വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

പ്രമേഹം “പ്രമേഹം—അതുമാ​യി പൊരു​ത്ത​പ്പെട്ടു ജീവിക്കൽ” എന്ന ലേഖന​പ​ര​മ്പ​ര​യ്‌ക്കാ​യി ഹൃദയം നിറഞ്ഞ നന്ദി. (ജൂൺ 8, 2003) നാലു വയസ്സു മുതൽ ഞാൻ പ്രമേ​ഹ​വു​മാ​യി മല്ലിടു​ക​യാണ്‌. വിവാ​ഹ​ജീ​വി​ത​വും മുഴു​സമയ ശുശ്രൂ​ഷ​യു​മൊ​ക്കെ എനിക്കു സ്വപ്‌നം കാണാൻ പോലും കഴിയാത്ത കാര്യ​ങ്ങ​ളാ​ണെ​ന്നാണ്‌ ഞാൻ എപ്പോ​ഴും കരുതി​യി​രു​ന്നത്‌. പക്ഷേ ഈ ലേഖനങ്ങൾ എനിക്കു പ്രത്യാശ നൽകി. ഇപ്പോൾ, പതി​നേഴു വയസ്സുള്ള ഞാൻ മുഴു​സമയ ശുശ്രൂഷ എന്റെ ലക്ഷ്യമാ​ക്കി​യി​രി​ക്കു​ക​യാണ്‌, അത്‌ എത്തിപ്പി​ടി​ക്കാൻ കഴിവി​ന്റെ പരമാ​വധി ഞാൻ ശ്രമി​ക്കും.

റ്റി. എ., ജപ്പാൻ (g03 01/08)

പ്രമേ​ഹ​മു​ള്ള​വരെ അവർക്കു കഴിക്കാൻ പാടി​ല്ലാത്ത ആഹാര​സാ​ധ​നങ്ങൾ കഴിക്കാൻ കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെന്ന അഭി​പ്രാ​യം തികച്ചും പ്രയോ​ജ​ന​പ്ര​ദ​മായ ഒന്നായി ഞാൻ കാണുന്നു. വീട്ടി​ലു​ള്ള​വർക്കു​വേണ്ടി ആഹാര​മൊ​രു​ക്കുന്ന എനിക്ക്‌ ആ സാധനങ്ങൾ കഴിക്കാ​നാ​വാ​തെ വരുന്നത്‌ പ്രയാ​സ​മു​ള​വാ​ക്കുന്ന കാര്യ​മാണ്‌. പ്രമേ​ഹ​മി​ല്ലാത്ത ഒരാൾക്ക്‌ ഇത്‌ ഒരു നിസ്സാര കാര്യ​മാ​യി തോന്നി​യേ​ക്കാം, പക്ഷേ അത്‌ അങ്ങനെ​യ​ല്ലെന്ന്‌ എനിക്ക്‌ ഉറപ്പിച്ചു പറയാ​നാ​കും!

വി. എൻ., ഇറ്റലി (g03 01/08)

ഞാൻ ഒരു നഴ്‌സും അധ്യാ​പി​ക​യു​മാണ്‌. അടുത്ത ടേമിന്റെ ആരംഭ​ത്തിൽ പ്രമേ​ഹത്തെ കുറി​ച്ചാണ്‌ എനിക്കു പഠിപ്പി​ക്കാ​നു​ള്ളത്‌. എട്ടും ഒമ്പതും പേജു​ക​ളി​ലെ ചിത്രം മനസ്സി​ലാ​ക്കാൻ എളുപ്പ​മാണ്‌, എന്റെ വിദ്യാർഥി​കളെ പഠിപ്പി​ക്കാൻ ഞാൻ അത്‌ ഉപയോ​ഗി​ക്കും. വൈദ്യ​ശാ​സ്‌ത്ര വിഷയ​ങ്ങളെ കുറിച്ച്‌ ഇത്തരത്തി​ലുള്ള ലളിത​മായ ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു നന്ദി.

സി. ബി., ഫ്രാൻസ്‌ (g03 01/08)

പ്രമേ​ഹത്തെ കുറി​ച്ചുള്ള ആ ലേഖന​ങ്ങൾക്കു നന്ദി. എനിക്ക്‌ ഈ രോഗ​മില്ല, പക്ഷേ 14 വയസ്സു​കാ​രി​യായ എന്റെ സഹോ​ദ​രിക്ക്‌ ഉണ്ട്‌. എന്റെ അനുജത്തി അനുഭ​വി​ക്കുന്ന പ്രശ്‌നങ്ങൾ ഞാൻ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു. അവൾക്കു​വേണ്ടി ചില ത്യാഗങ്ങൾ എനിക്കു ചെയ്യേ​ണ്ട​തു​ണ്ടെ​ങ്കി​ലും പ്രമേ​ഹ​വു​മാ​യി ജീവി​ക്കു​ന്ന​തി​നോ​ളം ബുദ്ധി​മു​ട്ടുള്ള സംഗതി​യല്ല അത്‌!

ഇ. ഡി. എം., ഇറ്റലി (g03 01/08)

എന്റെ അമ്മ പ്രമേ​ഹ​വു​മാ​യി മല്ലിടാൻ തുടങ്ങി​യിട്ട്‌ അഞ്ചു വർഷമാ​യി. മറ്റൊരു രാജ്യത്തു ജീവി​ക്കുന്ന ഞാൻ അമ്മയുടെ ആരോ​ഗ്യ​ത്തെ കുറി​ച്ചോർത്ത്‌ മിക്ക​പ്പോ​ഴും ഉത്‌ക​ണ്‌ഠ​പ്പെ​ടാ​റുണ്ട്‌. ഈ മാസി​ക​യു​ടെ ഒരു പ്രതി അമ്മയ്‌ക്ക്‌ അയച്ചു​കൊ​ടു​ക്കാൻ ഞാൻ ഉദ്ദേശി​ക്കു​ന്നു. എന്റെ അഭാവ​ത്തിൽ അത്‌ സഹായം ചെയ്യു​മെന്നു കരുതു​ന്നു.

ആർ. ഡബ്‌ളി​യു., ഇന്തൊ​നീ​ഷ്യ (g03 01/08)

ഗണിതം “ഗണിത​ശാ​സ്‌ത്രം സകലർക്കും പ്രയോ​ജ​ന​പ്രദം” എന്ന ലേഖനം എനിക്ക്‌ ഇഷ്ടമായി. (ജൂൺ 8, 2003) സംഖ്യകൾ എന്നും എന്നിൽ കൗതുകം ഉണർത്തി​യി​ട്ടുണ്ട്‌. നിങ്ങൾ പറഞ്ഞതു​പോ​ലെ​തന്നെ, യഹോ​വ​യാണ്‌ ഏറ്റവും വലിയ ഗണിത​ശാ​സ്‌ത്രജ്ഞൻ. പുതിയ ലോക​ത്തിൽ, സംഖ്യ​ക​ളു​ടെ ഗണനത്തെ കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ നാമെ​ല്ലാം പഠിക്കും എന്നതിനു സംശയ​മില്ല. ആ പ്രാ​യോ​ഗിക വിവര​ങ്ങൾക്കാ​യി വളരെ നന്ദി പറയുന്നു.

ജി. സി., ബ്രിട്ടൻ (g03 01/22)

എനിക്കു 13 വയസ്സുണ്ട്‌. ഈ ലേഖനം എന്നെ ശരിക്കും സഹായി​ച്ചു. സ്‌കൂ​ളി​ലെ പാഠ്യ​വി​ഷ​യ​ങ്ങ​ളിൽ എനിക്ക്‌ ഒട്ടും ഇഷ്ടമി​ല്ലാ​ത്തത്‌ കണക്കാണ്‌. ശ്രദ്ധി​ച്ചി​രുന്ന്‌ നോട്ടു​കൾ കുറി​ച്ചെ​ടു​ത്താ​ലും ഒന്നും തലയിൽ കയറില്ല. പക്ഷേ ഈ ലേഖനം വായി​ച്ച​തോ​ടെ, എനിക്ക്‌ അത്‌ പഠി​ച്ചെ​ടു​ക്കാ​നാ​കു​മെന്ന്‌ തോന്നു​ന്നു. ഈ ലേഖനം പ്രസി​ദ്ധീ​ക​രി​ച്ച​തി​നു നന്ദി.

വൈ. ഐ., ജപ്പാൻ (g03 01/22)

ഈ ലേഖനം എനിക്കു വേണ്ടി എഴുതി​യ​താ​ണെന്നു തോന്നി! എനിക്കു 15 വയസ്സുണ്ട്‌. കണക്കിൽ ഞാൻ പുറകി​ലാണ്‌. കണക്കു​പു​സ്‌ത​ക​ത്തി​ലെ അഭ്യാ​സങ്ങൾ നോക്കി ഞാൻ എന്നോ​ടു​തന്നെ പറയും, ‘ഇത്‌ പഠിച്ചിട്ട്‌ വലിയ കാര്യ​മൊ​ന്നു​മില്ല, കാരണം വലുതാ​യി​ക്ക​ഴി​യു​മ്പോൾ ഇത്‌ എനിക്ക്‌ ഒരു ഗുണവും ചെയ്യാൻ പോകു​ന്നില്ല.’ പക്ഷേ, ഗണിതം പലവി​ധ​ങ്ങ​ളിൽ പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. അതു​കൊണ്ട്‌ മടുത്തു പിന്മാ​റാ​തെ കൂടുതൽ ശ്രമം ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ക​യാണ്‌. തുടർന്നും ഇങ്ങനെ​യുള്ള ലേഖനങ്ങൾ അച്ചടി​ക്കു​മ​ല്ലോ.

എം. എൻ., ജപ്പാൻ (g03 01/22)