നിങ്ങളുടെ കുട്ടിയുടെ പഠനപ്രാപ്‌തി എത്രയാണ്?
നിങ്ങളുടെ കുട്ടിയുടെ പഠനപ്രാപ്‌തി എത്രയാണ്?
കൊച്ചു കുട്ടികളുടെ പഠനപ്രാപ്തിയെ കുറിച്ച് മുതിർന്നവർക്കു പലപ്പോഴും അറിയില്ല. എന്നാൽ സാധാരണഗതിയിൽ കുട്ടികൾ അവരുടെ മാതാപിതാക്കളെക്കാൾ വേഗത്തിൽ ഒരു പുതിയ ഭാഷ പഠിച്ചെടുക്കുന്നതായി കാണാം. നാലു വയസ്സാകുമ്പോഴേക്കും ചില കുട്ടികൾ രണ്ടോ അതിൽ കൂടുതലോ ഭാഷ വശമാക്കിയിട്ടുണ്ടാകും. കുട്ടികളുടെ പഠനപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ചിരുന്ന, വാഷിങ്ടണിലെ ഓബണിലുള്ള (യു.എസ്.എ.) റോൺഡ എന്നു പേരുള്ള ഒരു സ്‌ത്രീ കഴിഞ്ഞ വർഷം ഇങ്ങനെ എഴുതി: “എനിക്കു തെറ്റുപറ്റിയെന്ന് ഞാൻ സമ്മതിക്കുന്നു.”
ഞങ്ങളുടെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെ 1989 മാർച്ച് 1 ലക്കത്തിലെ ഒരു അനുഭവം താൻ വായിച്ചിരുന്നതായി റോൺഡ പറഞ്ഞു. തുടർന്ന് അവർ ഇങ്ങനെ എഴുതി: “ഒരമ്മ തന്റെ നാലര വയസ്സുള്ള മകനെ കുറിച്ച് പറഞ്ഞ ഒരു കാര്യം 13-ാം പേജിൽ ഉദ്ധരിച്ചിരുന്നുവല്ലോ, എന്റെ ബൈബിൾ കഥാ പുസ്തകത്തിൽനിന്ന് അവർ പതിവുപോലെ മകന് ഒരു കഥ വായിച്ചുകൊടുക്കുകയായിരുന്നെന്നും ഇടയ്‌ക്കു നിറുത്തിയപ്പോൾ ആ കുട്ടി ഒറ്റ വാക്കുപോലും വിടാതെ അത് തുടർന്നുവെന്നും. ആളുകളുടെയും സ്ഥലങ്ങളുടെയും ബുദ്ധിമുട്ടുള്ള പേരുകൾ ഉൾപ്പെടെ ആദ്യത്തെ 33 കഥകൾ അവൻ അത്തരത്തിൽ മനഃപാഠമാക്കിയിട്ടുണ്ടായിരുന്നെന്നും അവർ പറഞ്ഞിരുന്നു. അത് ഒരിക്കലും സാധ്യമല്ല എന്നാണ് ഞാൻ അപ്പോൾ കരുതിയിരുന്നത്. പക്ഷേ എനിക്കു തെറ്റുപറ്റി. ഇന്നു ഞാൻ നാലു വയസ്സുള്ള ഒരു മകളുടെ അമ്മയാണ്, ബൈബിൾ കഥാ പുസ്തകത്തിൽനിന്ന് അവളും പല കഥകളും മനഃപാഠമാക്കിയിട്ടുണ്ട്.”
നിങ്ങളുടെ കുട്ടിയെ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങൾ എന്താണു ചെയ്തിരിക്കുന്നത്? ബൈബിളിലെ ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള 116 കഥകൾ എന്റെ ബൈബിൾ കഥാ പുസ്തകത്തിൽ ഉണ്ട്. 256 പേജുള്ള ഈ പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയച്ചാൽ മതിയാകും. (g04 2/8)
□ കടപ്പാടുകളൊന്നും കൂടാതെ, എന്റെ ബൈബിൾ കഥാ പുസ്‌തകം എന്ന പ്രസിദ്ധീകരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: