വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വനം ചെയ്യുന്ന സേവനങ്ങൾ എത്രത്തോളം മൂല്യവത്താണ്‌?

വനം ചെയ്യുന്ന സേവനങ്ങൾ എത്രത്തോളം മൂല്യവത്താണ്‌?

വനം ചെയ്യുന്ന സേവനങ്ങൾ എത്ര​ത്തോ​ളം മൂല്യ​വ​ത്താണ്‌?

വനം ഇപ്പോ​ഴും ഭൂമി​യു​ടെ കരഭാ​ഗ​ത്തി​ന്റെ മൂന്നി​ലൊ​ന്നോ​ളം വരും. പക്ഷേ, ഈ വിസ്‌തൃ​തി കുറഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. വികസ്വര രാജ്യ​ങ്ങ​ളിൽ മാത്രം “ഒരു കോടി ഏക്കർ ഭൂമി​യാണ്‌—സ്വിറ്റ്‌സർലൻഡി​ന്റെ വലുപ്പം—ഓരോ വർഷവും വനനശീ​ക​ര​ണ​ത്തിന്‌ ഇരയാ​കു​ന്നത്‌” എന്ന്‌ ഐക്യ​രാ​ഷ്‌ട്ര വികസന പരിപാ​ടി പ്രസി​ദ്ധീ​ക​രിച്ച തിര​ഞ്ഞെ​ടു​പ്പു​കൾ—മാനവ വികസന മാസിക (ഇംഗ്ലീഷ്‌) 1998-ൽ പറയു​ക​യു​ണ്ടാ​യി.

വനനശീ​ക​രണം ഒരു വൈരു​ദ്ധ്യം ആയിരി​ക്കു​ന്ന​തി​ന്റെ കാരണം

തുടർന്നു​കൊ​ണ്ടി​രി​ക്കുന്ന വനനശീ​ക​രണം ഒരു വൈരു​ദ്ധ്യം ആണെന്ന്‌ ചില വിദഗ്‌ധർ പറയുന്നു. കാരണം വനം ചുട്ടെ​രി​ക്കു​ന്ന​തും തടിക്കു​വേണ്ടി അതിലെ മരങ്ങൾ മുറി​ക്കു​ന്ന​തു​മൊ​ക്കെ സാമ്പത്തിക നേട്ടങ്ങൾ ലാക്കാ​ക്കി​യാണ്‌. എന്നാൽ, ഒരു ആധികാ​രിക ഉറവിടം പറയു​ന്നത്‌ വനങ്ങൾ “വെട്ടി നശിപ്പി​ക്കു​ക​യോ കത്തിക്കു​ക​യോ ചെയ്യു​മ്പോ​ഴ​ത്തെ​ക്കാൾ വളരെ​യേറെ മൂല്യ​വ​ത്താ​യി​രി​ക്കു​ന്നത്‌ വനം വനമാ​യി​ത്തന്നെ നിൽക്കു​മ്പോ​ഴാണ്‌” എന്നാണ്‌. അതെന്തു​കൊ​ണ്ടാണ്‌?

ആമസോ​ണി​ലെ ഗവേഷ​ണ​ത്തി​നു വേണ്ടി​യുള്ള ദേശീയ സ്ഥാപന​ത്തി​ലെ—ബ്രസീ​ലി​ലെ മനൗസി​ലാണ്‌ ഇതു സ്ഥിതി​ചെ​യ്യു​ന്നത്‌—ഗവേഷ​ക​രായ ഡോ. ഫിലിപ്പ്‌ എം. ഫേർൺ​സൈഡ്‌, ഡോ. ഫ്‌ളാ​വ്‌യൂ ജെ. ല്വിസാ​വുൻ എന്നിവർ ഉണരുക!-യോടു സംസാ​രി​ക്കു​ക​യു​ണ്ടാ​യി. അവരുടെ വാക്കു​ക​ളിൽ പറഞ്ഞാൽ വെട്ടി​ന​ശി​പ്പി​ക്ക​പ്പെ​ടാത്ത മഴക്കാ​ടു​കൾ “ലോക​ത്തിന്‌ സേവനങ്ങൾ ചെയ്യുന്നു.” കാർബൺ ഡൈ ഓക്‌​സൈ​ഡി​നെ (ഒരു ഹരിത​ഗൃഹ വാതകം) ആഗിരണം ചെയ്യു​ക​യും സംഭരി​ച്ചു വെക്കു​ക​യും ചെയ്യുക, മണ്ണൊ​ലി​പ്പും വെള്ള​പ്പൊ​ക്ക​വും തടയുക, പോഷ​ക​ങ്ങ​ളു​ടെ പുനഃ​പ​ര്യ​യനം നടത്തുക, വർഷപാ​തം ക്രമീ​ക​രി​ക്കുക, വംശനാശ ഭീഷണി​യിൽ ആയിരി​ക്കുന്ന ജന്തുജാ​ല​ങ്ങൾക്ക്‌ ഒരു പാർപ്പി​ട​വും വന്യവി​ള​യി​ന​ങ്ങൾക്ക്‌ ഒരു സംരക്ഷ​ണ​വു​മാ​യി വർത്തി​ക്കുക എന്നിവ​യെ​ല്ലാം ഈ സേവന​ങ്ങ​ളിൽപ്പെ​ടു​ന്നു. കൂടാതെ, വനങ്ങൾ നയനാ​കർഷ​ക​ങ്ങ​ളാണ്‌. ഒപ്പം അവ വിനോ​ദ​ത്തി​നും വേദി​യൊ​രു​ക്കു​ന്നു. മേൽപ്പറഞ്ഞ എല്ലാ പാരി​സ്ഥി​തിക സേവന​ങ്ങൾക്കും സാമ്പത്തിക മൂല്യ​മു​ണ്ടെന്ന്‌ ഗവേഷകർ പറയുന്നു.

ഉദാഹ​ര​ണ​ത്തിന്‌, കാർബൺ സംഭരി​ച്ചു​വെ​ക്കാ​നുള്ള ഒരു വനത്തിന്റെ പ്രാപ്‌തി​യെ കുറിച്ച്‌ ചിന്തി​ക്കുക. വനങ്ങൾ നാശത്തിന്‌ ഇരയാ​കു​മ്പോൾ വെട്ടി​യി​ട​പ്പെട്ട മരങ്ങളിൽനി​ന്നു പുറത്തു​വ​രുന്ന കാർബൺ, ഒടുവിൽ കാർബൺ ഡൈ ഓക്‌​സൈഡ്‌ ആയി അന്തരീ​ക്ഷ​ത്തിൽ തങ്ങിനിൽക്കു​ക​യും അത്‌ ആഗോ​ള​ത​പ​ന​ത്തിന്‌ ആക്കം കൂട്ടു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌, കാർബ​ണി​ന്റെ സംഭര​ണി​യാ​യി വർത്തി​ച്ചു​കൊണ്ട്‌ വനം ‘ലോക​ത്തി​നു’ ലഭ്യമാ​ക്കുന്ന ഈ “സേവന”ത്തിന്റെ സാമ്പത്തിക മൂല്യം കണക്കാ​ക്കു​ന്ന​തിന്‌, മാനു​ഷിക മാർഗ​ങ്ങ​ളി​ലൂ​ടെ കാർബൺ ഉത്സർജനം കുറയ്‌ക്കാൻ എന്തു ചെലവു വരും എന്നു നിർണ​യി​ച്ചാൽ മതി.

“കാർബൺ സംഭര​ണി​കൾ എന്ന നിലയി​ലുള്ള വനങ്ങളു​ടെ മൂല്യം, അവയിലെ തടിയിൽനി​ന്നോ അവയെ കൃഷി​ഭൂ​മി​കൾ ആക്കി മാറ്റു​ന്ന​തിൽനി​ന്നോ ഉണ്ടാകുന്ന സാമ്പത്തിക നേട്ട​ത്തെ​ക്കാൾ വളരെ ഉയർന്ന​താണ്‌” എന്ന്‌ മേൽപ്പറഞ്ഞ കണക്കു​കൂ​ട്ട​ലു​കൾ കാണി​ക്കു​ന്ന​താ​യി ഇന്റർ-അമേരി​ക്കൻ വികസന ബാങ്കിന്റെ ബ്രസീ​ലി​യൻ ഓഫീ​സി​ലെ ഒരു പരിസ്ഥി​തി ഉപദേ​ശ​ക​നായ മാർക്‌ ജെ. ഡോ​റോ​ഡ്‌ഷി​ഹാ​നി അഭി​പ്രാ​യ​പ്പെ​ടു​ന്നു. എന്നിട്ടും, വനങ്ങൾ വർധിച്ച അളവിൽ വെട്ടി​ന​ശി​പ്പി​ക്ക​പ്പെ​ടു​ന്നു. എന്തു​കൊണ്ട്‌?

വനസം​ര​ക്ഷ​ണ​ത്തി​നുള്ള ഒരു പ്രേര​ക​ഘ​ട​കം

പിൻവ​രുന്ന താരത​മ്യം പരിചി​ന്തി​ക്കുക: ഒരുകൂ​ട്ടം ആളുക​ളു​ടെ ഉടമസ്ഥ​ത​യിൻ കീഴിൽ പ്രവർത്തി​ക്കുന്ന ഒരു വൈദ്യു​ത നിലയം ഉണ്ടെന്നി​രി​ക്കട്ടെ. നിലയം ചുറ്റു​പാ​ടു​മുള്ള പട്ടണങ്ങ​ളി​ലേക്കു വൈദ്യു​തി പ്രവഹി​പ്പി​ക്കു​ന്നു. പക്ഷേ, വൈദ്യു​തി​യു​ടെ ഉപഭോ​ക്താ​ക്ക​ളാ​കട്ടെ ഒരു ചില്ലി​ക്കാ​ശു​പോ​ലും പ്രതി​ഫലം നൽകു​ന്നില്ല. അതു​കൊണ്ട്‌, ‘ഈ നിലയം അടച്ചു​പൂ​ട്ടി, അതിലെ സജ്ജീക​ര​ണ​ങ്ങ​ളെ​ല്ലാം അഴിച്ചു​മാ​റ്റി, എല്ലാ സാധന​സാ​മ​ഗ്രി​ക​ളും കൂടി ലാഭത്തിന്‌ വിൽക്കു​ന്ന​താണ്‌, കാൽക്കാ​ശിന്‌ ഉപകാ​ര​മി​ല്ലാത്ത ഈ നിലയം നിലനി​റു​ത്തി​ക്കൊ​ണ്ടു പോകു​ന്ന​തി​നെ​ക്കാൾ ലാഭകരം’ എന്ന്‌ കുറെ കഴിയു​മ്പോൾ ഉടമസ്ഥർ ന്യായ​വാ​ദം ചെയ്യുന്നു. വനനി​ബി​ഡ​മായ രാജ്യ​ങ്ങ​ളി​ലെ ചില അധികാ​രി​കൾ സമാന​മാ​യി ചിന്തി​ക്കു​ന്ന​താ​യി കാണുന്നു. വനങ്ങൾ നൽകുന്ന സേവന​ങ്ങൾക്ക്‌ ലോക​ത്തി​ലെ ഉപഭോ​ക്താ​ക്കൾ ഒന്നും പ്രതി​ഫലം നൽകാ​ത്ത​തി​നാൽ, ഭീമമായ ലാഭം പെട്ടെന്നു കൈയിൽ വന്നു നിറയു​ന്ന​തിന്‌ വനങ്ങൾ വെട്ടി (വൈദ്യു​ത നിലയ​ത്തി​ലെ സജ്ജീക​ര​ണ​ങ്ങ​ളെ​ല്ലാം അഴിച്ചു​മാ​റ്റു​ന്ന​തു​പോ​ലെ) അതിലെ മരങ്ങൾ വിൽക്കു​ന്ന​താണ്‌ (വൈദ്യു​ത നിലയ​ത്തി​ലെ സാധന​സാ​മ​ഗ്രി​ക​ളെ​ല്ലാം വിൽക്കു​ന്ന​തു​പോ​ലെ) ഏറെ ലാഭകരം എന്ന്‌ അവർ ചിന്തി​ക്കു​ന്നു.

വനസം​ര​ക്ഷ​ണം സാമ്പത്തിക ലാഭം കൈവ​രു​ത്തു​ന്ന​താണ്‌ എന്ന തോന്നൽ ഉളവാ​ക്കി​യാ​ലേ ഈ ചായ്‌വ്‌ ഇല്ലാതാ​ക്കാൻ പറ്റൂ എന്ന്‌ ഡോ​റോ​ഡ്‌ഷി​ഹാ​നി പറയുന്നു. ഒരു ബ്രസീ​ലി​യൻ ആണവ ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​നും സാവൊ പൗലോ സർവക​ലാ​ശാ​ല​യു​ടെ മുൻ ചാൻസ​ല​റു​മായ പ്രൊ​ഫസർ ഡോ. ഷൂസെ ഗോൾഡെം​ബർഗ്‌ ഒരു ആശയം മുന്നോ​ട്ടു വെക്കുന്നു. ‘ഫോസിൽ ഇന്ധനങ്ങ​ളു​ടെ’ ഉപഭോ​ക്താ​ക്ക​ളു​ടെ​മേൽ “ലോക​വ്യാ​പ​ക​മാ​യി കാർബൺ നികുതി” ചുമത്തുക.

ഒരു രാജ്യം അല്ലെങ്കിൽ സംസ്ഥാനം എത്രമാ​ത്രം ഇന്ധനം ഉപയോ​ഗി​ക്കു​ന്നു എന്നതി​നെ​യും അവർ ഉത്‌പാ​ദി​പ്പി​ക്കുന്ന ഹരിത​ഗൃഹ വാതക​ങ്ങ​ളു​ടെ അളവി​നെ​യും ആശ്രയിച്ച്‌ നികു​തി​യു​ടെ അളവ്‌ നിർണ​യി​ക്കാ​വു​ന്ന​താണ്‌ എന്ന്‌ ഇതിന്റെ വക്താക്കൾ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ലോക​ജ​ന​സം​ഖ്യ​യു​ടെ ഏതാണ്ട്‌ അഞ്ചു ശതമാ​നത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന ഐക്യ​നാ​ടു​കൾ ലോക​വ്യാ​പ​ക​മാ​യുള്ള ഹരിത​ഗൃഹ വാതക​ങ്ങ​ളു​ടെ ഏതാണ്ട്‌ 24 ശതമാനം ഉത്സർജി​ക്കു​ന്നു. ഇതു​പോ​ലുള്ള രാജ്യ​ങ്ങ​ളിൽനിന്ന്‌ ഈടാ​ക്കുന്ന നികു​തി​പ്പണം, തടി വെട്ടി വിറ്റ്‌ ക്ഷിപ്ര​ലാ​ഭം കൊ​യ്യേ​ണ്ടെന്നു തീരു​മാ​നിച്ച്‌ വനങ്ങൾ സംരക്ഷി​ക്കുന്ന രാജ്യ​ങ്ങൾക്കു പ്രതി​ഫലം നൽകാൻ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌ എന്ന്‌ ചില നയരൂ​പ​കർത്താ​ക്കൾ ന്യായ​വാ​ദം ചെയ്യുന്നു. ഈ രീതി​യിൽ, ഫലത്തിൽ ഉപഭോ​ക്താ​ക്കൾ തങ്ങളുടെ ‘വൈദ്യു​തി ബിൽ’ അടയ്‌ക്കു​ന്ന​താ​യി​രി​ക്കും. ഇതാകട്ടെ, ‘ഉടമസ്ഥർക്ക്‌’ തങ്ങളുടെ ‘വൈദ്യു​തി നിലയം’ സംരക്ഷി​ക്കു​ന്ന​തിന്‌ ഒരു സാമ്പത്തിക പ്രേര​ക​ശ​ക്തി​യാ​യി ഉതകു​ക​യും ചെയ്യും.

എന്നാൽ, പാരി​സ്ഥി​തിക സേവന​ങ്ങൾക്കുള്ള വില ആരാണ്‌ നിശ്ചയി​ക്കുക? ഇത്‌ ശേഖരി​ക്കു​ക​യും വിതരണം നടത്തു​ക​യും ചെയ്യു​ന്നത്‌ ആരാണ്‌?

പ്രവർത്തന രീതി​യിൽ പരിവർത്തനം ആവശ്യം

“ഈ വിഷയങ്ങൾ വനത്തെ കുറിച്ചു ചർച്ച ചെയ്യുന്ന ഒരു ആഗോള സമ്മേള​ന​ത്തിൽ അവതരി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ഏറ്റവും മെച്ചം” എന്ന്‌ ഡോ​റോ​ഡ്‌ഷി​ഹാ​നി പറയുന്നു. ഈ സമ്മേള​ന​ത്തിന്‌, വനങ്ങൾ നൽകുന്ന പാരി​സ്ഥി​തിക സേവന​ങ്ങൾക്കുള്ള വില നിശ്ചയി​ക്കാൻ കഴിയും. കൂടാതെ, ‘ഈ അന്താരാ​ഷ്‌ട്ര സംരംഭം നോക്കി​ന​ട​ത്തു​ന്ന​തിന്‌ ഒരു ലോക വന സംഘട​ന​യ്‌ക്ക്‌ രൂപം നൽകാ​നു​മാ​കും.’

ഒരു അന്താരാ​ഷ്‌ട്ര പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ ഒരു അന്താരാ​ഷ്‌ട്ര സ്ഥാപനത്തെ ഉപയോ​ഗി​ക്കു​ന്നത്‌ അഭികാ​മ്യ​മെന്നു തോന്നി​യേ​ക്കാം. എങ്കിലും, “വനത്തോ​ടു ബന്ധപ്പെട്ട സംഗതി​കൾ കൈകാ​ര്യം ചെയ്യു​ന്ന​തി​നുള്ള സ്ഥാപന​ങ്ങ​ളു​ടെ​യും നിയു​ക്ത​സം​ഘ​ങ്ങ​ളു​ടെ​യും എണ്ണം പെരു​കു​ന്നത്‌ കാര്യങ്ങൾ നേരെ​യാ​ക്കാൻ സഹായി​ച്ചി​ട്ടില്ല” എന്ന്‌ ഡോ​റോ​ഡ്‌ഷി​ഹാ​നി സമ്മതി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌, “സാമൂ​ഹി​ക​വും സാമ്പത്തി​ക​വും ആയ പ്രവർത്തന രീതി​യി​ലെ സമൂല പരിവർത്തനം” ആണെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു. അതേ, വനസം​ര​ക്ഷ​ണ​ത്തിന്‌ കേവലം ഒരു നിയമ മാറ്റ​ത്തെ​ക്കാൾ അധികം ആവശ്യ​മാണ്‌—ഹൃദയ​ത്തിന്‌ മാറ്റം വരേണ്ട​തുണ്ട്‌.

ഇത്തരം പ്രശ്‌നങ്ങൾ എന്നെങ്കി​ലും പരിഹ​രി​ക്ക​പ്പെ​ടു​മോ? ഇവ തീർച്ച​യാ​യും പരിഹ​രി​ക്ക​പ്പെ​ടു​മെന്ന്‌ ഭൂമി​യു​ടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവം വാഗ്‌ദാ​നം ചെയ്യുന്നു. അവൻ ഒരു ഗവൺമെന്റ്‌ സ്ഥാപി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അത്‌ പെട്ടെ​ന്നു​തന്നെ മുഴു​ലോ​ക​ത്തി​ന്മേ​ലും ഭരണം നടത്തു​ക​യും ഭൂമി​യു​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ക​യും ചെയ്യു​മെ​ന്നും ബൈബിൾ കാണി​ക്കു​ന്നു. അത്‌ “ഒരുനാ​ളും നശിച്ചു​പോ​കാത്ത” ഒരു ഗവൺമെ​ന്റാ​യി​രി​ക്കും. (ദാനീ​യേൽ 2:44) കൂടാതെ, യഹോവ എന്ന പേരി​നാൽ ബൈബിൾ തിരി​ച്ച​റി​യി​ക്കുന്ന തങ്ങളുടെ സ്രഷ്ടാ​വി​നെ കുറിച്ച്‌ ഭൂനി​വാ​സി​കൾ പഠിക്കു​ന്ന​തിൽ തുടരവേ ഭൂമി​യു​ടെ ആവാസ​വ്യ​വ​സ്ഥകൾ ശരിയായ വിധത്തിൽ ഉപയോ​ഗി​ക്കു​ന്നു​ണ്ടെന്ന്‌ ഈ ഗവൺമെന്റ്‌ ഉറപ്പു​വ​രു​ത്തും. (യെശയ്യാ​വു 54:13) അന്നു ജീവി​ക്കുന്ന സകല മനുഷ്യ​രും ഭൂമി​യോ​ടും അതിലെ വനങ്ങ​ളോ​ടും നിറഞ്ഞ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കും. (g03 12/22)

[26-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Ricardo Beliel / SocialPhotos

© Michael Harvey /Panos Pictures