വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രക്തഗ്രൂപ്പാണോ നിങ്ങളുടെ വ്യക്തിത്വം നിർണയിക്കുന്നത്‌?

രക്തഗ്രൂപ്പാണോ നിങ്ങളുടെ വ്യക്തിത്വം നിർണയിക്കുന്നത്‌?

ബൈബി​ളി​ന്റെ വീക്ഷണം

രക്തഗ്രൂ​പ്പാ​ണോ നിങ്ങളു​ടെ വ്യക്തി​ത്വം നിർണ​യി​ക്കു​ന്നത്‌?

രക്തഗ്രൂ​പ്പി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി വ്യക്തി​ത്വം നിർണ​യി​ക്കുന്ന രീതി ചില രാജ്യ​ങ്ങ​ളിൽ പ്രചാരം നേടി​യി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ജപ്പാനിൽ, സംഭാ​ഷ​ണ​ത്തി​നു തുടക്കം കുറി​ക്കു​ന്ന​തിന്‌ “നിങ്ങളു​ടെ രക്തഗ്രൂപ്പ്‌ ഏതാണ്‌?” എന്നു ചോദി​ക്കു​ന്നത്‌ സാധാ​ര​ണ​മാണ്‌. എ-ഗ്രൂപ്പ്‌ രക്തമു​ള്ളവർ ശാന്തരും ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​രും സംശയാ​ലു​ക്ക​ളും ആയിരി​ക്കു​മെ​ന്നും ബി-ഗ്രൂപ്പ്‌ രക്തമു​ള്ളവർ വിശാ​ല​മ​ന​സ്‌ക​രും പെട്ടെന്നു ഭാവപ്പ​കർച്ച​യു​ണ്ടാ​കു​ന്ന​വ​രും എളുപ്പ​ത്തിൽ കബളി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രും ആയിരി​ക്കു​മെ​ന്നും ഒക്കെയാണ്‌ ഈ ആശയത്തി​ന്റെ വക്താക്കൾ അവകാ​ശ​പ്പെ​ടു​ന്നത്‌. ചില രക്തഗ്രൂ​പ്പി​ലു​ള്ള​വർക്ക്‌ മറ്റു ഗ്രൂപ്പി​ലു​ള്ള​വ​രു​മാ​യി ഒത്തു​പോ​കുക ദുഷ്‌കരം ആയിരു​ന്നേ​ക്കാം എന്നും മറ്റു ചില ഗ്രൂപ്പി​ലു​ള്ള​വർക്ക്‌ ഒത്തു​പോ​കുക സുകരം ആയിരു​ന്നേ​ക്കാം എന്നും നിഗമനം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഈ വീക്ഷണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ, സ്‌കൂ​ളിൽ വിദ്യാർഥി​കളെ തരംതി​രി​ക്കു​മ്പോ​ഴും കമ്പനി​ക​ളിൽ എക്‌സി​ക്യു​ട്ടീ​വു​കളെ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും ഇണയെ നിശ്ചയി​ക്കു​മ്പോൾ പോലും രക്തഗ്രൂപ്പ്‌ ഒരു നിർണാ​യക ഘടകമാ​യി ചിലർ പരിഗ​ണി​ക്കു​ന്നു. രക്തഗ്രൂപ്പ്‌ വാസ്‌ത​വ​ത്തിൽ നമ്മുടെ വ്യക്തി​ത്വം നിർണ​യി​ക്കു​ന്നു എന്നതിന്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ? ഈ സംഗതി​യി​ലേക്കു വെളി​ച്ചം​വീ​ശുന്ന ഏതെങ്കി​ലും ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളു​ണ്ടോ?

എന്താണു രക്തഗ്രൂപ്പ്‌?

ദ വേൾഡ്‌ ബുക്ക്‌ മൾട്ടി​മീ​ഡിയ എൻ​സൈ​ക്ലോ​പീ​ഡിയ വിശദീ​ക​രി​ക്കു​ന്നു: “അരുണ രക്താണു​ക്ക​ളു​ടെ സ്‌തര​ങ്ങ​ളിൽ ആന്റിജ​നു​കൾ എന്നു വിളി​ക്ക​പ്പെ​ടുന്ന മാംസ്യ​ങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു. മുന്നൂ​റി​ല​ധി​കം അരുണ-കോശ ആന്റിജ​നു​കൾ കണ്ടെത്തി​യി​ട്ടുണ്ട്‌.” ചിലരു​ടെ രക്തത്തിൽ ചില ആന്റിജ​നു​കൾ ഉണ്ട്‌, മറ്റു ചിലർക്ക്‌ ഇല്ല. ചില ആന്റിജ​നു​കൾക്ക്‌ സഹവർത്തി​ക്കുക അസാധ്യ​വു​മാണ്‌. തന്നിമി​ത്തം, എൻ​സൈ​ക്ലോ​പീ​ഡിയ കൂട്ടി​ച്ചേർക്കു​ന്നു, “ചില പ്രത്യേക ആന്റിജ​നു​ക​ളു​ടെ സാന്നി​ധ്യ​ത്തെ​യോ അസാന്നി​ധ്യ​ത്തെ​യോ അധിക​രിച്ച്‌ ശാസ്‌ത്രജ്ഞർ മനുഷ്യ രക്തത്തെ വ്യത്യസ്‌ത ഗ്രൂപ്പു​ക​ളാ​യി വർഗീ​ക​രി​ക്കു​ന്നു.”

ഏറ്റവു​മ​ധി​കം അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുള്ള രക്തഗ്രൂപ്പ്‌ വിഭജന സമ്പ്രദാ​യം എബിഒ രക്തഗ്രൂപ്പ്‌ വ്യവസ്ഥ ആണ്‌. ഈ രീതി​യ​നു​സ​രിച്ച്‌ മനുഷ്യ​രക്തം എ, ബി, എബി, ഒ എന്നിങ്ങനെ നാലു ഗ്രൂപ്പു​ക​ളാ​യി തരംതി​രി​ച്ചി​രി​ക്കു​ന്നു. ഇതിനു പുറമേ ആർഎച്ച്‌ രക്തഗ്രൂപ്പ്‌ വ്യവസ്ഥ​യും സാധാരണ ഉപയോ​ഗ​ത്തി​ലുണ്ട്‌. വാസ്‌ത​വ​ത്തിൽ, 20-ഓളം അറിയ​പ്പെ​ടുന്ന രക്തഗ്രൂപ്പ്‌ വിഭജന രീതികൾ നിലവി​ലുണ്ട്‌. രക്തം വളരെ സങ്കീർണ​മായ ഒന്നാ​ണെന്ന്‌ ഇതെല്ലാം വ്യക്തമാ​ക്കു​ന്നു. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പ്രസ്‌താ​വി​ക്കു​ന്നു: “വ്യത്യസ്‌ത അരുണ​കോശ ആന്റിജ​നു​ക​ളു​ടെ ആധിക്യം, ഏകാണ്ഡ സന്തതി​ക​ളായ ഇരട്ടകൾ ഒഴി​കെ​യു​ള്ള​വ​രിൽ, രക്തഗ്രൂപ്പ്‌ കണങ്ങൾ ഒരേ രീതി​യിൽ വിന്യ​സി​ക്ക​പ്പെ​ടാ​നുള്ള സാധ്യത തീർത്തും കുറയ്‌ക്കു​ന്നു.”

അപ്പോൾ കൃത്യ​മാ​യി പറഞ്ഞാൽ, ഇതനു​സ​രിച്ച്‌, ഓരോ വ്യക്തി​ക്കും അനന്യ​മായ ഒരു “രക്തഗ്രൂപ്പ്‌” ആണ്‌ ഉള്ളത്‌. അപ്പോൾ ഒരു പ്രത്യേക രക്തഗ്രൂ​പ്പിൽ പെടുന്ന ആളുകൾക്ക്‌ സമാന സ്വഭാവ സവി​ശേ​ഷ​തകൾ ഉണ്ടായി​രി​ക്കും എന്ന വാദത്തിൽ കഴമ്പി​ല്ലാ​ത്ത​താ​യി കാണുന്നു. നമ്മുടെ വ്യക്തി​ത്വം നിർണ​യി​ക്കു​ന്ന​തിൽ വ്യക്തമാ​യും നിരവധി ഘടകങ്ങൾ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌.

എന്താണു നമ്മുടെ വ്യക്തി​ത്വം നിർണ​യി​ക്കു​ന്നത്‌?

“ഓരോ വ്യക്തി​യെ​യും തിരി​ച്ച​റി​യി​ക്കുന്ന സഹജവും ആർജി​ത​വു​മായ സ്വഭാവ സവി​ശേ​ഷ​ത​ക​ളു​ടെ ആകെത്തു​ക​യാണ്‌ വ്യക്തി​ത്വം,” എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക വിശദീ​ക​രി​ക്കു​ന്നു. അതേ, നമുക്കു സഹജമാ​യി​ട്ടു​ള്ള​തി​നു പുറമേ കുടുംബ ചുറ്റു​പാ​ടു​കൾ, വിദ്യാ​ഭ്യാ​സം, സഹവാസം, നല്ലതും ചീത്തയു​മായ അനുഭ​വങ്ങൾ തുടങ്ങിയ മറ്റു ഘടകങ്ങ​ളും നമ്മുടെ വ്യക്തിത്വ വികാ​സത്തെ സ്വാധീ​നി​ക്കു​ന്നു. അതു​കൊണ്ട്‌, നമ്മുടെ ജനിതക ഘടന മാത്രമല്ല നമ്മുടെ വ്യക്തി​ത്വം നിർണ​യി​ക്കു​ന്നത്‌. ഒരേ ജനിതക ഘടനയുള്ള, ഏകാണ്ഡ ഇരട്ടകൾപോ​ലും പലപ്പോ​ഴും വ്യത്യസ്‌ത വ്യക്തി​ത്വം ഉള്ളവരാണ്‌.

ഒരുവന്റെ വ്യക്തി​ത്വം മാറു​ക​യോ മാറ്റു​ക​യോ ചെയ്യാം എന്നതാണ്‌ മറ്റൊരു പ്രധാ​ന​പ്പെട്ട വസ്‌തുത. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ആളുകൾക്കു മാറ്റം വരുത്താൻ ക്രിസ്‌തീയ പഠിപ്പി​ക്ക​ലു​കൾക്കുള്ള ശക്തിയെ കുറിച്ച്‌ ഊന്നി​പ്പ​റഞ്ഞു. അവൻ ഇങ്ങനെ എഴുതി: “നിങ്ങൾ പഴയ മനുഷ്യ​നെ [“വ്യക്തി​ത്വം,” NW] അവന്റെ പ്രവൃ​ത്തി​ക​ളോ​ടു​കൂ​ടെ ഉരിഞ്ഞു​ക​ളഞ്ഞു, തന്നെ സൃഷ്ടി​ച്ച​വന്റെ പ്രതി​മ​പ്ര​കാ​രം പരിജ്ഞാ​ന​ത്തി​ന്നാ​യി പുതുക്കം പ്രാപി​ക്കുന്ന പുതിയ മനുഷ്യ​നെ [“വ്യക്തി​ത്വം,” NW] ധരിച്ചി​രി​ക്കു​ന്നു​വ​ല്ലോ.” (കൊ​ലൊ​സ്സ്യർ 3:9, 10) തങ്ങൾ പാപി​ക​ളാ​ണെ​ന്നും പാപ​പ്ര​വ​ണ​തകൾ ജന്മനാ ഉള്ളതാ​ണെ​ന്നും ക്രിസ്‌ത്യാ​നി​കൾ തിരി​ച്ച​റി​യു​ന്നു. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ദൈവ​ത്തി​നു സ്വീകാ​ര്യ​രാ​കേ​ണ്ട​തി​നു തങ്ങളുടെ വ്യക്തി​ത്വ​ങ്ങൾ പരിവർത്തന വിധേ​യ​മാ​ക്കേ​ണ്ട​തുണ്ട്‌.

എങ്ങനെ​യാണ്‌ ആ മാറ്റം സാധ്യ​മാ​കു​ന്നത്‌? ദൈവ​ത്തി​ന്റെ വചനം അഥവാ സന്ദേശം ചെലു​ത്തുന്ന ശക്തിയാൽ. ഇന്നു ബൈബി​ളിൽ കാണാൻ കഴിയുന്ന ആ വചനത്തി​ന്റെ ശക്തമായ സ്വാധീ​നത്തെ കുറിച്ച്‌ പൗലൊസ്‌ എഴുതി: “ദൈവ​ത്തി​ന്റെ വചനം ജീവനും ചൈത​ന്യ​വു​മു​ള്ള​താ​യി ഇരുവാ​യ്‌ത്ത​ല​യുള്ള ഏതു വാളി​നെ​ക്കാ​ളും മൂർച്ച​യേ​റി​യ​തും പ്രാണ​നെ​യും ആത്മാവി​നെ​യും സന്ധിമ​ജ്ജ​ക​ളെ​യും വേറു​വി​ടു​വി​ക്കും​വരെ തുളെ​ച്ചു​ചെ​ല്ലു​ന്ന​തും ഹൃദയ​ത്തി​ലെ ചിന്തന​ങ്ങ​ളെ​യും ഭാവങ്ങ​ളെ​യും വിവേ​ചി​ക്കു​ന്ന​തും ആകുന്നു.” (എബ്രായർ 4:12) ഒരു വ്യക്തി ദൈവാ​ത്മാ​വി​ന്റെ സ്വാധീ​ന​ത്തി​നു കീഴ്‌പെ​ടു​ക​യും ബൈബിൾ ഉയർത്തി​പ്പി​ടി​ക്കുന്ന ധാർമിക നിലവാ​ര​ങ്ങ​ളോട്‌ അനുരൂ​പ​പ്പെ​ടാൻ ശ്രമി​ക്കു​ക​യും ചെയ്യു​മ്പോൾ അയാളു​ടെ വ്യക്തി​ത്വം ക്രമേണ മാറാ​നി​ട​യാ​കും. ഇത്തരത്തിൽ രൂപ​പ്പെ​ടുന്ന ക്രിസ്‌തീയ വ്യക്തി​ത്വം “മനസ്സലി​വു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ” എന്നിവ​യാൽ സമ്പുഷ്ട​മാ​യി​രി​ക്കും.—കൊ​ലൊ​സ്സ്യർ 3:12.

ക്രിസ്‌തീയ ന്യായ​യു​ക്തത

രക്തഗ്രൂ​പ്പു​കളെ കുറി​ച്ചുള്ള പഠനത്തെ വിലക്കുന്ന യാതൊ​രു തത്ത്വവും ബൈബി​ളിൽ ഇല്ല എന്നതു ശരിയാണ്‌. എന്നാൽ ഇതിനു മനുഷ്യ സ്വഭാ​വ​വു​മാ​യി എന്തെങ്കി​ലും ബന്ധമു​ണ്ടോ എന്നതു മറ്റൊരു കാര്യം. ജീവി​ത​ത്തി​ലെ എല്ലാ സംഗതി​ക​ളി​ലും എന്നപോ​ലെ ഇതിലും നമ്മുടെ കാലടി​കളെ നയിക്കാൻ നാം ദൈവ​വ​ച​നത്തെ അനുവ​ദി​ക്കണം. (സങ്കീർത്തനം 119:105) ന്യായ​യു​ക്ത​ത​യും മർമ​പ്ര​ധാ​ന​മാണ്‌.—ഫിലി​പ്പി​യർ 4:5, NW.

ഒരുവൻ തന്റെ രക്തഗ്രൂ​പ്പി​നെ ഒഴിക​ഴി​വാ​യി എടുത്ത്‌ വ്യക്തിത്വ വികല​തകൾ പരിഹ​രി​ക്കാൻ ശ്രമി​ക്കാ​തി​രി​ക്കു​ന്നത്‌ തീർച്ച​യാ​യും ന്യായ​യു​ക്തത ഇല്ലായ്‌മ​യാ​യി​രി​ക്കും. തങ്ങളുടെ ജനിതക ഘടന എന്തുതന്നെ ആയിരു​ന്നാ​ലും, ക്രിസ്‌ത്യാ​നി​കൾ തങ്ങളാൽ ആകുന്നി​ട​ത്തോ​ളം യഹോ​വ​യു​ടെ​യും യേശു​ക്രി​സ്‌തു​വി​ന്റെ​യും ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കും​വി​ധം തങ്ങളുടെ വ്യക്തി​ത്വ​ങ്ങൾ രൂപ​പ്പെ​ടു​ത്തു​ന്ന​തിൽ തുടർച്ച​യാ​യി പുരോ​ഗതി വരു​ത്തേ​ണ്ട​താണ്‌.—എഫെസ്യർ 5:1.

അതിനു പുറമേ, ക്രിസ്‌ത്യാ​നി​കൾ, മറ്റുള്ള​വരെ യഹോവ വീക്ഷി​ക്കു​ന്ന​തു​പോ​ലെ വീക്ഷി​ക്കാൻ ശ്രമി​ക്കു​ന്നു. ‘ദൈവം മുഖപ​ക്ഷ​മു​ള്ള​വനല്ല.’ (പ്രവൃ​ത്തി​കൾ 10:34, 35) യഹോവ എല്ലാത്തരം ആളുക​ളെ​യും സന്തോ​ഷ​പൂർവം സ്വീക​രി​ക്കു​ന്നു. അതു​കൊണ്ട്‌ കേവലം രക്തഗ്രൂ​പ്പി​ന്റെ പേരിൽ ആരെ​യെ​ങ്കി​ലും സഹവാ​സ​ത്തിൽനിന്ന്‌ ഒഴിവാ​ക്കു​ന്നത്‌ അക്രി​സ്‌തീ​യ​വും ന്യായ​യു​ക്തതാ രഹിത​വു​മായ നടപടി ആയിരി​ക്കും. ഒരുവൻ ‘ചേർച്ച​യുള്ള’ രക്തഗ്രൂ​പ്പിൽ പെട്ടവ​രോ​ടു മാത്രം സഹവസി​ക്കു​ന്ന​തും അങ്ങനെ തന്നെ ആയിരി​ക്കും. ബൈബിൾ ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: നിങ്ങൾ “മുഖപക്ഷം കാണി​ച്ചാ​ലോ പാപം ചെയ്യുന്നു.”—യാക്കോബ്‌ 2:9.

ശാസ്‌ത്ര​വും സാങ്കേ​തി​ക​വി​ദ്യ​യും പുരോ​ഗ​മി​ക്കവേ, മനുഷ്യ ശരീരത്തെ കുറിച്ചു നിരവധി പുതിയ കണ്ടെത്ത​ലു​ക​ളും സിദ്ധാ​ന്ത​ങ്ങ​ളും ഉണ്ടാകു​ന്നു. ഈ നവീന ആശയങ്ങ​ളിൽ ആകൃഷ്ട​രാ​കു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. എന്നിരു​ന്നാ​ലും ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ ചിന്തയെ നയിക്കാൻ മാനുഷ സിദ്ധാ​ന്ത​ങ്ങ​ളെയല്ല മറിച്ച്‌ ബൈബി​ളി​നെ​യാണ്‌ അനുവ​ദി​ക്കേ​ണ്ടത്‌. ക്രിസ്‌ത്യാ​നി​കൾ ജീവി​ത​ത്തി​ന്റെ സമസ്‌ത മേഖല​ക​ളി​ലും “സകലവും ശോധന ചെയ്‌തു നല്ലതു മുറുകെ പിടി”ക്കേണ്ടതുണ്ട്‌.—1 തെസ്സ​ലൊ​നീ​ക്യർ 5:21. (g04 2/8)