വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മൊൾഡോവയിലെ അനന്യസാധാരണമായ വീഞ്ഞിൻ കലവറ

മൊൾഡോവയിലെ അനന്യസാധാരണമായ വീഞ്ഞിൻ കലവറ

മൊൾഡോ​വ​യി​ലെ അനന്യ​സാ​ധാ​ര​ണ​മായ വീഞ്ഞിൻ കലവറ

മൊൾഡോവയിലെ ഉണരുക! ലേഖകൻ

മൊൾഡോ​വ​യു​ടെ തലസ്ഥാ​ന​മായ കിഷി​നൗ​വി​ലെ ഒരു പ്രവി​ശ്യ​യാണ്‌ ക്രീ​കോ​വാ. ഇവിടെ ഏതാണ്ട്‌ 80 മീറ്റർ താഴെ ഭൂമി​ക്ക​ടി​യി​ലാ​യി 120 കിലോ​മീ​റ്റർ നീളത്തിൽ മനുഷ്യ​നിർമി​ത​മായ അനേകം തുരങ്കങ്ങൾ ഉണ്ട്‌. ഇരുട്ടു​മൂ​ടി കിടക്കുന്ന ഈ ഗുഹക​ളിൽ ഒരുകാ​ലത്ത്‌ ചുണ്ണാ​മ്പു​ക​ല്ലി​ന്റെ ഖനനം നടന്നി​രു​ന്നു.

എന്നാൽ കഴിഞ്ഞ 50 വർഷമാ​യി, തണുപ്പുള്ള ഈ ഭൂഗർഭ അറകൾ യൂറോ​പ്പി​ലെ ഏറ്റവും വിശി​ഷ്ട​മായ വീഞ്ഞു​ക​ളിൽ ചിലത്‌ സൂക്ഷി​ക്കു​ന്ന​തി​നുള്ള ഉത്തമ സ്ഥലമായി ഉതകി​യി​ട്ടുണ്ട്‌. പഴയ ഖനിയി​ലെ തുരങ്ക​ങ്ങ​ളിൽ 60-ലേറെ കിലോ​മീ​റ്റർ നീളത്തിൽ വീപ്പക​ളും കുപ്പി​ക​ളും അട്ടിയാ​യി നിരത്തി വെച്ചി​രി​ക്കു​ക​യാണ്‌. 35 കോടി ലിറ്റർ വീഞ്ഞ്‌ സംഭരി​ച്ചു​വെ​ക്കാൻ കഴിയുന്ന ഈ തുരങ്കങ്ങൾ തെക്കു​കി​ഴക്കൻ യൂറോ​പ്പി​ലെ ഏറ്റവും വലിയ വീഞ്ഞിൻ കലവറ എന്നു വിശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ഒരു പുരാതന പാരമ്പ​ര്യ​ത്തി​ന്റെ തുടർച്ച

മുന്തിരി കൃഷിക്കു പറ്റിയ സ്ഥലമാണ്‌ മൊൾഡോവ. വീഞ്ഞ്‌ ഉത്‌പാ​ദ​ന​ത്തി​നു പേരു​കേട്ട ഫ്രഞ്ച്‌ പ്രവി​ശ്യ​യായ ബർഗണ്ടി സ്ഥിതി ചെയ്യുന്ന അതേ അക്ഷാം​ശ​ത്തി​ലാണ്‌ മൊൾഡോ​വ​യും സ്ഥിതി​ചെ​യ്യു​ന്നത്‌. മൊൾഡോ​വ​യി​ലെ മണ്ണ്‌ ഫലഭൂ​യി​ഷ്‌ഠ​മാണ്‌. കൂടാതെ, ഇവിടത്തെ മിതോഷ്‌ണ കാലാവസ്ഥ മണ്ണിന്‌ ആവശ്യ​മായ ചൂടും പ്രദാനം ചെയ്യുന്നു. പൊ.യു.മു. 300 മുതലാണ്‌ മൊൾഡോ​വ​യിൽ വീഞ്ഞ്‌ ഉത്‌പാ​ദനം തുടങ്ങി​യത്‌. ഗ്രീക്ക്‌ വ്യാപാ​രി​ക​ളാണ്‌ ആദ്യമാ​യി മുന്തി​രി​വ​ള്ളി​കൾ ഇവി​ടേക്കു കൊണ്ടു​വ​ന്നത്‌. തുടർന്നു വന്ന നൂറ്റാ​ണ്ടു​ക​ളിൽ ഗോഥ വംശജ​രും ഹുൺ വംശജ​രും പല ഫ്യൂഡൽ പ്രഭു​ക്ക​ന്മാ​രും മൊൾഡോ​വ​യു​ടെ അധികാ​രം കൈ​യേ​റി​യെ​ങ്കി​ലും പരമ്പരാ​ഗത വീഞ്ഞ്‌ ഉത്‌പാ​ദ​ന​ത്തി​നു മുടക്കം വന്നില്ല.

പതിനാ​റാം നൂറ്റാ​ണ്ടി​നും പതി​നെ​ട്ടാം നൂറ്റാ​ണ്ടി​നും ഇടയ്‌ക്ക്‌ ദേശം ഒട്ടോമൻ സാമ്രാ​ജ്യ​ത്തി​ന്റെ അധീന​ത​യിൽ വന്നപ്പോൾ മതപര​മായ കാരണ​ങ്ങ​ളാൽ അവർ വീഞ്ഞ്‌ ഉത്‌പാ​ദ​നത്തെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി. എന്നാൽ 19-ാം നൂറ്റാ​ണ്ടിൽ, റഷ്യയു​ടെ സാർ ചക്രവർത്തി​മാർ മൊൾഡോ​വ​യു​ടെ മേൽ ആധിപ​ത്യം സ്ഥാപി​ക്കു​ക​യും വീഞ്ഞ്‌ വ്യവസാ​യത്തെ വീണ്ടും ഊർജി​ത​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. ഫ്രാൻസിൽനിന്ന്‌ അവർ ഇറക്കു​മതി ചെയ്‌ത മുന്തി​രി​യി​ന​ങ്ങ​ളെ​ല്ലാം തഴച്ചു​വ​ളർന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌ മൊൾഡോവ സോവി​യറ്റ്‌ യൂണി​യന്റെ കീഴിൽ ആയി. സോവി​യറ്റ്‌ അധികാ​രി​കൾ വീഞ്ഞ്‌ വ്യവസാ​യത്തെ ക്രമാ​നു​ഗ​ത​മാ​യി ആധുനീ​ക​വ​ത്‌ക​രി​ച്ചു. സോവി​യറ്റ്‌ ഭരണത്തിൻകീ​ഴിൽ മൊൾഡോവ സോവി​യറ്റ്‌ യൂണി​യ​നി​ലെ വീഞ്ഞി​ന്റെ​യും ഫലവർഗ​ങ്ങ​ളു​ടെ​യും ഉത്‌പാ​ദ​ന​കേ​ന്ദ്രം ആയിത്തീർന്നു. മൊൾഡോ​വ​യി​ലെ ഭൂഗർഭ തുരങ്കങ്ങൾ വീഞ്ഞ്‌ സൂക്ഷി​ക്കാൻ ഉത്തമമാ​ണെന്ന്‌ ആദ്യം കണ്ടുപി​ടി​ച്ചത്‌ സോവി​യ​റ്റു​കാ​രാ​യി​രു​ന്നു. ഈ അനന്യ​സാ​ധാ​രണ കലവറ സന്ദർശി​ക്കുന്ന ഞങ്ങളോ​ടൊ​പ്പം പോരുക. ഇവിടത്തെ ചില രഹസ്യ​ങ്ങ​ളി​ലേക്കു നമു​ക്കൊന്ന്‌ ഇറങ്ങി​ച്ചെ​ല്ലാം.

ഭൂമി​ക്ക​ടി​യി​ലെ പട്ടണത്തി​ലേക്ക്‌

വീഞ്ഞ്‌ ഉത്‌പാ​ദന കേന്ദ്ര​ത്തി​ലേക്കു വണ്ടി​യോ​ടി​ച്ചു കയറു​മ്പോൾ നമ്മെ വരവേൽക്കു​ന്നത്‌ ഒരു പ്രവേശന ഗോപു​ര​മാണ്‌. ചുണ്ണാ​മ്പു​കല്ല്‌ ചെത്തി ഉണ്ടാക്കിയ ഒരു കെട്ടി​ട​ത്തി​ന്റെ ഭാഗമാണ്‌ ഇത്‌. കെട്ടിടം ഫ്രാൻസി​ലെ നാട്ടിൻപു​റ​ങ്ങ​ളി​ലും മറ്റും കാണുന്ന ഒരു കൊച്ചു തടിവീ​ടു പോലുണ്ട്‌. പുറ​മേ​നി​ന്നു നോക്കി​യാൽ അതിന്‌ അടിയിൽ ഇത്ര ബൃഹത്തായ എന്തെങ്കി​ലും ഒളിഞ്ഞി​രി​പ്പു​ണ്ടാ​കു​മെന്ന്‌ ആരും സ്വപ്‌ന​ത്തിൽ പോലും വിചാ​രി​ക്കില്ല. പ്രധാന കവാടം കടന്ന്‌ അൽപ്പം മുന്നോ​ട്ടു നീങ്ങി​യ​തേ​യു​ള്ളൂ, നാം ഗുഹാ​മു​ഖത്ത്‌ എത്തിക്ക​ഴി​ഞ്ഞു. എന്തൊരു വലിപ്പം! രണ്ട്‌ ലോറിക്ക്‌ ഒരേസ​മയം അതിലൂ​ടെ സുഖമാ​യി കടന്നു​പോ​കാം.

കാറിൽത്ത​ന്നെ നാം ഭൂമി​ക്ക​ടി​യി​ലെ ചുറ്റി​ച്ചു​ഴ​ലും വഴിക​ളി​ലേക്കു കടക്കുന്നു. ഏതാനും മിനിട്ടു കഴിഞ്ഞ്‌ വഴികാ​ട്ടി​യെ​യും വണ്ടിയിൽ കയറ്റി മുന്നോ​ട്ടു പോകു​മ്പോൾ ഒരു കാര്യം മനസ്സി​ലാ​കു​ന്നു. അവരെ കൂടാതെ ഈ ചുറ്റി​ച്ചു​ഴ​ലും വഴിക​ളി​ലൂ​ടെ പോകാൻ ശ്രമി​ച്ചാൽ വഴി​തെ​റ്റി​യ​തു​തന്നെ!

“പണ്ട്‌ ഇവി​ടെ​നിന്ന്‌ ഖനനം ചെയ്‌ത്‌ എടുത്ത ചുണ്ണാ​മ്പു​ക​ല്ലി​നെ​ല്ലാം എന്തു പറ്റി?” കൂട്ടത്തി​ലുള്ള ഒരാളു​ടെ ചോദ്യം.

“അവയെ​ല്ലാം കിഷി​നൗ​വി​ലെ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി ഉപയോ​ഗി​ച്ചു,” ഉടനെ മറുപടി വന്നു. “ചുണ്ണാ​മ്പു​ക​ല്ലിന്‌ വിദ്യു​ത്‌പ്ര​വാ​ഹ​വും ശബ്ദവും തടുക്കാ​നുള്ള കഴിവു​ള്ള​തി​നാൽ കെട്ടി​ടങ്ങൾ നിർമി​ക്കാൻ അത്‌ ഉത്തമമാണ്‌.”

തറനി​ര​പ്പിൽനിന്ന്‌ ഏതാണ്ട്‌ 70 മീറ്റർ താഴേക്ക്‌ ഇറങ്ങവേ ഭയജന​ക​മായ ഒരു അന്തരീക്ഷം സൃഷ്ടി​ച്ചു​കൊണ്ട്‌ തുരങ്ക​ത്തി​ലെ വെളിച്ചം മങ്ങി വരുന്നു. ഇപ്പോൾ, പല വഴികൾ ഒന്നിച്ചു കൂടുന്ന ഒരു ജങ്‌ഷ​നി​ലെ​ത്തി​യി​രി​ക്കു​ക​യാണ്‌ നാം. വണ്ടി നിറുത്തി നോക്കു​മ്പോൾ കൗതു​ക​ക​ര​മായ ഒരു കാഴ്‌ച​യാണ്‌ നമ്മെ വരവേൽക്കു​ന്നത്‌. വെവ്വേറെ ദിക്കു​ക​ളി​ലേക്കു പോകുന്ന ഓരോ വഴിയു​ടെ​യും വശങ്ങളിൽ വീഞ്ഞ്‌ നിറച്ച വലിയ വീപ്പകൾ. വഴികൾക്കെ​ല്ലാം വ്യത്യസ്‌ത ഇനം വീഞ്ഞിന്റെ പേരു​ക​ളാണ്‌ ഇട്ടിരി​ക്കു​ന്നത്‌. പിനോട്ട്‌, ഫേറ്റേ​യാ​സ്‌കാ, കാബെർനേ, അങ്ങനെ​യ​ങ്ങനെ കാൽപ്പ​നി​ക​ത​യു​ടെ ലോകം തുറന്നു​ത​രുന്ന പലതരം പേരുകൾ.

ഓക്കു മരം കൊണ്ടുള്ള വീപ്പകൾ മുഖ്യ​മാ​യും തിളക്ക​മി​ല്ലാത്ത വീഞ്ഞുകൾ സംഭരി​ച്ചു​വെ​ക്കാ​നാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെന്ന്‌ വഴികാ​ട്ടി വിശദീ​ക​രി​ക്കു​ന്നു. തിളക്ക​മുള്ള വീഞ്ഞുകൾ ഉണ്ടാക്കാൻ ലോഹം കൊണ്ടുള്ള വലിപ്പം കുറഞ്ഞ വീപ്പക​ളാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. അങ്ങിങ്ങാ​യി വളരെ കുറച്ചു പണിക്കാ​രെയേ കാണാ​നു​ള്ളൂ. ഇവിടെ എത്ര പണിക്കാർ ജോലി ചെയ്യു​ന്നു​ണ്ടാ​യി​രി​ക്കും? ആകാംക്ഷ നിറഞ്ഞ നമ്മുടെ ചോദ്യ​ത്തി​നുള്ള മറുപ​ടി​യാ​യി വഴികാ​ട്ടി പറയുന്നു: “ഏകദേശം 300 പേർ. ഇവിടത്തെ തണുപ്പ്‌ കാരണം വർഷത്തിൽ ഉടനീളം ഇവർക്ക്‌ കമ്പിളി വസ്‌ത്രങ്ങൾ ധരി​ക്കേണ്ടി വരുന്നു. എന്നാൽ ഈ കാലാവസ്ഥ വീഞ്ഞിനു മാത്രമല്ല യൗവനം നിലനി​റു​ത്താ​നും നല്ലതാ​ണെന്ന്‌ പണിക്കാർ വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട്‌ ഇവർ തണുപ്പ്‌ അത്ര കാര്യ​മാ​ക്കാ​റില്ല.”

തിളക്ക​മു​ള്ള വീഞ്ഞ്‌ ഉത്‌പാ​ദി​പ്പി​ക്കു​ന്നി​ട​ത്തേ​ക്കാണ്‌ അടുത്ത​താ​യി നാം പോകു​ന്നത്‌. നൂറു​ക​ണ​ക്കി​നു കുപ്പികൾ തലതി​രിച്ച്‌ 30 ഡിഗ്രി കോണിൽ വെച്ചി​രി​ക്കു​ന്നു. “ഈ കോണിൽ കുപ്പികൾ ചെരിച്ചു വെക്കു​മ്പോൾ മട്ടെല്ലാം കോർക്കിൽ വന്ന്‌ അടിയും. പിന്നെ കോർക്ക്‌ പെട്ടെന്നു തണുപ്പി​ക്കും. തണുത്തു​റഞ്ഞു കഴിഞ്ഞാൽ കോർക്ക്‌ ഊരി​യെ​ടു​ക്കു​മ്പോൾ മട്ടും അതോ​ടൊ​പ്പം പോരും. അതിനു​ശേഷം അവസാ​ന​മാ​യി കോർക്കിട്ട്‌ കുപ്പി അടയ്‌ക്കു​ന്നു,” വഴികാ​ട്ടി വിശദീ​ക​രി​ക്കു​ന്നു.

വിന്റേജ്‌ കുപ്പികൾ (ഉത്‌പാ​ദന വർഷവും സ്ഥലവും അനുസ​രിച്ച്‌ തരംതി​രി​ക്കുന്ന വിശിഷ്ട വീഞ്ഞ്‌ നിറച്ച കുപ്പികൾ) സൂക്ഷി​ക്കു​ന്നി​ട​ത്തേ​ക്കാണ്‌ അടുത്ത സന്ദർശനം. അവി​ടെ​യെ​ത്തു​മ്പോൾ വഴികാ​ട്ടി പറയുന്നു: “പത്തുല​ക്ഷ​ത്തി​ലേറെ വിന്റേജ്‌ കുപ്പികൾ ഇവിടെ സൂക്ഷി​ച്ചി​ട്ടുണ്ട്‌. യൂറോ​പ്പി​ലെ മിക്കവാ​റും എല്ലാ വീഞ്ഞു​ത്‌പാ​ദക രാജ്യ​ങ്ങ​ളും അവരുടെ ഏറ്റവും വിശി​ഷ്ട​മായ വീഞ്ഞു​ക​ളിൽ ചിലത്‌ ഞങ്ങളുടെ ഈ ഭൂഗർഭ അറകളിൽ സൂക്ഷി​ച്ചി​ട്ടുണ്ട്‌. ഏറ്റവും പഴക്കം ചെന്ന വീഞ്ഞ്‌ 1902-ലേതാണ്‌. യെരൂ​ശ​ലേ​മി​ലെ യഹൂദാ പെസഹാ​ച​ര​ണ​ത്തി​നാ​യി ഉണ്ടാക്കി​യ​താ​യി​രു​ന്നു അത്‌. ഏതാനും വർഷം മുമ്പ്‌ ഈ കുപ്പിക്ക്‌ ഒരാൾ 1,00,000 ഡോളർ വില പറഞ്ഞതാണ്‌. എന്നാൽ ഈ കുപ്പി​യു​ടെ വില മതിക്കാ​നാ​വാ​ത്ത​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്ന​തി​നാൽ അത്‌ വിറ്റില്ല.”

സന്ദർശക കൂട്ടങ്ങൾ വരുന്ന ഏതാനും മിനി​ട്ടു​ക​ളൊ​ഴിച്ച്‌ ഇവിടെ എപ്പോ​ഴും കൂരി​രു​ട്ടാ​യി​രി​ക്കു​മ​ത്രേ. പൊടി​പി​ടിച്ച കുപ്പി​ക​ളു​ടെ ലേബലു​ക​ളി​ലൂ​ടെ കണ്ണോ​ടി​ക്കു​മ്പോ​ഴല്ലേ ഒരു കാര്യം മനസ്സി​ലാ​കു​ന്നത്‌, അവി​ടെ​യുള്ള വീഞ്ഞിൻ കുപ്പി​ക​ളിൽ മിക്കതി​നും നമ്മെക്കാൾ പ്രായ​മുണ്ട്‌!

അവസാ​ന​ത്തെ സ്റ്റോപ്പ്‌ വീഞ്ഞ്‌ രുചിച്ചു നോക്കു​ന്ന​തി​നുള്ള മുറി​ക​ളി​ലാണ്‌. ഏറ്റവും വലിയ മുറി​യു​ടെ പേര്‌ പ്രസി​ഡൻഷ്യൽ ബാൻക്വറ്റ്‌ ഹാൾ എന്നാണ്‌. ഇവിടെ ഓക്ക്‌ മരം കൊണ്ടുള്ള ഒരു നീണ്ട മേശയും അതിന്‌ ചേരുന്ന കസേര​ക​ളും ഇട്ടിട്ടുണ്ട്‌. 65 പേർക്ക്‌ ഇരിക്കാം. സോവി​യറ്റ്‌ ഭരണകാ​ലത്ത്‌ ഈ മുറി രാഷ്‌ട്ര​ത്തി​ന്റെ ഔദ്യോ​ഗിക വിരു​ന്നു​കൾക്കാ​യി ഉപയോ​ഗി​ച്ചി​രു​ന്നു. നല്ല പ്രകാ​ശ​മുള്ള നിറപ്പ​കി​ട്ടാർന്ന ഈ ഹാൾ ഇന്നും രാഷ്‌ട്ര​ത്തി​ന്റെ ഔദ്യോ​ഗിക പരിപാ​ടി​കൾക്കാ​യി ഉപയോ​ഗി​ക്കു​ന്നു.

സാലാ കാസാ മാരെ അഥവാ വിരുന്നു മുറി 15 പേർക്ക്‌ ഇരിക്കാ​വു​ന്ന​താണ്‌. ഈ മുറി പരമ്പരാ​ഗത മൊൾഡോ​വൻ രീതി​യി​ലാണ്‌ സജ്ജീക​രി​ച്ചി​രി​ക്കു​ന്നത്‌. അതേസ​മയം സാർമാ​റ്റിക്‌ സമുദ്ര വിരു​ന്നു​ശാ​ല​യി​ലെ വട്ടമേ​ശ​യ്‌ക്കു ചുറ്റും 10 പേർക്ക്‌ ഇരിക്കാ​നുള്ള സൗകര്യ​മേ ഉള്ളൂ. ഈ മുറി​യി​ലെ ഏറ്റവും രസകര​മായ സവി​ശേഷത അതിന്റെ മേൽക്കൂ​ര​യാണ്‌. ഈ അറ പണ്ട്‌ വെള്ളത്തി​ന​ടി​യി​ലെ ഒരു ഗുഹയാ​യി​രു​ന്നു. അതു​കൊണ്ട്‌ മേൽക്കൂ​ര​യിൽ ഉറച്ചു​പോയ കക്കാമ​ത്സ്യ​ങ്ങൾ, മറ്റ്‌ സമു​ദ്ര​ജീ​വി​ക​ളു​ടെ അവശി​ഷ്ടങ്ങൾ എന്നിവ​യൊ​ക്കെ ഇപ്പോ​ഴും അവിടെ കാണാം. ഇപ്പോ​ഴത്തെ മൊൾഡോവ മുഴു​വ​നും ഒരുകാ​ലത്ത്‌ “സാർമാ​റ്റിക്‌ സമു​ദ്ര​ത്തി​ന്റെ അടിയി​ലാ​യി​രു​ന്നു” എന്ന്‌ വഴികാ​ട്ടി ഓർമി​പ്പി​ക്കു​ന്നു.

ഇവിടത്തെ എല്ലാ മുറി​ക​ളി​ലെ​യും—യൂറി ഗഗാറിൻ ബാൻക്വറ്റ്‌ ഹാളി​ലേത്‌ ഉൾപ്പെടെ—ഫർണിച്ചർ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ മൊൾഡോ​വ​യിൽനി​ന്നു​ത​ന്നെ​യുള്ള ഓക്കു മരങ്ങൾ ഉപയോ​ഗി​ച്ചാണ്‌. 1966 ഒക്ടോബർ 8-9 തീയതി​ക​ളിൽ ക്രീ​കോ​വാ സന്ദർശിച്ച പ്രശസ്‌ത ബഹിരാ​കാ​ശ​സ​ഞ്ചാ​രി​യു​ടെ പേരാണ്‌ ഈ ഹാളിന്‌ നൽകി​യി​രി​ക്കു​ന്നത്‌. സന്ദർശന ശേഷം യൂറി തന്റെ വിലമ​തിപ്പ്‌ എഴുതി അറിയി​ച്ചു​വ​ത്രേ. കത്തിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: ‘എത്ര വിമർശ​ന​ബു​ദ്ധി​യുള്ള സ്വാദു​പ​രി​ശോ​ധന വിദഗ്‌ധ​നാ​ണെ​ങ്കി​ലും ശരി, അയാൾക്ക്‌ ഇഷ്ടപ്പെട്ട ഒരു വീഞ്ഞ്‌ ഇവിടെ ലഭിക്കു​മെന്നു തീർച്ച.’

വഴികാ​ട്ടി പറയുന്നു: “ഈ കലവറകൾ നിലവിൽ വന്നതിനു ശേഷമുള്ള 50 വർഷക്കാ​ലത്ത്‌ നൂറി​ല​ധി​കം രാജ്യ​ങ്ങ​ളിൽനിന്ന്‌ ഇവിടെ സന്ദർശകർ എത്തിയി​ട്ടുണ്ട്‌. സോവി​യറ്റ്‌ ഭരണകാ​ലത്ത്‌ ഇവിടെ ഉത്‌പാ​ദി​പ്പി​ച്ചി​രുന്ന തിളക്ക​മുള്ള വീഞ്ഞ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌ സോവി​യറ്റ്‌ ഷാം​പെയ്‌ൻ എന്നാണ്‌. അവ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ മൊൾഡോ​വ​യി​ലാ​ണെന്ന്‌ അധിക​മാ​രും അറിഞ്ഞി​രു​ന്നില്ല. എന്നാൽ ഇന്ന്‌ ക്രീ​കോ​വാ എന്ന പേരി​ലാണ്‌ ഇവി​ടെ​നി​ന്നുള്ള തിളക്ക​മുള്ള വീഞ്ഞ്‌ വിപണി​യിൽ എത്തുന്നത്‌. ചുവന്ന വീഞ്ഞും വെളുത്ത വീഞ്ഞും ഇവിടെ ഉത്‌പാ​ദി​പ്പി​ക്കു​ന്നുണ്ട്‌.” വഴികാ​ട്ടി വിശദീ​ക​രി​ച്ചു​തന്ന എല്ലാ കാര്യ​ങ്ങൾക്കും നന്ദി പറഞ്ഞ്‌ നാം അവരോ​ടു വിട പറയുന്നു.

ഭൂമി​ക്ക​ടി​യി​ലെ ചുറ്റി​ച്ചു​ഴ​ലും വഴിക​ളിൽനി​ന്നു പുറ​ത്തേക്കു വരു​മ്പോൾ മറ്റൊരു ലോകത്ത്‌

എത്തിയ​തു​പോ​ലെ. പുറത്ത്‌ നല്ല വെയി​ലും ചൂടു​മാണ്‌. തെളിഞ്ഞ ആകാശം, ഒറ്റ മേഘം പോലും കാണാ​നില്ല. കിഷി​നൗ​വി​ലേക്കു മടങ്ങുന്ന വഴിക്ക്‌ കണ്ണെത്താ​ദൂ​രത്ത്‌ മുന്തി​രി​ത്തോ​പ്പു​ക​ളാണ്‌. മുന്തി​രി​ക്കു​ലകൾ വിള​വെ​ടു​പ്പിന്‌ ഏതാണ്ട്‌ തയ്യാറാ​യി കിടക്കു​ന്നു. (g04 2/22)

[25-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

യൂക്രെയിൻ

റൊമേനിയ

മൊൾഡോവ

കിഷിനൗ

[24-ാം പേജിലെ ചിത്രം]

 കീകോവാ വീഞ്ഞു​ത്‌പാ​ദന കേന്ദ്ര​വും പ്രവേശന ഗോപു​ര​വും

[24-ാം പേജിലെ ചിത്രം]

120 കിലോ​മീ​റ്റർ വരുന്ന അനവധി ഭൂർഗഭ തുരങ്ക​ങ്ങ​ളി​ലെ ഒരു വഴിയിൽ കാണുന്ന അടയാളം

[24-ാം പേജിലെ ചിത്രം]

കാറിന്‌ ഈ തുരങ്ക​ത്തി​ലൂ​ടെ കടന്നു​വേണം വീഞ്ഞിൻ കലവറ​ക​ളിൽ എത്താൻ

[24-ാം പേജിലെ ചിത്രം]

പത്തുലക്ഷത്തിലേറെ വിന്റേജ്‌ കുപ്പികൾ ഇവിടെ സൂക്ഷി​ച്ചി​ട്ടുണ്ട്‌