വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ഗ്രഹം അതിന്റെ ഭാവി എന്ത്‌?

നമ്മുടെ ഗ്രഹം അതിന്റെ ഭാവി എന്ത്‌?

നമ്മുടെ ഗ്രഹം അതിന്റെ ഭാവി എന്ത്‌?

“പ്രളയ​വും വരൾച്ച​യും പോലുള്ള ‘ദൈവ​ത്തി​ന്റെ വികൃ​തി​കളെ’ ഭയന്ന്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾ കഴിഞ്ഞു​കൂ​ടി​യി​ട്ടുള്ള മനുഷ്യർ ഇപ്പോൾ ‘മനുഷ്യ​ന്റെ വികൃ​തി​കൾ’ മൂലമുള്ള കൂടുതൽ വിനാ​ശ​ക​മായ പ്രകൃ​തി​വി​പ​ത്തു​കളെ ഭയക്കേ​ണ്ടി​യി​രി​ക്കു​ന്നു,” കാനഡ​യി​ലെ ഗ്ലോബ്‌ ആൻഡ്‌ മെയ്‌ൽ എന്ന വർത്തമാ​ന​പ​ത്രം റിപ്പോർട്ട്‌ ചെയ്യുന്നു. വൈകി​പ്പോ​കു​ന്ന​തി​നു മുമ്പ്‌ പാരി​സ്ഥി​തിക പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള നടപടി കൈ​ക്കൊ​ള്ളേ​ണ്ട​തി​ന്റെ ആവശ്യകത ചൂണ്ടി​ക്കാ​ണി​ക്കുന്ന ഒരു സമഗ്ര റിപ്പോർട്ട്‌ ‘ഐക്യ​രാ​ഷ്‌ട്ര പരിസ്ഥി​തി പരിപാ​ടി’ (യുഎൻഇപി) പ്രസി​ദ്ധീ​ക​രി​ച്ചു. യുഎൻഇപി-യുടെ എക്‌സി​ക്യൂ​ട്ടിവ്‌ ഡയറക്ടർ ക്ലൗസ്‌ ടോപ്‌ഫെർ പറയുന്നു: “നമ്മൾ ചെയ്യുന്ന അല്ലെങ്കിൽ ചെയ്യാ​തി​രി​ക്കുന്ന കാര്യങ്ങൾ 2032-ാം ആണ്ടോടെ ഈ അതുല്യ നീല ഗ്രഹത്തി​ന്റെ പരിസ്ഥി​തി​യെ​യും നിവാ​സി​ക​ളെ​യും എങ്ങനെ ബാധി​ക്കു​മെന്നു കാണാൻ മതിയായ അറിവ്‌ ഇന്നു നമുക്കുണ്ട്‌.”

1972-ൽ യുഎൻഇപി സ്ഥാപി​ത​മാ​യതു മുതൽ പരിസ്ഥി​തി സംരക്ഷണ രംഗത്ത്‌ ചില പുരോ​ഗ​തി​ക​ളൊ​ക്കെ ഉണ്ടായി​ട്ടുണ്ട്‌. ദ ടൊറ​ന്റോ സ്റ്റാർ റിപ്പോർട്ട്‌ ചെയ്‌ത​പ്ര​കാ​രം, “യൂറോ​പ്പി​ലും വടക്കേ അമേരി​ക്ക​യി​ലും വായു​വി​ന്റെ​യും നദീജ​ല​ത്തി​ന്റെ​യും അവസ്ഥ മെച്ച​പ്പെ​ട്ടി​ട്ടുണ്ട്‌, രാസവ​സ്‌തു​ക്കൾ പുറന്ത​ള്ള​പ്പെ​ടു​ന്ന​തി​ന്മേൽ ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന വിലക്കു​കൾ പൂർവ​സ്ഥി​തി കൈവ​രി​ക്കാൻ ഓസോൺ പാളിയെ കുറെ​യൊ​ക്കെ സഹായി​ക്കു​ന്നുണ്ട്‌.” കൂടാതെ ഐക്യ​നാ​ടു​കൾ, കാനഡ, നോർവേ, ഫിൻലൻഡ്‌ തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന വനപരി​പാ​ലന പദ്ധതികൾ “അമിത​മായ മരംമു​റി​ക്കൽ മൂലം ഉണ്ടാകുന്ന പ്രശ്‌ന​ങ്ങ​ളു​ടെ രൂക്ഷത ലഘൂക​രി​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നു.” എങ്കിൽപ്പോ​ലും അനിയ​ന്ത്രി​ത​മായ സാമ്പത്തിക വളർച്ച​യു​ടെ ഫലമായി നഗരങ്ങൾ ഭൂമു​ഖ​ത്തി​ന്റെ കൂടുതൽ ഭാഗങ്ങൾ കയ്യടക്കു​ന്നത്‌ വന്യജീ​വി​ക​ളെ​യും ജൈവ​വൈ​വി​ധ്യ​ത്തെ​യും വിനാ​ശ​ക​മാ​യി ബാധി​ക്കു​മെന്ന്‌ യുഎൻഇപി റിപ്പോർട്ട്‌ പറയുന്നു. ഗ്ലോബ്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ലോക​ത്തി​ലെ പകുതി​യോ​ളം നദികൾ മലീമ​സ​മായ അല്ലെങ്കിൽ വറ്റിവരണ്ട അവസ്ഥയി​ലാണ്‌. ലോക ജനസം​ഖ്യ​യു​ടെ 40 ശതമാ​നത്തെ ഉൾക്കൊ​ള്ളുന്ന എൺപത്‌ രാജ്യങ്ങൾ രൂക്ഷമായ ജലക്ഷാ​മത്തെ നേരി​ടു​ന്നു.”

“നിർണാ​യക നടപടി അനുകൂല ഫലം ഉളവാ​ക്കു​മെന്ന്‌” ടോപ്‌ഫെർ വിശ്വ​സി​ക്കു​ന്നു. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “സുനി​ശ്ചി​ത​മായ കർമപ​രി​പാ​ടി​ക​ളും . . . സുനി​ശ്ചി​ത​മായ പദ്ധതി​ക​ളും . . . സർവോ​പരി സുവ്യ​ക്ത​മായ ഒരു പ്രഖ്യാ​പ​ന​വും നമുക്ക്‌ ആവശ്യ​മാണ്‌.” എന്നാൽ ലോക​നേ​താ​ക്കൾ നമ്മുടെ ഗ്രഹത്തി​ന്റെ പ്രയോ​ജ​ന​ത്തി​നാ​യി വേണ്ട നടപടി​കൾ കൈ​ക്കൊ​ള്ളാൻ സന്നദ്ധര​ല്ലെ​ങ്കിൽ എന്തു പ്രത്യാ​ശ​യാണ്‌ ഉള്ളത്‌?

ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌: ‘സുവ്യ​ക്ത​മായ ഒരു പ്രഖ്യാ​പനം’ നടത്തി​യി​ട്ടുള്ള, “നിർണാ​യക നടപടി” സ്വീക​രി​ക്കാൻ പോകുന്ന ഒരുവൻ ഉണ്ട്‌—യഹോ​വ​യാം ദൈവം. ഭൂമിയെ സംബന്ധി​ക്കുന്ന കാര്യ​ങ്ങ​ളിൽ താൻ ഇടപെ​ടു​മെ​ന്നും ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും’ എന്നും യാതൊ​രു അവ്യക്ത​ത​യും കൂടാതെ അവൻ പരസ്യ​മാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 11:18) കൂടാതെ, ഭൂമി​യു​ടെ ആവാസ​വ്യൂ​ഹം പൂർവ​സ്ഥി​തി കൈവ​രി​ക്കു​മെന്ന്‌ ദൈവം നമുക്ക്‌ ഉറപ്പു​നൽകു​ന്നു. മരഭൂമി പുഷ്‌പി​ക്കും. (യെശയ്യാ​വു 35:1) ആഹാര​സാ​ധ​നങ്ങൾ ധാരാ​ള​മാ​യി ലഭ്യമാ​യി​രി​ക്കും. നദികൾ മേലാൽ മലീമ​സ​മാ​യി​രി​ക്കു​ക​യില്ല. (സങ്കീർത്തനം 72:16; 98:8) ഭൂമി​യി​ലെ സകല ജീവജാ​ല​ങ്ങ​ളും അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മെന്ന്‌ ദൈവം ഉറപ്പു​നൽകു​ന്നു.—സങ്കീർത്തനം 96:11, 12. (g04 2/8)

[29-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

NASA photo