി ടിവി-യുടെ മുന്നിൽ ഇരുന്നിട്ട്‌ വൈകു​ന്നേരം മുഴുവൻ അതിനു മുന്നിൽത്തന്നെ ചെലവ​ഴിച്ച സന്ദർഭങ്ങൾ ഉണ്ടായി​ട്ടി​ല്ലേ?

ക്രിസ്‌തീ​യ യോഗ​ങ്ങ​ളിൽ ഹാജരാ​കു​ന്ന​തി​നും വേണ്ടത്ര പ്രാധാ​ന്യം നിങ്ങൾ നൽകേ​ണ്ട​തുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു പ്രധാ​ന​പ്പെട്ട പരീക്ഷ അടുത്തു​വ​രു​ന്ന​താ​യോ ഒരു ഗൃഹപാഠ നിയമനം ലഭിക്കാൻ പോകു​ന്ന​താ​യോ നിങ്ങൾക്ക്‌ അറിയാ​മെ​ങ്കിൽ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്ന​തി​നു ഭംഗം വരാതി​രി​ക്കേ​ണ്ട​തിന്‌ വളരെ മുൻകൂ​ട്ടി​ത്തന്നെ നിങ്ങൾക്ക്‌ ആവശ്യ​മായ തയ്യാ​റെ​ടു​പ്പു​കൾ നടത്താ​വു​ന്ന​താണ്‌. നിങ്ങളു​ടെ സാഹച​ര്യം അധ്യാ​പ​ക​രു​മാ​യി ചർച്ച ചെയ്യാൻ പോലും സാധി​ച്ചേ​ക്കാം. യോഗ​ദി​വസം ലഭി​ച്ചേ​ക്കാ​വുന്ന ഗൃഹപാ​ഠ​ങ്ങളെ കുറിച്ചു മുൻകൂ​ട്ടി അറിയാൻ കഴിയു​ന്നത്‌ നിങ്ങൾ വളരെ വിലമ​തി​ക്കു​മെന്ന്‌ അവരെ അറിയി​ക്കാ​വു​ന്ന​താണ്‌. ചില അധ്യാ​പകർ ഇക്കാര്യ​ത്തിൽ സഹകരി​ക്കാൻ സന്നദ്ധരാ​യേ​ക്കാം.

യേശു​വി​ന്റെ ഒരു സുഹൃ​ത്താ​യി​രുന്ന മാർത്തയെ കുറി​ച്ചുള്ള ബൈബിൾ വിവരണം സഹായ​ക​മായ മറ്റൊരു തത്ത്വം പഠിപ്പി​ക്കു​ന്നു. വളരെ തിരക്കുള്ള, അധ്വാ​ന​ശീ​ല​യായ ഒരു വ്യക്തി​യാ​യി​രു​ന്നു മാർത്ത. പക്ഷേ അവൾ ശരിയായ മുൻഗ​ണ​നകൾ വെച്ചില്ല. ഒരവസ​ര​ത്തിൽ യേശു​വി​നു വേണ്ടി ഭക്ഷണം—വലി​യൊ​രു സദ്യ ആയിരു​ന്നെന്നു തോന്നു​ന്നു—ഒരുക്കു​ന്ന​തി​നി​ട​യിൽ, അവൾ ക്ഷീണിച്ച്‌ അവശയാ​യി. എന്നാൽ അവളുടെ സഹോ​ദരി മറിയ​യാ​കട്ടെ അവളെ സഹായി​ക്കാ​തെ യേശു​വിൽനി​ന്നു കാര്യങ്ങൾ കേട്ടു​പ​ഠി​ക്കു​ക​യാ​യി​രു​ന്നു. മാർത്ത ഇതേക്കു​റിച്ച്‌ യേശു​വി​നോ​ടു പരാതി​പ്പെ​ട്ട​പ്പോൾ അവൻ അവളോട്‌ ഇങ്ങനെ പറഞ്ഞു: “മാർത്തയേ, മാർത്തയേ, നീ പലതി​നെ​ച്ചൊ​ല്ലി വിചാ​ര​പ്പെ​ട്ടും മനം കലങ്ങി​യു​മി​രി​ക്കു​ന്നു. എന്നാൽ അല്‌പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു; അതു ആരും അവളോ​ടു അപഹരി​ക്ക​യു​മില്ല.”—ലൂക്കൊസ്‌ 10:41, 42.

ഇതിൽനിന്ന്‌ എന്തു പാഠമാണ്‌ ഉൾക്കൊ​ള്ളാ​നാ​കുക? കാര്യങ്ങൾ ലളിത​മാ​ക്കി വെക്കുക. ഈ തത്ത്വം നിങ്ങളു​ടെ സാഹച​ര്യ​ത്തിൽ എങ്ങനെ ബാധക​മാ​ക്കാൻ കഴിയും? നിങ്ങൾ “പലതി​നെ​ച്ചൊ​ല്ലി വിചാ​ര​പ്പെ​ട്ടും മനം കലങ്ങി​യു​മി​രി​ക്കു”കയാണോ, ഒരുപക്ഷേ ഗൃഹപാ​ഠ​വും അംശകാല ജോലി​യും ഒരുമി​ച്ചു കൊണ്ടു​പോ​കാൻ പാടു​പെ​ട്ടു​കൊണ്ട്‌? നിങ്ങൾക്ക്‌ ഒരു ജോലി ഉണ്ടെങ്കിൽ നിങ്ങളു​ടെ കുടും​ബ​ത്തിന്‌ യഥാർഥ​ത്തിൽ ആ വരുമാ​നം ആവശ്യ​മു​ണ്ടോ? അതോ കേവലം നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തും എന്നാൽ യഥാർഥ​ത്തിൽ ആവശ്യ​മി​ല്ലാ​ത്ത​തു​മായ വസ്‌തു​ക്കൾ വാങ്ങാ​നാ​ണോ നിങ്ങൾ ജോലി​ക്കു പോകു​ന്നത്‌?

ഉദാഹ​ര​ണ​ത്തിന്‌ ചില ദേശങ്ങ​ളി​ലെ യുവ​പ്രാ​യ​ക്കാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം സ്വന്തമാ​യി ഒരു കാർ വാങ്ങുക എന്നതു വലി​യൊ​രു മോഹ​മാണ്‌. “കാർ ഉപയോ​ഗി​ക്കു​ന്നത്‌ ചെല​വേ​റിയ സംഗതി​യാ​യ​തു​കൊണ്ട്‌ പണം ഉണ്ടാക്കാ​നുള്ള വലിയ സമ്മർദം ഇന്ന്‌ യുവജ​നങ്ങൾ അനുഭ​വി​ക്കു​ന്നു” എന്ന്‌ ഹൈസ്‌കൂൾ കൗൺസി​ല​റായ കാരൻ ടേർണർ പറയുന്നു. എന്നിരു​ന്നാ​ലും ടേർണർ ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “സ്‌കൂൾപ​ഠ​ന​മാ​കുന്ന ഭാരിച്ച ചുമടി​നോ​ടൊ​പ്പം പാഠ്യേ​തര പ്രവർത്ത​നങ്ങൾ, തൊഴിൽ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഒരുമി​ച്ചു ചുമക്കാൻ ശ്രമി​ക്കു​ന്നത്‌ വെല്ലു​വി​ളി​കൾ സൃഷ്ടി​ക്കു​ന്നു. വിദ്യാർഥിക്ക്‌ അത്‌ എടുത്താൽ പൊങ്ങാത്ത ചുമടാ​യി മാറുന്നു.” ആവശ്യ​മി​ല്ലാ​ത്ത​പക്ഷം എന്തിന്‌ അത്രയ്‌ക്കു ഭാരം വഹിക്കു​ന്നു? പഠനകാ​ര്യ​ങ്ങളെ ബാധി​ക്കു​ന്നു​വെന്നു കണ്ടാൽ തൊഴിൽസ​മയം കുറയ്‌ക്കാ​നോ ആ തൊഴിൽ ഉപേക്ഷി​ക്കാ​നോ കഴി​ഞ്ഞേ​ക്കും.

സ്‌കൂ​ളിൽ സമയം ‘വിലയ്‌ക്കു വാങ്ങുക’

സ്‌കൂൾസ​മ​യ​ത്തി​നു​ശേഷം കൂടുതൽ സമയം കണ്ടെത്താൻ ശ്രമി​ക്കു​ന്ന​തോ​ടൊ​പ്പം സ്‌കൂ​ളി​ലാ​യി​രി​ക്കെ​തന്നെ സമയം മെച്ചപ്പെട്ട രീതി​യിൽ എങ്ങനെ ഉപയോ​ഗി​ക്കാ​മെ​ന്ന​തി​നു ചിന്ത നൽകുക. “സ്‌കൂ​ളിൽവെച്ച്‌ ഹോം​വർക്ക്‌ ചെയ്‌തു​തീർക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഞാൻ പരമാ​വധി ഉപയോ​ഗ​പ്പെ​ടു​ത്തും,” ഹോസ്‌വേ പറയുന്നു. “അങ്ങനെ, അന്ന്‌ പഠിപ്പിച്ച എന്തെങ്കി​ലും മനസ്സി​ലാ​യി​ട്ടി​ല്ലെ​ങ്കിൽ ടീച്ച​റോ​ടു ചോദി​ക്കാ​നുള്ള അവസരം എനിക്കു ലഭിക്കു​ന്നു.”

കൂടു​ത​ലാ​യി ഏതെങ്കി​ലും കോഴ്‌സു​കൾ എടുത്തു​പ​ഠി​ക്കു​ന്നു​ണ്ടെ​ങ്കിൽ അവയുടെ എണ്ണം കുറയ്‌ക്കുക എന്നതാണ്‌ മറ്റൊരു നടപടി. അതിനു​പു​റമേ, നിങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന പാഠ്യേ​തര പ്രവർത്ത​നങ്ങൾ വിലയി​രു​ത്താ​നും നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. ഈ മണ്ഡലങ്ങ​ളിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തു​ക​വഴി നിങ്ങൾക്ക്‌ ഹോം​വർക്ക്‌ ചെയ്‌തു​തീർക്കാൻ കൂടുതൽ സമയം കണ്ടെത്താം.

നിങ്ങളു​ടെ സമയം കൂടുതൽ ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കു​ക

ശരി, ചില ത്യാഗ​ങ്ങ​ളും പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളു​മൊ​ക്കെ നടത്തി ഗൃഹപാ​ഠം ചെയ്‌തു​തീർക്കാ​നാ​യി നിങ്ങൾ അൽപ്പസ​മയം കൂടുതൽ കണ്ടെത്തി​യെ​ന്നി​രി​ക്കട്ടെ. ആ സമയം എത്ര​ത്തോ​ളം ഫലപ്ര​ദ​മാ​യി നിങ്ങൾ ഉപയോ​ഗി​ക്കും? ഒരു നിശ്ചിത സമയത്തി​നു​ള്ളിൽത്തന്നെ 50 ശതമാനം കൂടുതൽ ഗൃഹപാ​ഠം ചെയ്‌തു​തീർക്കാൻ കഴിഞ്ഞാൽ, 50 ശതമാനം കൂടുതൽ സമയം ലഭിച്ച​തി​നു തുല്യ​മാ​യി​രി​ക്കി​ല്ലേ അത്‌? അതു​കൊണ്ട്‌ കൂടുതൽ ഫലപ്ര​ദ​മാ​യി സമയം ഉപയോ​ഗി​ക്കാ​നുള്ള ചില വിദ്യകൾ ഇതാ:

ഒരു പ്ലാൻ ഉണ്ടാക്കുക. ഗൃഹപാ​ഠം ചെയ്‌തു തുടങ്ങു​ന്ന​തി​നു മുമ്പ്‌ പിൻവ​രു​ന്ന​തു​പോ​ലുള്ള ചില സംഗതി​കൾക്കു ചിന്ത കൊടു​ക്കുക: ഏതു വിഷയ​മാ​യി​രി​ക്കണം ആദ്യം പഠി​ക്കേ​ണ്ടത്‌? അതു തീർക്കാൻ എത്ര​ത്തോ​ളം സമയം എടുക്കണം? പുസ്‌ത​കങ്ങൾ, പേന, കാൽക്കു​ലേറ്റർ തുടങ്ങി എന്തൊക്കെ സാധനങ്ങൾ ഉപയോ​ഗി​ക്കേ​ണ്ടി​വ​രും?

പഠിക്കാ​നുള്ള ഇടം കണ്ടെത്തുക. അത്‌ ശ്രദ്ധാ​ശൈ​ഥി​ല്യ​ങ്ങൾ ഇല്ലാത്ത ഒരിടം ആയിരി​ക്കേ​ണ്ട​തുണ്ട്‌. ‘ഡെസ്‌ക്‌ ഉണ്ടെങ്കിൽ അത്‌ ഉപയോ​ഗി​ക്കുക,’ എലിസ്‌ എന്ന പെൺകു​ട്ടി പറയുന്നു. ‘കട്ടിലിൽ കിടക്കു​ന്ന​തി​നു പകരം നിവർന്നി​രി​ക്കു​ന്നത്‌ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു സഹായി​ക്കും.’ സ്വന്തമാ​യി ഒരു മുറി​യി​ല്ലെ​ങ്കിൽ, നിങ്ങൾ പഠിക്കു​മ്പോൾ ഒച്ചയും ബഹളവും ഉണ്ടാക്കാ​തി​രു​ന്നു​കൊണ്ട്‌ കൂടപ്പി​റ​പ്പു​കൾക്ക്‌ നിങ്ങളെ സഹായി​ക്കാൻ കഴി​ഞ്ഞേ​ക്കും. അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക്‌ ഒരു പാർക്കോ പബ്ലിക്ക്‌ ലൈ​ബ്ര​റി​യോ ഉപയോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. ഇനി നിങ്ങൾക്ക്‌ സ്വന്തമാ​യി ഒരു മുറി ഉണ്ടെങ്കിൽ പഠിക്കുന്ന സമയത്ത്‌ ടിവി ഓൺ ചെയ്‌തു​കൊ​ണ്ടോ പാട്ടു വെച്ചു​കൊ​ണ്ടോ സ്വന്ത ശ്രമങ്ങളെ തടസ്സ​പ്പെ​ടു​ത്താ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക.

ഇടയ്‌ക്ക്‌ അൽപ്പസ​മയം പഠനം നിറു​ത്തി​വെ​ക്കുക. കുറെ നേരം പഠിച്ചു കഴിയു​മ്പോൾ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ അൽപ്പ​നേ​ര​ത്തേക്ക്‌ പഠനം നിറു​ത്തി​വെ​ക്കു​ന്നത്‌ വീണ്ടും പഠനത്തിൽ ശ്രദ്ധി​ക്കാൻ നിങ്ങളെ സഹായി​ക്കും.

നീട്ടി​വെ​ക്കാ​തി​രി​ക്കുക! “ഞാൻ എപ്പോ​ഴും കാര്യങ്ങൾ നീട്ടി​വെ​ക്കും,” മുമ്പ്‌ ഉദ്ധരിച്ച കെയ്‌റ്റി പറയുന്നു. “നിയമ​ന​ങ്ങ​ളെ​ല്ലാം അവസാന നിമി​ഷ​ത്തേക്കു ഞാൻ മാറ്റി​വെ​ക്കും, എന്താ​ണെ​ന്ന​റി​യില്ല ആ സമയത്തേ ചെയ്യാൻ തോന്നൂ.” ഗൃഹപാ​ഠ​ത്തി​നാ​യി ഒരു നിശ്ചിത പട്ടിക ഉണ്ടായി​രി​ക്കു​ക​യും അതി​നോ​ടു പറ്റിനിൽക്കു​ക​യും ചെയ്‌തു​കൊണ്ട്‌ കാര്യങ്ങൾ നീട്ടി​വെ​ക്കുന്ന രീതി ഒഴിവാ​ക്കുക.

സ്‌കൂൾ പഠനം പ്രാധാ​ന്യ​മു​ള്ള​താണ്‌, എന്നാൽ യേശു മാർത്ത​യോ​ടു സൂചി​പ്പി​ച്ച​തു​പോ​ലെ ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌—“നല്ല അംശം”—ആത്മീയ കാര്യ​ങ്ങ​ളാണ്‌. ബൈബിൾ വായന, ശുശ്രൂ​ഷ​യി​ലെ പങ്കുപറ്റൽ, ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കൽ എന്നീ പ്രാധാ​ന്യ​മുള്ള സംഗതി​കൾക്കുള്ള സമയം ഗൃഹപാ​ഠം അപഹരി​ക്കു​ന്നി​ല്ലെന്ന്‌ ഉറപ്പാ​ക്കുക. നിങ്ങളു​ടെ ജീവി​തത്തെ നിത്യ​മാ​യി സമ്പുഷ്ട​മാ​ക്കു​ന്നത്‌ ഇവയാണ്‌!—സങ്കീർത്തനം 1:1, 2; എബ്രായർ 10:24, 25. (g03 1/22)

[15-ാം പേജിലെ ചിത്രങ്ങൾ]

ഒരുപാടു പ്രവർത്ത​നങ്ങൾ ഒത്തു​കൊ​ണ്ടു​പോ​കാൻ ശ്രമി​ക്കു​ന്നത്‌ ഗൃഹപാ​ഠം ചെയ്‌തു​തീർക്കാൻ സമയം കണ്ടെത്തു​ന്നതു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കും

[15-ാം പേജിലെ ചിത്രം]

നല്ല സംഘാ​ടനം ഗൃഹപാ​ഠ​ത്തി​നാ​യി കൂടുതൽ സമയം കണ്ടെത്താൻ നിങ്ങളെ സഹായി​ക്കും