വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അതു നിറയെ രത്‌നങ്ങളാണ്‌’

‘അതു നിറയെ രത്‌നങ്ങളാണ്‌’

‘അതു നിറയെ രത്‌ന​ങ്ങ​ളാണ്‌’

മാരക​രോ​ഗം ബാധി​ച്ച​വർക്ക്‌ ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ പരിച​രണം നൽകുന്ന യു.എസ്‌.എ.-യിലെ ഇല്ലി​നോ​യ്‌സി​ലുള്ള ഒരു സ്ഥാപന​ത്തി​ന്റെ ഡയറക്ടർ, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ എന്ന ലഘുപ​ത്രി​കയെ കുറിച്ചു പറഞ്ഞതാണ്‌ അത്‌. ആ ലഘുപ​ത്രി​ക​യും ഒരു ഉണരുക! മാസി​ക​യും കൂടെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ അദ്ദേഹ​ത്തിന്‌ അയച്ചു​കൊ​ടു​ത്ത​താ​യി​രു​ന്നു. വൃദ്ധജ​ന​ങ്ങൾക്കി​ട​യിൽ ആത്മഹത്യാ​നി​രക്ക്‌ വളരെ കൂടു​ത​ലാണ്‌ എന്ന്‌ ഉണരുക! മാസി​ക​യിൽ വായി​ച്ച​താണ്‌ അവ അയച്ചു​കൊ​ടു​ക്കാൻ ആ സാക്ഷിയെ പ്രേരി​പ്പി​ച്ചത്‌. സാഹി​ത്യം ലഭിച്ച​യു​ടനെ ഡയറക്ടർ പ്രതി​ക​രി​ച്ചു.

നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ എന്ന ലഘുപ​ത്രിക നിറയെ രത്‌ന​ങ്ങ​ളാണ്‌ എന്ന്‌ അഭി​പ്രാ​യ​പ്പെ​ട്ട​ശേഷം അദ്ദേഹം എഴുതി: “അതിൽ അടങ്ങി​യി​രി​ക്കുന്ന പ്രാ​യോ​ഗിക ജ്ഞാനത്തിൽനി​ന്നും ബൈബിൾ പരാമർശ​ങ്ങ​ളിൽനി​ന്നും ചർച്ചക​ളിൽനി​ന്നും ആശ്വാസം നേടി​യേ​ക്കാ​വുന്ന കുടും​ബ​ങ്ങൾക്ക്‌ . . . അതു നൽകാൻ എനിക്കു സന്തോ​ഷ​മാ​യി​രി​ക്കും.”

ഉടനെ​ത​ന്നെ സാക്ഷി അദ്ദേഹത്തെ ഫോണിൽ വിളിച്ച്‌ തമ്മിൽ കാണാ​നുള്ള ക്രമീ​ക​രണം ചെയ്‌തു. ഡയറക്ടർ ലഘുപ​ത്രി​ക​യു​ടെ 20 പ്രതികൾ ആവശ്യ​പ്പെ​ടു​ക​യും അവ തീരു​ന്ന​ത​നു​സ​രിച്ച്‌ രണ്ടോ മൂന്നോ മാസം കൂടു​മ്പോൾ വന്ന്‌ കൂടുതൽ പ്രതികൾ നൽകാൻ അഭ്യർഥി​ക്കു​ക​യും ചെയ്‌തു.

32 പേജുള്ള ഈ ലഘുപ​ത്രിക നിങ്ങൾക്കോ ഒരുപക്ഷേ നിങ്ങൾക്ക​റി​യാ​വുന്ന ആർക്കെ​ങ്കി​ലു​മോ ആശ്വാസം പ്രദാനം ചെയ്‌തേ​ക്കാം. ഇതിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കു​ന്ന​തിന്‌ ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക. (g04 3/8)

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ എന്ന ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: