വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാ​മോ?

(ഈ ക്വിസി​ന്റെ ഉത്തരങ്ങൾ, നൽകി​യി​രി​ക്കുന്ന ബൈബിൾ പരാമർശ​ങ്ങ​ളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങ​ളു​ടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടു​ത്തി​രി​ക്കു​ന്നു. കൂടു​ത​ലായ വിവര​ങ്ങൾക്ക്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച “തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച” [ഇംഗ്ലീഷ്‌] എന്ന പ്രസി​ദ്ധീ​ക​രണം കാണുക.)

1.എന്ത്‌ നിന്നു​പോ​കു​ക​യില്ല എന്നാണ്‌ യഹോവ അരുളി​ച്ചെ​യ്‌തത്‌? (ഉല്‌പത്തി 8:22)

2.“ന്യായ​വും ദൈവ​സ്‌നേ​ഹ​വും” അവഗണി​ക്കവേ, പരീശ​ന്മാർ കണിശ​മാ​യി ഏത്‌ ഇലച്ചെ​ടി​കൾക്ക്‌ പതാരം കൊടു​ത്തി​രു​ന്ന​താ​യാണ്‌ യേശു പറഞ്ഞത്‌? (ലൂക്കൊസ്‌ 11:42)

3.താൻ എങ്ങനെ മടങ്ങി​വ​രു​മെ​ന്നാണ്‌ യേശു പറഞ്ഞത്‌? (വെളി​പ്പാ​ടു 16:15)

4.“ഒരു കഴുത​യു​ടെ പച്ചത്താ​ടി​യെല്ലു”കൊണ്ട്‌ എത്ര ഫെലി​സ്‌ത്യ​രെ​യാണ്‌ ശിം​ശോൻ കൊന്നത്‌? (ന്യായാ​ധി​പ​ന്മാർ 15:15)

5.യഹോ​വ​യു​ടെ നേരി​ട്ടുള്ള ഏക സൃഷ്ടി എന്ന നിലയിൽ യേശു​വി​നു നൽകി​യി​രി​ക്കുന്ന വിശേ​ഷണം എന്ത്‌? (യോഹ​ന്നാൻ 3:18)

6.മടിയ​രാ​യ​വരെ സംബന്ധിച്ച്‌ പൗലൊസ്‌ തെസ്സ​ലൊ​നീ​ക്യർക്ക്‌ എന്തു നിർദേ​ശങ്ങൾ നൽകി? (2 തെസ്സ​ലൊ​നീ​ക്യർ 3:10, 12)

7.“ഇടുക്കു വാതി​ലൂ​ടെ കടപ്പാൻ” എല്ലാവ​രും എന്തു ചെയ്യണം എന്നാണ്‌ യേശു പറഞ്ഞത്‌? (ലൂക്കൊസ്‌ 13:24, NW)

8.ഏതു നഗരമാണ്‌ ഇസ്രാ​യേ​ലി​ന്റെ വടക്കേ അറ്റത്തെ കുറി​ക്കുന്ന ഒന്നായി​ത്തീർന്നത്‌? (1 ശമൂവേൽ 3:20)

9.യേശു​വി​നെ വധിക്കാൻ പരിപാ​ടി​യി​ട്ടി​രുന്ന ഹെരോ​ദാ​വി​ന്റെ അടുക്കൽ മടങ്ങി​പ്പോ​ക​രു​തെന്ന്‌ യേശു​വി​നെ കാണാൻ ചെന്ന വിദ്വാ​ന്മാർക്ക്‌ ദൈവം മുന്നറി​യി​പ്പു നൽകി​യത്‌ ഏതു വിധത്തിൽ? (മത്തായി 2:12)

10.തിരു​വെ​ഴു​ത്തു​ക​ളിൽ യേശു​വി​ന്റെ പേരിനു മുമ്പോ ശേഷമോ ഒന്നില​ധി​കം സ്ഥാന​പ്പേ​രു​കൾ ഒരുമി​ച്ചു നൽകി​യി​ട്ടി​ല്ലാ​ത്ത​തി​നാൽ ഏതുതരം സ്ഥാന​പ്പേ​രു​കൾ നമുക്ക്‌ അതിൽ അടുത്ത​ടു​ത്തു കാണാൻ കഴിയില്ല?

11.ഒരു സഭാ മേൽവി​ചാ​രകൻ ‘പുറ​മെ​യു​ള്ള​വ​രോ​ടു നല്ല സാക്ഷ്യം പ്രാപി​ച്ചവൻ’ ആയിരി​ക്ക​ണ​മെന്ന്‌ നിഷ്‌കർഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (1 തിമൊ​ഥെ​യൊസ്‌ 3:7)

12.ഫിലി​പ്പൊസ്‌ എത്യോ​പ്യൻ ഷണ്ഡനെ കണ്ടുമു​ട്ടി​യ​തും പഠിപ്പി​ച്ച​തും എവി​ടെ​വെച്ച്‌? (പ്രവൃ​ത്തി​കൾ 8:26)

13.അമാ​ലേ​ക്യ​രെ​യും അവരുടെ ആടുമാ​ടു​ക​ളെ​യും നിർമൂ​ല​മാ​ക്കാ​നുള്ള യഹോ​വ​യു​ടെ കൽപ്പന ലംഘി​ച്ച​തിന്‌ ശൗലിന്‌ ലഭിച്ച ശിക്ഷ എന്ത്‌? (1 ശമൂവേൽ 15:23, 26)

14.അബ്രാ​ഹാം തന്റെ ജീവി​ത​ത്തിൽ ഏറെക്കാ​ല​വും ഒരു പരദേ​ശി​യും താത്‌കാ​ലിക നിവാ​സി​യു​മാ​യി കഴിഞ്ഞത്‌ എന്തു​കൊണ്ട്‌? (എബ്രായർ 11:10, NW; 12:22)

15.പീലാ​ത്തൊസ്‌ യേശു​വി​നു പകരം വിട്ടയച്ച ബറബ്ബാസ്‌ എന്തെല്ലാം കുറ്റകൃ​ത്യ​ങ്ങൾ ചെയ്‌തി​രു​ന്നു? (ലൂക്കൊസ്‌ 23:25; യോഹ​ന്നാൻ 18:40)

16.ലുദ്ദയിൽവെച്ച്‌ പത്രൊസ്‌ സുഖ​പ്പെ​ടു​ത്തിയ, പക്ഷവാതം പിടിച്ച്‌ “എട്ടു സംവത്സ​ര​മാ​യി കിടപ്പിൽ ആയിരുന്ന” മനുഷ്യ​ന്റെ പേര്‌ എന്തായി​രു​ന്നു? (പ്രവൃ​ത്തി​കൾ 9:32-34) (g03 12/08)

ക്വിസി​നുള്ള ഉത്തരങ്ങൾ

1.“വിതയും കൊയി​ത്തും, ശീതവും ഉഷ്‌ണ​വും, വേനലും വർഷവും [“ശൈത്യ കാലവും,” NW], രാവും പകലും”

2.തുളസി​യും അരൂത​യും

3.“കള്ളനെ​പ്പോ​ലെ”

4.1,000

5.‘ദൈവ​ത്തി​ന്റെ ഏകജാ​ത​നായ പുത്രൻ’

6.“വേല​ചെ​യ്‌വാൻ മനസ്സി​ല്ലാ​ത്തവൻ തിന്നു​ക​യു​മ​രുത്‌.” “സാവധാ​ന​ത്തോ​ടെ [“ശാന്തത​യോ​ടെ,” NW] വേല ചെയ്‌തു അഹോ​വൃ​ത്തി കഴി​ക്കേണം”

7.‘തീവ്ര​ശ്രമം ചെയ്യണം’

8.ദാൻ

9.സ്വപ്‌ന​ത്തി​ലൂ​ടെ

10.“കർത്താ​വായ ക്രിസ്‌തു യേശു,” “രാജാ​വായ ക്രിസ്‌തു യേശു”

11.“നിന്ദയി​ലും പിശാ​ചി​ന്റെ കണിയി​ലും കുടു​ങ്ങാ​തി​രി​പ്പാൻ”

12.യെരൂ​ശ​ലേ​മിൽനി​ന്നു ഗസെക്കുള്ള നിർജ്ജ​ന​മായ വഴിയിൽ

13.യഹോവ അവനെ ‘യിസ്രാ​യേ​ലി​ലെ രാജസ്ഥാ​ന​ത്തു​നി​ന്നു തള്ളിക്ക​ളഞ്ഞു’

14.അവൻ “യഥാർഥ അടിസ്ഥാ​ന​ങ്ങ​ളു​ള്ള​തായ നഗര”ത്തിനായി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു

15.കലഹം [“രാജ്യ​ദ്രോ​ഹം,” NW], കൊല, കവർച്ച

16.ഐനെ​യാസ്‌