വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഹ്രസ്വമെങ്കിലും വിവരസമ്പുഷ്ടം’

‘ഹ്രസ്വമെങ്കിലും വിവരസമ്പുഷ്ടം’

‘ഹ്രസ്വ​മെ​ങ്കി​ലും വിവര​സ​മ്പു​ഷ്ടം’

ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രി​കയെ ഒരു സ്‌ത്രീ വർണി​ച്ചത്‌ അങ്ങനെ​യാണ്‌. ആ അഭി​പ്രാ​യ​പ്ര​ക​ടനം നടത്താൻ തന്നെ പ്രചോ​ദി​പ്പി​ച്ചത്‌ എന്താ​ണെന്ന്‌ അവർ വിവരി​ച്ചു: “ഈ ലഘുപ​ത്രിക, ഗ്ലോറിയ എന്നു പേരുള്ള പ്രായ​മായ ഒരു സ്‌ത്രീ​യു​ടെ ബൈബിൾ വായി​ക്കാ​നുള്ള ആഗ്രഹത്തെ പുനരു​ജ്ജീ​വി​പ്പി​ച്ചി​രി​ക്കു​ന്നു. അൽപ്പ സമയം​പോ​ലും അനങ്ങാ​തി​രുന്ന്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ലാത്ത അവസ്ഥയിൽനിന്ന്‌ ഒറ്റയി​രി​പ്പി​നു രണ്ടു മണിക്കൂർവരെ പഠിക്കാ​മെന്ന സ്ഥിതി​യി​ലാ​യി​രി​ക്കു​ന്നു ഇപ്പോൾ അവർ. എല്ലാ പാഠങ്ങ​ളും അവർ മുൻകൂ​ട്ടി തയ്യാറാ​കു​ക​യും തിരു​വെ​ഴു​ത്തു​ക​ളെ​ല്ലാം എടുത്തു നോക്കു​ക​യും ചെയ്യുന്നു.”

ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന 32 പേജുള്ള പ്രസി​ദ്ധീ​ക​ര​ണ​ത്തിന്‌ ഈ മാസി​ക​യു​ടെ അതേ വലിപ്പ​മാണ്‌. മനുഷ്യ​വർഗത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്താ​ണെ​ന്നും അവന്റെ അംഗീ​കാ​രം ലഭിക്കാൻ നാം എന്തു ചെയ്യണ​മെ​ന്നും അതു വ്യക്തമാ​യി കാണി​ക്കു​ന്നു. “ദൈവം ആരാണ്‌?,” “യേശു​ക്രി​സ്‌തു ആരാണ്‌?,” “ഭൂമി​യെ​സം​ബ​ന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌?,” “ദൈവ​രാ​ജ്യം എന്താണ്‌?” തുടങ്ങിയ രസകര​മായ പാഠങ്ങൾ ഈ പത്രി​ക​യിൽ ഉണ്ട്‌.

ഈ പത്രി​കയെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കു​ന്ന​തിന്‌ ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയച്ചാൽ മതിയാ​കും. (g03 01/08)

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന പത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: